അബുദാബിയില്‍ കേരളോത്സവത്തിന് ഇന്ന് തുടക്കം
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവം വ്യാഴാഴ്ച ആരംഭിക്കും. വൈകിട്ട് എട്ടിന് വര്‍ണശബളമായ കലാപരിപാടികളോടെ ആഘോഷത്തിന് തുടക്കം കുറിക്കും. കേരള സോഷ്യല്‍ സെന്ററിന്റെ ഒരു വര്‍ഷത്തെ പരിപാടികളില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമാണ് കേരളോത്സവം.
കേരളത്തിന്റെ തനത് പലഹാരങ്ങളുമായി തട്ടുകടകള്‍, പാരമ്പര്യ കലാരൂപങ്ങള്‍, സ്കില്‍ ഗെയിമുകള്‍, ലേലം വിളികള്‍, സിനിമാ നൃത്തങ്ങള്‍, ഗാനമേള തുടങ്ങി വൈവിധ്യം നിറഞ്ഞ കാഴ്ചകളുമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവത്തിന് ആയിരക്കണക്കിന് മലയാളികള്‍ സംബന്ധിക്കുമെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളി പറഞ്ഞു.
അഞ്ചുദിര്ഹത്തിന്റെ പാസ്സുമൂലം കേരളോത്സവത്തിലേക്കുള്ള പ്രവേശനം ലഭിക്കും. സമാപനദിവസം ഈ പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് 51 പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനമായി 'കീയാ മോട്ടോര്‍ കാര്‍' ആണ് ലഭിക്കുക.
ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിങ് മെഷീന്, ടി.വി., സ്വര്‍ണ നാണയങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വി.സി.ഡി., വി.സി.ആര്. തുടങ്ങിയവയാണ് മറ്റ് സമ്മാനങ്ങള്‍.
കേരളോത്സവത്തിന്റെ വിജയത്തിനായി സെന്റര്‍ അംഗങ്ങള്‍ വിവിധ സ്ക്വാഡുകളായി അബുദാബിയിലെ വിവിധ പ്രദേശങ്ങളില്‍ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.
Subscribe to:
Post Comments (Atom)
2 comments:

Post a Comment