ഫിലിപ്പൈനികളുടെ ഭാഗ്യം! ഇന്ത്യക്കാര്‍ അസൂയപ്പെടേണ്ട!!
ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗ്ലോറിയ അറോയോ കുവൈത്തിലെത്തി. വധശിക്ഷ വിധിക്കപ്പെട്ട ഫിലിപ്പൈനി വേലക്കാരിയെ രക്ഷപ്പെടുത്താനാണ് അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂറോപ്പ് യാത്ര മാറ്റിവെച്ച് ഒരുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തില്‍ വന്നത്.
അപമാനിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്ഷോഭത്തില്‍ സ്പോണ്‍സറെ കൊലപ്പെടുത്തിയെന്ന കേസിലാണ് മാറിലോ റൊനാറിയോ ശിക്ഷിക്കപ്പെട്ടത്. തന്നെയും തന്റെ നാടിനെയും അയാള്‍ ആക്ഷേപിച്ചെന്നാണ് മാറിലോ കുറ്റസമ്മതത്തില്‍ പറഞ്ഞിരിക്കുന്നതത്രെ. തന്റെ നാട്ടുകാരിയെ രക്ഷിക്കാന്‍ മുട്ടിലിഴയാന്‍വരെ തയാറാണെന്ന് ഫിലിപ്പൈന്‍ വൈസ് പ്രസിഡന്റ് നോലി ഡി കാസ്ട്രോ മാറിലോയുടെ കുടുംബത്തിന് വാക്കുകൊടുത്തിരുന്നു. ഇതാണ് ഒരു ജനതയുടെ ഭാഗ്യം! ഏറ്റവും വലിയ ജനാധിത്യ രാജ്യം എന്നതിനല്ല പ്രസക്തി. ജനങ്ങളുടെ പള്‍സറിയുന്ന ഭരണാധികാരികള്‍ വേണം. ഇവിടെയാണ് പ്രവാസി ഇന്ത്യക്കാര്‍ അന്യരാവുന്നത്.
ഇതൊരു ഇന്ത്യക്കാരനായാലോ. ഒരിടത്തുനിന്നും അവനൊരു ആശ്രയം ലഭിക്കില്ല. ഇന്തോനേഷ്യക്കാരിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ക്ക് ഖത്തറിലെ കീഴ്ക്കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍, ഇതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ അംബാസഡറുടെ അഭ്യര്‍ഥനപ്രകാരം അഡ്വ. നിസാര്‍ കോച്ചേരിയാണ് കേസ് നടത്തുന്നത്. ഇതിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഇനിയും അദ്ദേഹത്തിന് തിട്ടമില്ല. ദോഹയിലെ ഒരൊറ്റ സംഘടനയും കേസ്നടത്തിപ്പിന് സഹായവാഗ്ദാനവുമായി എംബസിയെയോ അഭിഭാഷകനെയോ സമീപിച്ചിട്ടില്ല. വാദം നടക്കുകയാണ്. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബക്കാര്‍ കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതേ കേസില്‍ തുല്യ ശിക്ഷ ലഭിച്ചിട്ടുള്ള നേപ്പാള്‍ സ്വദേശിയുടെ കേസ് നടത്തിപ്പിന് അവരുടെ എംബസി ഒന്നര ലക്ഷത്തോളം സമാഹരിച്ചതായി അറിയുന്നു.പെരിന്തല്‍മണ്ണ സ്വദേശി അബ്ദുറഹ്മാന്‍ മാടശേãരി സെന്‍ട്രല്‍ ജയിലില്‍ 15 വര്‍ഷം ശിക്ഷ അനുഭവിച്ചു. ശിക്ഷ ഇളവുചെയ്ത് കഴിഞ്ഞമാസം ഇദ്ദേഹത്തെ വിട്ടയച്ചു. 15 വര്‍ഷംമുമ്പ് അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് പോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ചില സാമൂഹികപ്രവര്‍ത്തകര്‍ എംബസിയെ സമീപിച്ചപ്പോള്‍ ഫോട്ടോയും പാസ്പോര്‍ട്ടിന്റെ കോപ്പിയും വാങ്ങി വരാന്‍ പറഞ്ഞു തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്.
പിന്നീട് അംബാസഡര്‍ ഇടപെട്ടതിനെ തുടര്‍ന്ന് എംബസിയില്‍നിന്നുള്ള ഒരു ജോലിക്കാരന്‍ ജയിലില്‍ പോയി ഫോട്ടോയെടുത്ത് വന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭ്യമാക്കിയത്.
