മലയാളകവിതയിലെ കടുംതുടി
മലയാള കവിതയുടെ സാംസ്കാരിക കുലപതിയാണ് ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തോടെ അസ്തമിച്ചത്. കേരളത്തിന്റെ അടിസ്ഥാനതാളത്തില്‍ നിന്നുകൊണ്ട് കവിതയെഴുതിയ കടമ്മനിട്ടയ്ക്ക് സമൂഹത്തോട് ചിലത് പറയാനുണ്ടായിരുന്നു. താന്‍ ജീവിക്കുന്ന പരിതോവസ്ഥയോട് ചിലത് ചോദിക്കാനുമുണ്ടായിരുന്നു. 'എവിടെപ്പോയ് എന്റെ കിടാങ്ങള്‍?' എന്നു ചോദിക്കുമ്പോള്‍ ഉള്ളിലെ കിടുങ്ങല്‍ ധ്വനിപ്പിക്കാനും 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ?' എന്നു ഗര്‍ജ്ജിക്കുമ്പോള്‍ കീഴാളന്റെ നാവാകാനും 'അങ്ങേലെ മൂപ്പിന്ന് ചത്തോടീ?' എന്നു ചോദിച്ചുകൊണ്ട് ജീവിതത്തിന്റെ നിരര്‍ത്ഥകതയെ പരിഹസിക്കാനും കടമ്മനിട്ടയ്ക്ക് സാധിച്ചു. 'പറയൂ, പരാതി നീ കൃഷ്ണേ' എന്നും 'നിന്റെ കരാംഗുലി സ്പര്‍ശമണികളാല്‍ എന്റെ നെഞ്ചാകെ ഉഴിഞ്ഞുണര്‍ത്തുക' എന്നും വായിക്കുമ്പോള്‍ കവിയുടെ ശബ്ദം എത്രയും പ്രണയാര്‍ദ്രമാകുന്നതും നമ്മള്‍ അറിഞ്ഞു.
അപ്രിയമായ സത്യത്തിന്റെ പാരുഷ്യവും വശ്യമായ ശബ്ദത്തിന്റെ മാധുര്യവും ചാലിച്ചെഴുതിയ കവിതയാണ് കടമ്മനിട്ടയുടേത്. ഭക്തിയുടെ വസന്തകാലം മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തച്ഛനും പൂന്താനവും തുടങ്ങി കാല്പനികതയുടെ പുഷ്പകാലമായി ജീവിച്ച ചങ്ങമ്പുഴയുമെല്ലാം കടമ്മനിട്ടയുടെ കവിതകളില്‍ സുഗന്ധം പരത്തിയിട്ടുണ്ട്. എന്നാല്‍, എഴുത്തച്ഛന്റെ ആഢ്യമായ സ്വരത്തെയും ചങ്ങമ്പുഴയുടെ തരളസൌന്ദര്യത്തെയും അതിജീവിച്ച് ദ്രാവിഡത്തനിമയുടെ കരുത്തായി മാറുകയായിരുന്നു കടമ്മനിട്ടയുടെ കവിത.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ക മ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ ക്ഷേത്ര കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാല്‍, ദൈവത്തിന്റെ അസ്തിത്വം ഒരു സൈദ്ധാന്തിക പ്രശ്നമായി കവിയെ അലട്ടിയിരുന്നില്ല. ജീവിക്കാന്‍ എനിക്കൊരു ദൈവം വേണം, അതെനിക്ക് ആശ്വാസവും അഭയവുമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല. യുക്തിവാദമല്ല യുക്തിബോധമാണ് നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹം പറയാറു ണ്ടാ യിരുന്നത്.
സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരു എക്സ്റ്റന്‍ഷനാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നു കരുതിയ കവിയാണ് കടമ്മനിട്ട. കവിതയും രാഷ്ട്രീയവും സാമൂഹ്യ പ്രവര്‍ത്തനവും പരസ്പരപൂരകങ്ങളായി കവി കണ്ടു. അതുകൊണ്ടാണ് ജനകീയ കവിയായ കടമ്മനിട്ട ജനപ്രതിനിധിയുമായത്. ആധുനികതയുടെ വേനലില്‍പ്പെട്ടു നിന്ന മലയാളകവിതയെ വീണ്ടും ജനങ്ങളിലേക്കടുപ്പിച്ച് കാവ്യമഴപെയ്യിച്ച കവിയെ രാഷ്ട്രീയത്തിന്റെ ഇടനാഴിയില്‍ നഷ്ടമാവുന്നു എന്ന് ഈ അവസരത്തില്‍ ചി ലര്‍ വ്യാകുലപ്പെട്ടു. പക്ഷേ, കടമ്മനിട്ട രാമകൃഷ്ണന്‍ എങ്ങും പോയില്ല, ഇവിടെത്തന്നെ ഉണ്ടായിരുന്നു. നെല്ലിന്‍തണ്ടു മണക്കും വഴികളിലും എള്ളിന്‍ നാമ്പു കുരുക്കും വയലുകളിലും ആ ശബ്ദം ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരുന്നു. ഓരോ സന്ധ്യകളിലും ആ ശബ്ദം മലയാളികള്‍ കേട്ടു. ഓരോ പ്രഭാതങ്ങളിലും ആ നാദം കാതില്‍മുഴങ്ങി. കീഴാളന്റെ നാവിന് വാളിന്റെ മൂര്‍ച്ചയും പീരങ്കിയുടെ മുഴക്കവും നല്‍കിയ കവി ഇവിടെത്തന്നെയുണ്ടായിരുന്നു. അനീതികള്‍ക്കെതിരെ ജ്വലിച്ച ആ ക്ഷുഭിത യൌവനം അവസാനശ്വാസംവരെയും കവിക്കൊപ്പം ഉണ്ടായിരുന്നു.
ഇടശ്ശേരിക്കുശേഷം മലയാളകവിത ദ്രാവിഡക്കരുത്തും പാരുഷ്യത്തിന്റെ മുഴക്കവും വീണ്ടും അറിഞ്ഞത് കടമ്മനിട്ടയുടെ കവിതകളിലൂടെയാണ്. എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകുമെന്നും എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കുമെന്നും ഓര്‍മ്മിപ്പിച്ച കവിയാണ് കടമ്മനിട്ട. പടയണിപ്പാട്ടിന്റെ താളവും ശ്രുതിഭേദങ്ങളും ആവാഹിച്ചുകൊണ്ട് ഉറഞ്ഞുപാടിയ കവി ഗദ്യത്തിന്റെ സൂക്ഷ്മ സ്പന്ദനവും ഭാവഗരിമയും ഭാഷയില്‍ആവാഹിച്ചു. വിരുദ്ധോക്തി കലര്‍ന്ന ഉപഹാസം കടമ്മനിട്ട ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചതു ഗദ്യകവിതയിലാണ്.
ഒരാളുടെ ജീവിതം എന്നും അയാളുടെ തന്നെ ജീവിതമാണ് എന്നു പറയുന്നതുപോലെ ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരു ഏകീകൃത സ്വഭാവമുണ്ടായിരിക്കും. വ്യക്തി എന്ന നിലയിലും കവി എന്ന നിലയിലും ഈ ഏകീകൃത സ്വഭാവം നിലനിറുത്തിയ കവിയാണ് കടമ്മനിട്ട. എന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ ജ്വലിക്കുന്ന നാവായി നിലകൊള്ളുകയും നല്ല വാക്കുകള്‍ ഓതുവാന്‍ ത്രാണിയുണ്ടാകണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്ത കവി ഇനി നമ്മോടൊപ്പമില്ല. പക്ഷേ, അദ്ദേഹത്തിന്റെ കവിത മലയാളികളുടെ വായനാമുറിയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല. നമ്മുടെ ഈ പ്രിയപ്പെട്ട കവിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സാംസ്കാരിക കേരളത്തിന്റെ യും ദുഃഖത്തില്‍ കേരളകൌമുദിയും പങ്കുചേരുന്നു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment