Tuesday, April 15, 2008

ഗുരുവായൂരപ്പന് അപമാനം; ജനത്തിനു ദുരിതം

ഗുരുവായൂരപ്പന് അപമാനം; ജനത്തിനു ദുരിതം

എന്റെ ജന്മ ഗ്രാമമായ മാറഞ്ചേരിയില്‍ രണ്ട് ക്രിസ്ത്യന്‍ വീടുകളാണുള്ളത്. രണ്ടും വരത്തര്‍. അതിലൊന്നു ഡോക്ടര്‍ മാത്യൂസ് എം.ഡിയുടേത്. അദ്ദേഹത്തിന്റെ ഭാര്യ റീന, എന്റെ ഉറ്റ ചങ്ങാതിയും രാഷ്ട്രീയത്തില്‍ സഹയാത്രികനുമായിരുന്ന സി.എഫ്. ജോര്‍ജ് മാഷിന്റെ മകള്‍. അക്കാരണത്താല്‍ അവളോടെനിക്ക് ഒരു മകളോടുള്ള വാല്‍സല്യവും സ്നേഹവുമാണ്. ഈയിടെ ഒരുദിവസം റീന വിളിച്ചുപറഞ്ഞു: 'അപ്പച്ചന്‍ ഇവിടെ വന്നിട്ടുണ്ട്. ഇപ്പോഴങ്ങോട്ട് വരും.' കുറെ അച്ചടിച്ച കടലാസുകളുമായിട്ടാണ് ജോര്‍ജ് മാഷ് വന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് 12 കിലോമീറ്റര്‍ നീളമുള്ള ചക്കംകണ്ടം കായല്‍. ക്ഷേത്ര പരിസരത്തുള്ള മുന്നൂറോളം ഹോട്ടലുകളിലും ലോഡ്ജുകളിലും മിക്കവയിലും പേരിന് മാത്രമേ സെപ്റ്റിക് ടാങ്ക് ഉള്ളൂ. 90 ശതമാനം ഹോട്ടല്‍ ലോഡ്ജുകളിലും സെപ്റ്റിക് ടാങ്കുകള്‍ക്ക് ആവശ്യമായ വലിപ്പത്തിന്റെ നാലിലൊന്നുപോലും ഇല്ല. ചില ഹോട്ടലുകളില്‍ സെപ്റ്റിക് ടാങ്കിനുവേണ്ടി കുഴിച്ച അറകളിലാണ് വെള്ളം സൂക്ഷിക്കുന്നത്. മലത്തിന്റെ എടങ്ങേറ് ഒഴിവാക്കാന്‍ ഹോട്ടല്‍, ലോഡ്ജ് ഉടമകള്‍ എളുപ്പവഴി കണ്ടെത്തിയിട്ടുണ്ട്. പൊതു കാനയിലേക്ക് മണ്ണിനടിയിലൂടെ മലവും മറ്റു വിസര്‍ജ്യങ്ങളും ഒഴുക്കിവിടുക. ആ മാലിന്യങ്ങള്‍ പട്ടണം മുഴുവന്‍ സഞ്ചരിക്കുന്നത് ആരും കാണില്ല. ഇതിന്റെ ഫലമായി ഗുരുവായൂര്‍വാസികളും ഭഗവാനെ തൊഴാന്‍ വരുന്ന ഭക്തരും വിഷാണുക്കളടങ്ങിയ വായു ശ്വസിക്കുന്നു.
നൂറ്റാണ്ടുകളായി ചക്കംകണ്ടം കായലിന് ചുറ്റും സുഖമായി ജീവിച്ചിരുന്നവരുടെ ഇന്നത്തെ തലമുറയുടെ സ്ഥിതിയാണ് പരമ ദയനീയം. മീന്‍പിടിത്തമായിരുന്നു അവരുടെ പ്രധാന തൊഴില്‍. വിഷാംശം കലര്‍ന്ന മാലിന്യങ്ങള്‍ മല്‍സ്യങ്ങളുടെ വംശനാശം വരുത്തുന്നു. അവശേഷിച്ചതില്‍നിന്നു പിടിച്ചാല്‍ നാട്ടില്‍ ആരും വാങ്ങില്ല. ചക്കംകണ്ടം കായലില്‍നിന്നുള്ളതാണെന്ന സത്യം മറച്ചുവെച്ച് തൃശൂരോ മറ്റോ കൊണ്ടുപോയി വില്‍ക്കേണ്ട ഗതികേടിലാണ്. കക്കവാരലും പൊക്കാളികൃഷിയും ചക്കംകണ്ടം കായലില്‍ മുമ്പ് ലാഭകരമായി നടന്നിരുന്നു. മാലിന്യങ്ങളുടെ ആധിക്യംമൂലം അതും നിലച്ചു.
