Tuesday, January 1, 2008

എയറ്‌‌ ഇന്ത്യയുടെ ക്രൂരതക്ക് അവസാനമില്ലേ ?.

മരണവാര്‍ത്തയറിഞ്ഞു പുറപ്പെട്ട മക്കള്‍ക്ക് ഷാര്‍ജയില്‍ കാത്തിരിപ്പിന്റെ യാതന .

ഷാര്‍ജ: അമ്മയെ അവസാനമായി യാത്രയാക്കേണ്ട സഹോദരങ്ങളായ ജൂഡ്സണിനും ജോര്‍ജിനും, അച്ഛനെ കൊതിതീരെ കണ്ടുതീര്‍ക്കേണ്ട ഷാജനും മനമങ്ങും ശരീരമിങ്ങുമായി മണിക്കൂറുകളാണ് വിമാനത്താവളത്തില്‍ കഴിയേണ്ടിവന്നത്.
പുതുവര്‍ഷപ്പുലരിയില്‍ എത്തിയ ദുഃഖവാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വക ദുരന്തവും നേരിടേണ്ടിവന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കൊച്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി ഒന്‍പതു മണിവരെ പറന്നിട്ടില്ല.
നൂറ്റിനാല്‍പ്പതിലേറെ യാത്രക്കാര്‍ക്കും ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നെങ്കിലും ജൂഡ്സണും ജോര്‍ജും ഷാജനും ആശങ്കയുടെ മുള്‍മുനയിലായിരുന്നു. അമ്മയെ ഒരു നോക്കുകൂടി കാണാനാകുമോയെന്ന അനിശ്ചിതത്വത്തിലായിരുന്നു സഹോദരങ്ങളെങ്കില്‍ അച്ഛന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യംവഹിക്കാനാകുമോയെന്ന ഉത്കണ്ഠയിലായിരുന്നു ഷാജന്‍.
കൊച്ചി വടതുല പനക്കൂട്ടത്തില്‍ പരേതനായ പി. ജി. ജോര്‍ജിന്റെ ഭാര്യ എലിസബത്ത് ലോകത്തോട് യാത്രപറഞ്ഞത് ഇന്നലെ രാവിലെയാണ്. ഇവര്‍ക്കു രണ്ടു മക്കളേയുള്ളു- യുഎഇയിലുള്ള ജൂഡ്സണും ജോര്‍ജും. വിവരമറിഞ്ഞയുടന്‍ വിമാനത്താവളത്തിലെത്തിയ ഇവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
തോപ്പുംപടി മുണ്ടംവേലി കാട്ടിപ്പറമ്പില്‍ കെ.ജെ.ജോസഫ് മരണമടഞ്ഞത് ഇന്നലെ പുലര്‍ച്ചെയാണ്. സംസ്കാരം ഇന്നു രാവിലെയാണ് നടക്കേണ്ടത്. അഞ്ചു മക്കളില്‍ ഇളയവനായ ഷാജന്‍ മാത്രമാണ് നാട്ടിലില്ലാത്തത്. 'ഐഎക്സ് 412 മൂന്നരയ്ക്ക് പുറപ്പെടുമെന്ന പ്രതീക്ഷയില്‍ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉള്ളില്‍ കടന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്. വിമാനം മൂന്നരയായിട്ടും എത്തിയില്ലെന്നു മാത്രമല്ല എപ്പോള്‍ എത്തുമെന്നോ പുറപ്പെടുമെന്നോ പറയാന്‍ ഉത്തരവാദിത്തപ്പെട്ട ആരെയും കാണാനുമില്ലായിരുന്നെന്ന് ഇവര്‍ പരാതിപ്പെടുന്നു.
പിരിമുറുക്കത്തിനിടെ ഇവര്‍ ഇടയ്ക്കിടെ നാട്ടില്‍ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു- കൊച്ചിയില്‍നിന്നു വിമാനം പുറപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി. വൈകിട്ട് ഏഴരയോടെ വിമാനം പുറപ്പെടുമെന്ന അറിയിപ്പു കിട്ടി ആശ്വസിച്ചിരിക്കുമ്പോഴാണ് അടുത്ത ദുരന്തവാര്‍ത്ത. വിമാനം രാത്രി ഒന്‍പതിനേ പുറപ്പെടൂ. അര്‍ധരാത്രി കഴിയുമ്പൊഴേക്കും നാട്ടിലെത്താമെന്നു പ്രതീക്ഷിച്ചിരിക്കുമ്പൊഴേക്കും അറിയിപ്പും മാറി. പുറപ്പെടുന്ന സമയം ഒന്‍പതരയായി. പിന്നീട് രാത്രി എട്ടു മണിയോടെ പുതിയ അറിയിപ്പെത്തി, വിമാനം ഒന്‍പതിനു തന്നെ പുറപ്പെടും എന്ന്.
കൃത്യമായ വിവരം മനസിലാക്കാമെന്നു മോഹിച്ചെങ്കിലും ബന്ധപ്പെട്ട ആരെയും പരിസരത്തെങ്ങും കാണാനായില്ല. മറ്റേതെങ്കിലും വിമാനത്തില്‍ പോകാനാകുമോയെന്ന് അറിയാനുള്ള ശ്രമവും ഇതോടെ പാഴായി.

3 comments:

ജനശബ്ദം said...

മരണവാര്‍ത്തയറിഞ്ഞു പുറപ്പെട്ട മക്കള്‍ക്ക് ഷാര്‍ജയില്‍ കാത്തിരിപ്പിന്റെ യാതന .എയറ്‌‌ ഇന്ത്യയുടെ ക്രൂരതക്ക് അവസാനമില്ലേ ?.

കാപ്പിലാന്‍ said...

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് കാരണം ഒരു ദിവസം മുഴുവന്‍ ഷാര്‍ജയില്‍
കുതിയിരിക്കേണ്ടി വന്നിട്ടുണ്ട് ഈയുള്ളവന് . ഒരു തുള്ളി പച്ചവെള്ളം പോലും തന്നില്ല
രാവിലെ ഫ്ലൈറ്റ് പോകുന്നതിനു മുന്പന്നു കാരുണ്യ മൂര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
അല്പും സ്നാക്ക്സ് തന്നത്‌ 2006 ലാണ് സംഭവം

കടവന്‍ said...

ഒരു നിമിഷം, വിഷമാണെന്നറിഞ്ഞ് കൊണ്ട് തന്നെ ആരെങ്കിലും വിഷം കഴിക്കുമോ?...അങ്ങനെ കഴിക്കുന്നവനെ എന്തു വിളിക്കും?
എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്സിന്റെയും കാര്യക്ഷമത നല്ലവണ്ണം പത്രം മുഖേനയും അല്ലാതെയും അറിയുന്നുണ്ട് എന്നിട്ടും അവശ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചവരെ കുറ്റം പറയണോ അതൊ എയര്‍ ഇന്ത്യേ കുറ്റം പറയണോ?

ഓ. ടോ. വല്ല ഈജിപ്ഷ്യനോ , അമേരിക്കക്കാരനോ ആയിരുന്നൂ എയര്‍ ഇന്ത്യയുടെ തലപ്പത്തെങ്കില്‍ അവരുടെ നാട്ട്കാരെ മൊത്തം ചീത്ത പറയുമായിരുന്നു, ഇത് ഇന്ത്യക്കാര്‍ തന്നെയാണല്ലൊ. അത് കൊണ്ട് പരാതിയും ചീത്തയും എയര്‍ ഇന്ത്യക്ക് കിട്ടി, സുഹൃത്ത്ക്കളെ ഇന്ത്യൈലെ പൊതുമേഖല/ആരും ചോദിക്കാനും പറയാനുമില്ലാത്ത എല്ലാ സ്ഥാപനത്തിന്റെയും അവസ്ഥ ഇത് തന്നെയല്ലെ? എന്ത് കൊണ്ടാണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ, അമേരിക്കയെയും മറ്റും ചീത്ത പറയാനെടുക്കുന്ന് സമയത്ത് നമുക്ക് നമ്മെത്തന്നെ നന്നാക്കാന്‍ പറ്റുമോന്ന് ഒന്നാലോചിച്ചൂടെ?