Sunday, June 29, 2008

അക്ഷരവിരോധത്തിന്റെ അഴിഞ്ഞാട്ടം

അക്ഷരവിരോധത്തിന്റെ അഴിഞ്ഞാട്ടം.വി എസ്
അച്യുതാനന്ദന്‍.

7-ം ക്ലാസ്സിലെ പാഠപുസ്തകത്തിന്നെതിരായി നടത്തിയ സമാധാനപരമായ സമരത്തിന്റെ ചിലവീഡിയോ ദൃശ്യ‌ങള്‍‍

http://www.sfikeralaejournal.org/videos/5.swf
http://www.sfikeralaejournal.org/videos/8.swf
http://www.sfikeralaejournal.org/videos/10.swf
http://www.sfikeralaejournal.org/videos/11.swf

പാ ഠപുസ്തക പരിഷ്കരണത്തെ കരുവാക്കി സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ് ഐക്യ ജനാധിപത്യമുന്നണി. യുഡിഎഫിലെ ഘടകകക്ഷികള്‍ ഓരോന്നും അക്രമം നടത്തുന്നതില്‍ പരസ്പരമത്സരത്തിലാണ്. പൊലീസുകാരെ തല്ലിയും എറിഞ്ഞും ശൌര്യം പ്രകടിപ്പിച്ച കോഗ്രസ് - യൂത്ത്കോഗ്രസ്- കെഎസ്യു സംഘങ്ങളാണ് ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ഒന്നാംസ്ഥാനം കൈയടക്കിയത്. തങ്ങള്‍ അല്‍പ്പം വൈകിപ്പോയോ എന്ന് സംശയിച്ച് രംഗത്തെത്തിയ മുസ്ളീംലീഗ്-യൂത്ത്ലീഗ് - എംഎസ്എഫ് വിഭാഗത്തിന് മലപ്പുറത്തെങ്കിലും തങ്ങള്‍ക്കാവണം ഒന്നാംസ്ഥാനം, കോഗ്രസിനെ പുറകിലാക്കണം എന്ന വാശിയുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ ഫലമാണ് ചൊവ്വാഴ്ച മലപ്പുറത്തു കണ്ടത്. പതിനാലായിരത്തോളം പാഠപുസ്തകങ്ങള്‍ അവര്‍ കത്തിച്ചു. ഓരോ സംഘടനയും അവര്‍ക്കറിയുന്ന തരത്തിലാണ് സമരംചെയ്യുക. അവരവരുടെ സംസ്കാരവും അതില്‍ പ്രകടമാവുന്നത് സ്വാഭാവികമാണ്. 1959 ലെ വിമോചനസമരത്തിനുശേഷം 1975 ജൂ 26 മുതല്‍ 1977 മാര്‍ച്ച് വരെ നീണ്ടുനിന്ന ആഭ്യന്തര അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലാണല്ലോ യൂത്ത് കോഗ്രസും കെഎസ്യുവും വല്ലാതെ അഴിഞ്ഞാടിയത്. വായനശാലകള്‍ തകര്‍ക്കുക, പുസ്തകങ്ങള്‍ കത്തിക്കുക എന്നിവയാണ് യൂത്ത്കോഗ്രസും കെഎസ്യുവും അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിപ്പോന്നത്. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട്, അഭിപ്രായസ്വാതന്ത്യ്രം നിഷേധിച്ചുകൊണ്ട് അടിയന്തരാവസ്ഥ. അക്ഷരവിരോധത്തിന്റെയും സ്വേഛാധിപത്യവാഴ്ചയുടെയും പ്രതീകമാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികമാണിന്ന്. അടിയന്തരാവസ്ഥയുടെ കിരാതവാഴ്ചക്കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനം എന്നാണ് കെഎസ്യുവിനെ അതിന്റെ നേതാക്കള്‍ വിശേഷിപ്പിച്ചുപോന്നത്. എന്നാല്‍, പില്‍ക്കാലത്ത് വിദ്യാര്‍ഥികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഒറ്റപ്പെട്ട് ജീവച്ഛവമായി മാറി ആ സംഘടന. വിദ്യാഭ്യാസക്കകച്ചവടവല്‍ക്കരണത്തിനെതിരെ കേരളത്തിലെ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ധീരോദാത്തവും ത്യാഗനിര്‍ഭരവുമായ പോരാട്ടം നടത്തിയപ്പോള്‍ ആ സംഘടനയെ കണികാണാന്‍ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസവാണിജ്യവല്‍ക്കരണത്തിന് ഒത്താശചെയ്തുകൊണ്ട് അന്തഃപുരങ്ങളില്‍ കഴിയുകയായിരുന്നു അവര്‍. പുരോഗമനപരമായ എന്തുകണ്ടാലും പിന്തിരിപ്പന്മാര്‍ക്ക് വിറളിപിടിക്കുക സ്വാഭാവികമാണ്. എ കെ ആന്റണിയും വയലാര്‍ രവിയുമൊക്കെ ചേര്‍ന്ന് 1959 ല്‍ ആ സംഘടന രൂപീകരിച്ചതുതന്നെ പ്രത്യേകമായ ഉദ്ദേശ്യത്തോടെയാണ്. വിദ്യാഭ്യാസരംഗത്ത് ഒരു വിപ്ളവംതന്നെ സൃഷ്ടിച്ച വിദ്യാഭ്യാസപരിഷ്കാരത്തെ എതിര്‍ക്കാന്‍. വിദ്യാഭ്യാസ നിയമത്തെയും ഭൂപരിഷ്കരണനിയമത്തെയും എതിര്‍ത്ത് സര്‍വപിന്തിരിപ്പന്മാരെയും കൂട്ടിയോജിപ്പിച്ച് വിമോചനസമരം നടത്തുകയായിരുന്നു അന്ന് കോഗ്രസ്. അക്രമങ്ങള്‍ അഴിച്ചുവിടാന്‍ കെഎസ്യു രൂപീകരിച്ച് വിദ്യാര്‍ഥികളെ ഉപയോഗിക്കുകയായിരുന്നു കോഗ്രസ് നേതൃത്വം. വിദ്യാര്‍ഥികളില്‍നിന്ന് ഒറ്റപ്പെടുകയും ശക്തി ചോര്‍ന്നുപോവുകയും ചെയ്തുവെങ്കിലും വിമോചനസമരത്തിന്റെയും അടിയന്തരാവസ്ഥയുടെയും പാരമ്പര്യം പൊയ്പ്പോയിട്ടില്ല എന്നു തെളിയിക്കുകയാണ് ഇപ്പോള്‍ ആ സംഘടന. കഴിഞ്ഞ ഒരാഴ്ചയിലധികമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്യുക്കാരും യൂത്ത് കോഗ്രസുകാരുമെല്ലാം അക്രമപ്പേക്കൂത്ത് നടത്തുകയാണ്. പൊലീസുകാരുടെ തൊപ്പി ഊരിയെടുത്ത് എറിയുക, വടികൊണ്ട് പൊലീസുദ്യോഗസ്ഥരെ തല്ലുക, കല്ലെറിയുക, മുളകുവെള്ളം നിറച്ച സഞ്ചികൊണ്ടെറിയുക തുടങ്ങിയവയാണ് കോഗ്രസ് - ലീഗ് വിദ്യാര്‍ഥി സംഘടനകളുടെ സമരരീതി. എന്നാല്‍, ജനാധിപത്യപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് തല്ലുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെയും കോഗ്രസ് നേതാക്കളുടെയും ആക്ഷേപം. സെക്രട്ടറിയറ്റിനകത്ത് ചാടിക്കയറി പൊലീസുകാരെ ചവിട്ടുന്നതാണോ ജനാധിപത്യസമരം, കൊടികെട്ടിയ വടികള്‍കൊണ്ട് പൊലീസുദ്യോഗസ്ഥരെ തല്ലുന്നതാണോ ജനാധിപത്യസമരം, അധ്യാപികമാരെ ആക്രമിക്കുന്നതാണോ ജനാധിപത്യ സമരം - ടെലിവിഷന്‍ ചാനലുകള്‍ ഈ ജനാധിപത്യസമരത്തിന്റെ യഥാര്‍ഥ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് അപ്പപ്പോള്‍ ജനങ്ങളെ കാണിക്കുന്നുണ്ട്. പൊലീസിനെ തല്ലിയും ചവിട്ടിയും നിര്‍ബന്ധിച്ച് തിരികെ തല്ലിക്കുകയാണ് സമരക്കാര്‍ എന്ന് ജനങ്ങള്‍ കണ്ടറിയുന്നു. