ഇന്തോ അറബ് സാംസ്കാരികോത്സവം:വിളംബരച്ചടങ്ങ് നടത്തി
അബുദാബി: ഇന്ത്യയിലെയും യു.എ.ഇ.യിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും കല _ സാഹിത്യ _ സാംസ്കാരിക _ ഭരണരംഗത്തുള്ള ഉന്നതവ്യക്തികളെ അണിനിരത്തി അബുദാബി കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ വിളംബരച്ചടങ്ങ് അബുദാബിയില്‍ നടത്തി. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വിളംബരച്ചടങ്ങില്‍ പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ വിളംബരം വായിച്ചു.
''കേവലം കല _ സാഹിത്യ _ സാംസ്കാരികപ്രവര്ത്തനങ്ങള്ക്കുപരി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചില ദൌത്യമുണ്ട്. ആ ദൌത്യനിര്‍വഹണത്തിന്റെ ഭാഗമാവണം ഇന്തോ _ അറബ് സാംസ്കാരിക ഉത്സവം. ഇന്ത്യയുടെയും യു.എ.ഇ.യുടെയും ഭരണനേതൃത്വത്തിലുള്ളവരെ അണിനിരത്തി നടത്തുന്ന ഇന്തോ _ അറബ് സാംസ്കാരികോത്സവം അറബ്ലോകത്തിന് ഭാരതത്തെ പരിചയപ്പെടുത്തിക്കൊടുക്കുവാനും ഇന്തോ _ അറബ് സാംസ്കാരികപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സഹായകരമാകണം _ ജയരാജ് വാര്യര്‍ പറഞ്ഞു.
യു.എ.ഇ. ഇന്ത്യന്എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ യു.എ.ഇ. സര്‍ക്കാറിന്റെ സാംസ്കാരികസ്ഥാപനങ്ങളായ എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്, അബുദാബി നാഷണല്‍ തിയേറ്റര്‍, അബുദാബി കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ്, ഫോക്ലോര് സൊസൈറ്റി, അബുദാബി മലയാളിസമാജം, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക സെന്റര്‍, അമേച്വര്‍ സംഘടനകളായ അബുദാബി ശക്തി തിയേറ്റേഴ്സ്, കലാ അബുദാബി, മാക് അബുദാബി, യുവകലാസാഹിതി, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണ് രണ്ടാമത് ഇന്തോ _ അറബ് സാംസ്കാരികോത്സവം കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സഹകരിപ്പിക്കുമെന്ന് കെ.എസ്.സി. പ്രസിഡന്റ് കെ.ബി. മുരളി വിശദീകരിച്ചു.
2008 ജനവരി 31ന് ആരംഭിച്ച് ഫിബ്രവരി 21ന് സമാപിക്കുന്ന ഇന്തോ _ അറബ് സാംസ്കാരികോത്സവം യു.എ.ഇ.യിലെ വിവിധ വേദികളിലായിരിക്കും അരങ്ങേറുക. സാംസ്കാരികോത്സവത്തിന്റെ വിളംബരച്ചടങ്ങില്‍ ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോയും യു.എ.ഇ.യിലെ പ്രശസ്ത ഗായകര്‍ അണിനിരന്ന ഗാനമേളയും അരങ്ങേറി. സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിളംബരച്ചടങ്ങില്‍ സെന്റര്‍ ജനറല്‍സെക്രട്ടറി എ.കെ. ബീരാന്‍കുട്ടി, അല്‍മസൂദ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുറഹ്മാന്, അബുദാബി ശക്തി തിയേറ്റേഴ്സ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരി, റഷീദ് ഐരൂര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഇന്തോ അറബ് സാംസ്കാരികോത്സവം:വിളംബരച്ചടങ്ങ് നടത്തി
അബുദാബി: ഇന്ത്യയിലെയും യു.എ.ഇ.യിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും കല _ സാഹിത്യ _ സാംസ്കാരിക _ ഭരണരംഗത്തുള്ള ഉന്നതവ്യക്തികളെ അണിനിരത്തി അബുദാബി കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ വിളംബരച്ചടങ്ങ് അബുദാബിയില്‍ നടത്തി. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വിളംബരച്ചടങ്ങില്‍ പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ വിളംബരം വായിച്ചു.
''കേവലം കല _ സാഹിത്യ _ സാംസ്കാരികപ്രവര്ത്തനങ്ങള്ക്കുപരി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചില ദൌത്യമുണ്ട്. ആ ദൌത്യനിര്‍വഹണത്തിന്റെ ഭാഗമാവണം ഇന്തോ _ അറബ് സാംസ്കാരിക ഉത്സവം. ഇന്ത്യയുടെയും യു.എ.ഇ.യുടെയും ഭരണനേതൃത്വത്തിലുള്ളവരെ അണിനിരത്തി നടത്തുന്ന ഇന്തോ _ അറബ് സാംസ്കാരികോത്സവം അറബ്ലോകത്തിന് ഭാരതത്തെ പരിചയപ്പെടുത്തിക്കൊടുക്കുവാനും ഇന്തോ _ അറബ് സാംസ്കാരികപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സഹായകരമാകണം _ ജയരാജ് വാര്യര്‍ പറഞ്ഞു.
യു.എ.ഇ. ഇന്ത്യന്എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ യു.എ.ഇ. സര്‍ക്കാറിന്റെ സാംസ്കാരികസ്ഥാപനങ്ങളായ എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്, അബുദാബി നാഷണല്‍ തിയേറ്റര്‍, അബുദാബി കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ്, ഫോക്ലോര് സൊസൈറ്റി, അബുദാബി മലയാളിസമാജം, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക സെന്റര്‍, അമേച്വര്‍ സംഘടനകളായ അബുദാബി ശക്തി തിയേറ്റേഴ്സ്, കലാ അബുദാബി, മാക് അബുദാബി, യുവകലാസാഹിതി, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണ് രണ്ടാമത് ഇന്തോ _ അറബ് സാംസ്കാരികോത്സവം കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സഹകരിപ്പിക്കുമെന്ന് കെ.എസ്.സി. പ്രസിഡന്റ് കെ.ബി. മുരളി വിശദീകരിച്ചു.
2008 ജനവരി 31ന് ആരംഭിച്ച് ഫിബ്രവരി 21ന് സമാപിക്കുന്ന ഇന്തോ _ അറബ് സാംസ്കാരികോത്സവം യു.എ.ഇ.യിലെ വിവിധ വേദികളിലായിരിക്കും അരങ്ങേറുക. സാംസ്കാരികോത്സവത്തിന്റെ വിളംബരച്ചടങ്ങില്‍ ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോയും യു.എ.ഇ.യിലെ പ്രശസ്ത ഗായകര്‍ അണിനിരന്ന ഗാനമേളയും അരങ്ങേറി.
സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിളംബരച്ചടങ്ങില്‍ സെന്റര്‍ ജനറല്‍സെക്രട്ടറി എ.കെ. ബീരാന്‍കുട്ടി, അല്‍മസൂദ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുറഹ്മാന്, അബുദാബി ശക്തി തിയേറ്റേഴ്സ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരി, റഷീദ് ഐരൂര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment