Wednesday, June 18, 2008

മലയാളികളുള്ളിടത്തെല്ലാം മലയാളഭാഷാ പഠനത്തിന് സൗകര്യം വേണം

മലയാളികളുള്ളിടത്തെല്ലാം മലയാളഭാഷാ
പഠനത്തിന് സൗകര്യം വേണം .


ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ വേണമെന്ന് മലയാളംമിഷന്‍ ഏര്‍പ്പെടുത്താന്‍ പ്രൊഫ. ഒ.എന്‍.വി. ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മലയാളം ഡിപ്ലോമ കോഴ്‌സ്, മലയാളം ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്നിങ്ങനെ ഓരോ വര്‍ഷം വീതം ദൈര്‍ഘ്യമുള്ള മൂന്നു കോഴ്‌സുകള്‍ തുടക്കത്തില്‍ ആരംഭിക്കാവുന്നതാണ്. ആവശ്യംപ്രതി പുതിയ കോഴ്‌സുകളും പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കണം. കേരളത്തിന് പുറത്തുള്ള ഒരു കോടിയോളം വരുന്ന മലയാളികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി പുരോഗമിക്കുന്ന ഭാഷാ-സംസ്‌കാരപഠന പദ്ധതിയാണിത്. പാഠ്യപദ്ധതി, പുസ്തകം, പഠന സാമഗ്രികള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഹയര്‍ ഡിപ്ലോമ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സന്ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും. മലയാളം മിഷന്‍ ഓഫീസിന് പ്രാരംഭഘട്ടത്തില്‍ ലളിതമായ സംവിധാനം മതിയാകും. ഡയറക്ടര്‍, രജിസ്ട്രാര്‍, രണ്ട് സി.എകള്‍, അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് തസ്തികകള്‍മാത്രം. ഓഫീസ് പ്രവര്‍ത്തനത്തിന്, മലയാളംമിഷന്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതുവരെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ രണ്ടെണ്ണം മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് വിട്ടുകൊടുക്കാവുന്നതാണ്-റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത് ഒരു സ്വയംഭരണ സ്ഥാപനമായി മിഷന്‍ പ്രവര്‍ത്തിക്കണം. രജിസ്റ്റര്‍ചെയ്യുന്നതിനാവശ്യമായ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, റൂള്‍സ് എന്നിവ വിദഗ്ദ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മലയാള ഭാഷാപഠന കേന്ദ്രങ്ങള്‍ക്കുവേണ്ടി അച്ചടിച്ചിട്ടുള്ള പുസ്തകങ്ങള്‍, സ്റ്റോക്ക് തീരുന്നതുവരെ, ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രത്യേകം അനുബന്ധമായി നല്‍കി ഉപയോഗിക്കണം. പുതിയ പതിപ്പുകള്‍ പരിഷ്‌കരിച്ച് അച്ചടിക്കണം. പ്രവാസി മലയാളികളുടെ മൂന്നാം തലമുറയിലെ കുട്ടികളുടെയിടയില്‍ എന്നപോലെ, കേരളത്തിലുള്ള കുട്ടികളുടെയിടയിലും മാതൃഭാഷ, നിരക്ഷരത വളര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യം ഉണ്ടായിട്ടും മാതൃഭാഷാ നിരക്ഷരത ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതും മനസ്സിലാക്കി, അതിന്റെ കാരണങ്ങള്‍ ആരാഞ്ഞ് അടിയന്തരമായി പരിഹാരം കണ്ടെത്തുന്നതിനും മിഷന്‍ ചുമതലപ്പെട്ടിരിക്കുന്നു. മാതൃഭാഷാപഠനം ഊര്‍ജസ്വലമാക്കുന്നതിന് സര്‍ക്കാര്‍ മൂന്നു കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണം.

ഒന്ന്: പൊതു വിദ്യാഭ്യാസമേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമായും മാതൃഭാഷയില്‍തന്നെ വേണം.

രണ്ട്: നേഴ്‌സറി ക്ലാസ്സുകളില്‍ മലയാളത്തില്‍ മാത്രമേ പഠനം നടത്താവൂ. ഇംഗ്ലീഷ് മാധ്യമമായുള്ള പ്രൈമറി സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ട് പീരിയഡ് എങ്കിലും മാതൃഭാഷാപഠനത്തിനും നീക്കിവെയ്ക്കണം. ഇവിടെ വര്‍ഷാന്ത്യ പരീക്ഷയില്‍ മാതൃഭാഷയ്ക്ക് ഒരു പരീക്ഷ ഉണ്ടായിരിക്കേണ്ടതും കുട്ടികളുടെ ക്ലാസ്‌കയറ്റത്തിന് അതിലെ വിജയം നിര്‍ബന്ധമാക്കേണ്ടതുമാണ്.

മൂന്ന്: മലയാളമിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ക്കായി തുടക്കത്തില്‍ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തേണ്ടതുമാണ്-ഇവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

1 comment:

ജനശബ്ദം said...

