Wednesday, June 4, 2008

ഏകജാലകം പൊളിക്കാന്‍ ഏകസ്വരത്തില്‍ ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍

ഏകജാലകം പൊളിക്കാന്‍ ഏകസ്വരത്തില്‍
ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍

പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച ഏക ജാലക സംവിധാനത്തിനെതിരെ ആസൂത്രിത നീക്കം. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍ക്ക് കീഴിലെ സ്കൂളുകളില്‍ ആവശ്യത്തിന് അപേക്ഷാഫോറം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാന്‍ തയാറാകാതെ പൊതുജന വികാരം ഇളക്കി വിടാനാണ് ശ്രമം നടക്കുന്നത്. ഏക ജാലക രീതി പാളിച്ച നിറഞ്ഞതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി അപ്പീല്‍ കേസില്‍ അനുകൂല വിധി നേടുകയാണ് അപേക്ഷകളുടെ പൂഴ്ത്തിവെപ്പിന് പിന്നിലെന്നും ആരോപണം ഉണ്ട്. എന്ത് നെടികേടും കാണിക്കാന്‍ ഒരുമ്പെടുന്ന ഈ മേനേജുമെന്റുകളെ നിലക്ക് നിറ്ത്താന്‍ സറ്ക്കാറ് അടിയന്തിരമായി ഇടപെടെണ്ടിയിരിക്കുന്നു.പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ആണ് അച്ചടിച്ച് സ്കൂളുകളില്‍ വിതരണത്തിന് എത്തിച്ചിട്ടുള്ളത്. മെറിറ്റ് സീറ്റിലേക്ക് 6.35 ലക്ഷവും മാനേജ്മെന്റ് സീറ്റിലേക്ക് നാല് ലക്ഷവും ആപേക്ഷകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഏകജാലക രീതിക്കെതിരെ ചില മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച കേസില്‍ സര്‍ക്കാറിനനുകൂലമായി കോടതി വിധി ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണ്‍ പ്രവേശനത്തിന് ഫോറം എത്തിക്കുകയും ചെയ്തു. ഒരു ജില്ലയിലെ ഏത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് അപേക്ഷിക്കാനും അതേ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഫോറം വാങ്ങാന്‍ കഴിയും. പക്ഷെ ഇത് സംബന്ധിച്ച് നിരവധി വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും അജ്ഞരാണ്.
എറണാകുളം ജില്ലയിലെ ചില സ്കൂളുകളില്‍ കഴിഞ്ഞ ദിവസം അപേക്ഷാ ഫോറം ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ മടക്കി അയച്ചതറിഞ്ഞ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സ്കൂളിലെത്തി കെട്ടിവെച്ചിരുന്ന ഫോറം കണ്ടെടുത്തു. ജില്ലയില്‍ അരലക്ഷം അപേക്ഷകള്‍ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കാല്‍ലക്ഷം അപേക്ഷകളാണ് വിതരണത്തിന് എത്തിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിലെ ചില സ്കൂള്‍ മാനേജ്മെന്റുകള്‍ ഫോറം ലഭ്യമല്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനെത്തുന്ന കുട്ടികളെ മടക്കി അയക്കുകയാണ്. ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തിന് മുന്നില്‍ ഇതിനെതിരെ ഭരണപക്ഷ യുവജന സംഘടനക്ക് ഇന്നലെ ധര്‍ണ സംഘടിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.
ഇതേ സമയം അപേക്ഷാഫോറം വിതരണം ചെയ്യാതെ ബോധ പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സി.പി. ചിത്ര അറിയിച്ചു. വിതരണത്തിന് നല്‍കിയിട്ടും നല്‍കാതെ സ്കൂളുകളില്‍ സൂക്ഷിച്ചിരിക്കുന്ന അപേക്ഷകള്‍ തിരിച്ചെടുത്ത് വിതരണത്തിന് തദ്ദേശീയമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.

5 comments:

ജനശബ്ദം said...

ഏകജാലകം പൊളിക്കാന്‍ ഏകസ്വരത്തില്‍ ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍

പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച ഏക ജാലക സംവിധാനത്തിനെതിരെ ആസൂത്രിത നീക്കം. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ക്രിസ്ത്യന്‍ മേനേജുമെന്റുകള്‍ക്ക് കീഴിലെ സ്കൂളുകളില്‍ ആവശ്യത്തിന് അപേക്ഷാഫോറം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാന്‍ തയാറാകാതെ പൊതുജന വികാരം ഇളക്കി വിടാനാണ് ശ്രമം നടക്കുന്നത്. ഏക ജാലക രീതി പാളിച്ച നിറഞ്ഞതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി അപ്പീല്‍ കേസില്‍ അനുകൂല വിധി നേടുകയാണ് അപേക്ഷകളുടെ പൂഴ്ത്തിവെപ്പിന് പിന്നിലെന്നും ആരോപണം ഉണ്ട്. എന്ത് നെടികേടും കാണിക്കാന്‍ ഒരുമ്പെടുന്ന ഈ മേനേജുമെന്റുകളെ നിലക്ക് നിറ്ത്താന്‍ സറ്ക്കാറ് അടിയന്തിരമായി ഇടപെടെണ്ടിയിരിക്കുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ആണ് അച്ചടിച്ച് സ്കൂളുകളില്‍ വിതരണത്തിന് എത്തിച്ചിട്ടുള്ളത്. മെറിറ്റ് സീറ്റിലേക്ക് 6.35 ലക്ഷവും മാനേജ്മെന്റ് സീറ്റിലേക്ക് നാല് ലക്ഷവും ആപേക്ഷകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഏകജാലക രീതിക്കെതിരെ ചില മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച കേസില്‍ സര്‍ക്കാറിനനുകൂലമായി കോടതി വിധി ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണ്‍ പ്രവേശനത്തിന് ഫോറം എത്തിക്കുകയും ചെയ്തു. ഒരു ജില്ലയിലെ ഏത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് അപേക്ഷിക്കാനും അതേ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഫോറം വാങ്ങാന്‍ കഴിയും. പക്ഷെ ഇത് സംബന്ധിച്ച് നിരവധി വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും അജ്ഞരാണ്.

എറണാകുളം ജില്ലയിലെ ചില സ്കൂളുകളില്‍ കഴിഞ്ഞ ദിവസം അപേക്ഷാ ഫോറം ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ മടക്കി അയച്ചതറിഞ്ഞ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സ്കൂളിലെത്തി കെട്ടിവെച്ചിരുന്ന ഫോറം കണ്ടെടുത്തു. ജില്ലയില്‍ അരലക്ഷം അപേക്ഷകള്‍ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കാല്‍ലക്ഷം അപേക്ഷകളാണ് വിതരണത്തിന് എത്തിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിലെ ചില സ്കൂള്‍ മാനേജ്മെന്റുകള്‍ ഫോറം ലഭ്യമല്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനെത്തുന്ന കുട്ടികളെ മടക്കി അയക്കുകയാണ്. ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തിന് മുന്നില്‍ ഇതിനെതിരെ ഭരണപക്ഷ യുവജന സംഘടനക്ക് ഇന്നലെ ധര്‍ണ സംഘടിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.

ഇതേ സമയം അപേക്ഷാഫോറം വിതരണം ചെയ്യാതെ ബോധ പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സി.പി. ചിത്ര അറിയിച്ചു. വിതരണത്തിന് നല്‍കിയിട്ടും നല്‍കാതെ സ്കൂളുകളില്‍ സൂക്ഷിച്ചിരിക്കുന്ന അപേക്ഷകള്‍ തിരിച്ചെടുത്ത് വിതരണത്തിന് തദ്ദേശീയമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.

സൂര്യോദയം said...

യാതൊരു മൂല്യബോധവുമില്ലാത്ത തരത്തില്‍ കച്ചവട താല്‍പര്യം മാത്രം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുമ്പോളാണ്‌ ഇത്തരം ക്രിസ്ത്യന്‍ മാനേജ്‌ മെന്റുകളോട്‌ അവര്‍ വല്ല്യ സേവനമാണ്‌ പണ്ടുമുതലേ ചെയ്തിരുന്നത്‌ എന്ന അവകാശവാദം അവരെ ഇനി രക്ഷിക്കുകയില്ല എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്‌.. കഷ്ടം..

Anonymous said...

വൃത്തികെട്ട നടപടി എന്നല്ലാതെ ഇതിനെക്കുറിച്ച് പറയാനില്ല. സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ

Unknown said...

ഇത്തരം നീക്കത്തിനെതിരെ സര്‍ക്കാര്‍ നടപടികളെടുത്തേ മതിയാവൂ.....

ചാർ‌വാകൻ‌ said...

ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു മനുഷ്യനെ കാണാന്‍ കണ്ണുടായിരുന്നു.വിദേശ മൂലധനം,പ്രകടമല്ലായിരുന്നു.
മൂലധനത്തിന്, ഒരുകണ്ണെയുള്ളു,ലാഭംമാത്രം.
വിദ്യാഭ്യാസവും ,ആതുരസേവനവും ക്രിഷിയിറക്കാന്‍ പറ്റിയ പാടംമാത്രം.മുന്നൂറൊളം സഭകളിലായി പിരിഞജനം-ഒറ്റ കാര്യത്തില്‍ യോജിക്കുന്നു,നൂനപക്ഷത്തിന്റെ കാര്യത്തില്‍.കര്‍ത്താവിന്റെ കാരുണ്യം.