വിമാന കമ്പനികള്‍ക്കെതിരേ പ്രവാസികള്‍ ഒന്നിക്കണം.
കുവൈറ്റ് സിറ്റി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെ പ്രവാസി മലയാളികളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാട്ടുന്ന നീച പ്രവര്‍ത്തനങ്ങളെ തടയിടാന്‍ പ്രവാസി സമൂഹം ഒന്നിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്കാതെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് എയര്‍ ഇന്ത്യയുടെ താവളമായി മാറിയിരിക്കുകയാണ്. മാസങ്ങളായി വിമാനങ്ങള്‍ റദ്ദാക്കിയും യഥാസമയങ്ങളില്‍ പുറപ്പെടാതെ യാത്രക്കാരെ പ്രയാസത്തിലാക്കുന്ന അവസ്ഥക്ക് അവസാനമായില്ല.
മറ്റു കമ്പനികളെ അപേക്ഷിച്ച് ടിക്കറ്റിന് എയര്‍ഇന്ത്യ കൂടുതല്‍ പണം ഈടാക്കുന്നു. അകലെയുള്ള അമേരിക്കന്‍ നാടുകളിലേക്ക് പുതിയ വിമാനങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ അടുത്ത് കിടക്കുന്ന ഗള്‍ഫ് നാടുകളിലേക്ക് പഴക്കമേറിയ വിമാനങ്ങള്‍ ഉപയോഗിച്ച് മലയാളികളെ സാമ്പത്തികമായി പിഴിയുകയാണ്.
വിദേശ കമ്പനികള്‍ക്ക് കരിപ്പൂരിലേക്ക് അനുമതി നല്കാന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി ഒരുങ്ങുന്നുവെങ്കിലും അത് പ്രസ്താവനയിലും കടലാസിലും ഒതുക്കാതെ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും എയര്‍ ഇന്ത്യക്കെതിരേ മലയാളികള്‍ ഒന്നിച്ച് ബഹിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Subscribe to:
Post Comments (Atom)
2 comments:
വിമാന കമ്പനികള്‍ക്കെതിരേ പ്രവാസികള്‍ ഒന്നിക്കണം

എയര്‍ ഇന്ത്യാക്കാര്‍ കോഴിക്കോടു വന്നു, അവിടന്നു ബിസിനസ് ട്രിക്കു പഠിച്ചു!!!!!
Post a Comment