Monday, June 23, 2008

പാഠം ഒന്ന്. 'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല


പാഠം ഒന്ന്.

'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല.'





തിരു: 'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല.' ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍സിഇആര്‍ടി തയ്യാറാക്കി പതിനൊന്നാംക്ളാസിലെ കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തിലെ ഭാഗമാണിത്. നെഹ്റുവിന്റെ ജീവചരിത്രം അറിയുന്ന ആര്‍ക്കും അദ്ദേഹം ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നറിയാം. എന്നാല്‍, കേരളത്തിലെ ഏഴാംക്ളാസ് പാഠപുസ്തകത്തില്‍ നെഹ്റുവിന്റെ വില്‍പ്പത്രത്തിലെ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കലാപമുണ്ടാക്കുന്ന കെഎസ്യു, യൂത്ത് കോഗ്രസ് നേതാക്കള്‍ക്ക് നെഹ്റുവിനെ അറിയില്ലെന്നതാണ് തെളിയുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുസ്തകം മതങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ പഠിപ്പിക്കുന്നു. ഇതുപോലെ കടുത്ത പരാമര്‍ശമില്ലാത്ത കേരളത്തിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിനെതിരെ കോഗ്രസ് നേതൃത്വം രംഗത്തെത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. എന്‍സിഇആര്‍ടി പുസ്തകത്തിലെ 'സെക്കുലറിസം' എന്ന പാഠഭാഗത്തിലാണ് നെഹ്റുവിന്റെ നിരീശ്വരവാദത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മതങ്ങളുടെ ധര്‍മത്തെക്കുറിച്ച് വിമര്‍ശനബുദ്ധിയോടെ കുട്ടിക്ക് പഠിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മതനിരപേക്ഷത നേരിട്ട മൂന്ന് കടന്നാക്രമണങ്ങള്‍ പുസ്തകം കുട്ടികളെ ഓര്‍മിപ്പിക്കുന്നു. 1984 ലെ സിഖ് കൂട്ടക്കൊല, കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, ഗുജറാത്തിലെ മുസ്ളീം വംശഹത്യ എന്നിവ. ഇന്നിന്റെ ചരിത്രംകൂടി ഉള്‍ക്കൊള്ളുന്നതാവണം എന്ന വിശാലകാഴ്ചപ്പാടിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദുമതത്തില്‍ ചില വിഭാഗങ്ങളില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് പുസ്തകം പറയുന്നു. ദളിതുകള്‍ക്ക് ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതും സ്ത്രീകള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാത്തതും സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ വര്‍ഗീയപ്രശ്നങ്ങള്‍ രൂക്ഷമാക്കിയ സംഭവങ്ങളും വിദ്യാര്‍ഥികളുടെ പഠനത്തിന് ഉപകരണമാക്കുന്നുണ്ട്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പുസ്തകം പറയുന്നുണ്ട്. സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം മനുഷ്യര്‍ക്ക് സൃഷ്ടിക്കപ്പെടുമ്പോള്‍ മതങ്ങള്‍ അപ്രസക്തമാകുമെന്ന് ഇവര്‍ കരുതുന്നുവെന്ന് പറയുന്നു. ഇത് മനുഷ്യശേഷിയുടെ അതിശയവല്‍ക്കരിക്കപ്പെട്ട വീക്ഷണമെന്ന വിമര്‍ശനവും ഒപ്പം അവതരിപ്പിക്കുന്നു. മാറുന്ന തലമുറയ്ക്ക് ചരിത്രബോധം നിഷേധിക്കുന്ന പ്രതികരണമാണ് കോഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നത്. വിദ്യാര്‍ഥിയുടെ അറിയാനും ചോദ്യംചെയ്യാനുമുള്ള അവകാശത്തിനുമേലാണ് കോഗ്രസിന്റെ സമരാഭാസങ്ങള്‍. എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാംക്ളാസിലെ സാമൂഹ്യശാസ്ത്രം മികച്ച പുസ്തകങ്ങള്‍ക്ക് മാതൃകയാണ്. ഇതില്‍ അടിയന്തരാവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധിയെയും കോഗ്രസിനെയും ജാതീയതയെയും ശക്തമായി വിമര്‍ശിക്കുന്ന ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളാണ് ഈ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറെയും. ഇന്ദിരാഗാന്ധിയാണ് കാര്‍ട്ടൂണിന് ഏറെ ഇരയായിട്ടുള്ളത്. കേരളത്തില്‍ പാഠപുസ്തകത്തിലൂടെ കമ്യൂണിസം പഠിപ്പിക്കുന്നുവെന്ന് പറയുന്നവര്‍ എന്‍സിഇആര്‍ടി പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാണാതെ പോകുന്നതാണ്. കമ്യൂണിസവും, നക്സല്‍ പ്രസ്ഥാനവും ചാരുമജുംദാറും സമകാലിക സംഭവങ്ങളുമെല്ലാം കുട്ടികളുടെ പഠനത്തിന് പുസ്തകത്തില്‍ വിഷയമാക്കിയിട്ടുണ്ട്.

