കരിപ്പൂരില്‍ രാത്രികാല വിമാന ലാന്റിംഗ് പ്രതിസന്ധിയിലേക്ക്.
കൊണ്ടോട്ടി: കരിപ്പൂരില്‍ രാത്രികാല വിമാന ലാന്റിംഗ് പ്രതിസന്ധിയിലേക്ക്. വി.ഒ.ആര് ഉപകരണം തകരാറിലായതാണ് കാരണം. കഴിഞ്ഞ ദിവസം കാലിബറേഷന് വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വിമാനങ്ങളെ ഉപകരണ നിയന്ത്രിത ലാന്റിംഗ് സംവിധാനത്തിലേക്ക് (ഐ.എല്‍.എസ്) നയിക്കുന്ന ഉപകരണം പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഐ.എല്‍.എസ് ഉപയോഗിച്ച് വിമാനം ഇറക്കാനും സാധിക്കാതെയായി.
കേട് തീര്‍ക്കാന്‍ വിദഗ്ധര്‍ കരിപ്പൂരിലെത്തിയിട്ടുണ്ട്. ഗുരുതരമായ തകരാറാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. താല്‍ക്കാലിക പരിഹാരമായി എന്‍.ഡി.ബി ഉപകരണം ഉപയോഗിച്ച് ലാന്റിംഗ് നടത്താനാണ് ശ്രമം. എന്നാല്‍, ഇതിന് പൈലറ്റുമാര്‍ സാങ്കേതിക തടസ്സം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഐ.എല്‍.എസ് ഉപയോഗിക്കാതെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ് വിമാനങ്ങള്‍ ഇറക്കിയത്. വി.ഒ.ആര് തകരാറിലായാല്‍ വൈമാനികര്‍ക്ക് ദിശ നിയന്ത്രണത്തിന് പ്രയാസം നേരിടും. വി.ഒ.ആറും ദൂര നിര്‍ണയ ഉപകരണ (ഡി.എം.ഇ)വും ഉപയോഗിച്ചാണ് വിമാനലാന്റിംഗ് കാര്യക്ഷമമാക്കുന്നത്. ഇന്നലെ രാത്രി ചെന്നൈയില്‍നിന്ന് കരിപ്പൂരിലെത്തേണ്ട ഐ.സി.926 വിമാനം ഈ പ്രശ്നം കാരണം റദ്ദാക്കി. മധുരയില്‍ ദക്ഷിണമേഖലയിലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍മാരുടെ സമ്മേളനത്തിനു പോയ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ വി.എസ്.പി ചിണ്‍സണ്‍ ഈ വിമാനത്തില്‍ മടങ്ങാനിരിക്കുകയായിരുന്നു.
പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.എസ്.പി ചിണ്‍സണ്‍ പറഞ്ഞു. ഉപകരണത്തിന്റെ തകരാര്‍ എത്രത്തോളം ഉണ്ടെന്ന് ഇന്നേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment