എന്‍. അശോകന്‍
ഗവണ്മെന്റ് കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്
വിലനിയന്ത്രണം സംബന്ധിച്ച കേന്ദ്ര കാബിനറ്റ് ഉപസമിതി കഴിഞ്ഞ ദിവസം നാലുമണിക്കൂറിലേറെയാണ് വിലക്കയറ്റത്തെ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്‌തത്. രാത്രി എട്ടുമണി മുതല്‍ പാതിരാവരെ നീണ്ട ചര്‍ച്ച തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ വന്ന ഈ അത്യാപത്തില്‍നിന്ന് എങ്ങനെ രക്ഷപ്പെടാനാവുമെന്നാണ് അവരുടെ സങ്കടം. ക്രിക്കറ്റ്, തറക്കല്ലിടല്‍, സ്വന്തം നിയോജകമണ്ഡലം എന്നിവയ്‌ക്കു സമയം പോരാത്ത അവര്‍ അത്രയും നേരം വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്‌തു എന്നതുതന്നെ സ്ഥിതിഗതികള്‍ എത്ര വഷളായിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. നല്ല ഒരു ജനപ്രിയ ബജറ്റുമായി തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കിറങ്ങിയതായിരുന്നു കേന്ദ്ര യു.പി.എ. ഗവണ്മെന്റ്. പക്ഷേ, പൊടുന്നനെയുണ്ടായ വിലക്കയറ്റം ഗവണ്മെന്റിനെ നിരാശപ്പെടുത്തിക്കളഞ്ഞു. ഇങ്ങനെയൊരു വിലക്കയറ്റം ബജറ്റ് തയ്യാറാക്കും മുമ്പ് ധനകാര്യമന്ത്രി കണ്ടിരുന്നുവോ എന്നു വ്യക്തമല്ല. ഈയൊരു പ്രശ്‌നം നേരിടുന്നതിനുള്ള നടപടികളൊന്നും ബജറ്റില്‍ കാണുന്നില്ല. അവിടെയും ഇവിടെയുമൊക്കെ കുറെ സൗജന്യങ്ങള്‍ വാരി വിതറിയിട്ടുണ്ട്. ഇപ്പോള്‍ വിലക്കയറ്റം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചിദംബരം പറയുന്നത് ഇതൊരു ആഗോള പ്രതിഭാസമാണ്; അതു സഹിച്ചേ മതിയാവൂ എന്നാണ്. ജനങ്ങള്‍ക്കുവേണ്ടത് സാമ്പത്തിക ശാസ്‌ത്രത്തിലുള്ള അധ്യാപനമല്ല. ഇതു തിരഞ്ഞെടുപ്പു വര്‍ഷമാണ് എന്ന് അറിയാമെന്നിരിക്കെ കാര്യമായ വീഴ്‌ചകള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. മഴയില്ല, വരള്‍ച്ച കൂടി എന്നൊക്കെ പ്രകൃതിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഗവണ്മെന്റിനെ അനുവദിച്ചുകൂടാ. കാര്‍ഷിക മേഖലയിലെ ദാരിദ്ര്യവും അസ്വസ്ഥതയും പ്രകടമായിട്ടും സമയത്തിനു നടപടിയുണ്ടായില്ല. മറ്റൊരു ഹരിതവിപ്ലവം ആവശ്യമാണ് എന്ന് അധരവ്യായാമം നടത്തിയതുകൊണ്ടായില്ല. ആഗോളതലത്തില്‍ ധാന്യക്ഷാമം ഉണ്ടാകാന്‍ പോകുന്നു എന്നറിയാമായിരുന്നിട്ടും സമയത്തിന് ഇറക്കുമതി ചെയ്യാന്‍ നടപടിയെടുത്തില്ല. ഇനിയത് തിരഞ്ഞെടുപ്പിനു തലേദിവസത്തേക്കു മാറ്റിവെച്ചതാകുമോ ആവോ. ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് ലഹളകള്‍ ഉണ്ടായാല്‍ എന്തു ചെയ്യും? ക്ഷാമമുണ്ടാകാതെ തന്നെ ലഹള നടത്താന്‍ തയ്യാറെടുത്തുനി'ുന്നവര്‍ പുറത്തുണ്ട് എന്നു മനസ്സിലാക്കണം. ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടും അതു വൈകിയത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ വിലനിയന്ത്രണം സംബന്ധിച്ച കാബിനറ്റ് ഉപസമിതിയില്‍ കേന്ദ്ര വാണിജ്യവകുപ്പുമന്ത്രി കമല്‍നാഥ് കൃഷിവകുപ്പുമന്ത്രി ശരദ്‌പവാറിനെ വെല്ലുവിളിക്കുകയുണ്ടായത്രെ. സംഭരണ സീസണ്‍ തുടങ്ങിയതിനു ശേഷമേ എന്തുമാത്രം ഇറക്കുമതി ആവശ്യമായി വരും എന്നു കണക്കാക്കാനാവുകയുള്ളൂവെന്നായിരുന്നു മറുപടി. തന്നെയുമല്ല അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില വളരെ കൂടുതലാണ് എന്ന് കൃഷിവകുപ്പ് സെക്രട്ടറി വിശദീകരിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്‌തിട്ടും ഇറക്കുമതി അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യയില്‍ കര്‍ഷകരില്‍നിന്ന് ക്വിന്റലിന് 1000 രൂപ നിരക്കില്‍ ഗോതമ്പ് വാങ്ങുന്ന സമയത്ത് പുറത്തുനിന്ന് 500 ഡോളര്‍ നിരക്കില്‍ എങ്ങനെ ഇറക്കുമതി ചെയ്യും? അത് ആരോപണങ്ങള്‍ക്കു വഴിവെക്കും എന്നായിരുന്നു പവാറിന്റെ വിശദീകരണം. ഈ പൊതുന്യായത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കു കഴിയും? പക്ഷേ, ചിദംബരം പറഞ്ഞു-ഗോതമ്പിന്റെ ദൗര്‍ലഭ്യം സഹിക്കാവുന്നതല്ല. പല രാജ്യങ്ങളിലും ഭക്ഷ്യലഹളകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അക്കാര്യം ശ്രദ്ധിക്കുന്നത് നന്ന്. വിലക്കയറ്റത്തിന്റെ മറ്റൊരു സൂചിക ഉരുക്കിന്റെ വിലവര്‍ധനയാണ്. ലോകമെങ്ങും വലിയ തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ ഇരുമ്പയിര്‍ പുറത്തേക്കു കയറ്റുമതി ചെയ്യപ്പെടുകയാണ്. കയറ്റുമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വലിയ പണഖനികളാണ് ഇരുമ്പുഖനികള്‍. കഴിഞ്ഞ വിലനിയന്ത്രണ ഉപസമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ ഉരുക്കുവകുപ്പു മന്ത്രി രാംവിലാസ് പാസ്വാന്‍ ഹാജരായിരുന്നില്ല. ക്രൂഡ് ഓയില്‍ വിലവര്‍ധനയാണ് വിലക്കയറ്റത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ബാരലിനു വില 100 ഡോളര്‍ കവിഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര റോഡുകളില്ല. നിരവധി ഫൈ്‌ളഓവറുകളും വീതിയുള്ള റോഡുകളും മറ്റു ഗതാഗത സൗകര്യങ്ങളും ഉള്ള ഡല്‍ഹിയില്‍പ്പോലും രാവിലെയും വൈകുന്നേരവും കടുത്ത വാഹനത്തിരക്കാണ്; ട്രാഫിക്‌ജാം. എന്തുമാത്രം പെട്രോള്‍ ആണ് ഇങ്ങനെ കത്തിച്ചുകളയുന്നത്! രാജ്യത്ത് ജനിക്കുന്ന ഓരോ കുട്ടിക്കും ഒരു കാറുണ്ടാവുന്നതിനേക്കാള്‍ പ്രധാനമാണ് ആ കുട്ടിക്കു മതിയായ ഭക്ഷണവും വസ്‌ത്രവും ലഭിക്കുന്നത്. ഗവണ്മെന്റ് കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണ് നമ്മുടെ ഓഹരിവിപണിയില്‍ കണ്ടത്. ഇത്തവണത്തെ ധാന്യസംഭരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയിലാണ് രാജ്യം. സ്റ്റോറേജ്-സംസ്‌കരണ സൗകര്യങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങളുടെയും കുറവുകൊണ്ട് ധാന്യ ഉത്‌പാദനത്തിന്റെ 25 ശതമാനവും നഷ്‌ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. വിളഞ്ഞുനിന്ന നെല്ല് കൊയ്യാന്‍ കഴിയാത്തവരാണ് അരിക്കും വേനല്‍മഴയുടെ നഷ്‌ടപരിഹാരത്തിനും ഡല്‍ഹിക്ക് എയര്‍ ടിക്കറ്റെടുത്ത് വരുന്നത്.