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കീഴ്ഘടകങ്ങളെയും അണികളെയും സജീവമാക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. തെരഞ്ഞെടുപ്പുകാലത്ത് കോഗ്രസിന്റെ മിനിമം പരിപാടിയെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പരമാവധി വര്‍ഗീയ-സാമുദായിക വികാരമിളക്കിവിടാന്‍ ശ്രമിക്കുക. ഒരു ഭാഗത്ത് ന്യൂനപക്ഷവിഭാഗങ്ങളെ ഇടതുപക്ഷജനാധിപത്യമുന്നണിക്കെതിരെ തിരിച്ചുവിടാന്‍ അടവുകള്‍ പയറ്റുക, അതേ സമയംതന്നെ സംഘപരിവാറിന്റെ രഹസ്യപിന്തുണ ഉറപ്പാക്കുക. ഒരേ സമയത്തുതന്നെ എല്ലാ വര്‍ഗീയതകളെയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് ഐക്യജനാധിപത്യമുന്നണിയുടെ, കോഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രം. ഏതാനും സീറ്റുകള്‍ നേടുന്നതിനുവേണ്ടി നടപ്പാക്കുന്ന ഈ ദുഷ്ടതന്ത്രം കേരളസമൂഹത്തെ എത്രമാത്രം പുറകോട്ടുവലിക്കുന്നുവെന്ന് ആ പാര്‍ടിയില്‍ ചിന്താശേഷിയുള്ളവരുണ്ടെങ്കില്‍ ആലോചിച്ചുനോക്കണം. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിലെ ഒരധ്യായം മതവിരുദ്ധമാണെന്നും ഗാന്ധിജിക്കും ജവാഹര്‍ലാല്‍ നെഹ്റുവിനും ദേശീയ സ്വാതന്ത്യ്രസമരത്തിനും വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും ആരോപിച്ചാണല്ലോ സമരാഭാസം. നിയമസഭയില്‍ അതുസംബന്ധിച്ച് അടിയന്തരപ്രമേയം മൂന്നുമണിക്കൂറോളം ചര്‍ച്ചചെയ്തു. പാഠപുസ്തകത്തില്‍ മതവിരുദ്ധമായി ഒന്നുമില്ലെന്ന് ചര്‍ച്ചയില്‍ വ്യക്തമായി. മതത്തിനെതിരെ പുസ്തകത്തില്‍ എന്തെങ്കിലുമുണ്ടെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥികളെ അക്രമസമരത്തിലേക്കു തള്ളിവിട്ട യുഡിഎഫ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും പാഠപുസ്തകം മതവിരുദ്ധമാണെന്ന ആരോപണം പിന്‍വലിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല. പാഠങ്ങളെ ദുര്‍വ്യാഖ്യാനംചെയ്ത് മതവിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തി തെരഞ്ഞെടുപ്പില്‍ അത് ഉപയോഗപ്പെടുത്താനുള്ള ഗൂഢാലോചനയാണിത് സൂചിപ്പിക്കുന്നത്. ഗാന്ധിജി, നെഹ്റു എന്നിവര്‍ക്ക് നല്‍കിയ പ്രാധാന്യം, ദേശീയ സ്വാതന്ത്യ്രസമരം അതിന്റെ ഭാഗമായ പ്രാദേശിക സമരങ്ങള്‍ എന്നിവ വിവരിച്ചതിന്റെ തോത് എന്നിവയാണല്ലോ മറ്റൊരു വിഷയം. ഒന്നാം ക്ളാസുമുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ നീളുന്നതാണ് സ്കൂള്‍ വിദ്യാഭ്യാസം. ഏഴാം ക്ളാസില്‍ തുടങ്ങുന്നതും ഏഴാം ക്ളാസില്‍ അവസാനിക്കുന്നതുമാണ് സാമൂഹ്യശാസ്ത്രം എന്നു തോന്നും പ്രാധാന്യത്തെക്കുറിച്ചും തോതിനെക്കുറിച്ചുമുള്ള ആക്ഷേപം കേട്ടാല്‍. പാഠ്യപദ്ധതി തുടര്‍ച്ചയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത് ഇടതുപക്ഷജനാധിപത്യമുന്നണിയല്ല, മന്ത്രിസഭയുമല്ല. യുഡിഎഫ് ഭരണകാലത്ത് യുഡിഎഫുമല്ല തയ്യാറാക്കിയത്. നിയമാനുസൃതം രൂപീകരിക്കപ്പെട്ട വിദഗ്ധ സമിതികളാണ് പുസ്തകം തയ്യാറാക്കുന്നത്. അത് വളയമില്ലാത്ത ചാട്ടമല്ല. ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ്. അങ്ങനെയൊക്കെയാണെങ്കിലും പാഠപുസ്തകങ്ങള്‍ കുറ്റമറ്റതാകണമെന്നില്ല. പോരായ്മകളുണ്ടാവാം. വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്. ആക്ഷേപമുള്ള സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിവാദമായ പാഠങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. അതല്ലാതെ, പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ വിടില്ല എന്ന് പ്രതിപക്ഷനേതൃത്വം പ്രഖ്യാപിക്കുന്നത് പാഠപുസ്തകവിവാദത്തിന്റെ മറവില്‍ പൊതുവിദ്യാഭ്യാസം തകര്‍ക്കാനും അ എയ്ഡഡ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ്. പൊതുവിദ്യാലയങ്ങള്‍ക്കടുത്ത് യഥേഷ്ടം അ എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ച് പൊതുവിദ്യാലയങ്ങള്‍ അ ഇക്കണോമിക്കാക്കി അടച്ചുപൂട്ടലിലേക്ക് നയിച്ചവരാണ് യുഡിഎഫ്. ഇപ്പോള്‍ പൊതുവിദ്യാലയങ്ങള്‍ മികവ് കൈവരിക്കുമ്പോള്‍ അതിനെ അപഹസിക്കുകയും പാഠപുസത്കങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്യുകവഴി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അ എയ്ഡഡ് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. വിദ്യാര്‍ഥികളെയും അതിന് കരുവാക്കുകയാണ്. യുഡിഎഫിന്റെ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയുകയും അക്രമസമരത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല. പാഠങ്ങളെ സങ്കുചിതത്വത്തോടെ കാണുകയും താന്താങ്ങള്‍ക്കിഷ്ടപ്പെട്ടതേ പഠിപ്പിക്കാവൂ എന്ന് ശഠിക്കുകയും ചെയ്യുന്നത് അരാജകത്വമാണുണ്ടാക്കുക. പൊതുവിദ്യാഭ്യാസമേഖലയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

1 comment:

ജനശബ്ദം said...

അക്ഷരവിരോധത്തിന്റെ അഴിഞ്ഞാട്ടം
വി എസ് അച്യുതാനന്ദന്‍