Friday, June 27, 2008

പാഠപുസ്‌തകത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള അക്രമസമരത്തില്‍ നിന്ന്‌ പിന്തിരിയണം -പിണറായി

പാഠപുസ്‌തകത്തിന്റെ പേരില്‍ കേരളത്തെ
കലാപഭൂമിയാക്കാനുള്ള അക്രമസമരത്തില്‍ നിന്ന്‌ പിന്തിരിയണം -പിണറായി

പാഠപുസ്‌തകത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള അക്രമസമരത്തില്‍ നിന്ന്‌ യു.ഡി.എഫും ബി.ജെ.പിയും പിന്തിരിയണമെന്ന്‌ സി.പി ഐഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിനെ രാഷ്‌ട്രീയമായി എതിര്‍ക്കുന്നതിനുവേണ്ടി നാട്ടില്‍ സമരത്തിന്റെ മറവില്‍ അരാജകത്വവും അക്രമവും സൃഷ്ടിക്കുകയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ധര്‍ണയ്‌ക്കെത്തിയ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെ ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെയും കെ.എസ്‌.യുവിന്റെയും പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടതിന്‌ ഒട്ടും ന്യായീകരണമില്ല. എല്‍.ഡി.എഫ്‌. സര്‍ക്കാരിനെതിരെ ബി.ജെ.പിയെ അടക്കം കൂട്ടിയോജിപ്പിച്ച്‌ അക്രമസമരം വ്യാപിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌.
മലപ്പുറത്ത്‌ പാഠപുസ്‌തകം കൂട്ടത്തോടെ ചുട്ടുകരിക്കുന്ന സംസ്‌കാരശൂന്യമായ നടപടിയുണ്ടായി. ഏഴാം ക്ലാസ്സിലെ പാഠപുസ്‌തകത്തിന്റെ പേരില്‍ പ്രതിപക്ഷവും പിന്തിരിപ്പന്‍ കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്ന ഉത്‌കണുകള്‍ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ നിയമസഭയ്‌ക്കകത്തും പുറത്തും നടന്ന ചര്‍ച്ചകള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.
പാഠപുസ്‌തകത്തെപ്പറ്റി ഉയര്‍ന്നുവന്ന പരാതികളും അഭിപ്രായങ്ങളും പരിശോധിക്കുന്നതിന്‌ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുമെന്നും കമ്മിറ്റിയുടെ ഘടന പരാതി ഉന്നയിച്ചവരുടെ അഭിപ്രായംകൂടി പരിഗണിച്ച്‌ നിശ്ചയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്‌. എന്നിട്ടും പാഠപുസ്‌തകത്തിന്റെ പേരില്‍ അക്രമസമരം തുടരുന്നത്‌ നാട്ടില്‍ അരാജകത്വം വളര്‍ത്താനാണ്‌. ഇത്‌ കേരള സമൂഹത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

1 comment:

ജനശബ്ദം said...