Friday, June 27, 2008

പാഠപുസ്‌തകത്തില്‍ മതനിഷേധമില്ല -കെ.മുരളീധരന്‍


പാഠപുസ്‌തകത്തില്‍ മതനിഷേധമില്ല
-കെ.മുരളീധരന്‍



ഏഴാം ക്ലാസ്‌ പുസ്‌തകത്തിലെ വിവാദപാഠഭാഗം വായിച്ചു നോക്കിയ തനിക്ക്‌ അതില്‍ യു.ഡി.എഫുകാര്‍ പറയുന്ന മതനിഷേധമൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന്‌ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്‌ കെ.മുരളീധരന്‍ പറഞ്ഞു. ഇല്ലാത്ത മതനിഷേധത്തിന്റെ പേരില്‍ യു.ഡി.എഫ്‌. തെരുവില്‍ നടത്തുന്ന ആക്രമം ജനങ്ങളുടെ മുമ്പില്‍ വിലപ്പോവില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്‍.വൈ.സി. അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തൃശ്ശൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ പുസ്‌തകത്തില്‍ പറഞ്ഞിരുന്നെങ്കില്‍ അതു മതനിഷേധമെന്ന്‌ പറയാമായിരുന്നു. എന്നാല്‍ ഒരു മിശ്രവിവാഹ ദമ്പതിമാരുടെ മകന്റെ മതം വലുതാവുമ്പോള്‍ തിരഞ്ഞെടുത്തോട്ടെ എന്നു പറഞ്ഞാല്‍ എങ്ങനെയാണ്‌ മതനിഷേധമാവുന്നത്‌.'-മുരളീധരന്‍ ചോദിച്ചു.

2 comments:

ഫസല്‍ ബിനാലി.. said...

ഇന്‍ഫ്ലാഷനിലല്ലാതെ തന്നെ ഇടതു തട്ടില്‍ മുരളീധരന്‍റെ വാക്കിനും വില

Noufal mon said...

Muralidharan paranjathum shariyaaN