പൊതുജനങ്ങളുടെ സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വം: ഹൈക്കോടതി
കൊച്ചി: കോടതി നിര്‍ദേശമില്ലെങ്കിലും പൊതുജനങ്ങളുടെ സംരക്ഷണത്തിനു പോലീസ് കര്‍ത്തവ്യ നിരതരാകണമെന്നു ഹൈ ക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പലടക്കമുള്ളവര്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലാണു ചീഫ് ജസ്റിസ് എച്ച്.എല്‍. ദത്തുവിന്റെയും ജസ്റിസ് കെ.എം. ജോസഫിന്റെയും ഉത്തരവ്.
സംസ്ഥാനത്ത് 1547 കേസുകളിലാണ് കഴിഞ്ഞവര്‍ഷം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. പ്രതിമാസം 250 കേസുകളാണ് ഈയിനത്തില്‍ കോടതി കൈകാര്യം ചെയ്തത്. പല കേസുകളിലും പോലീസ് നിഷ്ക്രിയമാണെന്ന് കോടതി പറഞ്ഞു.
കോടതി ഉത്തരവ് വന്നാല്‍ മാത്രമേ പോലീസ് എന്തെങ്കിലും ചെയ്യുകയുള്ളൂവെന്ന നിലപാട് ശരിയല്ല. കോടതി നല്കുന്ന ഉത്തരവ് അനുസരിക്കാന്‍ മാത്രമായുള്ളതല്ല പോലീസ്. ബിഹാറില്‍പോലും ഇത്തരം സംഭവങ്ങള്‍ കേട്ടിട്ടില്ല. എല്ലാത്തിനും കോടതി ഇടപെടണമെന്നത് ശരിയല്ല. പരാതി കിട്ടിയാല്‍ നടപടിയെടുക്കേണ്ടതു പോലീസിന്റെ കര്‍ത്തവ്യമാണ്- കോടതി പറഞ്ഞു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒറ്റപ്പാലം എസ് ഐയോട് സംരക്ഷണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എസ്ഐയുടെ നിലപാട് തൃപ്തികരമായിരുന്നില്ല. ഇക്കാര്യം ഇന്നലെ രാവിലെ ഹര്‍ജി പരിഗണിക്കവേ കോളജ് പ്രിന്‍സിപ്പല്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വൈകുന്നേരം നാലിന് ഡി.ജി.പി നേരിട്ട് ഹാജരായി വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട കേസുകള്‍ പെരുകുന്നത് എന്തുകൊണ്ടാണെന്നും കോടതി നിര്‍ദേശമില്ലെങ്കില്‍ പോലീസ് സംരക്ഷണം നല്കില്ലേ എന്നും ഡി.ജി.പി വ്യക്തമാക്കാനായിരുന്നു ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം.
ഇതേതുടര്‍ന്ന് പോലീസ് സംരക്ഷണം സംബന്ധിച്ച കേസുകള്‍ കൃത്യത യോടെ ചെയ്യാന്‍ കര്‍ശന നിര്‍ദേശം കൊടുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി.ജി. തമ്പി വൈകുന്നേരം കോടതിക്ക് ഉറപ്പു നല്കി.
Subscribe to:
Post Comments (Atom)
1 comment:

Post a Comment