Tuesday, April 1, 2008

നഞ്ചത്ത് പന്തം കുത്തിയ വാക്ക്

നഞ്ചത്ത് പന്തം കുത്തിയ വാക്ക്

K.G. ശങ്കരപ്പിള്ള

മൂന്നാഴ്ച മുമ്പ് അമൃത ആശുപത്രിയില്‍ വെച്ചാണ് കടമ്മനെ (കടമ്മനിട്ടയെ ഇങ്ങനെയാണ് വിളിക്കാറുളളത്) കണ്ടത്. പ്രൊഫ. എം. ഗംഗാധരനും എന്റെ മകന്‍ ആദിത്യനും കൂടെയുണ്ടായിരുന്നു. കടമ്മനില്‍ അപ്പോള്‍ ആ പഴയ ചിരിയുടെ വെളിച്ചം നല്ല പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യ ശാന്തചേച്ചിയും അനുജന്‍ ഗോപിയും മകള്‍ ഗീതയും മരുമകനും മറ്റുമുണ്ടായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് അന്ന് തോന്നിയില്ല. എങ്കിലും പേടി തോന്നാതെയുമിരുന്നില്ല.
നാല്‍പ്പതാണ്ടു മുമ്പ് കേരളകവിത മാസികയുടെ ചര്‍ച്ചായോഗത്തിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ സൌഹൃദം പിന്നെ അവസാനിച്ചില്ല. കൊല്ലത്തും തിരുവനന്തപുരത്തും പട്ടാമ്പിയിലും തൃശൂരിലും തലശ്ശേരിയിലും കാസര്‍ക്കോട്ടും ന്യൂഡല്‍ഹിയിലും പാലക്കാടുമൊക്കെ ഒരുപാടു കാവ്യനേരങ്ങളില്‍ കടമ്മനോടുത്തുണ്ടാവാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ താമസിച്ചിരുന്നിടങ്ങളിലൊക്കെ കടമ്മന്‍ വന്നിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പ്ളാമൂട്ടില്‍ കടമ്മന്‍ സകുടുംബം താമസിച്ചിരുന്ന കാലത്ത് ഒരു സന്ധ്യയ്ക്ക് ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ അദ്ദേഹം എഴുത്തച്ഛന്റെ രാമായണം വായിക്കുകയായിരുന്നു . എഴുത്തച്ഛനോടുളള ആദരവ് കടമ്മനില്‍ കൂടിക്കൂടി വന്നേയുളളൂ, എക്കാലത്തും.
ചുവരിലിരുന്ന് ഗോയ (സ്പാനിഷ് പെയിന്റര്‍)യുടെ ഒരു ചിത്രം ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. കടമ്മന്‍ 'കാട്ടാളന്‍' ചൊല്ലി. ആ പ്രകടരൌദ്രത്തിന്റെ ആഴത്തിന് സൂക്ഷ്മശ്രുതിയായി ഒരു തേങ്ങല്‍ കവിതയിലൂടെ പടരുന്നുണ്ടാവാം. ആദികവിയുടേതിനോളം പ്രാക്തനതയുളള ഒരു സ്വരസംസ്കാരമായി ഭാവവിഹ്വലതയുടെ നിരവധി സന്ധികള്‍ ആ തേങ്ങലില്‍ പിന്നെയും പിന്നെയും നമുക്ക് കേള്‍ക്കാം. കടമ്മന്റെ ലോകാനുഭവത്തിന്റെ സാരം ആ തേങ്ങലിലാണെന്ന് തോന്നി. നാടിനോടും നേരത്തോടും ഗാഢമൈത്രിയുളള ഒരു തേങ്ങല്‍.
ഗര്‍ജനത്തോട്, സ്നേഹഭാഷണ ത്തോട്, നാടന്‍ മൊഴിവഴക്കങ്ങളോട് പടയണിപ്പാട്ടിന്റെ ഈണങ്ങളോട് തപ്പുതാളങ്ങളോട് ഓര്‍മ്മയും സ്വപ്നവും ദര്‍ശനവുമിണങ്ങുന്ന സുതാര്യഗദ്യത്തോട് ആ തേങ്ങല്‍ അനായാസമായ ജൈവലയം നേടുന്നുണ്ടായിരുന്നു. പിന്നെപ്പിന്നെ വന്ന് കടമ്മന്റെ ഓരോ കവിതയിലും ഞാനത് അനുഭവിച്ചു.
ശോകത്തിന്റെ ആ സൂക്ഷ്മരാശിയില്‍ നിന്നാണ് ഈ പുതിയ 'കാട്ടാളകവി' യുടേയും കവിതയുടേയും പിറവി. പ്രചണ്ഡമായി അരങ്ങുകളില്‍ അത് ഉണര്‍ന്നാടി. വിമോചനോന്മുഖമായ സാമൂഹികതയുടെ ആന്തരോര്‍ജ്ജമായി ഉള്‍ക്കൊണ്ട് ചരിത്രം കടമ്മനിലെഴുതിയത് ആ തേങ്ങലാണ്. ജനകീയ ഇച്ഛയുടെ അപൂര്‍വകാന്തിയുളള കവിതകളാക്കി കടമ്മന്‍ അത് ചരിത്രത്തിലെഴുതി.
യൂറോ കേന്ദ്രിത ആധുനികതയില്‍ നിന്ന് വന്ന അന്യതാബോധവും അസംബന്ധദര്‍ശനവുമായി നമ്മുടെ വാക്കുകളില്‍ വന്നിറങ്ങിയ ഇരുള്‍ത്തിരകളോട് ഇണങ്ങാന്‍ കടമ്മന് കഴിയുമായിരുന്നില്ല. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെ കാത്ത് മലയാളത്തിലാക്കിയത് കടമ്മനാണ്. അസംബന്ധതയുടെ ആ ഇതിഹാസവുമായുളള ഗാഢബന്ധം കടമ്മനെ പ്രേരിപ്പിച്ചത് അന്യതയ്ക്കും അസംബന്ധതയ്ക്കും അപ്പുറത്ത് മനുഷ്യന് ചരിത്രത്തില്‍ സാദ്ധ്യമാവുന്ന ഇടപെടലിന്റേയും പരിവര്‍ത്തിപ്പിക്കലിന്റേയും അര്‍ത്ഥങ്ങള്‍ തേടാനായിരുന്നു. ഇടപെടലിലും പരിവര്‍ത്തിപ്പിക്കലിലുമായിരുന്നു കടമ്മന് താത്പര്യവും, വിശ്വാസവും. ആധുനികതയുടെ രാഷ്ട്രീയവത്കരണത്തിലും ഇത്തരം സഹജാഭിമുഖ്യങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ടായിരുന്നു.
