Monday, June 23, 2008

ആണവകരാര്‍: മുന്നോട്ടുപോയാല്‍ ലീഗ്‌ കേന്ദ്രമന്ത്രിസഭ വിടുമെന്ന്‌ പാണക്കാട്‌ തങ്ങള്‍

ആണവകരാര്‍: മുന്നോട്ടുപോയാല്‍ ലീഗ്‌
കേന്ദ്രമന്ത്രിസഭ വിടുമെന്ന്‌ പാണക്കാട്‌ തങ്ങള്‍


തിരുവനന്തപുരം: ആണവ കരാറുമായി യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇ.അഹമ്മദിനെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന്‌ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര വിദേശനയമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരേണ്ടത്‌. വന്‍ശക്തി രാഷ്ട്രത്തെ അമിതമായി ആശ്രയിക്കുന്നത്‌ ഇന്ത്യക്ക്‌ നല്ലതല്ലെന്ന്‌ ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കൈരളി-പീപ്പിളിന്റെ ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന്‌ നല്‍കിയ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാണക്കാട്‌ ശിഹാബ്‌തങ്ങള്‍. ആര്യാടന്‍-ലീഗ്‌ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിന്റെ അന്തിമ തീരുമാനം വന്നശേഷം ലീഗ്‌ നിലപാട്‌ പ്രഖ്യാപിക്കും. ലീഗ്‌ കോണ്‍ഗ്രസ്സിന്റെ 'ബി' ടീമാണോ എന്ന ചോദ്യത്തിന്‌ അല്ലെന്നായിരുന്നു മറുപടി. ഇപ്പോഴത്തെ വിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതി മതവിരുദ്ധമാണ്‌. ലീഗ്‌ പാഠ്യപദ്ധതിക്ക്‌ എതിരാണ്‌. മിശ്ര വിവാഹിതരുടെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്ന പാഠഭാഗത്തെ എതിര്‍ക്കുന്ന ലീഗിന്റെ നേതാക്കളുടെ മക്കള്‍തന്നെ അന്യമതസ്ഥരെ വിവാഹം കഴിച്ചിട്ടുണ്ടല്ലോയെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെപ്പറ്റി തന്നോട്‌ പറഞ്ഞില്ലെന്നായിരുന്നു തങ്ങളുടെ മറുപടി. ''ആത്മീയതയും രാഷ്ട്രീയവും പരസ്‌പരം ബന്ധപ്പെട്ടതാണ്‌. എനിക്ക്‌ ദിവ്യത്വമില്ല. പാണക്കാട്‌ നൂല്‍ മന്ത്രിച്ച്‌ നല്‍കുന്നതും വെള്ളം ഓതിക്കൊടുക്കുന്നതും ഖുറാന്‍ സൂക്തങ്ങള്‍ ചൊല്ലിയാണ്‌. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ആര്‍ക്കെങ്കിലും രോഗശമനം ഉണ്ടാകുന്നെങ്കില്‍ അത്‌ ദൈവത്തിന്റെ അനുഗ്രഹമാണ്‌.'' -തങ്ങള്‍ പറഞ്ഞു.

1 comment:

ജനശബ്ദം said...

ആണവകരാര്‍: മുന്നോട്ടുപോയാല്‍ ലീഗ്‌ കേന്ദ്രമന്ത്രിസഭ വിടുമെന്ന്‌ പാണക്കാട്‌ തങ്ങള്‍

തിരുവനന്തപുരം: ആണവ കരാറുമായി യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇ.അഹമ്മദിനെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന്‌ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര വിദേശനയമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരേണ്ടത്‌. വന്‍ശക്തി രാഷ്ട്രത്തെ അമിതമായി ആശ്രയിക്കുന്നത്‌ ഇന്ത്യക്ക്‌ നല്ലതല്ലെന്ന്‌ ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

കൈരളി-പീപ്പിളിന്റെ ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന്‌ നല്‍കിയ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാണക്കാട്‌ ശിഹാബ്‌തങ്ങള്‍.

ആര്യാടന്‍-ലീഗ്‌ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിന്റെ അന്തിമ തീരുമാനം വന്നശേഷം ലീഗ്‌ നിലപാട്‌ പ്രഖ്യാപിക്കും. ലീഗ്‌ കോണ്‍ഗ്രസ്സിന്റെ 'ബി' ടീമാണോ എന്ന ചോദ്യത്തിന്‌ അല്ലെന്നായിരുന്നു മറുപടി.

ഇപ്പോഴത്തെ വിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതി മതവിരുദ്ധമാണ്‌. ലീഗ്‌ പാഠ്യപദ്ധതിക്ക്‌ എതിരാണ്‌. മിശ്ര വിവാഹിതരുടെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്ന പാഠഭാഗത്തെ എതിര്‍ക്കുന്ന ലീഗിന്റെ നേതാക്കളുടെ മക്കള്‍തന്നെ അന്യമതസ്ഥരെ വിവാഹം കഴിച്ചിട്ടുണ്ടല്ലോയെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെപ്പറ്റി തന്നോട്‌ പറഞ്ഞില്ലെന്നായിരുന്നു തങ്ങളുടെ മറുപടി.

''ആത്മീയതയും രാഷ്ട്രീയവും പരസ്‌പരം ബന്ധപ്പെട്ടതാണ്‌. എനിക്ക്‌ ദിവ്യത്വമില്ല. പാണക്കാട്‌ നൂല്‍ മന്ത്രിച്ച്‌ നല്‍കുന്നതും വെള്ളം ഓതിക്കൊടുക്കുന്നതും ഖുറാന്‍ സൂക്തങ്ങള്‍ ചൊല്ലിയാണ്‌. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ആര്‍ക്കെങ്കിലും രോഗശമനം ഉണ്ടാകുന്നെങ്കില്‍ അത്‌ ദൈവത്തിന്റെ അനുഗ്രഹമാണ്‌.'' -തങ്ങള്‍ പറഞ്ഞു.