ഗള്‍ഫ് വിമാനക്കൂലി കുറയ്ക്കാന്‍ എംപിമാര്‍ ഇടപെടണം: യൂസഫലി
തിരുവനന്തപുരം: ഗള്‍ഫ് സെക്ടറിലെ വിമാനക്കൂലി നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരള എംപിമാര്‍ അടക്കമുള്ളവര്‍ അശ്രദ്ധ കാട്ടുകയാണെന്നുപ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ. യൂസഫലി കുറ്റപ്പെടുത്തി. ഗള്‍ഫില്‍നിന്നുള്ള യാത്രാക്ളേശവും ഉയര്‍ന്ന നിരക്കും സംബന്ധിച്ചു കുറേക്കാലമായി പരാതിയുണ്ട്.
കുടുംബസമേതം നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണു ടിക്കറ്റ് നിരക്ക്. സമയത്തു മടക്കയാത്ര ടിക്കറ്റ് കിട്ടാതെ ജോലി പോയവരുമുണ്ട്. ഈ സാഹചര്യത്തിലാണു കേരള എയര്‍ലൈന്‍സ് എന്ന നിര്‍ദേശമുയര്‍ന്നത്. എന്നാല്‍ കേന്ദ്രം ഇതിന് അനുമതി നിഷേധിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്താന്‍ ഇവിടെനിന്നുള്ള എംപിമാര്‍ തയാറായില്ലെന്നു പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ യൂസഫലി പറഞ്ഞു. യുഎഇ പ്രതിനിധി സംഘാംഗമായാണു യൂസഫലി ഇവിടെയെത്തിയത്.
പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ക്രെഡിറ്റ് ആര്‍ക്ക് എന്നതല്ല, ജനങ്ങള്‍ക്കു ഗുണമുണ്ടാവുമോ എന്നതാണ് ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട് സിറ്റി വന്നതിന്റെ ക്രെഡിറ്റ് കേരള മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്. ചര്‍ച്ച വഴിമുട്ടിയപ്പോള്‍ അവരെ വീണ്ടും വിളിച്ച് ഇവിടെ കൊണ്ടുവന്ന ജോലിയേ താന്‍ ചെയ്തുള്ളൂ. എന്തു വികസനത്തിനും ആദ്യം വേണ്ടത് അടിസ്ഥാനസൌകര്യമാണ്. റോഡുകളും ജലപാതകളും അടക്കമുള്ള അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തലാണ് ഇന്‍കെലിന്റെ ആദ്യദൌത്യമെന്ന് അദ്ദേഹം അറിയിച്ചു.
യൂസഫലി ഇന്‍കെല്‍ ഡയറക്ടറായശേഷമുള്ള ആദ്യയോഗം ഇന്നലെ നടന്നു. ഒട്ടേറെ വികസനപദ്ധതികള്‍ ചര്‍ച്ച ചെയ്തെന്നും ഇവ താമസിയാതെ യാഥാര്‍ഥ്യമാവുമെന്നും അദ്ദേഹം അറിയിച്ചു. എംകെ ഗ്രൂപ്പിന്റെ ഒരു വന്‍പദ്ധതി കൊച്ചിയില്‍ വരുന്നുണ്ടെന്ന് ഇതിന്റെ എംഡി കൂടിയായ യൂസഫലി അറിയിച്ചു. വിശദാംശങ്ങള്‍ ഒരു മാസത്തിനകം കൊച്ചിയില്‍ പ്രഖ്യാപിക്കും.
Subscribe to:
Post Comments (Atom)
1 comment:

Post a Comment