Sunday, December 2, 2007

'എയര്‍ ഇന്ത്യയില്‍ വിശ്വാസം നഷ്ടപ്പെട്ടു'

റിയാദ്: കരിപ്പൂര്‍ വിമാനത്താളവത്തോട് എയര്‍ ഇന്ത്യ കാണിക്കുന്ന നിരന്തര അവഗണനയില്‍ മലപ്പുറം എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു. പ്രവാസികളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകിപ്പിക്കുകയോ റദ്ദാക്കുകയൊ ചെയ്യുന്നത് കാരണം പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയിലുള്ള വിശ്വാസം നഷ്ടമായിരിക്കയാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് പ്രവാസി യാത്രക്കാരെ എയര്‍ ഇന്ത്യാ അധികൃതര്‍ നിരന്തരം വിഡ്ഢികളാക്കുകയാണ്. ഈ അവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ യോഗം അധികൃതരോടാവശ്യപ്പെട്ടു.
പ്രസിഡന്റ് വിശ്വനാഥന്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ നിലമ്പൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മാനു കെ. സക്കീര്‍ നന്ദിയും പറഞ്ഞു.

2 comments:

ജനശബ്ദം said...

അനില്‍ശ്രീ... said...

കോഴിക്കോട്ട് മാത്രമല്ല പ്രശ്നം. എന്റെ ഒരു അനുഭവം ഇവിടെ കൊടുത്തിരുന്നു. എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ്സ്.,,, ശരിക്കും “എക്സ്പ്രസ്”‘ സര്‍വീസ്.