1 comment:

ജനശബ്ദം said...

പാഠം ഒന്ന്. 'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല.'

തിരു: 'നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയുമായിരുന്നില്ല.' ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍സിഇആര്‍ടി തയ്യാറാക്കി പതിനൊന്നാംക്ളാസിലെ കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തിലെ ഭാഗമാണിത്. നെഹ്റുവിന്റെ ജീവചരിത്രം അറിയുന്ന ആര്‍ക്കും അദ്ദേഹം ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നറിയാം. എന്നാല്‍, കേരളത്തിലെ ഏഴാംക്ളാസ് പാഠപുസ്തകത്തില്‍ നെഹ്റുവിന്റെ വില്‍പ്പത്രത്തിലെ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കലാപമുണ്ടാക്കുന്ന കെഎസ്യു, യൂത്ത് കോഗ്രസ് നേതാക്കള്‍ക്ക് നെഹ്റുവിനെ അറിയില്ലെന്നതാണ് തെളിയുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുസ്തകം മതങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ പഠിപ്പിക്കുന്നു. ഇതുപോലെ കടുത്ത പരാമര്‍ശമില്ലാത്ത കേരളത്തിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിനെതിരെ കോഗ്രസ് നേതൃത്വം രംഗത്തെത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. എന്‍സിഇആര്‍ടി പുസ്തകത്തിലെ 'സെക്കുലറിസം' എന്ന പാഠഭാഗത്തിലാണ് നെഹ്റുവിന്റെ നിരീശ്വരവാദത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മതങ്ങളുടെ ധര്‍മത്തെക്കുറിച്ച് വിമര്‍ശനബുദ്ധിയോടെ കുട്ടിക്ക് പഠിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മതനിരപേക്ഷത നേരിട്ട മൂന്ന് കടന്നാക്രമണങ്ങള്‍ പുസ്തകം കുട്ടികളെ ഓര്‍മിപ്പിക്കുന്നു. 1984 ലെ സിഖ് കൂട്ടക്കൊല, കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, ഗുജറാത്തിലെ മുസ്ളീം വംശഹത്യ എന്നിവ. ഇന്നിന്റെ ചരിത്രംകൂടി ഉള്‍ക്കൊള്ളുന്നതാവണം എന്ന വിശാലകാഴ്ചപ്പാടിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദുമതത്തില്‍ ചില വിഭാഗങ്ങളില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് പുസ്തകം പറയുന്നു. ദളിതുകള്‍ക്ക് ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതും സ്ത്രീകള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാത്തതും സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ വര്‍ഗീയപ്രശ്നങ്ങള്‍ രൂക്ഷമാക്കിയ സംഭവങ്ങളും വിദ്യാര്‍ഥികളുടെ പഠനത്തിന് ഉപകരണമാക്കുന്നുണ്ട്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പുസ്തകം പറയുന്നുണ്ട്. സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം മനുഷ്യര്‍ക്ക് സൃഷ്ടിക്കപ്പെടുമ്പോള്‍ മതങ്ങള്‍ അപ്രസക്തമാകുമെന്ന് ഇവര്‍ കരുതുന്നുവെന്ന് പറയുന്നു. ഇത് മനുഷ്യശേഷിയുടെ അതിശയവല്‍ക്കരിക്കപ്പെട്ട വീക്ഷണമെന്ന വിമര്‍ശനവും ഒപ്പം അവതരിപ്പിക്കുന്നു. മാറുന്ന തലമുറയ്ക്ക് ചരിത്രബോധം നിഷേധിക്കുന്ന പ്രതികരണമാണ് കോഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നത്. വിദ്യാര്‍ഥിയുടെ അറിയാനും ചോദ്യംചെയ്യാനുമുള്ള അവകാശത്തിനുമേലാണ് കോഗ്രസിന്റെ സമരാഭാസങ്ങള്‍. എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാംക്ളാസിലെ സാമൂഹ്യശാസ്ത്രം മികച്ച പുസ്തകങ്ങള്‍ക്ക് മാതൃകയാണ്. ഇതില്‍ അടിയന്തരാവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധിയെയും കോഗ്രസിനെയും ജാതീയതയെയും ശക്തമായി വിമര്‍ശിക്കുന്ന ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളാണ് ഈ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറെയും. ഇന്ദിരാഗാന്ധിയാണ് കാര്‍ട്ടൂണിന് ഏറെ ഇരയായിട്ടുള്ളത്. കേരളത്തില്‍ പാഠപുസ്തകത്തിലൂടെ കമ്യൂണിസം പഠിപ്പിക്കുന്നുവെന്ന് പറയുന്നവര്‍ എന്‍സിഇആര്‍ടി പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാണാതെ പോകുന്നതാണ്. കമ്യൂണിസവും, നക്സല്‍ പ്രസ്ഥാനവും ചാരുമജുംദാറും സമകാലിക സംഭവങ്ങളുമെല്ലാം കുട്ടികളുടെ പഠനത്തിന് പുസ്തകത്തില്‍ വിഷയമാക്കിയിട്ടുണ്ട്