Monday, April 28, 2008

കേരളത്തെ പട്ടിണിക്കിടരുത് 24മണിക്കൂര്‍ യുവജന ഉപവാസം

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനെതിരെ കേരളത്തെ പട്ടിണിക്കിടരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ആയിരംവീതം യുവജനങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ജീവനോപാധികളുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കയാണ്. പൊള്ളുന്ന വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനോ, ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനോ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നില്ല. സമ്പദ്വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന്റെ സ്വാധീനമാണ് ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയുടെ വില കുതിച്ചുയരാന്‍ കാരണം. നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമവുമാണ് അനുഭവപ്പെടുന്നത്. ചില രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന്റെ പരിണതഫലമെന്നോണം ഭക്ഷ്യലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നു. ഈ നയം ദ്രുതഗതിയില്‍ പിന്തുടരുന്ന നമ്മുടെ രാജ്യത്തും ഭക്ഷ്യലഹളയുടെ സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഭക്ഷ്യദൌര്‍ലഭ്യവും സാധനങ്ങളുടെ നിയന്ത്രണാതീതമായ വിലയും ശാശ്വതമായി പരിഹരിക്കാന്‍ ഒറ്റ മാര്‍ഗംമാത്രമേയുള്ളൂ. അത് നവലിബറല്‍ നയത്തില്‍നിന്ന് പിന്‍വാങ്ങുക എന്നതാണ്. ഉല്‍പ്പാദന-വിതരണ-സംഭരണമേഖലയില്‍നിന്ന് പിന്മാറുകയും അവധിവ്യാപാരത്തിന് അവസരം നല്‍കുകയുംചെയ്യുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. പൊതുവിതരണസമ്പ്രദായത്തെയും പൊതുവിതരണ ശൃംഖലയെയും ശക്തിപ്പെടുത്തി അതുവഴി രാജ്യത്തെവിടെയും മിതമായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍, യുപിഎ ഗവമെന്റ് വന്‍കിടക്കാരുടെയും കുത്തകകളുടെയും ലാഭം വര്‍ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. ഹരിതവിപ്ളവത്തിനുശേഷം ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതിചെയ്യാത്ത ഇന്ത്യ സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹാരവസ്തുക്കളുടെ 'ഇറക്കുമതി'യില്‍ 'അഭിമാനംകൊള്ളുക'യാണ്. ലോക കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പന്നരാജ്യങ്ങളെപ്പോലും പിന്തള്ളുന്നതില്‍ ഊറ്റംകൊള്ളുന്ന ഭരണവര്‍ഗം ജനജീവിതം ദുസ്സഹമാക്കുന്ന നയം മറച്ചുപിടിക്കാന്‍ വ്യഗ്രത കാട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അശാസ്ത്രീയമായ എപിഎല്‍/ബിപിഎല്‍ വിഭജനം നടത്തി. റേഷന്‍വിതരണം പരിമിതപ്പെടുത്തിയത്, സംസ്ഥാനത്തെ റേഷന്‍സംവിധാനം അവതാളത്തിലാക്കി. ടിപിഡിഎസ് ഏര്‍പ്പെടുത്തിയതോടെ റേഷന്‍വിതരണത്തില്‍നിന്ന് ധാരാളംപേരെ ഒറ്റയടിക്ക് പുറന്തള്ളി. താഴ്ന്ന ഇടത്തരക്കാര്‍ക്ക് ലഭിച്ചിരുന്ന റേഷന്‍സാധനങ്ങളുടെ വില ഗണ്യമായി കൂടി. ഇതോടുകൂടി കമ്പോളവിലയും റേഷന്‍വിലയും തുല്യമായി വന്നതോടെ എപിഎല്ലുകാര്‍ റേഷന്‍സമ്പ്രദായത്തെ ആശ്രയിക്കാത്ത നിലവന്നു. വളരെ വിപുലമായ റേഷന്‍സംവിധാനമാണ് കേരളത്തിലുള്ളത്. നിലവില്‍ 69.9 ലക്ഷമാണ് കേരളത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍. ഇതില്‍ പത്ത് ശതമാനം എപിഎല്‍ വിഭാഗക്കാരും 22 ശതമാനം ബിപിഎല്‍ വിഭാഗക്കാരുമാണ്. എട്ട് ശതമാനം അന്ത്യോദയ-അന്നയോജനയില്‍ ഉള്‍പ്പെടുന്ന നിര്‍ധനരും. റേഷന്‍ ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനവിഹിതം കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ വന്‍ പ്രതിസന്ധിയിലാണ്. കാല്‍നൂറ്റാണ്ടിലേറെയായി സംസ്ഥാനത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന അരിവിഹിതം ഒന്നരലക്ഷം മെട്രിക് ട ആണ്. ഉത്സവവേളയില്‍ അധികവിഹിതമായി ക്വാട്ട വര്‍ധിപ്പിക്കാറുമുണ്ട്. എന്നാല്‍, 2007 ഏപ്രിലില്‍ എപിഎല്‍ വിഭാഗത്തിന്റെ അരിവിഹിതം 92,000 മെട്രിക് ട വെട്ടിക്കുറച്ചു. 2008 മാര്‍ച്ചില്‍ 17,046 ആയി വീണ്ടും കുറച്ചു. സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ അരിക്ഷാമം രൂക്ഷമാകാന്‍ ഇടവരുത്തി, വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പറേഷനെയും സഹകരണമേഖലയെയും ഉപയോഗിച്ച് വിപണിയില്‍ ശക്തമായി ഇടപെടുകയും ഇതിനാവശ്യമായ തുക സംസ്ഥാനം അനുവദിക്കുകയും ചെയ്തെങ്കിലും ഇത്തരം സമാശ്വാസനടപടിയൊന്നും ഫലവത്താകാതെപോയത് കേന്ദ്രത്തിന്റെ നയവും നടപടിയും മൂലമാണ്. കേരളം അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഘട്ടത്തിലും അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രം തയ്യാറായില്ല. നാണ്യവിളക്കൃഷിയില്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുമെന്നുമുള്ള ധാരണയെത്തുടര്‍ന്നാണ് 1966ല്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് ആരംഭിച്ചത്. എന്നാല്‍, കേരളത്തിനാവശ്യമായ അരി നല്‍കാതെ തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയാണ് കേന്ദ്രം. അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം കേന്ദ്ര ഗവമെന്റിനെ സമീപിച്ചപ്പോള്‍ കേരളത്തിന്റെ ജീവല്‍പ്രധാനമായ ആവശ്യത്തോടു മുഖംതിരിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്. കൃഷിമന്ത്രി ശരത്പവാര്‍ കേന്ദ്രമന്ത്രിയാണെന്ന ധാരണപോലും മറന്ന് കേരളത്തെ പരിഹസിക്കുകയാണ്. വന്‍തോതില്‍ വിദേശനാണ്യം സംഭാവനചെയ്യുന്ന സംസ്ഥാനമായിട്ടും കേരളത്തിന്റെ ആവശ്യത്തെ അവജ്ഞയോടെ കണ്ട കേന്ദ്രസമീപനം മലയാളികള്‍ പൊറുക്കില്ല. ആന്ധ്രയുടെ ക്വാട്ട പുനഃസ്ഥാപിക്കാന്‍ അതീവ താല്‍പ്പര്യമെടുത്ത കൃഷിമന്ത്രിയും ഗവമെന്റും കേരളത്തോടു കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം ഇവര്‍ വച്ചുപുലര്‍ത്തുന്ന കൊളോണിയല്‍ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യപ്രശ്നം ഉയര്‍ത്തിക്കൊണ്ടുള്ള ശക്തമായ പോരാട്ടത്തിന് ഡിവൈഎഫ്ഐ നേതൃത്വംനല്‍കുന്നത്. മലയാളികളെ പട്ടിണിക്കിടുന്ന ദുര്‍നയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ് സത്യഗ്രഹസമരം.

1 comment:

ജനശബ്ദം said...