ചക്കംകണ്ടം കായലും ഗുരുവായൂര്‍ പരിസരങ്ങളും മലംകൊണ്ടഭിഷേകം ചെയ്യുന്നതിനെതിരെ ധര്‍മസമരം നടത്തുന്ന കര്‍മസമിതിയുടെ നേതാക്കളിലൊരാളായ ജോര്‍ജ് മാഷിന്റെ പക്കലുള്ള കടലാസുകളില്‍ നിന്നാണ് ചക്കംകണ്ടം ട്രാജഡിയുടെ ഭീകരരൂപം മനസ്സിലായത്. 'മരിക്കുന്ന ചക്കംകണ്ടം' എന്ന ശീര്‍ഷകത്തില്‍ ഭൂപേഷ്പോള്‍ ഇന്ത്യാ ടുഡേയില്‍ എഴുതിയിരിക്കുന്നു: ഇന്ത്യയിലെ എല്ലാ പുണ്യസ്ഥലങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പൊതുവായി ഉള്ളത് എന്ത്? ദൈവസാന്നിധ്യമാണെന്നാണുത്തരമെങ്കില്‍ അത് വളരെ നിഷ്കളങ്കമായിപ്പോവും. വസ്തുതാപരമായ ഉത്തരമാണ് വേണ്ടതെങ്കില്‍ കോളിഫോം ബാക്ടീരിയ എന്നു പറയേണ്ടിവരും. ഭക്തി, മോക്ഷം, പുണ്യം എന്നീ പ്രതിഭാസങ്ങളുമായി ഈ ബാക്ടീരിയക്ക് നേരിട്ട് ഒരു ബന്ധവുമില്ല. തങ്ങളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും നിവൃത്തിവരുത്തുന്ന ദൈവത്തോട് ഭക്തര്‍ കാണിക്കുന്ന നിന്ദയുടെ പ്രതീകമാണ് ഈ ബാക്ടീരിയ. ജലത്തില്‍ മലത്തിന്റെ ആധിക്യം കൂടുമ്പോഴാണ് കോളിഫോം ബാക്ടീരിയക്ക് ജീവന്‍ കിട്ടുന്നത്.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടന പട്ടണങ്ങളിലൊന്നായ ഗുരുവായൂരിനെ പുറമെനിന്ന് നോക്കിയാല്‍ ആരും കുറ്റംപറയില്ല. ഇത്രയധികം ഭക്തര്‍ വന്നുപോയിട്ടും ഗുരുവായൂര്‍ താരതമ്യേന വൃത്തിയുള്ള സ്ഥലമായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ, ഡോ. മഹാദേവന്‍ പിള്ള, ഡോ. ജോയ്, ഡോ. അലക്സാണ്ടര്‍ തുടങ്ങിയ ചില വിദഗ്ധര്‍ ഗുരുവായൂരമ്പലക്കുളത്തിലെ വെള്ളം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം 1100 ആണെന്ന് കണ്ടെത്തി. അനുവദനീയമായ സാന്നിധ്യം ഏറ്റവും കൂടിയത് അഞ്ഞൂറ് ആണ്. ഈ കണക്കുകള്‍ കേട്ട് ആരൊക്കെ ഞെട്ടിയാലും ചക്കംകണ്ടം മലിനീകരിക്കുന്നതിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സി.എഫ്. ജോര്‍ജ് മാഷും സഹപ്രവര്‍ത്തകരും ഞെട്ടുകയില്ല. കാരണം, ഇതൊക്കെ എത്രയോ നാളുകളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...' ജോര്‍ജ് മാഷും മറ്റും സ്കൂള്‍ കുട്ടികളായിരുന്ന കാലത്ത് ഗുരുവായൂര്‍ പട്ടണത്തിലൂടെ ഒഴുകുന്ന തോട്ടില്‍ ശുദ്ധജലം മാത്രമേയുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ സ്കൂളില്‍പോകുംവഴി ആ തോട്ടില്‍നിന്ന് കൈകാലുകളും മുഖവും കഴുകാറുണ്ടായിരുന്നു. ഗുരുവായൂരില്‍ ഹോട്ടലുകളും ലോഡ്ജുകളും വര്‍ധിച്ചതോടെ തോട്ടിലേക്ക് മലവും മറ്റു മാലിന്യങ്ങളും ഒഴുകിവരാന്‍ തുടങ്ങി. ഇന്ന് തോട് മലത്തിന്റെ കൂമ്പാരംതന്നെയായി മാറിയിരിക്കുന്നു.
ഗുരുവായൂരിന്റേയും ചക്കംകണ്ടം കായലിന്റെയും ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കാന്‍ മുന്‍വിധിയില്ലാതെ നിഷ്പക്ഷമായി ശ്രമിച്ചാല്‍ ഹോട്ടല്‍^ ലോഡ്ജ് ഉടമകള്‍ മാത്രമല്ല കുറ്റവാളികള്‍ എന്ന് കണ്ടെത്തും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം തങ്ങളുടെ പ്രാഥമിക കടമയാണെന്നുള്ളത് മനപ്പൂര്‍വം മറക്കുന്ന തദ്ദേശ ഭരണാധികാരികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും കുറ്റവാളികള്‍തന്നെ. എന്തിനും ഏതിനും പ്രതിഷേധ കോലാഹലമുണ്ടാക്കുന്നത് ഇഷ്ടവിനോദമാക്കിയിരിക്കുന്ന രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ട്ടികളും ചക്കംകണ്ടം ദുരന്തത്തില്‍ 'മൌനം വിദ്വാനു ഭൂഷണം 'എന്ന നിലപാടിലാണ്. ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ പാഴൂര്‍ പടിക്കല്‍ പോയി കവിടി നിരത്തിക്കേണ്ട. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മേളനം നടത്താനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഗുരുവായൂരിലെ ഹോട്ടല്‍ ^ലോഡ്ജുടമകളെ ആവശ്യമാണ്. അതാണ്, ജനം പോയി തുലയട്ടെ, ഉണ്ട ചോറിന് നന്ദി കാട്ടണമല്ലോ എന്ന മനോഭാവം രാഷ്ട്രീയക്കാര്‍ക്കുണ്ടായത്.
പിന്‍കുറി: 'ചക്കംകണ്ടം കായലിന്റെയും തോടിന്റെയും പരിസരത്ത് ജീവിക്കാന്‍ നിര്‍ഭാഗ്യമുണ്ടായവരുടെ ജീവിതമിന്ന് 'ഹലാക്കിന്റെ അവിലും കഞ്ഞി'യുമാണ്. ത്വഗ്രോഗങ്ങളും ചികുന്‍ ഗുനിയയും അവര്‍ക്ക് വാര്‍ത്താ പ്രാധാന്യമില്ലാതായിരിക്കുന്നു. മൂവായിരത്തോളം കുടുംബങ്ങളിലെ അംഗങ്ങളായ തദ്ദേശവാസികളുടെ ചോരകുടിക്കുന്ന കൊതുകുകളുടെ എണ്ണം ദിവസേന പെരുകുന്നു. ഇതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുക എന്ന ലളിതമായ വഴി സ്വീകരിക്കാന്‍ ആ ഹതഭാഗ്യരുടെ ദാരിദ്യ്രം അനുവദിക്കുന്നില്ല (2) ചക്കംകണ്ടം മലിനീകരണത്തെപ്പറ്റിയുള്ള പരാതികള്‍ പെരുകിയപ്പോള്‍, എന്തുചെയ്യുമ്പോഴും അത് കഴിയുന്നത്ര ജനദ്രോഹകരമായിരിക്കണമെന്ന നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥ മേധാവികളിലൊരാളുടെ ഉത്തരവ്, അങ്ങകലെ തിരുവനന്തപുരത്തുനിന്ന് ചക്കംകണ്ടത്ത് ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക. മാലിന്യത്തെ അതിന്റെ ഉറവിടത്തില്‍തന്നെ സംസ്കരിക്കുക എന്ന പൊതു തത്ത്വത്തെ അവഗണിച്ചുകൊണ്ടുള്ള ഈ നിര്‍ദേശത്തെ ചക്കംകണ്ടത്തുകാര്‍ ശക്തിയായി എതിര്‍ത്തു. ഗുരുവായൂരിലെ മാലിന്യത്തെ സംസ്കരിക്കാന്‍ തങ്ങളുടെ പ്രദേശത്ത് എന്തിന് പ്ലാന്റ് സ്ഥാപിക്കുന്നുവെന്നാണ് ചക്കംകണ്ടത്തുകാരുടെ ചോദ്യം. (3) ഗുരുവായൂര്‍ക്കാരനോ ചക്കംകണ്ടത്തുകാരനോ അല്ലാത്ത പാലുവായിക്കാരന്‍ ഈ വേണ്ടാതീനത്തിലെന്തിനു തലയിടുന്നുവെന്ന് പറഞ്ഞ് ജോര്‍ജ്മാഷിനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ മാഷ് അവരുടെ കണ്ണിലെ കരടാണ്.
ഗുരുവായൂരും പരിസരങ്ങളും മലിനീകരിക്കുന്നവര്‍ സാക്ഷാല്‍ ഗുരുവായൂരപ്പനെ അപമാനിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം അവര്‍ മനുഷ്യരടക്കമുള്ള ജീവികളെ മലം തീറ്റിക്കുന്നു.