സംസ്കൃതിയുടെ അഭ്യര്‍ഥനപ്രകാരം വിമാനടിക്കറ്റ് നല്‍കാമെന്ന് ഡീലക്സ് ട്രാവല്‍സ് ഏറ്റിട്ടുണ്ട്. അത്രപോലും സ്വന്തം പൌരനെ നാട്ടിലയക്കാനോ സംരക്ഷിക്കാനോ എംബസിയോ നമ്മുടെ ഭരണാധികാരികളോ തയാറില്ല. അബ്ദുറഹ്മാന്റെ ഉമ്മ മകനെ ജയില്‍മോചിതനാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് എംബസിക്ക് അപേക്ഷ കൊടുക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി എത്ര ഇന്ത്യക്കാരെ വിട്ടയച്ചെന്ന കണക്കുപോലും എംബസിക്കില്ല.
രണ്ട് മാസം മുമ്പാണ് വയനാട്ടുകാരി സുബൈദ സ്പോണ്‍സറുടെ മര്‍ദനത്തിന്റെ പേരില്‍ എംബസിയില്‍ അഭയം തേടിയത്. പിന്നീടവരെ സി.ഇ.ഐ.ഡിക്ക് കൈമാറി. അവരിപ്പോഴും ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലാണ്. എങ്ങനെയെങ്കിലും ഇവരെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. എംബസിയില്‍ അഭയം തേടിയെത്തി ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്കയച്ച ആന്ധ്ര സ്വദേശി ബേബി കുമാരിയുടെ സ്ഥിതിയും മറിച്ചാവാന്‍ സാധ്യതയില്ല.
എംബസിയുടെ മാത്രം വീഴ്ചയല്ല ഇതൊന്നും. നമ്മുടെ നാട്ടിലും ഒരു ഭരണമുണ്ടെന്നും അവിടത്തെ മന്ത്രിമാര്‍ ദോഹയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഒന്നുകൂടി ഓര്‍ക്കാനാണ് ഇതെഴുതുന്നത്. ഇതിനൊരറുതി വരുത്താന്‍ ഒരു കേന്ദ്രമന്ത്രിയോട് ഞങ്ങള്‍ കുറച്ചുപേര്‍ അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഗള്‍ഫിലേക്ക് ജോലിക്ക് പോകാന്‍ ഉദ്യോഗസ്ഥരെ ലഭിക്കുന്നില്ലെന്നാണ്. നമ്മള്‍ ഇത് വിശ്വസിക്കുക. ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ നല്ല മനസ്സിനെ സ്തുതിക്കുക. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസിനുവേണ്ടിപോലും സമരംചെയ്യുന്ന നമ്മുടെയൊക്കെ സഹനത്തെപ്പറ്റി പരിതപിക്കുക...
പി.എന്‍. ബാബുരാജന്‍. pnbaburajan@qatar.net.qa
Subscribe to:
Post Comments (Atom)
5 comments:
ഫിലിപ്പൈനികളുടെ ഭാഗ്യം! ഇന്ത്യക്കാര്‍ അസൂയപ്പെടേണ്ട!!
ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗ്ലോറിയ അറോയോ കുവൈത്തിലെത്തി. വധശിക്ഷ വിധിക്കപ്പെട്ട ഫിലിപ്പൈനി വേലക്കാരിയെ രക്ഷപ്പെടുത്താനാണ് അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂറോപ്പ് യാത്ര മാറ്റിവെച്ച് ഒരുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തില്‍ വന്നത്.
അപമാനിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്ഷോഭത്തില്‍ സ്പോണ്‍സറെ കൊലപ്പെടുത്തിയെന്ന കേസിലാണ് മാറിലോ റൊനാറിയോ ശിക്ഷിക്കപ്പെട്ടത്. തന്നെയും തന്റെ നാടിനെയും അയാള്‍ ആക്ഷേപിച്ചെന്നാണ് മാറിലോ കുറ്റസമ്മതത്തില്‍ പറഞ്ഞിരിക്കുന്നതത്രെ.
