കരിപ്പൂര്‍ സര്‍വീസിന് തടസ്സം സര്‍ക്കാറിന്റെ അനുമതി മാത്രം'
കുവൈത്ത് സിറ്റി: കുവൈത്ത്^കരിപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസ് തയാറാണെങ്കിലും വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതാണ് പ്രശ്നമെന്ന് ജറ്റ് എയര്‍വേസ് സീനിയര്‍ ജനറല്‍ മാനേജര്‍ എബ്രഹാം ജോസഫ് പറഞ്ഞു. കരിപ്പൂര്‍^കുവൈത്ത് റൂട്ടിലും അനുമതി തേടി ജെറ്റ് എയര്‍വേസ് അപേക്ഷ നല്‍കിയിരുന്നതാണ്. അനുമതി നിഷേധിക്കപ്പെടുകയാണുണ്ടായത്. കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്ന വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ജെറ്റ് എയര്‍വേസ് വീണ്ടും മന്ത്രാലയത്തെ സമീപിക്കും.
ജറ്റ് എയര്‍വേസിന് അനുമതി ലഭിച്ചിരിക്കുന്ന കുവൈത്ത്^തിരുവനന്തപുരം റൂട്ടില്‍ രണ്ടു മാസം കഴിഞ്ഞ് മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനുള്ള വിമാനം എത്തിയിട്ടില്ല. ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ടു മൂന്നുമാസത്തിനകം വിമാനം എത്തും. മറ്റ് തടസ്സങ്ങളൊന്നുമില്ല. വിമാനം എത്തിയാലുടന്‍ സര്‍വീസ് ആരംഭിക്കും.ജെറ്റ് എയര്‍വേസിന്റെ കുവൈത്ത്^ കൊച്ചി വിമാനത്തിന് കരിപ്പൂരിലേക്ക് കണക്ഷന്‍ വിമാനം നല്‍കാനുള്ള അനുമതിയും ജെറ്റ് എയര്‍വേസിന് ലഭിച്ചിട്ടില്ല. എന്നാല്‍ കുവൈത്ത്^കൊച്ചി വിമാനത്തിന് ബംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് കണക്ഷന്‍ വിമാനം ഉണ്ടായിരിക്കും. കുവൈത്തില്‍ നിന്ന് മുംബൈയിലേക്കും ഗോവയിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസിന് പരിപാടിയുണ്ടെന്ന് എബ്രഹാം ജോസഫ് പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
കരിപ്പൂര്‍ സര്‍വീസിന് തടസ്സം സര്‍ക്കാറിന്റെ അനുമതി മാത്രം'
കുവൈത്ത് സിറ്റി: കുവൈത്ത്^കരിപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസ് തയാറാണെങ്കിലും വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതാണ് പ്രശ്നമെന്ന് ജറ്റ് എയര്‍വേസ് സീനിയര്‍ ജനറല്‍ മാനേജര്‍ എബ്രഹാം ജോസഫ് പറഞ്ഞു. കരിപ്പൂര്‍^കുവൈത്ത് റൂട്ടിലും അനുമതി തേടി ജെറ്റ് എയര്‍വേസ് അപേക്ഷ നല്‍കിയിരുന്നതാണ്.
അനുമതി നിഷേധിക്കപ്പെടുകയാണുണ്ടായത്. കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്ന വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ജെറ്റ് എയര്‍വേസ് വീണ്ടും മന്ത്രാലയത്തെ സമീപിക്കും.
ജറ്റ് എയര്‍വേസിന് അനുമതി ലഭിച്ചിരിക്കുന്ന കുവൈത്ത്^തിരുവനന്തപുരം റൂട്ടില്‍ രണ്ടു മാസം കഴിഞ്ഞ് മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനുള്ള വിമാനം എത്തിയിട്ടില്ല. ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ടു മൂന്നുമാസത്തിനകം വിമാനം എത്തും. മറ്റ് തടസ്സങ്ങളൊന്നുമില്ല. വിമാനം എത്തിയാലുടന്‍ സര്‍വീസ് ആരംഭിക്കും.
ജെറ്റ് എയര്‍വേസിന്റെ കുവൈത്ത്^ കൊച്ചി വിമാനത്തിന് കരിപ്പൂരിലേക്ക് കണക്ഷന്‍ വിമാനം നല്‍കാനുള്ള അനുമതിയും ജെറ്റ് എയര്‍വേസിന് ലഭിച്ചിട്ടില്ല. എന്നാല്‍ കുവൈത്ത്^കൊച്ചി വിമാനത്തിന് ബംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് കണക്ഷന്‍ വിമാനം ഉണ്ടായിരിക്കും. കുവൈത്തില്‍ നിന്ന് മുംബൈയിലേക്കും ഗോവയിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസിന് പരിപാടിയുണ്ടെന്ന് എബ്രഹാം ജോസഫ് പറഞ്ഞു.
Post a Comment