എം റഷീദ്. മാധ്യമം ലേഖനം

5 comments:

ജനശബ്ദം said...

ഭൂമിപുത്രി said...

രൂപേഷ്പോളിന്റെ ആ ലേഖനം വായിച്ചിരുന്നു.
ഗുരുവായൂരില്‍ നിന്നു,മലം കലരാത്ത ഒരു ഗ്ലാസ് ചായപോലും കുടിയ്ക്കാന് കിട്ടില്ലയെന്നതു ഞെട്ടീയ്ക്കുന്ന ഒരറിവായിരുന്നു.കേരളത്തില്‍ ഏറ്റവുംധികം ഹറ്ത്താല്‍ പ്രഖ്യാപിയ്ക്ക്പ്പെടുന്ന ഇടങ്ങളിലൊന്നാണ്‍ ഗുരുവായൂരെന്ന് കേട്ടിട്ടുണ്ട്.
അവിടുത്തെ ബഹുമാനപ്പെട്ട ‘ജനനായകറ്’
മേല്ല്‍പ്പറഞ്ഞ കഥകളൊന്നും അറിയാത്തതാവില്ല,അല്ലേ?

Anonymous said...

എരണം കെട്ട കുറേ കുട്ടിനേതാക്കന്മാരുണ്ടല്ലോ മിണ്ടിയാല്‍ പത്തിവിര്‍ത്തുന്ന കുറേ കൃമികള്‍, ഈ തീട്ടത്തില്‍ കിടന്ന് അര്‍മ്മാദിക്കുന്നത് അവറ്റകളും നേതാക്കന്മാരുമാണ്.കൊരലു പൊളിച്ച് മുദ്രാവാക്യം വിളിക്കുന്നവര്‍ തന്നെയാണ്,അവിടെ ലോഡ്ജ്കാര്‍ക്കും,ഹോട്ടലുകാര്‍ക്കും വേണ്ടി തീട്ടക്കുഴി കുത്തിക്കൊടുക്കുന്നത്. അവറ്റകളെ ഉന്മൂലനാശം ചെയ്യാന്‍ എന്നുജനമിറങ്ങുന്നോ അപ്പോള്‍ ഇതിനൊരു ശാശ്വത പരിഹാരമാകും.അതുവരെ ലജ്ഞ,ലജ്ഞ,ലജ്ഞ......

പ്രിയ said...

ഗുരുവായൂര് മാത്രമല്ല ശബരിമലയും ഇതൊക്കെ തന്നെ. കുഞ്ഞുന്നാളില് കൂട്ടുകാര് പറയുന്നതു കേട്ടിരുന്നു പഴനിയില് ഒട്ടും വൃത്തിയില്ലെന്നൊക്കെ. പാണ്ടികള്ക്ക് വൃത്തിയില്ലാത്രേ. ഇപ്പൊ നമ്മള് ആരാ?

സംശയം : "ചക്കംകണ്ടത്ത് ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക." മാലിന്യം കൊണ്ടിട്ടു മൂടുക എന്ന നിലക്കല്ലെങ്കില് അങ്ങനെ ഒരു പ്ലാന്റ് നല്ലതായിരിക്കില്ലേ? കുറച്ചു നല്ല ടെക്നോളജി ഉപയോഗിക്കുന്ന ഒരു പ്ലാന്റ്. സംശയം മാത്രം ആണ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയ പറഞ്ഞ സംശയം നാട്ടുക്കാരനെന്ന നിലക്ക്‌ എന്റെയും ആഗ്രഹമാണ്‌