തന്റെ നാട്ടുകാരിയെ രക്ഷിക്കാന്‍ മുട്ടിലിഴയാന്‍വരെ തയാറാണെന്ന് ഫിലിപ്പൈന്‍ വൈസ് പ്രസിഡന്റ് നോലി ഡി കാസ്ട്രോ മാറിലോയുടെ കുടുംബത്തിന് വാക്കുകൊടുത്തിരുന്നു. ഇതാണ് ഒരു ജനതയുടെ ഭാഗ്യം! ഏറ്റവും വലിയ ജനാധിത്യ രാജ്യം എന്നതിനല്ല പ്രസക്തി. ജനങ്ങളുടെ പള്‍സറിയുന്ന ഭരണാധികാരികള്‍ വേണം. ഇവിടെയാണ് പ്രവാസി ഇന്ത്യക്കാര്‍ അന്യരാവുന്നത്.
ഇതൊരു ഇന്ത്യക്കാരനായാലോ. ഒരിടത്തുനിന്നും അവനൊരു ആശ്രയം ലഭിക്കില്ല. ഇന്തോനേഷ്യക്കാരിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ക്ക് ഖത്തറിലെ കീഴ്ക്കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍, ഇതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ അംബാസഡറുടെ അഭ്യര്‍ഥനപ്രകാരം അഡ്വ. നിസാര്‍ കോച്ചേരിയാണ് കേസ് നടത്തുന്നത്. ഇതിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഇനിയും അദ്ദേഹത്തിന് തിട്ടമില്ല. ദോഹയിലെ ഒരൊറ്റ സംഘടനയും കേസ്നടത്തിപ്പിന് സഹായവാഗ്ദാനവുമായി എംബസിയെയോ അഭിഭാഷകനെയോ സമീപിച്ചിട്ടില്ല. വാദം നടക്കുകയാണ്. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബക്കാര്‍ കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതേ കേസില്‍ തുല്യ ശിക്ഷ ലഭിച്ചിട്ടുള്ള നേപ്പാള്‍ സ്വദേശിയുടെ കേസ് നടത്തിപ്പിന് അവരുടെ എംബസി ഒന്നര ലക്ഷത്തോളം സമാഹരിച്ചതായി അറിയുന്നു.
പെരിന്തല്‍മണ്ണ സ്വദേശി അബ്ദുറഹ്മാന്‍ മാടശേãരി സെന്‍ട്രല്‍ ജയിലില്‍ 15 വര്‍ഷം ശിക്ഷ അനുഭവിച്ചു. ശിക്ഷ ഇളവുചെയ്ത് കഴിഞ്ഞമാസം ഇദ്ദേഹത്തെ വിട്ടയച്ചു. 15 വര്‍ഷംമുമ്പ് അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് പോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
ചില സാമൂഹികപ്രവര്‍ത്തകര്‍ എംബസിയെ സമീപിച്ചപ്പോള്‍ ഫോട്ടോയും പാസ്പോര്‍ട്ടിന്റെ കോപ്പിയും വാങ്ങി വരാന്‍ പറഞ്ഞു തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്.
പിന്നീട് അംബാസഡര്‍ ഇടപെട്ടതിനെ തുടര്‍ന്ന് എംബസിയില്‍നിന്നുള്ള ഒരു ജോലിക്കാരന്‍ ജയിലില്‍ പോയി ഫോട്ടോയെടുത്ത് വന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭ്യമാക്കിയത്.
സംസ്കൃതിയുടെ അഭ്യര്‍ഥനപ്രകാരം വിമാനടിക്കറ്റ് നല്‍കാമെന്ന് ഡീലക്സ് ട്രാവല്‍സ് ഏറ്റിട്ടുണ്ട്. അത്രപോലും സ്വന്തം പൌരനെ നാട്ടിലയക്കാനോ സംരക്ഷിക്കാനോ എംബസിയോ നമ്മുടെ ഭരണാധികാരികളോ തയാറില്ല.
അബ്ദുറഹ്മാന്റെ ഉമ്മ മകനെ ജയില്‍മോചിതനാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് എംബസിക്ക് അപേക്ഷ കൊടുക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി എത്ര ഇന്ത്യക്കാരെ വിട്ടയച്ചെന്ന കണക്കുപോലും എംബസിക്കില്ല.
രണ്ട് മാസം മുമ്പാണ് വയനാട്ടുകാരി സുബൈദ സ്പോണ്‍സറുടെ മര്‍ദനത്തിന്റെ പേരില്‍ എംബസിയില്‍ അഭയം തേടിയത്. പിന്നീടവരെ സി.ഇ.ഐ.ഡിക്ക് കൈമാറി.
അവരിപ്പോഴും ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലാണ്. എങ്ങനെയെങ്കിലും ഇവരെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. എംബസിയില്‍ അഭയം തേടിയെത്തി ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്കയച്ച ആന്ധ്ര സ്വദേശി ബേബി കുമാരിയുടെ സ്ഥിതിയും മറിച്ചാവാന്‍ സാധ്യതയില്ല.
എംബസിയുടെ മാത്രം വീഴ്ചയല്ല ഇതൊന്നും. നമ്മുടെ നാട്ടിലും ഒരു ഭരണമുണ്ടെന്നും അവിടത്തെ മന്ത്രിമാര്‍ ദോഹയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഒന്നുകൂടി ഓര്‍ക്കാനാണ് ഇതെഴുതുന്നത്. ഇതിനൊരറുതി വരുത്താന്‍ ഒരു കേന്ദ്രമന്ത്രിയോട് ഞങ്ങള്‍ കുറച്ചുപേര്‍ അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഗള്‍ഫിലേക്ക് ജോലിക്ക് പോകാന്‍ ഉദ്യോഗസ്ഥരെ ലഭിക്കുന്നില്ലെന്നാണ്. നമ്മള്‍ ഇത് വിശ്വസിക്കുക. ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ നല്ല മനസ്സിനെ സ്തുതിക്കുക. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസിനുവേണ്ടിപോലും സമരംചെയ്യുന്ന നമ്മുടെയൊക്കെ സഹനത്തെപ്പറ്റി പരിതപിക്കുക...
പി.എന്‍. ബാബുരാജന്‍
pnbaburajan@qatar.net.qa
"ഏറ്റവും വലിയ ജനാധിത്യ രാജ്യം എന്നതിനല്ല പ്രസക്തി. ജനങ്ങളുടെ പള്‍സറിയുന്ന ഭരണാധികാരികള്‍ വേണം."
അതി കഠിനമായി പീഠിപ്പിക്കപ്പെട്ടത്നെ തുടര്‍ന്നുണ്ടായ ക്ഷോഭത്തില്‍ സ്പോണ്‍സറെ കൊലപ്പെടുത്തിയെന്ന കേസിലാണ് മാറിലോ റൊനാറിയോ ശിക്ഷിക്കപ്പെട്ടത്.
അവര്‍ ദയ അര്‍ഹിക്കുന്നു. നമ്മുടെ ഭാരതീയസഹോദര്‍ങ്ങള്‍ ആരെങ്കിലും ഇങ്ങനെയുണ്ടങ്കില്‍ അവര്‍ക്കുവേണ്ടി സര്‍ക്കാരും എംബസ്സിയും ശ്രമിക്കണം.
എന്നാല്‍, കുറ്റം ചെയ്ത സാഹചര്യം, പെണ്ണുകേസും, വ്യഭിചാരവും, കള്ളവാറ്റും, മയക്കുമരുന്നും, അത്യാഗ്രഹവും ആകുമ്പോല്‍, നമ്മുക്കും സഹതപിക്കാനെ പറ്റൂ!
എല്ലാവരേയും ദൈവം കാക്കട്ടെ!
അതുപോലെ വിദേശ രാജ്യങ്ങളിലെ ഫിലിപ്പീന്‍സ് എമ്പസികളും അവരുടെ രാജ്യക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ വളരെ ഉത്സാഹം കാണിക്കാറുണ്ട്. നമ്മുടെ ഉദ്യോഗസ്ഥരുടെ ബോസി മനോഭാവം മാറാതെയും, സര്‍ക്കാരില്‍ ഇരിക്കുന്നവരുടെ താല്പര്യങ്ങള്‍ മാറാതെയും ഇരിക്കുന്നിടത്തൊളം ഇതൊക്കെ നമുക്ക് പ്രതീക്ഷിക്കനൊക്കില്ല
ഇവിടെ ബഹറൈനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്, ഔട്ട് പാസ്സിനായി ഇന്ത്യന്‍ എംബസ്സിയില്‍ ചെന്നാല്‍ പല ഭാഷകളുള്ള തെറിയോടു കൂടിയുള്ള ചീത്തയും ആട്ടും കിട്ടും.. അതിലെ ഒരു വരി “ നീയൊക്കെ കാരണം രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നു,ആരുപറഞ്ഞു ഇവിടെ ജോലിക്കുവരാന്‍......”
ഇന്ത്യന്‍ എംബസ്സീ നീണാല്‍ വാഴട്ടേ....നിന്റെ നാമം ഓരോ പ്രവാസിയും ദിവ്യ മന്ത്രമാക്കട്ടേ..!
Nice dispatch and this mail helped me alot in my college assignement. Thanks you as your information.
Post a Comment