കരിപ്പൂരിലേക്ക് ഉമ്മന്‍ചാണ്ടിയുടെ വക വിദേശ വിമാനം അടുത്തമാസം
കുവൈത്ത് സിറ്റി: കരിപ്പൂരിലേക്കുള്ള വിദേശ വിമാന സര്‍വീസ് ജനുവരിയില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വാര്‍ഷിക സമ്മേനളത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായിട്ടില്ല എന്നതാണ് കരിപ്പൂരിലേക്ക് വിദേശ വിമാന സര്‍വീസിന് അനുമതി നല്‍കുന്നതിന് തടസ്സമായി ഇതുവരെ പറഞ്ഞിരുന്നത്. ടെര്‍മിനലിന്റെ പണി ഏതാനും ദിവസങ്ങള്‍ക്കകം കഴിയും.
ജനുവരി മുതല്‍ വിദേശ വിമാനങ്ങളെ അനുവദിക്കാന്‍ തീരുമാനയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയും വ്യോമയാന മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള ഉറപ്പ്. ഇക്കാര്യം നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായും മറ്റും ചര്‍ച്ച നടത്തും. ഇപ്പോള്‍ കരിപ്പൂരിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ഇല്ലാത്ത അവസ്ഥയാണുള്ളത്. കേരളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും ആറില്‍ നിന്ന് മൂന്നായി കുറഞ്ഞിരിക്കുന്നു. ഈ പ്രശ്നം നാട്ടിലുള്ളപ്പോള്‍ തന്നെ കുവൈത്തിലെ വിവിധ സംഘടനാ നേതാക്കാള്‍ വിളിച്ച് അറിയിച്ചിരുന്നു. വ്യോമയാന മന്ത്രിയുമായും എയര്‍ഇന്ത്യാ മാനേജ്മെന്റുമായും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. വിദേശ വിമാനങ്ങള്‍ വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതിനായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ട്. പ്രവാസികളുടെ യാത്രാപ്രശ്നത്തില്‍ പരിഹാരമായി കേരള സര്‍ക്കാര്‍ സ്വന്തം എയര്‍ലൈന്‍സ് തുടങ്ങാനുള്ള പദ്ധതിക്ക് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍.ഡി.എ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ കുവൈത്തിലെത്തിയ ഉമ്മന്‍ ചാണ്ടി മിന അള്‍സൂരിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ 200ലേറെ തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും കേട്ട പ്രതിപക്ഷ നേതാവ് ഇക്കാര്യം കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയുടെയും ഇ. അഹ്മദിന്റെയും ശ്രദ്ധയില്‍ പെടുത്താമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.സി ജോസഫ്, കുവൈത്തിലെ കോണ്‍ഗ്രസ് സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
1 comment:
കരിപ്പൂരിലേക്ക് ഉമ്മന്‍ചാണ്ടിയുടെ വക വിദേശ വിമാനം അടുത്തമാസം
കുവൈത്ത് സിറ്റി: കരിപ്പൂരിലേക്കുള്ള വിദേശ വിമാന സര്‍വീസ് ജനുവരിയില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വാര്‍ഷിക സമ്മേനളത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായിട്ടില്ല എന്നതാണ് കരിപ്പൂരിലേക്ക് വിദേശ വിമാന സര്‍വീസിന് അനുമതി നല്‍കുന്നതിന് തടസ്സമായി ഇതുവരെ പറഞ്ഞിരുന്നത്. ടെര്‍മിനലിന്റെ പണി ഏതാനും ദിവസങ്ങള്‍ക്കകം കഴിയും.
ജനുവരി മുതല്‍ വിദേശ വിമാനങ്ങളെ അനുവദിക്കാന്‍ തീരുമാനയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയും വ്യോമയാന മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള ഉറപ്പ്. ഇക്കാര്യം നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായും മറ്റും ചര്‍ച്ച നടത്തും. ഇപ്പോള്‍ കരിപ്പൂരിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ഇല്ലാത്ത അവസ്ഥയാണുള്ളത്. കേരളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും ആറില്‍ നിന്ന് മൂന്നായി കുറഞ്ഞിരിക്കുന്നു. ഈ പ്രശ്നം നാട്ടിലുള്ളപ്പോള്‍ തന്നെ കുവൈത്തിലെ വിവിധ സംഘടനാ നേതാക്കാള്‍ വിളിച്ച് അറിയിച്ചിരുന്നു. വ്യോമയാന മന്ത്രിയുമായും എയര്‍ഇന്ത്യാ മാനേജ്മെന്റുമായും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. വിദേശ വിമാനങ്ങള്‍ വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതിനായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ട്. പ്രവാസികളുടെ യാത്രാപ്രശ്നത്തില്‍ പരിഹാരമായി കേരള സര്‍ക്കാര്‍ സ്വന്തം എയര്‍ലൈന്‍സ് തുടങ്ങാനുള്ള പദ്ധതിക്ക് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍.ഡി.എ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ കുവൈത്തിലെത്തിയ ഉമ്മന്‍ ചാണ്ടി മിന അള്‍സൂരിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ 200ലേറെ തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും കേട്ട പ്രതിപക്ഷ നേതാവ് ഇക്കാര്യം കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയുടെയും ഇ. അഹ്മദിന്റെയും ശ്രദ്ധയില്‍ പെടുത്താമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.
പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.സി ജോസഫ്, കുവൈത്തിലെ കോണ്‍ഗ്രസ് സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Post a Comment