Thursday, April 24, 2008

മാനന്തവാടി രൂപതയ്ക്ക് സംഘപരിവാറിന്റെ പ്രേതബാധ.

ഇടതുപക്ഷ അനുഭാവികള്‍ പള്ളിക്കമ്മിറ്റികളില്‍ അംഗങ്ങളാ കുന്നതു തടയുന്നതിന് മാനന്തവാടി രൂപത തയ്യാറാക്കിയ പ്രതിജ്ഞാപത്രം വ്യക്തിക്ക് ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്യ്രത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള കടന്നാക്രമണമാണ്. മതം രാഷ്ട്രീയത്തിലും തിരിച്ചും ഇടപെടാതിരിക്കേണ്ടത് മതിനിരപേക്ഷതയുടെ പ്രാഥമിക ചട്ടങ്ങളിലൊന്നാണ്. പള്ളിക്കമ്മിറ്റികളില്‍പെടുന്നവരുടെ ആശയത്തെയും രാഷ്ട്രീയത്തെയും സഭ നിശ്ചയിക്കുന്നത് ഇതിന്റെ പരസ്യമായ ലംഘനമാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏതു രാഷ്ട്രീയപാര്‍ടിയിലും സംഘടനയിലും അംഗമാകുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഏതൊരു ഇന്ത്യന്‍ പൌരനുമുള്ള അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് രാജ്യത്തെ ക്രൈസ്തവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നാണെന്ന് സഭാനേതൃത്വം കരുതുന്നില്ലെന്ന കാര്യം മാനന്തവാടിയിലെ ബിഷപ് അറിയാത്തതാണോ? സംഘപരിവാറിന്റെ ഭീഷണിക്കുനേരെ വിശ്വാസികളും അല്ലാത്തവരുമായ മതനിരപേക്ഷശക്തികള്‍ ഒന്നിച്ച് അണിനിരക്കേണ്ട ചരിത്രസന്ദര്‍ഭം തിരിച്ചറിയുന്നതുകൊണ്ടാണ് ഒറീസ സന്ദര്‍ശിക്കാന്‍ പോയ ബിഷപ്പുമാരുടെ സംഘത്തിലേക്ക് സിപിഐ എം പിബി അംഗം സീതാറം യെച്ചൂരിയെ പ്രത്യേകം ക്ഷണിച്ചത്. കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എമ്മും മതമെന്ന നിലയില്‍ കത്തോലിക്ക സഭയും ശക്തമാണ്. രണ്ടു കൂട്ടരും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതാണ് ഇന്നിന്റെ ആവശ്യമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് സാഹചര്യങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടാണ്. മതന്യൂനപക്ഷ സംരക്ഷണവും സാമൂഹ്യനീതിയും ഒരുപോലെ സംരക്ഷിക്കുന്നതിനാണ് പാര്‍ടി പ്രതിജ്ഞാബദ്ധമായിട്ടുള്ളത്. അതുതന്നെയാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിനെപ്പോലുള്ളവരുടെ പ്രതികരണത്തിലും പ്രതിഫലിക്കുന്നത്. ഇങ്ങനെയുള്ള യോജിപ്പിന്റെ അന്തരീക്ഷം രൂപപ്പെടുന്നത് തടയാന്‍മാത്രമേ മാനന്തവാടിയിലെ നീക്കം സഹായിക്കുകയുള്ളു. വിദ്വേഷത്തിന്റെയും വൈരത്തിന്റെയും ശബ്ദം ഉയരുന്നതിനെ തടയാന്‍ സഭാനേതൃത്വവും വിശ്വാസികളും ശ്രമിക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പ്പിനും ന്യൂനപക്ഷസംരക്ഷണത്തിനും അത്യാവശ്യമാണ്.

1 comment:

ജനശബ്ദം said...