ജീവിതച്ചെലവ് ഇനിയുമുയരും; കുറഞ്ഞ വരുമാനക്കാര്‍ ആശങ്കയില്‍ .
ദോഹ: മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് രാജ്യത്തെ ജീവിതച്ചെലവ് അനിയന്ത്രിതമായി ഉയരാനിടയാക്കും. വാടകവര്‍ധനയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ശമ്പളവും അലവന്‍സുകളും കൂട്ടുന്നത്.
താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നീക്കം. ജീവിതച്ചെലവ് ഗണ്യമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ശമ്പളവര്‍ധനയുടെ ആനുകൂല്യം സ്വകാര്യ മേഖലയിലെ താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷം പേര്‍ക്കും ലഭിക്കില്ല. ശമ്പളവര്‍ധന കെട്ടിടവാടകയും ജീവിതച്ചെലവുകളും വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. നിര്‍മാണ, സേവന മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ബാധിക്കും. സാധാരണക്കാരായ പ്രവാസികളുടെ ബജറ്റ് ഇതുമൂലം താളംതെറ്റും.
രാജ്യത്തെ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാനും മാസംമുമ്പ് ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. പൊതുമേഖലയിലുള്ള ചില എണ്ണ, വാതക കമ്പനികളും ശമ്പളവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തില്‍ മാത്രമല്ല, ഹൌസിംഗ് ഉള്‍പ്പെടെയുള്ള അലവന്‍സുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. ശമ്പളം കൂട്ടണമെന്ന ആവശ്യം ജീവനക്കാരില്‍നിന്ന് പ്രത്യേകിച്ച്, സ്വദേശികളില്‍നിന്ന് ശക്തമാകുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും അതിന് നിര്‍ബന്ധിതരാകും.
ഇതര ഗള്‍ഫ് രാജ്യങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളവര്‍ധന നടപ്പാക്കിവരികയാണ്. യു.എ.ഇ ഫെഡറല്‍ ജീവനക്കാര്‍ക്കും വിവിധ എമിറേറ്റുകളിലും ഈയിടെ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. സൌദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ 40 ശതമാനംവരെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തിസാലാത്തിന് കീഴിലുള്ള മൊബൈലി, സൌദി ഇന്‍വെസ്റ്റമെന്റ് ബാങ്ക്, സൌദി അറാംകോ തുടങ്ങിയ കമ്പനികള്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു.
സര്‍ക്കാര്‍ മേഖലയിലും വര്‍ധന പ്രാബല്യത്തില്‍വരുത്താന്‍ സൌദി ശൂറാ കൌണ്‍സിലിന് ആലോചനയുണ്ട്. ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുംവിധം 15 മുതല്‍ 40 ശതമാനംവരെയാണ് ശമ്പളവര്‍ധനക്ക് സൌദിയിലെ ചില സ്ഥാപനങ്ങള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണെന്നതിനാല്‍ ശമ്പള വര്‍ധന അനിവാര്യമാണ്. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വിലവര്‍ധനമൂലം വന്നുചേര്‍ന്ന അമിതഭാരം ലഘൂകരിക്കുന്നതിനും ശമ്പള വര്‍ധനയല്ലാതെ പരിഹാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശമ്പളവര്‍ധനയും വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗവണ്‍മെന്റിന് ആശങ്കയുണ്ട്. എന്നാല്‍ ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വര്‍ധന നടപ്പാക്കാതിരിക്കാനുമാവില്ല. ഒരുതരം ദൂഷിതവലയമായാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ വിശിഷ്യ, ഖത്തറിന്റെ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്ന് റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ചയും വാടകനിരക്കിലെ അമിതമായ വര്‍ധനയും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ശമ്പളം കൂട്ടുന്നത് പണപ്പെരുപ്പത്തിന് പരിഹാരല്ലെന്ന് ഉപപ്രധാനമന്ത്രി അബ്ദുല്ല അല്‍അതിയ്യ ഈയിടെ പ്രസ്താവിച്ചിരുന്നു. യു.എസ് ഡോളറിന് വിലയിടുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഡോളര്‍ വിനിമയബന്ധം ഉപേക്ഷിക്കാനും റിയാലിന്റെ മൂല്യം പുതുക്കി നിര്‍ണയിക്കാനും ആലോചനയില്ലെന്ന് ഭരണവൃത്തങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
ജീവിതച്ചെലവ് ഇനിയുമുയരും; കുറഞ്ഞ വരുമാനക്കാര്‍ ആശങ്കയില്‍ .
