അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐഎഇഎ) ഉണ്ടാക്കിയ സുരക്ഷാകരാറില്‍ ഒപ്പുവയ്ക്കരുതെന്ന് ഇടതുപക്ഷം രേഖാമൂലം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാറുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നും ഒരടി മുന്നോട്ടുവച്ചാല്‍ യുപിഎയുമായുള്ള ബന്ധം അവസാനിക്കുമെന്നും യുപിഎ-ഇടതു സമിതിയില്‍ ഇടതുപക്ഷം വ്യക്തമാക്കി. സമിതിയുടെ കണ്ടെത്തലിനുശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന വാഗ്ദാനം യുപിഎ ലംഘിക്കാന്‍ ശ്രമിക്കുകയാണെന്നും ഇടതുപക്ഷം പറഞ്ഞു. ഇടതു നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മനസ്സിലായതോടെ കോഗ്രസ് അങ്കലാപ്പിലായി. അതുകൊണ്ടുതന്നെ മറ്റൊരു യോഗം ചേരാന്‍ തീരുമാനിച്ച് പിരിഞ്ഞു. തീയതി പിന്നീട് അറിയിക്കുമെന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവകരാറിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സമിതി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് സമിതിയുടെ കവീനര്‍കൂടിയായ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അടുത്ത യോഗത്തില്‍ സമിതിയുടെ കണ്ടെത്തല്‍ എന്തെന്ന് പ്രഖ്യാപിക്കുമെന്നും മുഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞു. സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും കൂടെയുണ്ടായിരുന്നു. യുപിഎ-ഇടതു സമിതി യോഗത്തിനുശേഷം കോഗ്രസ് മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രിയെ കണ്ടു. കരാറുമായി മുന്നോട്ടുപോകുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് ധൃതികാട്ടുന്നതെന്ന് കേന്ദ്രമന്ത്രി മണി ശങ്കര്‍ അയ്യരും മുന്‍ യുപിസിസി പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞത് കോഗ്രസിന് തിരിച്ചടിയായി. എന്നാല്‍, കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രവര്‍ത്തക സമിതി അംഗം വീരപ്പ മൊയ്ലി പറഞ്ഞു. സുരക്ഷാകരാര്‍ ഒപ്പുവയ്ക്കുന്നതിന് ഐഎഇഎയെ സമീപിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന കത്ത് സമിതിയില്‍ നല്‍കിയതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സുരക്ഷാകരാറില്‍ ഒപ്പുവച്ചതിനുശേഷമുള്ള നടപടികളായ ആണവവിതരണ സംഘത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തലും അമേരിക്കന്‍ കോഗ്രസിന്റെ അംഗീകാരം നേടലും അമേരിക്കയുടെ ബാധ്യതയാണെന്നും അതിന്മേല്‍ ഇന്ത്യക്ക് നിയന്ത്രണമില്ലെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടി. കത്തിന്റെ ഉള്ളടക്കം കാരാട്ട് യോഗത്തില്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചയും നടന്നു. വിദേശത്തായതിനാല്‍ ശരത് പവാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇടതുപക്ഷ നിലപാട് രാവിലെതന്നെ കാരാട്ട് മുഖര്‍ജിയെ അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടതുപക്ഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മനസ്സിലായതോടെ മുഖര്‍ജിയും ആന്റണിയും സോണിയയെ കണ്ട് ഇടതു നിലപാട് അറിയിച്ചു. അതിനുശേഷം മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. യുപിഎ-ഇടതുപക്ഷ യോഗത്തിന് തൊട്ടുമുമ്പായി മുഖര്‍ജിയും ലാലുവും പ്രധാനമന്ത്രിയെ വീണ്ടും കണ്ടു. ഇതിനിടെ, കാരാട്ട് മുലായം സിങ് യാദവിനെ സന്ദര്‍ശിച്ചു. ജൂലൈ മൂന്നിന് ചേരുന്ന യുഎന്‍പിഎ യോഗത്തില്‍ കരാറിനെ അനുകൂലിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുലായം അറിയിച്ചു. ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തു മാത്രമേ തീരുമാനമെടുക്കൂവെന്ന് മുലായം സൂചന നല്‍കി. വൈകിട്ട് എ കെ ജി ഭവനില്‍ ഇടതുപാര്‍ടികള്‍ യോഗം ചേര്‍ന്നു. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി (സിപിഐ എം), എ ബി ബര്‍ദന്‍, ഡി രാജ (സിപിഐ), ചന്ദ്രചൂഡന്‍, അബനിറോയ് (ആര്‍എസ്പി), ദേവബ്രത ബിശ്വാസ്, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പങ്കെടുത്തു.അമേരിക്കക്ക് ദാസ്യപ്പണി
ചെയ്യാന്‍ യു പി എ സറ്ക്കാറിനെ അനുവദിക്കില്ലഇടതുപക്ഷം.
Wednesday, June 25, 2008
അമേരിക്കക്ക് ദാസ്യപ്പണി ചെയ്യാന്‍ യു പി എ സറ്ക്കാറിനെഅനുവദിക്കില്ല. ഇടതുപക്ഷം.
