Wednesday, June 25, 2008

ുബായില്‍ ഇനി ചലിക്കുകയും കറങുകയും ചെയ്യുന്ന ആകാശം മുട്ടുന്ന കെട്ടിടം.

ുബായില്‍ ഇനി ചലിക്കുകയും കറങുകയും
ചെയ്യുന്ന ആകാശം മുട്ടുന്ന കെട്ടിടം.

ലോകത്തെ ഏറ്റവും പൊക്കമുള്ള ബഹു നില മന്ദിരം സ്വന്തമായുള്ള ദുബായില്‍ ഇതാ ചലിക്കുന്ന അംബരചുംബിയും യാഥാര്‍ത്ഥ്യമാകുകയായി! 'ഡൈനാമിക് ടവര്‍' എന്ന 80 നില മന്ദിരത്തിന്റെ ഓരോ നിലയും മദ്ധ്യത്തിലുള്ള തൂണില്‍ കറങ്ങാന്‍ തക്കവണ്ണമാണ് നിര്‍മ്മാണം. 80 നിലകളിലും ഇത്തരത്തില്‍ പല വേഗതയില്‍ തിരിയുമ്പോള്‍ ആ ബഹുനില മന്ദിരത്തിന്റെ ആകൃതിയും മാറികൊണ്ടിരിക്കും
ഉയരം 420 മീറ്റര്‍(13.78അടി). ഓരോ നിലയും തൂണില്‍ ചുറ്റിക്കറങ്ങാന്‍ തക്കവണ്ണമാണ് നിര്‍മ്മാണം. ഇതിനായി ഓരോ നിലയിലും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിക്കും. ഓരോ നിലയും തൂണില്‍ ഒരു വട്ടം ചുറ്റിക്കറങ്ങാന്‍ ഒരു മണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെ സമയമെടുക്കും. അത് അഡ്ജസ്റ്റ് ചെയതു വയ്ക്കണമെന്നു മാത്രം.
ഇറ്റാലിയന്‍ ആര്‍ക്കിടെക്ടായ ഡേവിഡ് ഫിഷര്‍ ഈ ചലിക്കുന്ന അംബരചുംബിയുടെ രൂപരേഖ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. 2010ാമാണ്ടാടെ ദുബായില്‍ ഈ ചലിക്കുന്ന അംബരചുംബി യാഥാര്‍ത്ഥ്യമാക്കാനാണ് ഉദ്ദേശ്യം. ചെലവ് 70 കോടി ഡോളര്‍.
ചലിക്കുകയും കറങ്ങുകയും ആകൃതി മാറ്റുകയും ചെയ്തു കൊണ്ടിരിക്കുന്ന ആദ്യ മന്ദിരമായിരിക്കും ദുബായിലേത്. ഒരു പ്രാവശ്യം നോക്കുമ്പോള്‍ കാണുന്ന രൂപമായിരിക്കില്ല അതിന് തെല്ലു കഴിഞ്ഞു നോക്കുമ്പോള്‍..... ആര്‍ക്കിടെക്ട് ഡേവിഡ് ഫിഷര്‍ തന്റെ പദ്ധതിയെപ്പറ്റി ആവേശത്തോടെ പറഞ്ഞു. ഇനി മോസ്കോയിലും ഇത്തരത്തിലുള്ള 80 നില മന്ദിരം പണിയാന്‍ പദ്ധതിയുണ്ട്.

1 comment:

ജനശബ്ദം said...

ുബായില്‍ ഇനി ചലിക്കുകയും കറങുകയും
ചെയ്യുന്ന ആകാശം മുട്ടുന്ന കെട്ടിടം.
[Photo]