മലയാളികളുള്ളിടത്തെല്ലാം മലയാളഭാഷാ പഠനത്തിന് സൗകര്യം വേണം
തിരുവനന്തപുരം: ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ വേണമെന്ന് മലയാളംമിഷന്‍ ഏര്‍പ്പെടുത്താന്‍ പ്രൊഫ. ഒ.എന്‍.വി. ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മലയാളം ഡിപ്ലോമ കോഴ്‌സ്, മലയാളം ഹയര്‍ ഡിപ്ലോമ കോഴ്‌സ് എന്നിങ്ങനെ ഓരോ വര്‍ഷം വീതം ദൈര്‍ഘ്യമുള്ള മൂന്നു കോഴ്‌സുകള്‍ തുടക്കത്തില്‍ ആരംഭിക്കാവുന്നതാണ്. ആവശ്യംപ്രതി പുതിയ കോഴ്‌സുകളും പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കണം.

കേരളത്തിന് പുറത്തുള്ള ഒരു കോടിയോളം വരുന്ന മലയാളികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി പുരോഗമിക്കുന്ന ഭാഷാ-സംസ്‌കാരപഠന പദ്ധതിയാണിത്. പാഠ്യപദ്ധതി, പുസ്തകം, പഠന സാമഗ്രികള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഹയര്‍ ഡിപ്ലോമ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സന്ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും.

മലയാളം മിഷന്‍ ഓഫീസിന് പ്രാരംഭഘട്ടത്തില്‍ ലളിതമായ സംവിധാനം മതിയാകും. ഡയറക്ടര്‍, രജിസ്ട്രാര്‍, രണ്ട് സി.എകള്‍, അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് തസ്തികകള്‍മാത്രം. ഓഫീസ് പ്രവര്‍ത്തനത്തിന്, മലയാളംമിഷന്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതുവരെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ രണ്ടെണ്ണം മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് വിട്ടുകൊടുക്കാവുന്നതാണ്-റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത് ഒരു സ്വയംഭരണ സ്ഥാപനമായി മിഷന്‍ പ്രവര്‍ത്തിക്കണം. രജിസ്റ്റര്‍ചെയ്യുന്നതിനാവശ്യമായ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, റൂള്‍സ് എന്നിവ വിദഗ്ദ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മലയാള ഭാഷാപഠന കേന്ദ്രങ്ങള്‍ക്കുവേണ്ടി അച്ചടിച്ചിട്ടുള്ള പുസ്തകങ്ങള്‍, സ്റ്റോക്ക് തീരുന്നതുവരെ, ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രത്യേകം അനുബന്ധമായി നല്‍കി ഉപയോഗിക്കണം. പുതിയ പതിപ്പുകള്‍ പരിഷ്‌കരിച്ച് അച്ചടിക്കണം. പ്രവാസി മലയാളികളുടെ മൂന്നാം തലമുറയിലെ കുട്ടികളുടെയിടയില്‍ എന്നപോലെ, കേരളത്തിലുള്ള കുട്ടികളുടെയിടയിലും മാതൃഭാഷ, നിരക്ഷരത വളര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യം ഉണ്ടായിട്ടും മാതൃഭാഷാ നിരക്ഷരത ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതും മനസ്സിലാക്കി, അതിന്റെ കാരണങ്ങള്‍ ആരാഞ്ഞ് അടിയന്തരമായി പരിഹാരം കണ്ടെത്തുന്നതിനും മിഷന്‍ ചുമതലപ്പെട്ടിരിക്കുന്നു. മാതൃഭാഷാപഠനം ഊര്‍ജസ്വലമാക്കുന്നതിന് സര്‍ക്കാര്‍ മൂന്നു കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണം.

ഒന്ന്: പൊതു വിദ്യാഭ്യാസമേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമായും മാതൃഭാഷയില്‍തന്നെ വേണം.
രണ്ട്: നേഴ്‌സറി ക്ലാസ്സുകളില്‍ മലയാളത്തില്‍ മാത്രമേ പഠനം നടത്താവൂ. ഇംഗ്ലീഷ് മാധ്യമമായുള്ള പ്രൈമറി സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ട് പീരിയഡ് എങ്കിലും മാതൃഭാഷാപഠനത്തിനും നീക്കിവെയ്ക്കണം. ഇവിടെ വര്‍ഷാന്ത്യ പരീക്ഷയില്‍ മാതൃഭാഷയ്ക്ക് ഒരു പരീക്ഷ ഉണ്ടായിരിക്കേണ്ടതും കുട്ടികളുടെ ക്ലാസ്‌കയറ്റത്തിന് അതിലെ വിജയം നിര്‍ബന്ധമാക്കേണ്ടതുമാണ്.
മൂന്ന്: മലയാളമിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ക്കായി തുടക്കത്തില്‍ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തേണ്ടതുമാണ്-ഇവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.