Subscribe to:
Post Comments (Atom)
1 comment:
അമേരിക്കക്ക് ദാസ്യപ്പണി
ചെയ്യാന്‍ യു പി എ സറ്ക്കാറിനെ അനുവദിക്കില്ലഇടതുപക്ഷം.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐഎഇഎ) ഉണ്ടാക്കിയ സുരക്ഷാകരാറില്‍ ഒപ്പുവയ്ക്കരുതെന്ന് ഇടതുപക്ഷം രേഖാമൂലം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാറുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നും ഒരടി മുന്നോട്ടുവച്ചാല്‍ യുപിഎയുമായുള്ള ബന്ധം അവസാനിക്കുമെന്നും യുപിഎ-ഇടതു സമിതിയില്‍ ഇടതുപക്ഷം വ്യക്തമാക്കി. സമിതിയുടെ കണ്ടെത്തലിനുശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന വാഗ്ദാനം യുപിഎ ലംഘിക്കാന്‍ ശ്രമിക്കുകയാണെന്നും ഇടതുപക്ഷം പറഞ്ഞു. ഇടതു നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മനസ്സിലായതോടെ കോഗ്രസ് അങ്കലാപ്പിലായി. അതുകൊണ്ടുതന്നെ മറ്റൊരു യോഗം ചേരാന്‍ തീരുമാനിച്ച് പിരിഞ്ഞു. തീയതി പിന്നീട് അറിയിക്കുമെന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവകരാറിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സമിതി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് സമിതിയുടെ കവീനര്‍കൂടിയായ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അടുത്ത യോഗത്തില്‍ സമിതിയുടെ കണ്ടെത്തല്‍ എന്തെന്ന് പ്രഖ്യാപിക്കുമെന്നും മുഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞു. സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും കൂടെയുണ്ടായിരുന്നു. യുപിഎ-ഇടതു സമിതി യോഗത്തിനുശേഷം കോഗ്രസ് മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രിയെ കണ്ടു. കരാറുമായി മുന്നോട്ടുപോകുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് ധൃതികാട്ടുന്നതെന്ന് കേന്ദ്രമന്ത്രി മണി ശങ്കര്‍ അയ്യരും മുന്‍ യുപിസിസി പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞത് കോഗ്രസിന് തിരിച്ചടിയായി. എന്നാല്‍, കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രവര്‍ത്തക സമിതി അംഗം വീരപ്പ മൊയ്ലി പറഞ്ഞു. സുരക്ഷാകരാര്‍ ഒപ്പുവയ്ക്കുന്നതിന് ഐഎഇഎയെ സമീപിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന കത്ത് സമിതിയില്‍ നല്‍കിയതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സുരക്ഷാകരാറില്‍ ഒപ്പുവച്ചതിനുശേഷമുള്ള നടപടികളായ ആണവവിതരണ സംഘത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തലും അമേരിക്കന്‍ കോഗ്രസിന്റെ അംഗീകാരം നേടലും അമേരിക്കയുടെ ബാധ്യതയാണെന്നും അതിന്മേല്‍ ഇന്ത്യക്ക് നിയന്ത്രണമില്ലെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടി. കത്തിന്റെ ഉള്ളടക്കം കാരാട്ട് യോഗത്തില്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചയും നടന്നു. വിദേശത്തായതിനാല്‍ ശരത് പവാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇടതുപക്ഷ നിലപാട് രാവിലെതന്നെ കാരാട്ട് മുഖര്‍ജിയെ അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടതുപക്ഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മനസ്സിലായതോടെ മുഖര്‍ജിയും ആന്റണിയും സോണിയയെ കണ്ട് ഇടതു നിലപാട് അറിയിച്ചു. അതിനുശേഷം മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. യുപിഎ-ഇടതുപക്ഷ യോഗത്തിന് തൊട്ടുമുമ്പായി മുഖര്‍ജിയും ലാലുവും പ്രധാനമന്ത്രിയെ വീണ്ടും കണ്ടു. ഇതിനിടെ, കാരാട്ട് മുലായം സിങ് യാദവിനെ സന്ദര്‍ശിച്ചു. ജൂലൈ മൂന്നിന് ചേരുന്ന യുഎന്‍പിഎ യോഗത്തില്‍ കരാറിനെ അനുകൂലിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുലായം അറിയിച്ചു. ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തു മാത്രമേ തീരുമാനമെടുക്കൂവെന്ന് മുലായം സൂചന നല്‍കി. വൈകിട്ട് എ കെ ജി ഭവനില്‍ ഇടതുപാര്‍ടികള്‍ യോഗം ചേര്‍ന്നു. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി (സിപിഐ എം), എ ബി ബര്‍ദന്‍, ഡി രാജ (സിപിഐ), ചന്ദ്രചൂഡന്‍, അബനിറോയ് (ആര്‍എസ്പി), ദേവബ്രത ബിശ്വാസ്, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പങ്കെടുത്തു.
Post a Comment