ആധുനികതയെ കടമ്മന്‍ ജനകീയ അനുഭവമാക്കി മാറ്റി. കാതുളള ഏതു മലയാളിക്കും പരിചിതമായ കാവ്യസ്വരമായി കടമ്മനിട്ട കവിത വളര്‍ന്നു.
ആധുനികതയിലെ അമ്പരപ്പിക്കുന്ന പരിധിലംഘനമായിരുന്നു ആ വളര്‍ച്ച. ഏറ്റവും പുതിയ നിമിഷത്തിലെ സാമൂഹ്യ ഉത്കണ്ഠകള്‍ ജനങ്ങളിലേക്ക് സംക്രമിപ്പിക്കാന്‍ കടമ്മന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാവുകളില്‍ നിന്നോ പടയണിക്കോലങ്ങളില്‍ നിന്നോ പത്രത്താളില്‍ നിന്നോ കടമ്മന്റെ കവിതയിലേക്ക് വന്നു ചേരാന്‍ വാക്കുകള്‍ക്ക് നിരോധനമൊന്നും ഉണ്ടായിരുന്നില്ല. സ്വത്വത്തിലേക്ക് സമകാലിക കേരളീയ യാഥാര്‍ത്ഥ്യത്തിലേക്ക് , മലയാളിത്തത്തിലേക്ക്, കൂടുതല്‍ കൂടുതല്‍ അന്വയിക്കപ്പെട്ടു, കടമ്മന്റെ കവിത. വരമൊഴി എന്നതിനേക്കാള്‍ വാമൊഴിയായി അത് അടിയന്തരാവസ്ഥയുടെ നീചനാളുകളില്‍ പ്രത്യാശയ്ക്കും പ്രതിഷേധത്തിനും വെളിച്ചത്തിന്റെ വഴി നല്‍കി. സ്നേഹത്തിന്റെ വലിയ ഒരു ഒഴുക്കായിരുന്നു കടമ്മനിട്ട കവിത. സമ്പൂര്‍ണ നിമഗ്നതയുടെ കവിത. കവിതയില്‍ ഇത്രത്തോളം ആണ്ടുനില്‍ക്കുന്ന ഒരു കവിസ്വത്വം ഞാന്‍ മറ്റധികം കണ്ടിട്ടില്ല. അതെനിക്ക് പലപ്പോഴും ഉത്തേജിപ്പിക്കുന്ന വിസ്മയാനുഭവമായിരുന്നു. കൂടെ താമസിച്ചിരുന്ന കാലത്ത് പല സന്ദര്‍ഭങ്ങളിലും കടമ്മന്‍ കവിതയെഴുതുന്നത് ഞാന്‍ കണ്ടിട്ടുണ്ട്- രാത്രി വിളക്കണച്ച് താളത്തില്‍ ചൊല്ലിച്ചൊല്ലി മുറിയില്‍ നടന്ന് ഒരു കാവ്യഖണ്ഡം ഉളളില്‍ പൂര്‍ത്തിയാകുന്നത് , ശാന്തമായി കടലാസിലേക്ക് വടിവുറ്റ കൈയക്ഷരത്തിലേക്ക് അത് പകര്‍ന്നു വയ്ക്കുന്നത്. രാവിലെ ഉണര്‍ന്ന് എണീറ്റുവന്നാല്‍ ആദ്യം അത് ചൊല്ലിക്കേള്‍പ്പിക്കും, അധികവും കണ്ണടച്ചിരുന്ന്.
തൃശൂരിലെ ഒരു രാത്രിയില്‍ പടിഞ്ഞാറെ ചിറയില്‍ പാതിരാത്രിയ്ക്ക് കേട്ട പാവങ്ങള്‍ തുണിയലക്കുന്ന ശബ്ദത്തില്‍ നിന്നാണ് പുലരുമ്പോഴേക്ക് 'അലക്ക്' എന്ന കവിത കടമ്മനില്‍ പൂര്‍ത്തിയായത്. ശാന്തയുടെ പല ഖണ്ഡങ്ങളും ഇങ്ങനെ രാത്രിയിലൂടെ പുലര്‍വെട്ടത്തിലേക്ക് വന്നെത്തുന്നതിന് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. വളരെക്കാലമെടുത്ത് ശ്രമിച്ച് കര്‍മ്മക്ഷമതയോടും കാര്യക്ഷമതയോടും ആവുന്നത്ര ആഴത്തിലും വ്യാപ്തിയിലും ഒരു കവിതയെ പിന്തുടര്‍ന്ന് കൊണ്ടു നടന്ന് ഒതുക്കി വളര്‍ത്തി മാത്രം ലോകത്തേയ്ക്ക് വിടുകയായിരുന്നു കടമ്മന്റെ പതിവ്. ശാന്ത ഇതിന്റെ നല്ല ഉദാഹരണമാണ്. എഴുതി തീര്‍ന്നതുമായി പ്രസ്സിലേക്ക് ഓടുന്ന കവിയായിരുന്നില്ല കടമ്മന്‍. എഴുതിക്കഴിഞ്ഞ് കൂട്ടുകാരുടെ ചെറു സദസ്സുകളിലേക്ക് ചൊല്ലിനടന്ന് അതീവ സ്വകാര്യമായ ഒരു സ്വയംബോദ്ധ്യം വന്നതിനുശേഷം മാത്രം കവിത പ്രസിദ്ധീകരണത്തിന് കൊടുക്കുന്നതാണ് കടമ്മന്റെ രീതിയായി ഞാന്‍ കണ്ടിട്ടുളളത്.
അടിവാരത്തില്‍ നിന്ന് രാത്രിയില്‍ കൊടുമുടിയിലേക്ക് കയറിപ്പോകുന്ന നാളങ്ങളുടെ കാഴ്ചയാവാറുണ്ട് പലപ്പോഴും കടമ്മനിട്ട കവിതയുടെ അനുഭവം. ചരിത്രത്തിന്റെ കൊടുമുടിയിലേക്ക് വെളിച്ചത്തിന്റെ കാലൊച്ചയില്ലാത്ത ആരോഹണം. മനുഷ്യചരിതത്തിലെ ഏതൊക്കെയോ കാലങ്ങളില്‍ കാട്ടാളരുടേയോ പോരാളികളുടേയോ പ്രണയികളുടേയോ കണ്ണുകളില്‍ നിന്ന് ഉദിച്ചവയാണെന്ന് തോന്നും ആര്‍ക്കും കെടുത്താനാവാത്ത ജീവിതേച്ഛയുടെ ആ പന്തങ്ങള്‍. അവ നെഞ്ചത്തുകുത്തിയാണ് കടമ്മന്റെ ഓരോ വാക്കും നില്‍ക്കുന്നത്.
