Monday, June 9, 2008

യു എ ഇ യില്‍ പലതരം വിസിറ്റ് വിസ ,നിരക്കും പലതരം

യു.എ.ഇയില്‍ പുതിയ വിസാ നിരക്കുകള്‍ ആഗസ്റ്റ് മുതല്‍ നിലവില്‍ വരും. ദേശീയ താമസ^കുടിയേറ്റവകുപ്പ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന. മുഹമ്മദ് സാലിം അല്‍ഖൈലി അറിയിച്ചതാണ് ഇക്കാര്യം. ആഗസ്റ്റ് മുതല്‍ രാജ്യത്ത് 16 തരം വിസിറ്റ് വിസകളാണ് നിലവില്‍ വരിക. ഒരുമാസം കാലാവധിയുള്ള വിസിറ്റ് വിസ മുതല്‍ പലപ്രാവശ്യം രാജ്യത്ത് വന്നുപോകാവുന്ന മള്‍ട്ടി എന്‍ട്രി വിസിറ്റ് വിസവരെ ഇതില്‍ ഉള്‍പ്പെടും. ചികില്‍സക്കും വിദ്യാഭ്യാസത്തിനുമെല്ലാം പ്രത്യേകം വിസിറ്റ് വിസകള്‍ അനുവദിക്കും.
30 ദിവസം കാലാവധിയുള്ള വിസിറ്റ് വിസക്ക് 500 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഇത് പുതുക്കാന്‍ അനുവദിക്കില്ല. 90 ദിവസം കാലാവധിയുള്ള വിസക്ക് ആയിരം ദിര്‍ഹമാണ് ഈടാക്കുക. ആറുമാസ കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി വിസക്ക് 2000 ദിര്‍ഹം ഫീസ് ഈടാക്കും. ഈ വിസ നല്‍കുന്നതുമുതലാണ് ആറുമാസ കാലാവധി കണക്കാക്കുക. ഈ കാലത്തിനിടയില്‍ വിസയനുവദിച്ചയാള്‍ക്ക് പലപ്രാവശ്യം യു.എ.ഇയില്‍ വന്നുമടങ്ങാം. ഓരോ പ്രാവശ്യം സന്ദര്‍ശിക്കുമ്പോഴും പരമാവധി 14 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക.
യു.എ.ഇയിലെ ഏതെങ്കിലും സര്‍വകാലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍സ് വിസയും അനുവദിക്കും.
ഇതിന് ആയിരം ദിര്‍ഹമാണ് ഫീസ് ഈടാക്കുക. ആയിരം ദിര്‍ഹം തിരിച്ചുലഭിക്കുന്ന നിക്ഷേപമായും അടക്കണം. ഇവര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുകയും വേണം.
യു.എ.ഇയില്‍ ചികില്‍സ തേടുന്നവര്‍ക്ക് 90 ദിവസം കാലാവധിയുള്ള വിസിറ്റ് വിസ അനുവദിക്കും. 500 ദിര്‍ഹമടച്ചാല്‍ മറ്റൊരു 90 ദിവസത്തേക്കുകൂടി ഇത് നീട്ടിക്കിട്ടുകയും ചെയ്യും.
വിവിധ സമ്മേളനങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നവര്‍ക്കായി നൂറ് ദിര്‍ഹം കാലാവധിയുള്ള പ്രത്യേക വിസയും അനുവദിക്കും. ഒരുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസയും അനുവദിക്കും. ഇതിന് നൂറ് ദിര്‍ഹമാണ് ഈടാക്കുക. ഒരുമാസത്തേക്ക് ഇത് പുതുക്കുന്നതിനും അനുമതി നല്‍കും.
ട്രാന്‍സിറ്റ് വിസക്ക് നൂറ് ദിര്‍ഹം, മിഷന്‍ വിസക്ക് 200 ദിര്‍ഹം എന്നിങ്ങനെയും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും മറ്റും ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്നവരില്‍ നിന്ന് വിസാ ഫീസ് ഈടാക്കുന്നതല്ല. വിസാ ഫീസ് സംബന്ധിച്ച് 1994 മുതല്‍ നിലനില്‍ക്കുന്ന മന്ത്രിസഭാ തീരുമാനം ഭേദഗതി ചെയ്താണ് പുതിയ നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നത്.

