പ്രവാസി സംഗമ വേദിയില്‍ സമര കാഹളം.
കൊച്ചി: കേരളീയ പ്രവാസി സംഗമ വേദിയില്‍ സമര കാഹളം. ഒരുമ ഒരുമനയൂര്‍ യുഎഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളന ഹാളിനു പുറത്ത് സമരം നടത്തുന്നത്.
സീസണ് സമയങ്ങളില്‍ അമിത വിമാനകൂലി ഈടാക്കുന്ന കൊള്ള അവസാനിപ്പിക്കുക, എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് ക്രമീകരിക്കുക, കേരള എയര്‍ലൈന്‍ ആരംഭിക്കുക, മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക, പ്രായോഗികമായ പെന്ഷന് പദ്ധതി നടപ്പിലാക്കുക, അമിത പലിശയും സംസ്ഥാനത്തിന് ദോഷം വരുത്തുന്ന നിബന്ധനകളുമുള്ള ലോകബാങ്ക് വായ്പകള്‍ ഉപേക്ഷിച്ച് പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഇവരെ കൂടാതെ യുഎഇയിലെ മലബാര്‍ പ്രവാസി കോ-ഓഡിനേഷന്‍ കൌണ്‍സിലും സമരത്തിന്റെ പാതയിലാണ്. ലോകത്തെ എല്ലാ വിമാന സര്‍വീസുകള്‍ക്കും രാജ്യത്തിനകത്തും പുറത്തും പറക്കാന്‍ കൃത്യമായ വിമാന നിരക്കുള്ളപ്പോള്‍ ഇന്ത്യയുടെ സ്വന്തം സര്‍വീസുകളായ എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും ഗള്‍ഫിലേക്ക് പ്രത്യേക നിരക്കാണ്.
ഇത് മറ്റ് വിദേശ യാത്രകൂലിയേക്കാള് ഉയര്‍ന്നതാണ്. ബാഗേജുകള്‍ വൈകിക്കലും യാത്ര റദ്ദാക്കലും നിത്യസംഭവങ്ങളാണ്. ഇത്തരം ചൂഷണത്തിനെതിരെ തുടങ്ങുന്ന പോരാട്ടത്തിന്റെ ഭാഗമായി കേരളീയ പ്രവാസി സംഗമ വേദിയില്‍ വായമൂടിക്കെട്ടി മലബാര്‍ പ്രവാസി കോ-ഓഡിനേഷന്‍ കൌണ്‍സില്‍ പ്രകടനം നടത്തും.
Subscribe to:
Post Comments (Atom)
1 comment:

Post a Comment