Monday, April 7, 2008

നായിഫ് സൂഖ് സഹായനിധിയിലേക്ക് ഒറ്റ ദിവസം 70 ലക്ഷം രൂപ

നായിഫ് സൂഖ് സഹായനിധിയിലേക്ക് ഒറ്റ ദിവസം 70 ലക്ഷം രൂപ .

ദുബായ്: ദെയ്റ നായിഫ് സൂഖിലെ തീപിടിത്തത്തില്‍ സമ്പാദ്യങ്ങള്‍ നഷ്ടമായ മലയാളികളായ കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സാമ്പത്തിക സഹായത്തിനായി കെഎംസിസി നേതൃത്വത്തില്‍ ആരംഭിച്ച സഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 7.05 ലക്ഷം ദിര്‍ഹത്തിന്റെ (70 ലക്ഷത്തിലേറെ രൂപ) വാഗ്ദാനം.
ഇതില്‍ അഞ്ചു ലക്ഷം ദിര്‍ഹം (50 ലക്ഷത്തിലധികം രൂപ) പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ വാഗ്ദാനമാണ്. ഫ്ളോറ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാന്‍ വി.എ.ഹസന്‍, അന്‍വര്‍ അമീന്‍ (റീജന്‍സി ഗ്രൂപ്പ് ) എന്നിവര്‍ ഒരു ലക്ഷം ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) വീതം നല്‍കുമെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ദുബായ് ഘടകം പ്രസിഡന്റ് എം.ജി.പുഷ്പന്‍ 5000 ദിര്‍ഹം നല്‍കുമെന്നും പ്രഖ്യാപിച്ചു.
കെഎംസിസിയില്‍ നടന്ന യോഗത്തില്‍, സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട 500 പേര്‍ക്ക് പ്രതിമാസം 600 ദിര്‍ഹം വീതം കണക്കാക്കിയുള്ള നിധി വിതരണത്തിന്റെ ആദ്യഘട്ടമായി അര ലക്ഷം ദിര്‍ഹം നല്‍കി. സഹായാര്‍ഥം പേര് റജിസ്റ്റര്‍ ചെയ്ത 200 പേരില്‍ 150 പേര്‍ക്കാണു തുക നല്‍കിയത്. മറ്റുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ധനസഹായം വിതരണം ചെയ്യും.
.

3 comments:

ജനശബ്ദം said...

തീപിടിത്തത്തില്‍ നഷ്ടം സംഭവിച്ച മാഹി സ്വദേശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം നല്‍കുമെന്ന് പോണ്ടിച്ചേരി ആരോഗ്യമന്ത്രി ഇ.വത്സരാജ് അറിയിച്ചു. പോണ്ടിച്ചേരി നിവാസികളുടെ

യുഎഇയിലെ കൂട്ടായ്മയായ ’പോണ്ടിച്ചേരി സ്റ്റേറ്റ് നോണ്‍-റസിഡന്റ്സ് അസോസിയേഷന്‍ (നോര്‍പ) വഴിയാണു സഹായം നല്‍കുക. കടകള്‍ കത്തി നശിച്ച മാഹി സ്വദേശികളായ കച്ചവടക്കാരും തൊഴിലാളികളും ’നോര്‍പ ഭാരവാഹികളുമായി ബന്ധപ്പെടണം.

ബഷീർ said...

ദുരന്തങ്ങള്‍ എവിടെയും എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയാണിന്ന്..

കാരുണ്യത്തിന്റെ കരങ്ങള്‍ ഇനിയും നീളട്ടെ.. ആശ്വാസമായി

വിനയന്‍ said...

പത്മശ്രീ.യൂസഫലിക്ക് ആശംസകള്‍...അദ്ദേഹം ഇക്കഴിഞ്ഞ ദിവസം കുവൈറ്റിലെ ഒരു പ്രവാസിക്ക് ജയില്‍ മോചനത്തിന് ഉതകുമാറുള്ള തരത്തില്‍ 10 ലക്ഷം രൂപ നല്‍കിയിരിക്കുന്നു.ഇങ്ങനെ ഉദാരമായി പാവപ്പെട്ടവര്‍ക്ക് വേണ്ടി ചിലവഴിക്കുന്ന അദ്ദേഹത്തിന് ഇനിയും പുരോഗതി ഉണ്ടാവട്ടെ.