1 comment:

ജനശബ്ദം said...

യു എ ഇ യില്‍ പലതരം വിസിറ്റ് വിസ ,നിരക്കും പലതരം

യു.എ.ഇയില്‍ പുതിയ വിസാ നിരക്കുകള്‍ ആഗസ്റ്റ് മുതല്‍ നിലവില്‍ വരും. ദേശീയ താമസ^കുടിയേറ്റവകുപ്പ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന. മുഹമ്മദ് സാലിം അല്‍ഖൈലി അറിയിച്ചതാണ് ഇക്കാര്യം. ആഗസ്റ്റ് മുതല്‍ രാജ്യത്ത് 16 തരം വിസിറ്റ് വിസകളാണ് നിലവില്‍ വരിക. ഒരുമാസം കാലാവധിയുള്ള വിസിറ്റ് വിസ മുതല്‍ പലപ്രാവശ്യം രാജ്യത്ത് വന്നുപോകാവുന്ന മള്‍ട്ടി എന്‍ട്രി വിസിറ്റ് വിസവരെ ഇതില്‍ ഉള്‍പ്പെടും. ചികില്‍സക്കും വിദ്യാഭ്യാസത്തിനുമെല്ലാം പ്രത്യേകം വിസിറ്റ് വിസകള്‍ അനുവദിക്കും.

30 ദിവസം കാലാവധിയുള്ള വിസിറ്റ് വിസക്ക് 500 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഇത് പുതുക്കാന്‍ അനുവദിക്കില്ല. 90 ദിവസം കാലാവധിയുള്ള വിസക്ക് ആയിരം ദിര്‍ഹമാണ് ഈടാക്കുക. ആറുമാസ കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി വിസക്ക് 2000 ദിര്‍ഹം ഫീസ് ഈടാക്കും. ഈ വിസ നല്‍കുന്നതുമുതലാണ് ആറുമാസ കാലാവധി കണക്കാക്കുക. ഈ കാലത്തിനിടയില്‍ വിസയനുവദിച്ചയാള്‍ക്ക് പലപ്രാവശ്യം യു.എ.ഇയില്‍ വന്നുമടങ്ങാം. ഓരോ പ്രാവശ്യം സന്ദര്‍ശിക്കുമ്പോഴും പരമാവധി 14 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക.

യു.എ.ഇയിലെ ഏതെങ്കിലും സര്‍വകാലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍സ് വിസയും അനുവദിക്കും.

ഇതിന് ആയിരം ദിര്‍ഹമാണ് ഫീസ് ഈടാക്കുക. ആയിരം ദിര്‍ഹം തിരിച്ചുലഭിക്കുന്ന നിക്ഷേപമായും അടക്കണം. ഇവര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുകയും വേണം.

യു.എ.ഇയില്‍ ചികില്‍സ തേടുന്നവര്‍ക്ക് 90 ദിവസം കാലാവധിയുള്ള വിസിറ്റ് വിസ അനുവദിക്കും. 500 ദിര്‍ഹമടച്ചാല്‍ മറ്റൊരു 90 ദിവസത്തേക്കുകൂടി ഇത് നീട്ടിക്കിട്ടുകയും ചെയ്യും.

വിവിധ സമ്മേളനങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നവര്‍ക്കായി നൂറ് ദിര്‍ഹം കാലാവധിയുള്ള പ്രത്യേക വിസയും അനുവദിക്കും. ഒരുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസയും അനുവദിക്കും. ഇതിന് നൂറ് ദിര്‍ഹമാണ് ഈടാക്കുക. ഒരുമാസത്തേക്ക് ഇത് പുതുക്കുന്നതിനും അനുമതി നല്‍കും.

ട്രാന്‍സിറ്റ് വിസക്ക് നൂറ് ദിര്‍ഹം, മിഷന്‍ വിസക്ക് 200 ദിര്‍ഹം എന്നിങ്ങനെയും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും മറ്റും ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്നവരില്‍ നിന്ന് വിസാ ഫീസ് ഈടാക്കുന്നതല്ല.
വിസാ ഫീസ് സംബന്ധിച്ച് 1994 മുതല്‍ നിലനില്‍ക്കുന്ന മന്ത്രിസഭാ തീരുമാനം ഭേദഗതി ചെയ്താണ് പുതിയ നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നത്.