Sunday, April 20, 2008

മേല്‍ത്തട്ടുവ്യവസ്ഥ പൊളിച്ചെഴുതണം

മേല്‍ത്തട്ടുവ്യവസ്ഥ പൊളിച്ചെഴുതണം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ മറ്റു പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മാനിച്ചുകൊണ്ട് സംവരണം ഈ അദ്ധ്യയനവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തുകഴിഞ്ഞു. അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുപോലുള്ള സ്ഥാപനങ്ങളില്‍ സംവരണം ഈ വര്‍ഷംതന്നെ പൂര്‍ണതോതില്‍ നടപ്പാക്കുമ്പോള്‍ പശ്ചാത്തലസൌകര്യങ്ങള്‍ കുറവായ സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷംകൊണ്ട് അത് പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പൊതുവേ പിന്നാക്കവിഭാഗങ്ങള്‍ക്കു മുന്നില്‍ ഇതുവരെ അടഞ്ഞുകിടക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതായനങ്ങള്‍ പരിമിതമായ തോതിലെങ്കിലും തുറക്കപ്പെടുന്നുവെന്നത് ചരിത്രസംഭവം തന്നെയാണ്. അതേസമയം തന്നെ പിന്നാക്ക സമുദായങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഈ ആനുകൂല്യം പൂര്‍ണതോതില്‍ അനുഭവിക്കാന്‍ അവര്‍ക്ക് യോഗമുണ്ടാവുകയില്ലെന്നാണ് മേല്‍ത്തട്ടുസംബന്ധിച്ച നിബന്ധന വ്യക്തമാക്കുന്നത്.
മേല്‍ത്തട്ടു വ്യവസ്ഥ കര്‍ക്കശമായി പാലിച്ചുകൊണ്ടുവേണം സംവരണവിധി നടപ്പാക്കാനെന്ന് സുപ്രീംകോടതി വിധിയില്‍ നിഷ്കര്‍ഷിച്ചിരുന്നു. മേല്‍ത്തട്ടു നിര്‍ണയത്തിന് കോടതി ആധാരമാക്കിയത് 1993 സെപ്തംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരുത്തരവാണ്. ഈ ഉത്തരവില്‍ ഏതേതെല്ലാം വിഭാഗങ്ങള്‍ മേല്‍ത്തട്ടില്‍ വരുമെന്നുപറയുന്നുണ്ട്. വളരെ ദീര്‍ഘമായ ഒരു പട്ടികയാണത്. ഭരണഘടനാ പദവി വഹിക്കുന്നവര്‍ മുതല്‍ ഇങ്ങുതാഴെ മാദ്ധ്യമപ്രവര്‍ത്തകര്‍വരെയുള്ളവര്‍ ഈ ഗണത്തില്‍ വരുമെന്നാണ് പട്ടികയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിനുപുറമേ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയിലധികം വരുമാനമുള്ളവരെയും മേല്‍ത്തട്ടുപട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. പതിനഞ്ചുവര്‍ഷം മുന്‍പ് അന്നത്തെ സാമൂഹ്യ - സാമ്പത്തിക നിലവച്ചുകൊണ്ട് തയ്യാറാക്കിയതാണ് ഈ വരുമാനപരിധി. ഇതിനിടെ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ ശമ്പളം തന്നെ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ദമ്പതികള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ മേല്‍ത്തട്ട് പരിധിക്ക് മുകളിലായിരിക്കും അവരുടെ സ്ഥാനം. കോടതിയുടെയും സര്‍ക്കാരിന്റെയും തീരുമാനപ്രകാരം ഇവരുടെ സന്തതികള്‍ക്ക് സംവരണാനുകൂല്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ല. ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിന് ആനുകൂല്യം ശാശ്വതമായി നിഷേധിക്കുന്നരീതിയില്‍ 1993 ലെ കേന്ദ്ര ഉത്തരവ് അവരുടെ തലയ്ക്കുമുകളില്‍ നില്‍ക്കുകയാണ്. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്.
മേല്‍ത്തട്ടുനിര്‍ണയിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സംവരണം സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ മേല്‍ത്തട്ടുകാരെയും സംവരണപരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ഈ വ്യവസ്ഥ റദ്ദാക്കപ്പെടുമെന്ന് ഗവണ്‍മെന്റ് ആലോചിച്ചില്ല. ആലോചിച്ചിരുന്നുവെങ്കില്‍ മേല്‍ത്തട്ടുനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രത്യേക ഉത്തരവിറക്കാമായിരുന്നു. സംവരണത്തിനെതിരെ അരങ്ങേറിയ സമരമുറകളായിരിക്കാം ഒരുപക്ഷേ ഈ വിഷയത്തില്‍ പിന്നാക്കം പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. ഏതുവിധത്തിലായാലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനവധാനത പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശാപമായി ഭവിച്ചിരിക്കുകയാണ്.
ഇതിനകംതന്നെ മേല്‍ത്തട്ടുവ്യവസ്ഥയിലെ അപാകതകള്‍ക്കെതിരെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളും സമുദായസംഘടനകളും സര്‍വോപരി പിന്നാക്ക സമുദായങ്ങളും ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. സംവരണ നിയമം ആദ്യം പ്രാബല്യത്തില്‍ കൊണ്ടുവരട്ടെ, അപാകതകള്‍ വഴിയേ പരിഹരിക്കാം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് മേല്‍ത്തട്ടുപട്ടിക പരിഷ്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. ഈ വര്‍ഷം ഏതായാലും വളരെയധികംപേര്‍ക്ക് 1993 ലെ ഉത്തരവുപ്രകാരം അവസരം നഷ്ടപ്പെടുമെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. അടുത്തവര്‍ഷംമുതലെങ്കിലും അങ്ങനെ ഉണ്ടായിക്കൂടാ. വരുമാനം ഉള്‍പ്പെടെ മേല്‍ത്തട്ടു മാനദണ്ഡങ്ങള്‍ കാലാനുസൃതമായി മാറ്റിയെഴുതുകതന്നെ വേണം. സംവരണ നിയമത്തിന്റെ ഗുണഫലം അതിനര്‍ഹമായ വിഭാഗങ്ങള്‍ക്കുതന്നെ ലഭ്യമാക്കണമെന്ന് യഥാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ ഇതിനായി സമയം പാഴാക്കരുത്. പിന്നാക്കവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരില്‍ നിരന്തരസമ്മര്‍ദ്ദം ചെലുത്തുകയും വേണം. സംവരണനിയമം വെറുതേ കടലാസില്‍ ഇരുന്നതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം.

2 comments:

ജനശബ്ദം said...

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Livros e Revistas, I hope you enjoy. The address is http://livros-e-revistas.blogspot.com. A hug.