കൊട്ടിപ്പാടിയ രാത്രികള്‍ നെടുമുടി വേണു തിരുവരങ്ങ് നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് കടമ്മനിട്ടയുമായി കൂടുതല്‍ അടുത്തത്. കവിയരങ്ങ് സമ്പ്രദായം അയ്യപ്പപ്പണിക്കരുടെയും മറ്റും നേതൃത്വത്തില്‍ തുടങ്ങിയ കാലം. കവിതകള്‍ ഉറക്കെ ചൊല്ലാനുള്ളതാണ് എന്ന് പൂര്‍ണ്ണമായി സ്ഥാപിച്ച കവിയായിരുന്നു കടമ്മനിട്ട. ശബ്ദഗാംഭീര്യവും പടയണിത്താളവും പടയണിപ്പാട്ടിന്റെ ശക്തിയും കരുത്തും ആ കവിതകളുടെ സൌന്ദര്യമായി.
അദ്ദേഹത്തോടൊപ്പം പലപ്പോഴും താളം പിടിക്കുകയും ഉറക്കെ പാടുകയും ചെയ്തിട്ടുണ്ട്. തിരുവരങ്ങിന്റെ നാടകവും കവിയരങ്ങുമായി ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു. പല രാത്രികളിലും ഉറക്കമിളച്ച് പാട്ടും നൃത്തവും കവിതകളുമൊക്കെയായി ഞങ്ങള്‍ കൂടി. തിരുവനന്തപുരം നികുഞ്ജം കാലഘട്ടം എടുത്തുപറയണം. സംവിധായകന്‍ ഭരതന്‍ സിമന്റില്‍ ഒരു കാളീരൂപം ഉണ്ടാക്കി. അതിനുമുന്നില്‍ പന്തം കൊളുത്തിവച്ച് കടമ്മനിട്ട കവിത അവതരിപ്പിക്കുമായിരുന്നു, എത്രയോ രാത്രികളില്‍. മറ്റാര്‍ക്കും വേണ്ടിയല്ല, സുഹൃത്തുക്കള്‍ക്കു വേണ്ടി. പിന്നീട് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്കു വന്നു. ഞങ്ങള്‍ തമ്മില്‍ കാണുന്നത് കുറഞ്ഞു. എങ്കിലും ഇടയ്ക്കൊക്കെ ഫോണില്‍ വിളിക്കും. നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യം നൂറുശതമാനം ഉള്ളില്‍ സൂക്ഷിച്ച മനുഷ്യനായിരുന്നു കടമ്മനിട്ട. പുറമേക്ക് പരുക്കനായി തോന്നാം. ഉള്ളില്‍ നിറച്ചും സ്നേഹമായിരുന്നു. ആശയപരമായും ശില്പപരമായും വലിയ മാറ്റം കവിതകളില്‍ കൊണ്ടുവരുന്നത് അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, കെ.ജി. ശങ്കരപ്പിള്ള, കാവാലം മുതലായവരൊക്കെയായിരുന്നു. അതിനു സാക്ഷിയാകാനും പലപ്പോഴും അതിന്റെ പ്രയോക്താവാകാനുമുള്ള അവസരം ഉണ്ടായി. ചങ്ങമ്പുഴയ്ക്കു ശേഷം വന്ന കവികളില്‍ പലരും ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കളായാണ് രംഗത്തുവന്നത്. ആ കാലത്താണ് ഒറ്റപ്പെട്ട ശബ്ദമായി ഇങ്ങനെയൊരു പുതിയ കവി വരുന്നത്. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാതാവുമ്പോഴാണല്ലോ അതിന് നഷ്ടം എന്നു പറയുന്നത്. ആ അര്‍ത്ഥത്തില്‍ 101 ശതമാനം നഷ്ടമാണ് കടമ്മനിട്ടയുടെ വേര്‍പാട്, എന്നെ സംബന്ധിച്ചിടത്തോളം.

ആ യുഗം തീര്‍ന്നു

ബാലചന്ദ്രന്‍ ചുള്ളിക്കാട്

അടിയന്തരാവസ്ഥക്കാലത്താണ് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുന്നത്. അന്ന് എനിക്ക് കൌമാരപ്രായം കഴിഞ്ഞിരുന്നില്ല. നിരവധി കവിത എഴുതിയിരുന്നെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ എന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നില്ല. വേദികളില്‍ കവിതചൊല്ലുകയായിരുന്നു എന്റെ മാര്‍ഗം. അങ്ങനെ വിവിധ വേദികളില്‍,കവിയരങ്ങുകളില്‍ വച്ച് കടമ്മനിട്ടയുമായുള്ള പരിചയം ദൃഢമായി. പിന്നീട് ആ വ്യക്തിബന്ധം വളര്‍ന്ന് ഉറച്ചു.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ ഞങ്ങള്‍ ഒരുമിച്ച് കവിതകള്‍ ചൊല്ലി. കലാലയങ്ങളിലെന്നല്ല അങ്ങാടികളിലും തെരുവോരങ്ങളിലും കുഗ്രാമങ്ങളിലും ഉത്സവപ്പറമ്പുകളിലും കവിത ചൊല്ലിയിട്ടുണ്ട്. വളരെക്കാലം കടമ്മനിട്ടയോടൊപ്പം കവിത ചൊല്ലാനിടയാകുകയും കേള്‍ക്കുകയും ചെയ്തതോടെ കടമ്മനിട്ട കവിതകളോട് ഗ്രാമ-നഗരങ്ങളിലെ ജനങ്ങള്‍ക്കുള്ള സമീപനം എനിക്കടുത്തറിയാന്‍ കഴിഞ്ഞു.
