Wednesday, December 12, 2007

കരിപ്പൂര്‍: വിദേശവിമാനങ്ങള്‍ അനുവദിക്കണമെന്ന ഹരജി ഫയലില്‍

കരിപ്പൂര്‍: വിദേശവിമാനങ്ങള്‍ അനുവദിക്കണമെന്ന ഹരജി ഫയലില്‍.

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശവിമാനങ്ങള്‍ക്ക് അനുമതി നല്‍കി യാത്രക്കാരനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ ജിദ്ദാ കമ്മിറ്റിയാണ് അഡ്വ. സി. ഖാലിദ് മുഖേന ഹരജി നല്‍കിയത്. ഹരജി ഇന്ന് പരിഗണനക്കെടുക്കും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനുഭവിക്കുന്ന പ്രയാസങ്ങളും വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയും വിശദീകരിച്ചാണ് ഐ.എം.സി.സി ഹരജി സമര്‍പ്പിച്ചത്.
വിമാനം റദ്ദാക്കലും വൈകി പറക്കലും കാരണം ജോലിയും വിസയും നഷ്ടപ്പെട്ട പ്രവാസികളുടെ അനുഭവങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കുത്തകവത്കരണമാണ് യാത്രക്കാര്‍ക്കനുഭവപ്പെടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണം. അതിനാല്‍ അടിയന്തരമായി വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാനാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.വിമാനത്താവളത്തിലെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.ഐ.എം.സി.സി ജിദ്ദ കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ വണ്ടൂര്‍, മക്ക കമ്മിറ്റി സെക്രട്ടറി നൌഷാദ് മാര്യാട്, റിയാദ് കമ്മിറ്റി സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ എന്നിവരാണ് ഹരജി നല്‍കിയത്.

1 comment:

ജനശബ്ദം said...

കരിപ്പൂര്‍: വിദേശവിമാനങ്ങള്‍ അനുവദിക്കണമെന്ന ഹരജി ഫയലില്‍
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശവിമാനങ്ങള്‍ക്ക് അനുമതി നല്‍കി യാത്രക്കാരനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ ജിദ്ദാ കമ്മിറ്റിയാണ് അഡ്വ. സി. ഖാലിദ് മുഖേന ഹരജി നല്‍കിയത്. ഹരജി ഇന്ന് പരിഗണനക്കെടുക്കും.

കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനുഭവിക്കുന്ന പ്രയാസങ്ങളും വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയും വിശദീകരിച്ചാണ് ഐ.എം.സി.സി ഹരജി സമര്‍പ്പിച്ചത്.

വിമാനം റദ്ദാക്കലും വൈകി പറക്കലും കാരണം ജോലിയും വിസയും നഷ്ടപ്പെട്ട പ്രവാസികളുടെ അനുഭവങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കുത്തകവത്കരണമാണ് യാത്രക്കാര്‍ക്കനുഭവപ്പെടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണം. അതിനാല്‍ അടിയന്തരമായി വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാനാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
വിമാനത്താവളത്തിലെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
ഐ.എം.സി.സി ജിദ്ദ കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ വണ്ടൂര്‍, മക്ക കമ്മിറ്റി സെക്രട്ടറി നൌഷാദ് മാര്യാട്, റിയാദ് കമ്മിറ്റി സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ എന്നിവരാണ് ഹരജി നല്‍കിയത്.