Wednesday, June 4, 2008

ഇന്ധനവിലവര്‍ധനന്നെതിരെ ജനങളുടെ പ്രതിഷേധം അതിശക്തം : സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഇന്ധനവിലവര്‍ധനന്നെതിരെ ജനങളുടെ പ്രതിഷേധം അതിശക്തം : സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണ്ണം

പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.
കെ.എസ്‌.ആര്‍.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓടുന്നില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ്‌ നിരത്തിലുള്ളത്‌.

5 comments:

ജനശബ്ദം said...

ഇന്ധനവിലവര്‍ധനന്നെതിരെ ജനങളുടെ പ്രതിഷേധം അതിശക്തം : സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണ്ണം

തിരുവനന്തപുരം: പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.

കെ.എസ്‌.ആര്‍.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓടുന്നില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ്‌ നിരത്തിലുള്ളത്‌.

പതാലി said...

ജനങ്ങളുടെ പ്രതിഷേധമോ രാഷ്ട്രീയ കോമരങ്ങളുടെ പേക്കൂത്തോ? വിലക്കയറ്റത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്.അതിന് ഇടതു പാര്‍ട്ടികള്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുതുകത്ത് ഹര്‍ത്താലുമായി കുതിര കയറുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
ഹര്‍ത്താല്‍ നടത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധന പിന്‍വലിക്കുമോ?ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കാമെന്നല്ലാതെ എന്തു ഫലം?
അത്യാവശ്യം പ്രമാണിച്ച് ഒരാഴ്ച്ചത്തെ അവധിക്ക് നാട്ടില്‍ പോയ എന്‍റെ സ്നേഹിതന്‍ ഇന്നു വൈകിട്ട് വിമാനം കയറാന്‍ ഇന്നലെ രാത്രിതന്നെ കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജില്‍ വന്ന് താമസിക്കേണ്ടിവന്നു.
ഇത് ദുരിതത്തിന്‍റെ ചെറിയൊരു സാന്പിള്‍ മാത്രം.
ഹര്‍ത്താലനുകൂലികള്‍ക്ക് വീര്യം പകര്‍ന്ന പന്ന്യന്‍ രവീന്ദ്രന്‍ എംപി തിരുവനന്തപുരത്ത് ഹര്‍ത്താല്‍ വിരുദ്ധ സമിതിക്കാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിയര്‍ക്കുന്നു കണ്ടു കാണുമല്ലോ.
ജനങ്ങളുടെ പ്രതിഷേധം നീണാള്‍ വാഴട്ടെ.

Unknown said...

“ഒരുകൈ പ്രഹരിക്കവേ പിടി-
ച്ചൊരുകൈ കൊണ്ടു തലോടുമേയിവള്‍!“

അതു കേള്‍ക്കാന്‍ രസമുണ്ട്‌. ഇവിടെപ്പക്ഷേ സ്ഥിതിവ്യത്യസ്തമാണ്. ഒരേ സമയം തന്നെ യു.പി.എ.യെ താങ്ങിനിര്‍ത്തുകയും അവര്‍ക്കെതിരെ പ്രഹസനസമരങ്ങള്‍ നടത്തുകയും ചെയ്യേണ്ടിവരിക എന്നൊരു ഗതികേടിലാണിപ്പോള്‍ ഇടതുപക്ഷം. എന്നിട്ടിപ്പോള്‍ “ഇടതുമുന്നണിയുടെ ഹര്‍ത്താല്‍” ജനങ്ങള്‍ വിജയിപ്പിച്ചു എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ മുഴക്കേണ്ടിക്കൂടി വരുന്നതാണു കൂടുതല്‍ കഷ്ടം. ബി.ജെ.പി.യുടെ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നും ഇടതിന്റ്റേതു പ്രത്യേകം തെരഞ്ഞെടുത്തു വിജയിപ്പിച്ചു എന്നും പറയാതിരുനത്‌ എന്തായാലും നന്നായി! കൂടുതല്‍ പറയുന്നില്ല. ഗതികേടില്‍ സഹതപിക്കുക മാത്രം ചെയ്യുന്നു. ഹര്‍ത്താലും പണിമുടക്കും ആസ്വദിക്കുന്ന മലയാളിമനസ്സിനെയോര്‍ത്തും.

ലുട്ടാപ്പി::luttappi said...

ഞ്യാൻ ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്... നോക്കുമല്ലോ.....

ലുട്ടാപ്പി::luttappi said...

ഞ്യാൻ ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്... നോക്കുമല്ലോ.....