സര്‍വ്വകലാശാലാ ബുദ്ധിജീവികളുടെ ചര്‍ച്ചാവിഷയം മാത്രമായിരുന്ന ആധുനിക കവിതയെ സാധാരണ ജനങ്ങളുടെ ഉജ്ജ്വലമായ സാംസ്കാരിക അനുഭവമാക്കിയ വ്യക്തിയാണ് കടമ്മനിട്ട. വ്യക്തിവാദത്തിലും അസ്ഥിത്വവാദം പോലുള്ള ദര്‍ശനഭ്രമങ്ങളിലും കുടിങ്ങിക്കിടന്നിരുന്ന ആധുനിക കവിതയ്ക്ക് സാമൂഹികവും വിപ്ളവകരവുമായ ഉള്ളടക്കം നല്‍കിയത് കടമ്മനിട്ടയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് ആധുനിക മലയാള കവിതയുടെ ശക്തി-സൌന്ദര്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചത്. മറ്റ് ആധുനിക കവികള്‍ മലയാള കാവ്യ പാരമ്പര്യത്തെ തിരസ്കരിക്കുകയും പാശ്ചാത്യ കാവ്യ സംസ്കാരത്തെ സ്വീകരിക്കുകയും ചെയ്തപ്പോള്‍ കടമ്മനിട്ട മലയാളകാവ്യ സംസ്കാരത്തില്‍ ഉറച്ചുനിന്ന് പുതിയൊരു പാരമ്പര്യം സൃഷ്ടിച്ചു. മലയാളിയുടെ കാവ്യ സംസ്കാരത്തില്‍ നിന്നുതന്നെ സ്വാഭാവികമായി ഉരിത്തിരിഞ്ഞ ഒരു ആധുനികതയായിരുന്നു കടമ്മനിട്ടയുടെ കവിത. അതൊരിക്കലും ഇറക്കുമതി ചരക്കായി കാവ്യാസ്വാദകര്‍ക്ക് അനുഭവപ്പെട്ടില്ല. പാശ്ചാത്യ ദര്‍ശനങ്ങളില്‍ നിന്നല്ല കേരളീയ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണ് കടമ്മനിട്ടയുടെ കവിത ഊര്‍ജം സംഭരിച്ചത്. രാഷ്ട്രീയമായതെല്ലാം വ്യക്തിപരവും, വ്യക്തിപരമായതെല്ലാം രാഷ്ട്രീയവുമായി കാണുന്ന ആരോഗ്യകരമായ സാമൂഹിക പ്രതിബദ്ധതയുള്ള തനി കേരളീയമായ ഒരു ജീവിതദര്‍ശനം കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കാവ്യ പ്രപഞ്ചത്തില്‍ സാക്ഷാത്കരിച്ചു. വ്യക്തിപരമായി ഒരു ജ്യേഷ്ഠ സഹോദരന്റെയും സ്നേഹസമ്പന്നനായ കാരണവരുടെയും സ്ഥാനമായിരുന്നു കടമ്മനിട്ടയ്ക്ക് എന്റെ ജീവിതത്തില്‍. അദ്ദേഹത്തിന്റെ തിരോധാനം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്റെ തിരോധാനം കൂടിയാണ്.
കാതോര്‍ക്കുക, എവിടെയോ പടയണിയുടെ തപ്പുകള്‍പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി പ്രസിദ്ധനാകുന്നതിന് മുമ്പ് ഒരിക്കല്‍ എന്നെ വിളിച്ചു. ടാ...... വാ......നോക്കുമ്പോള്‍ കണ്ടു ഒരു കാപ്പിരിത്തലയന്‍. ചുരുണ്ടിരുന്ന മുടികള്‍ തോളിലേക്ക് വീണു കിടക്കുന്നു. ശരീരത്തിന്റെ നിറം കറുപ്പാണ്. എന്നെക്കാള്‍ 10 വയസിന്റെ മൂപ്പുകൂടും. കയറി ച്ചെന്നപ്പോള്‍ കുട്ടിയമ്മ കാപ്പിയും ചൂടു ദോശയും തന്നു.
കവിത കേള്‍ക്കണോ? കടമ്മനിട്ട ചോദിച്ചു. തറവാട്ടിലെ ഇടുങ്ങിയ ഒരു മുറിയില്‍ നിലത്തിരുന്ന് കവി " ഒരു പാട്ട്" ചൊല്ലിക്കേള്‍പ്പിച്ചു. പിന്നീട് കവി നാടിനപ്പുറത്തേക്ക് വളര്‍ന്നു. കാറുമായി വന്ന് ഒരിക്കല്‍ വിളിച്ചു. ടാ..... വാ. കേറ് കവിയരങ്ങാ, തപ്പുകൂടി എടുത്തോ. നീയും രണ്ട് പടേനി പാട്ടുപാടണം. ഞാന്‍ കവിത ചൊല്ലുമ്പോള്‍ നീ നീട്ടിക്കൊട്ടണം.
മദ്യപാനം നിറുത്തി കടമ്മനിട്ട ബൈപാസ് ഓപ്പറേഷന് വിധേയനായി. അപ്പോഴും എന്നെ വിളിച്ചു ടാ..... വാ, പക്ഷേ, ഞാനത് കേട്ടോ ഇല്ലയോ എന്നറിഞ്ഞു കൂടാ....
ജീവിതത്തിന്റെ വിരാമ സന്ധ്യകളില്‍ കടമ്മനിട്ട എങ്ങനെയായിരുന്നു. ഞാന്‍ കാണാന്‍ പോയില്ല. അതിന് ധൈര്യം എനിക്കുണ്ടായില്ല. കേട്ടറിവുവച്ച് മലയാളത്തിന്റെ ഈ മഹാകവി ശയ്യയില്‍ ചരിഞ്ഞ് കിടക്കുകയായിരുന്നു. അപ്പോഴും കടിഞ്ഞൂല്‍ പൊട്ടനായ കവി എന്നെ ടാ...... എന്നു വിളിച്ചിട്ടുണ്ടാകണം. പക്ഷേ, ഞാനത് കേള്‍ക്കുന്നില്ല. കവിക്ക് പ്രിയങ്കരമായ കടമ്മനിട്ട പടയണിയുടെ തപ്പുകള്‍ മുഴങ്ങുന്നു. പാടുന്നവര്‍ ആരാണ്....... അറിഞ്ഞുകൂടാ....
നനയുന്ന കണ്ണുകള്‍ മന്ത്രിക്കുന്നത്പഴവിള രമേശന്‍ രാഷ്ട്രീയക്കാരനാകുന്നതിനു മുന്‍പ് എല്ലാവരുടെയും കവിയും സുഹൃത്തും മാത്രമായിക്കഴിഞ്ഞിരുന്ന കടമ്മനിട്ട തിരുവനന്തപുരത്തുണ്ടായിരുന്ന അവസരത്തില്‍ ഏറിയ പങ്കും എന്റെ വീട്ടില്‍
എന്നോടൊത്തുകഴിഞ്ഞിരുന്നുവെന്ന് പറയുന്നത് ഒരു അവകാശവാദമൊന്നുമല്ല. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള പൂര്‍വജന്മ സുകൃതംപോലെയായിരുന്നു ആ ബന്ധം.
1968-ല്‍ കടമ്മനിട്ട തിരുവനന്തപുരത്ത് വരുന്നതിനുമുന്‍പുതന്നെ എം. ഗോവിന്ദനില്‍നിന്ന് കത്തുകള്‍ വഴി ഇങ്ങനെയൊരു സുഹൃത്തിന്റെ തിരുവനന്തപുരത്തെ വരവിനെക്കുറിച്ച് അറിഞ്ഞിരുന്നു. കടമ്മനിട്ട തിരുവനന്തപുരത്തുവന്നിട്ട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടില്ല. അന്വേഷണത്തില്‍ വന്ന കടമ്മനിട്ടയുടെ ഞാന്‍, താറും, കുറ്റിച്ചൂലും തുടങ്ങിയ കവിതകള്‍ അതിലെ ചില പ്രത്യേക പ്രയോഗങ്ങള്‍ മറ്റുചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് ഞാന്‍ വായിച്ചിരുന്നു. ഇതൊന്നും ഞങ്ങള്‍തമ്മില്‍ ബന്ധപ്പെടാനുള്ള ഘടകങ്ങളായിരുന്നില്ല. ഇതിനിടയ്ക്കുവച്ചുതന്നെ ഗ്രന്ഥശാലാസംഘത്തിലും മാറ്റുരച്ച് കടമ്മനിട്ട കവിത ചൊല്ലുന്നതും കേട്ടു. കടമ്മനിട്ടയുടെ കവിതയിലെ മതപരമായ ചില അനുഷ്ഠാനാംശങ്ങളായിരിക്കണം അദ്ദേഹത്തിന്റെ കവിതയില്‍ നിന്നും ആ ചൊല്ലലിന് പല പ്രത്യേകതയുണ്ടായിരുന്നിട്ടും ആ ഘട്ടങ്ങളില്‍ എന്നെ അകറ്റിനിറുത്തിയത്. 1968 ആദ്യമാസത്തിലോ മറ്റോ ആണ് കടമ്മനിട്ടയുടെ കാട്ടാളന്‍ എന്ന കവിത കൌമുദിയില്‍ വന്നത്. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ ഏല്പിച്ച കവിത വൈകുന്നേരങ്ങളില്‍ കൌമുദിയില്‍പ്പോയി മാറ്ററുകള്‍ നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്ന ഞാന്‍ കൌമുദിക്ക് കൊടുക്കുകയായിരുന്നു. കാട്ടാളന്‍ ചൊല്ലിച്ചൊല്ലി കേരളത്തിന്റെ ഒരു പുതിയ കാവ്യാനുഭവമാക്കി കടമ്മന്‍ മാറ്റിയത് പിന്നീട് എത്രയോ കഴിഞ്ഞാണ്.
ഒന്നിച്ചുള്ള ജീവിതവും യാത്രകളുംകൊണ്ട് ഞങ്ങള്‍ തമ്മിലുള്ള ജീവിതത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ ഞങ്ങള്‍ക്കുതന്നെ തിട്ടപ്പെടുത്താനാകാത്തതാണ്. ഈ യാത്രകളിലും ജീവിതത്തിലും എടുത്തുപറയേണ്ട കഥാപാത്രങ്ങള്‍ എത്രയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, രാഷ്ട്രീയത്തിലും സാഹിത്യത്തിലുമുള്ള നൂറുനൂറുപേര്‍. കടമ്മനിട്ട കവിത ശബ്ദതാളങ്ങളുടെ ആരോഹണാവരോഹരണങ്ങളില്‍ കേരളത്തെ മൊത്തത്തില്‍ അമ്മാനമാടിച്ചെന്നുതന്നെ പറയാം.
1976 ല്‍ പാരീസ് വിശ്വനാഥന്റെ നേതൃത്വത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കടമ്മനുമൊന്നിച്ച് ഒരു പെട്രോള്‍ ജീപ്പില്‍ 'സാന്‍ഡ്' എന്ന ഫിലിം എടുക്കാന്‍ വേണ്ടികൂടി ഇന്ത്യമുഴുവന്‍ നാലഞ്ചുമാസം നീണ്ടുനിന്ന ഒരു യാത്ര നടത്തിയപ്പോഴാണ് കടമ്മനിട്ട എന്ന മനുഷ്യനെ എനിക്ക് പൂര്‍ണമായി മനസ്സിലായത്. ഇന്ത്യയിലുള്ള അമ്പലങ്ങളുടെ സാത്വിക സംസ്കൃതി കടമ്മനിട്ട എന്ന കാട്ടാളനില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത് അദ്ഭുതപൂര്‍വം നോക്കിനില്‍ക്കാനുള്ള നൂറുനൂറു അവസരങ്ങളാണ് ഈ യാത്രയില്‍ എനിക്ക് ഉണ്ടായത്. ആ കവിതയെ ഞാന്‍ പലപ്പോഴും നിഷ്കരുണം സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വേദനിച്ചുപോകുന്നു. എതിര്‍ത്ത് ഒരക്ഷരം പറയാതെ ശിശുസഹജമായ ഭാവശുദ്ധിയില്‍ അലിഞ്ഞുചേര്‍ന്നുള്ള ഒരു മന്ദഹാസംമാത്രമേ ആ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ എന്നോര്‍ക്കുമ്പോള്‍.
ജാതകം എന്ന കവിതയാണ് ഏറ്റവും ഒടുവിലെഴുതിയത് എന്നുതോന്നുന്നു. എന്റെ വീട്ടില്‍വച്ച് കുടുംബജോത്സ്യം എന്ന പുസ്തകം വായിച്ചു രണ്ടുമൂന്നു ദിവസം കഴിച്ചത് ഞാനോര്‍ക്കുന്നു. സ്വതേ വളരെ ദിവസങ്ങളെടുത്തുമാത്രം കവിത എഴുതി തീര്‍ക്കാറുള്ള കടമ്മനിട്ട ഈ കവിത മൂന്നുനാലുദിവസം കൊണ്ട് എഴുതിത്തീര്‍ത്തു. ചില ഭാഗങ്ങള്‍ വൈകുന്നേരങ്ങളിലും മറ്റും നടക്കാനിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തുവച്ച് തിരിച്ചുവരുമ്പോള്‍ എഴുതുമായിരുന്നു. ഓര്‍മ്മശക്തിയുടെ ഒരു മഹാമേരു എന്ന വിശ്വസിക്കാവുന്ന കടമ്മനിട്ട എന്നും ഒരുപറ്റം കവിതകളെ മനസ്സില്‍ കൊണ്ടുനടക്കുക പതിവായിരുന്നു. ഈ കൂട്ടത്തില്‍ താന്‍ പണ്ടെഴുതിയ കവിതകളും എഴുതാന്‍ പോകുന്ന കവിതകളും എഴുത്തച്ഛന്‍ കവിതകളും ശങ്കരാചാര്യരുടെയും വില്വമംഗലം സ്വാമിയുടെയും മറ്റും കവിതകളുമുണ്ടാകും. ആശയങ്ങള്‍ പടര്‍ന്നുകയറുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ അച്ഛന്റെ ശി ഷ്യനായിരുന്ന കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് പടയണിയില്‍ അവശേ ഷിക്കുന്ന ഏകകണ്ണി. കടമ്മനിട്ട തന്റെ കവിതയുടെ ഈടുവയ്പു മുഴുവന്‍ വാസുദേവന്‍പിള്ളയെ ഭദ്രമായി ഏ ല്പ്പിച്ച സംതൃപ്തി എന്നും പ്രകടിപ്പി ച്ചിരുന്നു.
