Tuesday, December 25, 2007

വിപണിയില്‍ വില കുത്തനെ ഉയരുന്നു; പ്രവാസി സമൂഹം ധര്‍മ്മസങ്കടത്തില്‍

വിപണിയില്‍ വില കുത്തനെ ഉയരുന്നു; പ്രവാസി സമൂഹം ധര്‍മ്മസങ്കടത്തില്‍


ദുബൈ: അവശ്യ വസ്തുക്കളുടെ വിലവര്‍ധന മലയാളികള്‍ ഉള്‍പ്പെടെ സാധാരണ പ്രവാസി സമൂഹത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മാത്രം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. പാല്‍, ജ്യൂസ് ഉല്‍പന്നങ്ങള്‍ക്ക് ഇനിയും വില വര്‍ധിപ്പിക്കാന്‍ പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
മുട്ട മുതല്‍ മല്‍സ്യത്തിന് വരെ പൊള്ളുന്ന വിലയാണിപ്പോള്‍. അടുത്ത മാസം മുതല്‍ തങ്ങളുടെ ശമ്പളത്തില്‍ എഴുപത് ശതമാനം വര്‍ധന ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹുഭൂരിഭാഗത്തെ സംബന്ധിച്ചേടത്തോളം മഹാ നഗരത്തിലെ ഓരോ ദിനരാത്രങ്ങളും കുടുതല്‍ പരീക്ഷീണിതമായി മാറുകയാണ്. വാടകയിലുണ്ടായ ഗണ്യമായ വര്‍ധനവ് ഒരു ഭാഗത്ത്. സ്കൂള്‍ ഫീസിലും മറ്റുമുണ്ടായ വര്‍ധന മറുഭാഗത്തും. ഇതിനിടയിലാണ് നിത്യോപയോഗ വസ്തുക്കളുടെ കാര്യത്തിലുണ്ടായ അപ്രതീക്ഷിത വില വര്‍ധനയും. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയാണ് ഇടത്തരം പ്രവാസി കുടുംബങ്ങള്‍ ഉന്നയിക്കുന്നത്.
പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ജ്യൂസുകള്‍, ഇസ്ലാമിക ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവക്ക് വില ഉയര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ പുതുവല്‍സരം കൂടുതല്‍ ഭയാശങ്കള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഉല്‍പന്നങ്ങള്‍ക്ക് പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ വില ഉയര്‍ത്താന്‍ തീരുമാനിച്ചതായി അല്‍ ഇസ്ലാമി മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ അഹ്മദ് സഹറാന്‍ പറഞ്ഞു. അസംസ്കൃത ഉല്‍പന്നങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കറന്‍സി വിനിമയത്തില്‍ വന്ന മാറ്റവും വിലവര്‍ധന നടപ്പാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഇറക്കുമതി ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇനിയും നഷ്ടം താങ്ങാന്‍ കഴിയില്ലെന്നാണ് പ്രമുഖ റീട്ടെയില്‍ വ്യാപാരികള്‍ പറയുന്നത്. ഇറച്ചി ഉല്‍പന്നങ്ങള്‍ക്കും വിപണിയില്‍ വില കൂടുമെന്നാണ് സൂചന. വിവിധ രാജ്യങ്ങളില്‍ പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കോഴി ഇറച്ചിക്കും മുട്ടക്കും വലിയ വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ തന്നെയുള്ളത്. വിപണിയില്‍ മുട്ട ദൌര്‍ലഭ്യം ശക്തമായി തുടരുന്നു. ബ്രസീലിയന്‍ കോഴി ഇറച്ചി കമ്പനികള്‍ക്കാണ് ഇതിന്റെ മെച്ചം ലഭിച്ചിരിക്കുന്നത്. പ്രമുഖ പാല്‍ നിര്‍മാണ കമ്പനിയും വില വര്‍ധന ഏര്‍പ്പെടുത്തുന്ന വിവരം സൂപ്പര്‍ മാര്‍ക്കറ്റുകളെ അറിയിച്ചു കഴിഞ്ഞു. പാലിനു പുറമെ തൈര്, മോര് എന്നിവക്കും വില കൂടും. മല്‍സ്യ മാര്‍ക്കറ്റിലും തീവിലയാണിപ്പോള്‍. അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിത ശമ്പളം മുന്‍നിര്‍ത്തി വിപണിയില്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ നീക്കം നടന്നേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ സാമ്പത്തിക മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില വര്‍ധനയെ ന്യായീകരിക്കുകയാണ് പ്രമുഖ കമ്പനികള്‍.

1 comment:

ജനശബ്ദം said...

വിപണിയില്‍ വില കുത്തനെ ഉയരുന്നു; പ്രവാസി സമൂഹം ധര്‍മ്മസങ്കടത്തില്‍
ദുബൈ: അവശ്യ വസ്തുക്കളുടെ വിലവര്‍ധന മലയാളികള്‍ ഉള്‍പ്പെടെ സാധാരണ പ്രവാസി സമൂഹത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മാത്രം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. പാല്‍, ജ്യൂസ് ഉല്‍പന്നങ്ങള്‍ക്ക് ഇനിയും വില വര്‍ധിപ്പിക്കാന്‍ പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

മുട്ട മുതല്‍ മല്‍സ്യത്തിന് വരെ പൊള്ളുന്ന വിലയാണിപ്പോള്‍. അടുത്ത മാസം മുതല്‍ തങ്ങളുടെ ശമ്പളത്തില്‍ എഴുപത് ശതമാനം വര്‍ധന ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹുഭൂരിഭാഗത്തെ സംബന്ധിച്ചേടത്തോളം മഹാ നഗരത്തിലെ ഓരോ ദിനരാത്രങ്ങളും കുടുതല്‍ പരീക്ഷീണിതമായി മാറുകയാണ്.
വാടകയിലുണ്ടായ ഗണ്യമായ വര്‍ധനവ് ഒരു ഭാഗത്ത്. സ്കൂള്‍ ഫീസിലും മറ്റുമുണ്ടായ വര്‍ധന മറുഭാഗത്തും. ഇതിനിടയിലാണ് നിത്യോപയോഗ വസ്തുക്കളുടെ കാര്യത്തിലുണ്ടായ അപ്രതീക്ഷിത വില വര്‍ധനയും. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയാണ് ഇടത്തരം പ്രവാസി കുടുംബങ്ങള്‍ ഉന്നയിക്കുന്നത്.

പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ജ്യൂസുകള്‍, ഇസ്ലാമിക ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവക്ക് വില ഉയര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ പുതുവല്‍സരം കൂടുതല്‍ ഭയാശങ്കള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഉല്‍പന്നങ്ങള്‍ക്ക് പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ വില ഉയര്‍ത്താന്‍ തീരുമാനിച്ചതായി അല്‍ ഇസ്ലാമി മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ അഹ്മദ് സഹറാന്‍ പറഞ്ഞു. അസംസ്കൃത ഉല്‍പന്നങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കറന്‍സി വിനിമയത്തില്‍ വന്ന മാറ്റവും വിലവര്‍ധന നടപ്പാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഇറക്കുമതി ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇനിയും നഷ്ടം താങ്ങാന്‍ കഴിയില്ലെന്നാണ് പ്രമുഖ റീട്ടെയില്‍ വ്യാപാരികള്‍ പറയുന്നത്.
ഇറച്ചി ഉല്‍പന്നങ്ങള്‍ക്കും വിപണിയില്‍ വില കൂടുമെന്നാണ് സൂചന. വിവിധ രാജ്യങ്ങളില്‍ പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കോഴി ഇറച്ചിക്കും മുട്ടക്കും വലിയ വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ തന്നെയുള്ളത്. വിപണിയില്‍ മുട്ട ദൌര്‍ലഭ്യം ശക്തമായി തുടരുന്നു. ബ്രസീലിയന്‍ കോഴി ഇറച്ചി കമ്പനികള്‍ക്കാണ് ഇതിന്റെ മെച്ചം ലഭിച്ചിരിക്കുന്നത്. പ്രമുഖ പാല്‍ നിര്‍മാണ കമ്പനിയും വില വര്‍ധന ഏര്‍പ്പെടുത്തുന്ന വിവരം സൂപ്പര്‍ മാര്‍ക്കറ്റുകളെ അറിയിച്ചു കഴിഞ്ഞു. പാലിനു പുറമെ തൈര്, മോര് എന്നിവക്കും വില കൂടും. മല്‍സ്യ മാര്‍ക്കറ്റിലും തീവിലയാണിപ്പോള്‍.
അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിത ശമ്പളം മുന്‍നിര്‍ത്തി വിപണിയില്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ നീക്കം നടന്നേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ സാമ്പത്തിക മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില വര്‍ധനയെ ന്യായീകരിക്കുകയാണ് പ്രമുഖ കമ്പനികള്‍.