കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വീസ് വേണം _ കാപ .
കുവൈത്ത്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 24 മണിക്കൂറും സര്‍വീസ് നടത്തുന്നതിനുള്ള സൌകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്നും നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കനുസൃതമായി എയര്‍ ഇന്ത്യയുടെ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തണമെന്നും കുവൈത്തിലെ കേരള എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ (കാപ) ആവശ്യപ്പെട്ടു.രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വിമാനത്താവളം അടച്ചിടുന്നത് മൂലം കരിപ്പൂരിലേക്കും കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിരന്തരം വൈകിയിറങ്ങുന്നതും റദ്ദാക്കുന്നതും പതിവായിക്കഴിഞ്ഞു. അനാരോഗ്യകരമായ ഈ ദുരവസ്ഥ അവസാനിപ്പിക്കുന്നതിന് പര്യാപ്തമായ നടപടി സ്വീകരിക്കാന്‍ വ്യോമ മന്ത്രാലയവും എയര്‍ ഇന്ത്യയും ഉടന്‍ തയ്യാറാകണമെന്ന് കാപ ജനറല്‍ സെക്രട്ടറി കുര്യന്‍ പി. ജോണ്‍സണ്‍ ആവശ്യപ്പെട്ടു.അതോടൊപ്പം പ്രസ്തുത പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ എം.ഡി. തുളസിദാസിനും നിവേദനം സമര്‍പ്പിച്ചതായും കുര്യന്‍ പി. ജോണ്‍സണ്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വീസ് വേണം _ കാപ
കുവൈത്ത്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 24 മണിക്കൂറും സര്‍വീസ് നടത്തുന്നതിനുള്ള സൌകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്നും നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കനുസൃതമായി എയര്‍ ഇന്ത്യയുടെ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തണമെന്നും കുവൈത്തിലെ കേരള എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ (കാപ) ആവശ്യപ്പെട്ടു.
രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വിമാനത്താവളം അടച്ചിടുന്നത് മൂലം കരിപ്പൂരിലേക്കും കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിരന്തരം വൈകിയിറങ്ങുന്നതും റദ്ദാക്കുന്നതും പതിവായിക്കഴിഞ്ഞു.
അനാരോഗ്യകരമായ ഈ ദുരവസ്ഥ അവസാനിപ്പിക്കുന്നതിന് പര്യാപ്തമായ നടപടി സ്വീകരിക്കാന്‍ വ്യോമ മന്ത്രാലയവും എയര്‍ ഇന്ത്യയും ഉടന്‍ തയ്യാറാകണമെന്ന് കാപ ജനറല്‍ സെക്രട്ടറി കുര്യന്‍ പി. ജോണ്‍സണ്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം പ്രസ്തുത പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ എം.ഡി. തുളസിദാസിനും നിവേദനം സമര്‍പ്പിച്ചതായും കുര്യന്‍ പി. ജോണ്‍സണ്‍ പറഞ്ഞു.
Post a Comment