തന്റെ കവിതയില്‍ ഒരു കഥാപാത്രമായിത്തന്നെ അവതരിച്ച് മായാത്ത സ്മൃതി മുറ്റിനല്‍കിയിട്ടുള്ള ശാന്ത എന്ന കടമ്മനിട്ടയുടെ ഭാര്യ മലയാള സാഹിത്യത്തിലെ അപൂര്‍വത അവകാശപ്പെടാവുന്ന ഒരു കാവ്യബിംബമാണ്. ശാന്തയെന്ന കവിതയില്‍ത്തന്നെ വയര്‍ പൊരിഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കളുടെ പേര് പറയുന്നില്ലെങ്കിലും കടമ്മനിട്ടയുടെ വീടുമായി അടുപ്പമുള്ളവരെല്ലാം അവരുടെ ചുണ്ടുകൊണ്ടും മനസ്സുകൊണ്ടും ഗീതയെന്നും ഗീത് കൃഷ്ണനെന്നും ആ കവിതയുടെ താളത്തിലല്ലാതെയെങ്കിലും മന്ത്രിക്കുന്നതും മറ്റൊരനുഭവമാണ്.
2008 ഏപ്രില്‍ 31ല്‍ നാല്പതുകൊല്ലമാകുന്ന ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് എന്തോ ചില പ്രത്യേകതകളുണ്ടെന്ന് എന്റെ നനയുന്ന കണ്ണുകള്‍ എന്നോട് പറയുന്നു. കാപട്യത്തിനും കാര്‍ക്കശ്യത്തിനും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ഈ നനയുന്ന കണ്ണുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു.
കാട്ടാളന്‍ ജയിച്ചുചെമ്മനം ചാക്കോ കവിതയോട് തെല്ലും ആഭിമുഖ്യം ഇല്ലാതിരുന്ന ആളുകളെ കവിയരങ്ങുകളിലെ ചൊല്‍ക്കാഴ്ചകളിലൂടെ കവിതാ പ്രണയികളാക്കി.അങ്ങനെ മലയാളകവിതയുടെ വിഹാരരംഗം അതിവിപുലമാക്കാന്‍ സാധിച്ചു എന്നതാണ് കടമ്മനിട്ടയുടെ മുഖ്യ സംഭാവന.
കോഴിക്കോട് വച്ച് എന്‍.എന്‍.കക്കാടിന് വയലാര്‍ അവാര്‍ഡ് നല്‍കുന്ന സമ്മേളനത്തിന്റെ തലേദിവസത്തെ അനുഭവമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഒരു മദ്യപാനിയല്ലെങ്കിലും അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കടമ്മനോടൊപ്പം പങ്കുചേരുന്ന സ്വഭാവക്കാരനായിരുന്നു ഞാന്‍. ഞങ്ങള്‍ ഒരു ഹോട്ടലിന്റെ രണ്ടുമുറികളിലാണ് താമസം. ഞാനും കുഞ്ഞുണ്ണി മാഷും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഒരു മുറിയില്‍. കടമ്മനിട്ടയും കുറെ ആരാധകരും മറ്റൊരു മുറിയില്‍. അവര്‍ പാനോത്സവത്തിന് പുറത്തെവിടെയോ പോയി രാത്രി രണ്ടു മണിക്കാണ് തിരിച്ചെത്തിയത്. എന്റെ വാതിലില്‍ അതിശക്തമായ മുട്ടുകേള്‍ക്കുന്നു. കടമ്മനിട്ട ഇങ്ങനെ വിളിച്ചു പറയുന്നുമുണ്ട്. 'ചെമ്മനത്തിന് മദ്യപിക്കണം, എനിക്കറിയാം. എന്റെ കൂടെ മദ്യപിക്കണം. പുറത്തിറങ്ങി വരണം' ഈ സമയത്ത് ഞാന്‍ വിഷ്ണുനാരായണന്റെയും കുഞ്ഞുണ്ണിമാഷിന്റെയും നടുവില്‍ നിസ്സഹായനായി കിടക്കുകയായിരുന്നു.
അവസാനം മുറി തുറന്നിറങ്ങി ചെറിയ സത്കാരത്തില്‍ ഞാനും പങ്കാളിയായി. അതിനുശേഷമാണ് എന്റെ സുഹൃത്തിന്റെ ശൌര്യം ശമിച്ചത്. പിന്നീട് കടമ്മനിട്ട മദ്യപാനം പാടേ ഉപേക്ഷിച്ചു.
രണ്ടാഴ്ച മുമ്പ് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ കടമ്മനെ കാണുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, രംഗബോധമില്ലാത്ത മരണമെന്ന 'കാട്ടാളന്‍' എന്റെ കടമ്മനെ തട്ടിക്കൊണ്ടുപോയി.
ഗ്രാമ കവിഇ.വി. ശ്രീധരന്‍ ജീവിതത്തില്‍ ഒരു തവണ ഞാന്‍ ആനപ്പുറത്തു കയറിയിട്ടുണ്ട്. അത് കടമ്മനിട്ട കാരണമായിരുന്നു. കടമ്മനിട്ട ഗ്രാമത്തില്‍ വച്ച്. കവിയുടെ വീട്ടില്‍ പലതവണ താമസിച്ചിട്ടുണ്ട്, ഞാന്‍. അപ്പോഴെല്ലാം, എല്ലാതവണയും ആ ഗ്രാമം മുഴുക്കെ എന്നെയും കൊണ്ടുപോയിട്ടുണ്ട്. ആ ഗ്രാമത്തിന്റെ കവിയായിരുന്നു കടമ്മനിട്ട. കവിതയെ ജനകീയമാക്കിയ ശ്രേഷ്ഠകവി. കേരളത്തില്‍ ആര്‍ക്കും കിട്ടാത്ത ഒരു ദേശീയതാളം, പടയണിയുടെ താളം, സ്വായത്തമാക്കിയ ആള്‍. ഒരു ദേശവും ദേശീയതാളവും കിട്ടിയിട്ടുള്ള ആള്‍. അദ്ദേഹം ആത്മാവില്‍ തന്നെ ജനപക്ഷത്തു നിന്നു. കടമ്മനിട്ട കമ്മ്യൂണിസ്റ്റാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. ആറന്മുളയില്‍ നിന്ന് മത്സരിച്ചു ജയിച്ചപ്പോഴും അത് കമ്മ്യൂണിസ്റ്റ് ലേബലില്‍ ഉണ്ടായ വിജയമാണെന്നും തോന്നിയിട്ടില്ല. നല്ല കവിത എഴുതി ജനകീയ കവിയായ ആദ്യത്തെയാള്‍ കടമ്മനിട്ടയായിരിക്കും. ജനകീയവിഷയം ഉപയോഗിക്കാതെയാണ് അദ്ദേഹം ഇത് സാധിച്ചത്. ഞാന്‍ പേട്ടയില്‍ താമസിക്കുമ്പോള്‍ വീട്ടില്‍ ഇടയ്ക്കിടെ വരും, ജൂബയും തോള്‍സഞ്ചിയുമായി. ഇടയ്ക്ക് മുടി പറിച്ചെറിയുന്നതു കാണാം. അപ്പോള്‍ മനസ്സിലാക്കണം, കവിതയില്‍ ഒരു വാക്ക് കിട്ടുന്നില്ലെന്ന്. കവിതയില്‍ ഒരു വാക്കിനു വേണ്ടി മുടി പറിച്ചെറിയുന്ന കവി.
എന്റെ കടമ്മന്‍ഡി. വിനയചന്ദ്രന്‍ എന്റെ ഏറ്റവുമടുത്ത ജ്യേഷ്ഠനാണ് വിട്ടുപോയിരിക്കുന്നത്. കവികള്‍ എന്നതിനപ്പുറം 70-കള്‍ മുതല്‍ നിരന്തരമായി അടുപ്പം പുലര്‍ത്തിപ്പോരുന്ന ഒരാള്‍ പെട്ടെന്ന് വിട്ടുപോകുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാനാവുന്നില്ല.
ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ഞങ്ങള്‍ ഇരുവരുടെയും സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മറ്റേതൊരാള്‍ക്കും, ഏതൊരു കവിക്കും ഉള്ളതിലേറെ വ്യക്തിപരമായ അടുപ്പം ഞാനും കടമ്മനിട്ടയും തമ്മിലുണ്ട്. ഞാന്‍ കടമ്മന്‍ എന്നാണ് വിളിക്കാറ്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ഞാനും ഒരുമിച്ചായിരുന്നു, എപ്പോഴും. അവര്‍ രണ്ടുപേരും പോയി. വായന കൊണ്ടുമാത്രം കവികളെ അറിഞ്ഞിരുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറി, കവിത ആളുകളുടെ അടുത്തേക്ക് നടന്നു ചെല്ലുന്നത് നാം കാണുന്നത്, കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും മറ്റും രംഗപ്രവേശത്തോടെയാണ്. അക്കാലത്തെ കവിയരങ്ങുകളുടെയും നാട്ടരങ്ങുകളുടെയും മറ്റും ഓര്‍മ്മകള്‍ നിറയുകയാണ്.
കേരളത്തിലെന്നല്ല, മലയാളികള്‍ ഉള്ളിടങ്ങളിലെല്ലാം കടമ്മനിട്ട കവിതയുമായി സഞ്ചരിച്ചു. എപ്പോഴെല്ലാം എനിക്ക് പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം എനിക്കു തുണയായി നിന്നിട്ടുണ്ട്.
കടമ്മനിട്ട വന്നപ്പോള്‍പ്രൊഫ. കെ.വി. തമ്പി എം. ഗോവിന്ദന്‍ പ്രസിദ്ധീകരിച്ച സമീക്ഷയിലാണ് കടമ്മനിട്ട എന്ന കവിയുടെ അരങ്ങേറ്റം. അതില്‍ വന്ന ഏതാനും കവിതകളാണ് പത്തനംതിട്ടയില്‍ ഇരുന്നുകൊണ്ട് സമീപ ഗ്രാമവാസിയായ ഈ നവാഗത കവിയെക്കുറിച്ചുള്ള അന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. 60 കള്‍ തീരുമ്പോഴേക്കും കടമ്മനിട്ട തിരുവനന്തപുരത്ത് ജോലിക്കെത്തി. നാട്ടില്‍ വന്നുപോകുന്ന രീതിയുമായി. ഈ സാഹചര്യത്തിലാണ് എത്രയോ കാലമായി തേടിയ കവിയെ നേരിട്ട് കൈയില്‍ കിട്ടിയത്. ഞങ്ങള്‍ തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസമേ ഉള്ളൂ. മൂന്ന് വയസ് മൂത്തത് കടമ്മനിട്ടയാണെങ്കിലും എന്നെ മാഷെ എന്നാണ് വിളിക്കുക. കാരണം, അദ്ദേഹത്തിന്റെ മകളെയും മകനെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിപ്പിച്ചു എന്നാണ് ഓര്‍മ്മ. പിന്നീട് ഈ കൂട്ടുകെട്ട് കൂടുതല്‍ ദൃഢമായി. അടിയന്തരാവസ്ഥ കാലത്താണ് കടമ്മനിട്ട തന്റെ മാസ്റര്‍പീസ് കവിതകളെഴുതിയത്. ശാന്ത, നഗരത്തില്‍ പറഞ്ഞ സുവിശേഷം തുടങ്ങിയവ. ഇവയുടെ കയ്യെഴുത്ത് പ്രതിയുമായി മുറിയില്‍ വരുമായിരുന്നു. മുറിയിലിരുന്ന് ഘനശാരീരത്തില്‍ പാടുമായിരുന്നു. കവിതയെപ്പറ്റിയുള്ള അഭിപ്രായം ഞാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. "നഗരത്തില്‍ പറഞ്ഞ സുവിശേഷത്തി"ന്റെ അവസാന ഖണ്ഡിക അങ്ങനെയാണ് മാറ്റിയെഴുതുന്നത്. ഇക്കാലത്താണ് ജോണ്‍ എബ്രഹാമിന്റെ വരവ് പോക്കുകള്‍. ജോണും കടമ്മനിട്ടയും ഞങ്ങളും ചേര്‍ന്ന് നയന ഫിലിം സൊസൈറ്റി സംഘടിപ്പിച്ചു. കൂട്ടത്തില്‍ മീരാസാഹിബും ഉണ്ടായിരുന്നു. പയനിയര്‍ ട്യൂട്ടോറിയല്‍ കോളേജില്‍വച്ച് അഞ്ച് രൂപ ടിക്കറ്റില്‍ ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് കടമ്മനിട്ടയുടെ കവിയരങ്ങ് നടത്തി. അദ്ധ്യക്ഷന്‍ ജോണായിരുന്നു.