ദോഹ: മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് രാജ്യത്തെ ജീവിതച്ചെലവ് അനിയന്ത്രിതമായി ഉയരാനിടയാക്കും. വാടകവര്‍ധനയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ശമ്പളവും അലവന്‍സുകളും കൂട്ടുന്നത്.
താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നീക്കം. ജീവിതച്ചെലവ് ഗണ്യമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ശമ്പളവര്‍ധനയുടെ ആനുകൂല്യം സ്വകാര്യ മേഖലയിലെ താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷം പേര്‍ക്കും ലഭിക്കില്ല. ശമ്പളവര്‍ധന കെട്ടിടവാടകയും ജീവിതച്ചെലവുകളും വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. നിര്‍മാണ, സേവന മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ബാധിക്കും. സാധാരണക്കാരായ പ്രവാസികളുടെ ബജറ്റ് ഇതുമൂലം താളംതെറ്റും.
രാജ്യത്തെ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാനും മാസംമുമ്പ് ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. പൊതുമേഖലയിലുള്ള ചില എണ്ണ, വാതക കമ്പനികളും ശമ്പളവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തില്‍ മാത്രമല്ല, ഹൌസിംഗ് ഉള്‍പ്പെടെയുള്ള അലവന്‍സുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. ശമ്പളം കൂട്ടണമെന്ന ആവശ്യം ജീവനക്കാരില്‍നിന്ന് പ്രത്യേകിച്ച്, സ്വദേശികളില്‍നിന്ന് ശക്തമാകുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും അതിന് നിര്‍ബന്ധിതരാകും.
ഇതര ഗള്‍ഫ് രാജ്യങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളവര്‍ധന നടപ്പാക്കിവരികയാണ്. യു.എ.ഇ ഫെഡറല്‍ ജീവനക്കാര്‍ക്കും വിവിധ എമിറേറ്റുകളിലും ഈയിടെ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. സൌദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ 40 ശതമാനംവരെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തിസാലാത്തിന് കീഴിലുള്ള മൊബൈലി, സൌദി ഇന്‍വെസ്റ്റമെന്റ് ബാങ്ക്, സൌദി അറാംകോ തുടങ്ങിയ കമ്പനികള്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു.
സര്‍ക്കാര്‍ മേഖലയിലും വര്‍ധന പ്രാബല്യത്തില്‍വരുത്താന്‍ സൌദി ശൂറാ കൌണ്‍സിലിന് ആലോചനയുണ്ട്. ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുംവിധം 15 മുതല്‍ 40 ശതമാനംവരെയാണ് ശമ്പളവര്‍ധനക്ക് സൌദിയിലെ ചില സ്ഥാപനങ്ങള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണെന്നതിനാല്‍ ശമ്പള വര്‍ധന അനിവാര്യമാണ്. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വിലവര്‍ധനമൂലം വന്നുചേര്‍ന്ന അമിതഭാരം ലഘൂകരിക്കുന്നതിനും ശമ്പള വര്‍ധനയല്ലാതെ പരിഹാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശമ്പളവര്‍ധനയും വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗവണ്‍മെന്റിന് ആശങ്കയുണ്ട്. എന്നാല്‍ ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വര്‍ധന നടപ്പാക്കാതിരിക്കാനുമാവില്ല. ഒരുതരം ദൂഷിതവലയമായാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ വിശിഷ്യ, ഖത്തറിന്റെ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്ന് റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ചയും വാടകനിരക്കിലെ അമിതമായ വര്‍ധനയും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ശമ്പളം കൂട്ടുന്നത് പണപ്പെരുപ്പത്തിന് പരിഹാരല്ലെന്ന് ഉപപ്രധാനമന്ത്രി അബ്ദുല്ല അല്‍അതിയ്യ ഈയിടെ പ്രസ്താവിച്ചിരുന്നു. യു.എസ് ഡോളറിന് വിലയിടുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഡോളര്‍ വിനിമയബന്ധം ഉപേക്ഷിക്കാനും റിയാലിന്റെ മൂല്യം പുതുക്കി നിര്‍ണയിക്കാനും ആലോചനയില്ലെന്ന് ഭരണവൃത്തങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്
Post a Comment