1 comment:
വിലക്കയറ്റം: ഗവണ്മെന്റിന്റെ ബലഹീനത
ഗവണ്മെന്റ് കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്
എന്‍. അശോകന്‍
വിലനിയന്ത്രണം സംബന്ധിച്ച കേന്ദ്ര കാബിനറ്റ് ഉപസമിതി കഴിഞ്ഞ ദിവസം നാലുമണിക്കൂറിലേറെയാണ് വിലക്കയറ്റത്തെ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്‌തത്. രാത്രി എട്ടുമണി മുതല്‍ പാതിരാവരെ നീണ്ട ചര്‍ച്ച തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ വന്ന ഈ അത്യാപത്തില്‍നിന്ന് എങ്ങനെ രക്ഷപ്പെടാനാവുമെന്നാണ് അവരുടെ സങ്കടം. ക്രിക്കറ്റ്, തറക്കല്ലിടല്‍, സ്വന്തം നിയോജകമണ്ഡലം എന്നിവയ്‌ക്കു സമയം പോരാത്ത അവര്‍ അത്രയും നേരം വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്‌തു എന്നതുതന്നെ സ്ഥിതിഗതികള്‍ എത്ര വഷളായിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു.
നല്ല ഒരു ജനപ്രിയ ബജറ്റുമായി തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കിറങ്ങിയതായിരുന്നു കേന്ദ്ര യു.പി.എ. ഗവണ്മെന്റ്. പക്ഷേ, പൊടുന്നനെയുണ്ടായ വിലക്കയറ്റം ഗവണ്മെന്റിനെ നിരാശപ്പെടുത്തിക്കളഞ്ഞു. ഇങ്ങനെയൊരു വിലക്കയറ്റം ബജറ്റ് തയ്യാറാക്കും മുമ്പ് ധനകാര്യമന്ത്രി കണ്ടിരുന്നുവോ എന്നു വ്യക്തമല്ല. ഈയൊരു പ്രശ്‌നം നേരിടുന്നതിനുള്ള നടപടികളൊന്നും ബജറ്റില്‍ കാണുന്നില്ല. അവിടെയും ഇവിടെയുമൊക്കെ കുറെ സൗജന്യങ്ങള്‍ വാരി വിതറിയിട്ടുണ്ട്. ഇപ്പോള്‍ വിലക്കയറ്റം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചിദംബരം പറയുന്നത് ഇതൊരു ആഗോള പ്രതിഭാസമാണ്; അതു സഹിച്ചേ മതിയാവൂ എന്നാണ്. ജനങ്ങള്‍ക്കുവേണ്ടത് സാമ്പത്തിക ശാസ്‌ത്രത്തിലുള്ള അധ്യാപനമല്ല. ഇതു തിരഞ്ഞെടുപ്പു വര്‍ഷമാണ് എന്ന് അറിയാമെന്നിരിക്കെ കാര്യമായ വീഴ്‌ചകള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. മഴയില്ല, വരള്‍ച്ച കൂടി എന്നൊക്കെ പ്രകൃതിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഗവണ്മെന്റിനെ അനുവദിച്ചുകൂടാ. കാര്‍ഷിക മേഖലയിലെ ദാരിദ്ര്യവും അസ്വസ്ഥതയും പ്രകടമായിട്ടും സമയത്തിനു നടപടിയുണ്ടായില്ല. മറ്റൊരു ഹരിതവിപ്ലവം ആവശ്യമാണ് എന്ന് അധരവ്യായാമം നടത്തിയതുകൊണ്ടായില്ല. ആഗോളതലത്തില്‍ ധാന്യക്ഷാമം ഉണ്ടാകാന്‍ പോകുന്നു എന്നറിയാമായിരുന്നിട്ടും സമയത്തിന് ഇറക്കുമതി ചെയ്യാന്‍ നടപടിയെടുത്തില്ല. ഇനിയത് തിരഞ്ഞെടുപ്പിനു തലേദിവസത്തേക്കു മാറ്റിവെച്ചതാകുമോ ആവോ. ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് ലഹളകള്‍ ഉണ്ടായാല്‍ എന്തു ചെയ്യും? ക്ഷാമമുണ്ടാകാതെ തന്നെ ലഹള നടത്താന്‍ തയ്യാറെടുത്തുനി'ുന്നവര്‍ പുറത്തുണ്ട് എന്നു മനസ്സിലാക്കണം.
ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടും അതു വൈകിയത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ വിലനിയന്ത്രണം സംബന്ധിച്ച കാബിനറ്റ് ഉപസമിതിയില്‍ കേന്ദ്ര വാണിജ്യവകുപ്പുമന്ത്രി കമല്‍നാഥ് കൃഷിവകുപ്പുമന്ത്രി ശരദ്‌പവാറിനെ വെല്ലുവിളിക്കുകയുണ്ടായത്രെ. സംഭരണ സീസണ്‍ തുടങ്ങിയതിനു ശേഷമേ എന്തുമാത്രം ഇറക്കുമതി ആവശ്യമായി വരും എന്നു കണക്കാക്കാനാവുകയുള്ളൂവെന്നായിരുന്നു മറുപടി. തന്നെയുമല്ല അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില വളരെ കൂടുതലാണ് എന്ന് കൃഷിവകുപ്പ് സെക്രട്ടറി വിശദീകരിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്‌തിട്ടും ഇറക്കുമതി അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യയില്‍ കര്‍ഷകരില്‍നിന്ന് ക്വിന്റലിന് 1000 രൂപ നിരക്കില്‍ ഗോതമ്പ് വാങ്ങുന്ന സമയത്ത് പുറത്തുനിന്ന് 500 ഡോളര്‍ നിരക്കില്‍ എങ്ങനെ ഇറക്കുമതി ചെയ്യും? അത് ആരോപണങ്ങള്‍ക്കു വഴിവെക്കും എന്നായിരുന്നു പവാറിന്റെ വിശദീകരണം. ഈ പൊതുന്യായത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കു കഴിയും? പക്ഷേ, ചിദംബരം പറഞ്ഞു-ഗോതമ്പിന്റെ ദൗര്‍ലഭ്യം സഹിക്കാവുന്നതല്ല. പല രാജ്യങ്ങളിലും ഭക്ഷ്യലഹളകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അക്കാര്യം ശ്രദ്ധിക്കുന്നത് നന്ന്.
വിലക്കയറ്റത്തിന്റെ മറ്റൊരു സൂചിക ഉരുക്കിന്റെ വിലവര്‍ധനയാണ്. ലോകമെങ്ങും വലിയ തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ ഇരുമ്പയിര്‍ പുറത്തേക്കു കയറ്റുമതി ചെയ്യപ്പെടുകയാണ്. കയറ്റുമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വലിയ പണഖനികളാണ് ഇരുമ്പുഖനികള്‍. കഴിഞ്ഞ വിലനിയന്ത്രണ ഉപസമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ ഉരുക്കുവകുപ്പു മന്ത്രി രാംവിലാസ് പാസ്വാന്‍ ഹാജരായിരുന്നില്ല.
ക്രൂഡ് ഓയില്‍ വിലവര്‍ധനയാണ് വിലക്കയറ്റത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ബാരലിനു വില 100 ഡോളര്‍ കവിഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര റോഡുകളില്ല. നിരവധി ഫൈ്‌ളഓവറുകളും വീതിയുള്ള റോഡുകളും മറ്റു ഗതാഗത സൗകര്യങ്ങളും ഉള്ള ഡല്‍ഹിയില്‍പ്പോലും രാവിലെയും വൈകുന്നേരവും കടുത്ത വാഹനത്തിരക്കാണ്; ട്രാഫിക്‌ജാം. എന്തുമാത്രം പെട്രോള്‍ ആണ് ഇങ്ങനെ കത്തിച്ചുകളയുന്നത്! രാജ്യത്ത് ജനിക്കുന്ന ഓരോ കുട്ടിക്കും ഒരു കാറുണ്ടാവുന്നതിനേക്കാള്‍ പ്രധാനമാണ് ആ കുട്ടിക്കു മതിയായ ഭക്ഷണവും വസ്‌ത്രവും ലഭിക്കുന്നത്.
ഗവണ്മെന്റ് കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണ് നമ്മുടെ ഓഹരിവിപണിയില്‍ കണ്ടത്. ഇത്തവണത്തെ ധാന്യസംഭരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയിലാണ് രാജ്യം. സ്റ്റോറേജ്-സംസ്‌കരണ സൗകര്യങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങളുടെയും കുറവുകൊണ്ട് ധാന്യ ഉത്‌പാദനത്തിന്റെ 25 ശതമാനവും നഷ്‌ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. വിളഞ്ഞുനിന്ന നെല്ല് കൊയ്യാന്‍ കഴിയാത്തവരാണ് അരിക്കും വേനല്‍മഴയുടെ നഷ്‌ടപരിഹാരത്തിനും ഡല്‍ഹിക്ക് എയര്‍ ടിക്കറ്റെടുത്ത് വരുന്നത്.
Post a Comment