ഒരു കടമ്മനിട്ട അനുഭവംവി.വി. വേണുഗോപാല്‍ എണ്‍പതുകളിലാണ്. എറണാകുളത്ത്. ഒരു രാവിലെ സിറ്റി ബസ്സില്‍ ബാലനെ (ചുള്ളിക്കാട്) കണ്ടു."എടോ, നമുക്ക് ഒരു സ്ഥലംവരെ പോകാം?""പിന്നെന്താ."നേരെ ട്രാന്‍സ്പോര്‍ട്ട്സ്റ്റാന്റിലേക്ക്. ചെന്നെത്തിയത് കടമ്മനിട്ടയിലാണ്. സ്വന്തം കവിക്ക് നാട്ടുകാര്‍ സ്വീകരണമൊരുക്കിയിരിക്കുന്നു-വൈകുന്നേരം. നാട്ടിലാകെ ഉത്സവപ്രതീതി. മഹാരാജാസ് കോളേജിലെ മലയാളം പ്രൊഫസറും അന്നാട്ടുകാരനുമായ സുഗതന്‍ സാര്‍ ഞങ്ങള്‍ക്ക് ആതിഥേയന്‍. തോട്ടില്‍കുളിച്ച് ഉന്മേഷഭരിതരായി നെല്ലിന്‍തണ്ടു മണക്കും വഴികളിലൂടെ ഞങ്ങള്‍ സമ്മേളനസ്ഥലത്തേക്ക്. സന്ധ്യാസമയം. പി.ജിയുടെ പ്രസംഗം വീടും നാടും കടലും താണ്ടി അന്തര്‍ദ്ദേശീയ തലത്തിലേക്ക് കത്തിക്കയറുകയാണ്. ഇപ്പോള്‍ 'അതിവൃഷ്ടികളും അത്യുഷ്ണങ്ങളും അകലങ്ങളില്‍' അല്ല.... പിന്നെ കവിയരങ്ങിന്റെ ഊഴമായി. ആദ്യം കവിത ചൊല്ലിയത് 'കടമ്മനിട്ട'. പിന്നെ കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും 'കടമ്മനിട്ട'. ആകെ 'കടമ്മനിട്ടക്കവിത'മയം.
സാക്ഷാല്‍ കവി കടമ്മനിട്ട മാത്രം ആ ഭാഗത്തെങ്ങുമുണ്ടായിരുന്നില്ല. കവിത ചൊല്ലിയവര്‍ കൂലിപ്പണിക്കാരും എന്‍.ജി.ഒമാരും മറ്റും മറ്റുമായ കടമ്മനിട്ടക്കാരായിരുന്നു. അവര്‍ ചൊല്ലിയത് അവരുടെ സ്വന്തം കവിതകളായിരുന്നു. ദ്രാവിഡ താളത്തില്‍ ഉറഞ്ഞാടുന്ന കടമ്മനിട്ടഛായയിലുള്ള ഉശിരന്‍ കവിതകള്‍. ഒ.എന്‍.വി സാറിന്റെ പ്രയോഗം കടമെടുത്താല്‍ രൌദ്ര സങ്കീര്‍ത്തനങ്ങള്‍. കവി കടമ്മനിട്ടയ്ക്ക് പെട്ടെന്നെന്തോ അത്യാവശ്യം നിമിത്തം വന്നുചേരാന്‍ സാധിക്കാതെ പോയത് യാതൊരു മുറുമുറുപ്പും ഉണ്ടാക്കിയില്ല എന്നതും ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം.
പിറ്റേന്ന് പുലര്‍ച്ചയ്ക്ക് മടക്കയാത്രയില്‍ പി.ജിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കടമ്മനിട്ട മാജിക്കിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചോ? ഇല്ല. അതിന്റെ ആവശ്യം ഇല്ലായിരുന്നു.
വിമര്‍ശിച്ചു സ്നേഹിച്ചുംഅനില്‍ പനച്ചൂരാന്‍ കടമ്മനിട്ടയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ കവിത ചൊല്ലിക്കേട്ടപ്പോള്‍ അദ്ദേഹം ചൊടിച്ചില്ല. വാത്സല്യപൂര്‍വം ആശ്ളേഷിക്കുകയായിരുന്നു. നല്ലകവിത, എന്നൊരു പ്രശംസയും. അത്രയ്ക്ക് വലിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കുറത്തിയെത്തുന്നു എന്ന ആ കവിത ഒന്നിലധികം തവണ എന്നെക്കൊണ്ട് ചൊല്ലിച്ചു.
കടമ്മനിട്ട രാമകൃഷ്ണന്‍ നിയമസഭാ സാമാജികനായിരുന്ന കാലത്താണ് ആദിവാസി ഭൂമി ബില്ല് കേരളനിയമസഭ പാസാക്കുന്നത്. അന്ന് ബുദ്ധിജീവികളടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നിട്ടും കടമ്മനിട്ട ഇതിനെതിരെ മിണ്ടിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കടമ്മനിട്ടയിലെ കവി മരിച്ചുപോയോ എന്നു തോന്നിയ സന്ദര്‍ഭമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് കുറത്തിയെത്തുന്നു എന്ന കവിത എഴുതിയത്. നിയമസഭയിലേക്ക് കവിയെ കാണാനെത്തുന്ന കുറത്തിയെ നിയമപാലകര്‍ ആട്ടിപ്പായിക്കുന്നതായിരുന്നു കവിതയുടെ ഇതിവൃത്തം. ആദിവാസികളെക്കുറിച്ച് ആവേശത്തോടെ കവിത ചമയ്ക്കുകയും ചൊല്ലുകയും ചെയ്ത കടമ്മനിട്ട ബില്ലിനെതിരെ പ്രതികരിക്കാത്തതില്‍ മനംനൊന്തായിരുന്നു ഈ വിമര്‍ശനം.

2 comments:

ജനശബ്ദം said...

നഞ്ചത്ത് പന്തം കുത്തിയ വാക്ക്
കെ.ജി. ശങ്കരപ്പിള്ള
മൂന്നാഴ്ച മുമ്പ് അമൃത ആശുപത്രിയില്‍ വെച്ചാണ് കടമ്മനെ (കടമ്മനിട്ടയെ ഇങ്ങനെയാണ് വിളിക്കാറുളളത്) കണ്ടത്. പ്രൊഫ. എം. ഗംഗാധരനും എന്റെ മകന്‍ ആദിത്യനും കