Sunday, April 20, 2008

കാസര്‍കോട്ട്‌ സമാധാനം പുലരട്ടെ

കാസര്‍കോട്ട്‌ സമാധാനം പുലരട്ടെ

കാസര്‍കോട്ട്‌ ശനിയാഴ്‌ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ അവിടെ സമാധാനം പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ആശ്വാസമേകുന്നു. സമാധാനപുനഃസ്ഥാപനത്തിന്‌ കൂട്ടായി പ്രവര്‍ത്തനം തുടരാന്‍, യോഗത്തില്‍ പങ്കെടുത്ത വിവിധകക്ഷികളുടെയും സംഘടനകളുടെയും നേതാക്കള്‍ തയ്യാറാകണം. ശനിയാഴ്‌ച വൈകുന്നേരം നടന്ന സമാധാനറാലി ജനങ്ങളുടെ ഭീതിയകറ്റാന്‍ സഹായകമായിട്ടുണ്ട്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ ഒരു സ്ഥാപനത്തിനു മുന്നിലുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്നാണ്‌ കാസര്‍കോട്ട്‌ അക്രമപരമ്പരയുണ്ടായത്‌. നാലുപേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുശേഷവും ചില സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. ഈ സ്ഥിതിവിശേഷം ജനങ്ങളുടെ സൈ്വരജീവിതത്തെത്തന്നെ ബാധിച്ചിരിക്കുന്നു. കടകളും മറ്റു പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ പലേടത്തും ജനങ്ങള്‍ വലഞ്ഞു. സര്‍വകക്ഷിയോഗ തീരുമാന മനുസരിച്ച്‌ ശനിയാഴ്‌ച വൈകുന്നേരം കടകള്‍ തുറക്കുക യുണ്ടായി. കഴിഞ്ഞമാസം കണ്ണൂരിലുണ്ടായ അക്രമങ്ങള്‍ കേരളത്തെയാകെ നടുക്കിയിരുന്നു. അവിടെ സമാധാനം പുനഃസ്ഥാപിതമായതില്‍ എല്ലാവരും ആശ്വസിച്ചിരിക്കെയാണ്‌ കാസര്‍കോട്‌ ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. അത്‌ അനേകം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുന്നു. വിവിധ കക്ഷികളിലും വിഭാഗങ്ങളിലും പെട്ടവര്‍ ഐക്യത്തോടെ കഴിയുന്ന കേരളത്തിന്‌ ഇത്തരം സംഭവങ്ങള്‍ അപമാനമുണ്ടാക്കുന്നു. അക്രമത്തിനെതിരെ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടും ചിലര്‍ അതുപേക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌. അക്രമങ്ങള്‍ അമര്‍ച്ചചെയ്‌ത്‌, കുഴപ്പക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയും സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ മതിയായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌ത്‌ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്‌. അക്രമം നേരിടുന്നതിന്‌ മുഖംനോക്കാതെ പ്രവര്‍ത്തിക്കാനും ഏതു കടുത്ത നടപടിയും സ്വീകരിക്കാനും പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്‌. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്‌ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തിനനുസരിച്ച്‌ പോലീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയണം. സര്‍വകക്ഷിസമാധാനയോഗം ചേര്‍ന്നത്‌ സ്ഥിതിവിശേഷം വിശദമായി വിശകലനം ചെയ്യാനും സംശയങ്ങളകറ്റാനും സഹായകമായി. വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും അധികൃതരോട്‌ സഹകരിച്ചാലേ അക്രമങ്ങള്‍ പൂര്‍ണമായി തടയാനാവൂ. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞുതീര്‍ക്കാനും ഒരുകാരണവശാലും ബന്ധപ്പെട്ടവര്‍ അക്രമത്തിനു മുതിരാതെ നോക്കാനും നേതാക്കള്‍ മടിക്കരുത്‌. വിവിധ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ ദൃഢമായ നിലപാടെടുത്താല്‍ പ്രവര്‍ത്തകരെ അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കാനാവും. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുകയും വേണം. രാഷ്ട്രീയകക്ഷികളും സംഘടനകളും ആര്‍ജവത്തോടെ ശ്രമിച്ചാല്‍ അക്രമംതടയാനാവുമെന്ന്‌ കണ്ണൂരിലെ അനുഭവം തെളിയിക്കുന്നു. മതവും രാഷ്ട്രീയവുമെല്ലാം ജനങ്ങളില്‍ ഐക്യവും സഹിഷ്‌ണുതയും വളര്‍ത്താനാണ്‌ സഹായകമാകേണ്ടത്‌. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഭദ്രമായ ക്രമസമാധാനനില അനിവാര്യമാണ്‌. അതു തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ കൂട്ടായ്‌മ സംസ്ഥാനത്തെങ്ങും ശക്തമാകാന്‍, കാസര്‍കോട്ടെ സര്‍വകക്ഷി സമാധാനയോഗം പ്രേരകമാകട്ടെ.

2 comments:

ജനശബ്ദം said...

കാസര്‍കോട്ട്‌ സമാധാനം
പുലരട്ടെ


കാസര്‍കോട്ട്‌ ശനിയാഴ്‌ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ അവിടെ സമാധാനം പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ആശ്വാസമേകുന്നു. സമാധാനപുനഃസ്ഥാപനത്തിന്‌ കൂട്ടായി പ്രവര്‍ത്തനം തുടരാന്‍, യോഗത്തില്‍ പങ്കെടുത്ത വിവിധകക്ഷികളുടെയും സംഘടനകളുടെയും നേതാക്കള്‍ തയ്യാറാകണം. ശനിയാഴ്‌ച വൈകുന്നേരം നടന്ന സമാധാനറാലി ജനങ്ങളുടെ ഭീതിയകറ്റാന്‍ സഹായകമായിട്ടുണ്ട്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ ഒരു സ്ഥാപനത്തിനു മുന്നിലുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്നാണ്‌ കാസര്‍കോട്ട്‌ അക്രമപരമ്പരയുണ്ടായത്‌. നാലുപേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുശേഷവും ചില സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. ഈ സ്ഥിതിവിശേഷം ജനങ്ങളുടെ സൈ്വരജീവിതത്തെത്തന്നെ ബാധിച്ചിരിക്കുന്നു. കടകളും മറ്റു പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ പലേടത്തും ജനങ്ങള്‍ വലഞ്ഞു. സര്‍വകക്ഷിയോഗ തീരുമാന മനുസരിച്ച്‌ ശനിയാഴ്‌ച വൈകുന്നേരം കടകള്‍ തുറക്കുക യുണ്ടായി.
കഴിഞ്ഞമാസം കണ്ണൂരിലുണ്ടായ അക്രമങ്ങള്‍ കേരളത്തെയാകെ നടുക്കിയിരുന്നു. അവിടെ സമാധാനം പുനഃസ്ഥാപിതമായതില്‍ എല്ലാവരും ആശ്വസിച്ചിരിക്കെയാണ്‌ കാസര്‍കോട്‌ ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. അത്‌ അനേകം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുന്നു. വിവിധ കക്ഷികളിലും വിഭാഗങ്ങളിലും പെട്ടവര്‍ ഐക്യത്തോടെ കഴിയുന്ന കേരളത്തിന്‌ ഇത്തരം സംഭവങ്ങള്‍ അപമാനമുണ്ടാക്കുന്നു. അക്രമത്തിനെതിരെ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടും ചിലര്‍ അതുപേക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌. അക്രമങ്ങള്‍ അമര്‍ച്ചചെയ്‌ത്‌, കുഴപ്പക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയും സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ മതിയായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌ത്‌ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്‌. അക്രമം നേരിടുന്നതിന്‌ മുഖംനോക്കാതെ പ്രവര്‍ത്തിക്കാനും ഏതു കടുത്ത നടപടിയും സ്വീകരിക്കാനും പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്‌. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്‌ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തിനനുസരിച്ച്‌ പോലീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയണം.
സര്‍വകക്ഷിസമാധാനയോഗം ചേര്‍ന്നത്‌ സ്ഥിതിവിശേഷം വിശദമായി വിശകലനം ചെയ്യാനും സംശയങ്ങളകറ്റാനും സഹായകമായി. വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും അധികൃതരോട്‌ സഹകരിച്ചാലേ അക്രമങ്ങള്‍ പൂര്‍ണമായി തടയാനാവൂ. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞുതീര്‍ക്കാനും ഒരുകാരണവശാലും ബന്ധപ്പെട്ടവര്‍ അക്രമത്തിനു മുതിരാതെ നോക്കാനും നേതാക്കള്‍ മടിക്കരുത്‌. വിവിധ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ ദൃഢമായ നിലപാടെടുത്താല്‍ പ്രവര്‍ത്തകരെ അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കാനാവും. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുകയും വേണം. രാഷ്ട്രീയകക്ഷികളും സംഘടനകളും ആര്‍ജവത്തോടെ ശ്രമിച്ചാല്‍ അക്രമംതടയാനാവുമെന്ന്‌ കണ്ണൂരിലെ അനുഭവം തെളിയിക്കുന്നു. മതവും രാഷ്ട്രീയവുമെല്ലാം ജനങ്ങളില്‍ ഐക്യവും സഹിഷ്‌ണുതയും വളര്‍ത്താനാണ്‌ സഹായകമാകേണ്ടത്‌. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഭദ്രമായ ക്രമസമാധാനനില അനിവാര്യമാണ്‌. അതു തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ കൂട്ടായ്‌മ സംസ്ഥാനത്തെങ്ങും ശക്തമാകാന്‍, കാസര്‍കോട്ടെ സര്‍വകക്ഷി സമാധാനയോഗം പ്രേരകമാകട്ടെ.

ബഷീർ said...

എല്ലാ സഹോദരങ്ങളും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ..