Sunday, December 16, 2007

'മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ'

'മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ' .

അല്‍കോബാര്‍: സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ മാത്രമേ മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിന് സൌദിയിലെത്തിയ അദ്ദേഹം അല്‍കോബാറില്‍ ഐ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ഫലസ്തീനും ഇറാഖും ഉള്‍പ്പെടെ ലോകത്തെരങ്ങേറിയ എല്ലാ അധിനിവേശത്തിനുമെതിരെ ശക്തമായി നിലപാടെടുത്തത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. രാജ്യത്തിന്റെ ദേശീയതയും സുരക്ഷിതത്വവും ബലികഴിച്ച് അമേരിക്കയുമായി ആണവ കരാറുണ്ടാക്കാന്‍ ശ്രമിക്കുകയും വിദേശ കുത്തകകളെ പരവതാനി വിരിച്ച് സ്വീകരിക്കുകയും ചെയ്യുന്ന യു.പി.എ സര്‍ക്കാറിന്റെ സാമ്രാജ്യത്വ മൃദു സമീപനത്തിനെതിരെ ഇടതുപക്ഷ കക്ഷികളും ഐ.എന്‍.എല്ലും ദേശീയതലത്തില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2 comments:

ജനശബ്ദം said...

'മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ'
അല്‍കോബാര്‍: സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ മാത്രമേ മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിന് സൌദിയിലെത്തിയ അദ്ദേഹം അല്‍കോബാറില്‍ ഐ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു.
ഫലസ്തീനും ഇറാഖും ഉള്‍പ്പെടെ ലോകത്തെരങ്ങേറിയ എല്ലാ അധിനിവേശത്തിനുമെതിരെ ശക്തമായി നിലപാടെടുത്തത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. രാജ്യത്തിന്റെ ദേശീയതയും സുരക്ഷിതത്വവും ബലികഴിച്ച് അമേരിക്കയുമായി ആണവ കരാറുണ്ടാക്കാന്‍ ശ്രമിക്കുകയും വിദേശ കുത്തകകളെ പരവതാനി വിരിച്ച് സ്വീകരിക്കുകയും ചെയ്യുന്ന യു.പി.എ സര്‍ക്കാറിന്റെ സാമ്രാജ്യത്വ മൃദു സമീപനത്തിനെതിരെ ഇടതുപക്ഷ കക്ഷികളും ഐ.എന്‍.എല്ലും ദേശീയതലത്തില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫസല്‍ ബിനാലി.. said...

I N L koodeyundu, idathupakshathinnini eritheeyileakku eduthu chaadaam (Idathu pakshathinte mudanthu thalkkaalam marakkaam)