പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി പരിഗണനയില്‍: മുഖ്യമന്ത്രി
കൊച്ചി: പ്രവാസി കേരളീയര്‍ക്കായി പെന്‍ഷന്‍ ഉള്‍പ്പെടെയുളള ക്ഷേമ പദ്ധതി തയാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പ്രവാസി കേരളീയ സംഗമത്തില്‍ ഇന്നുനടക്കുന്ന ചര്‍ച്ചയില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് കൊച്ചിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അറിയിച്ചു.
നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും ചേര്‍ന്നാണ് രണ്ടു ദിവസത്തെ പ്രവാസി കേരളീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കുവേണ്ടിയുളള ക്ഷേമ പദ്ധതികള്‍, അവരുടെ പ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനുളള വേദിയാണ് സമ്മേളനം. ഈ പദ്ധതി നടപ്പാക്കുന്നതിനും പ്രവാസി കേരളീയര്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ സൌകര്യം ഒരുക്കുന്നതിനുമായി ഒരു കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാരിന് നാലിലൊന്നു പ്രാതിനിധ്യം മാത്രമുളള നോര്‍ക്ക-റൂട്ട്സിനെ സര്‍ക്കാരിന് 51.3 ശതമാനം പ്രാതിനിധ്യമുളള കമ്പനിയാക്കി മാറ്റും.
വിദേശത്തു നിന്നു മടങ്ങിയെത്തി സാമ്പത്തിക വിഷമം അനുഭവിക്കുന്നവര്‍ക്കായുളള സാന്ത്വനം പദ്ധതി 25000 രൂപ വരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് പ്രയോജനം കിട്ടുന്ന തരത്തില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധ്യക്ഷനായിരുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എം.പി, നോര്‍ക്ക-റൂട്ട്സ് ഡയറക്ടര്‍ എം.എ. യൂസഫലി, സി.ഇ.ഒ ഡോ. കെ.എം രാമാനന്ദന്‍, സെക്രട്ടറി ഷീലാ തോമസ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, കെ.ടി. ജലീല്‍, ഡോ. അനിരുദ്ധന്‍, അലക്സാണ്ടര്‍ വടക്കേടം, മൂസാ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1 comment:
പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി പരിഗണനയില്‍: മുഖ്യമന്ത്രി
കൊച്ചി: പ്രവാസി കേരളീയര്‍ക്കായി പെന്‍ഷന്‍ ഉള്‍പ്പെടെയുളള ക്ഷേമ പദ്ധതി തയാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പ്രവാസി കേരളീയ സംഗമത്തില്‍ ഇന്നുനടക്കുന്ന ചര്‍ച്ചയില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് കൊച്ചിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അറിയിച്ചു.
നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും ചേര്‍ന്നാണ് രണ്ടു ദിവസത്തെ പ്രവാസി കേരളീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കുവേണ്ടിയുളള ക്ഷേമ പദ്ധതികള്‍, അവരുടെ പ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനുളള വേദിയാണ് സമ്മേളനം.
ഈ പദ്ധതി നടപ്പാക്കുന്നതിനും പ്രവാസി കേരളീയര്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ സൌകര്യം ഒരുക്കുന്നതിനുമായി ഒരു കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാരിന് നാലിലൊന്നു പ്രാതിനിധ്യം മാത്രമുളള നോര്‍ക്ക-റൂട്ട്സിനെ സര്‍ക്കാരിന് 51.3 ശതമാനം പ്രാതിനിധ്യമുളള കമ്പനിയാക്കി മാറ്റും.

Post a Comment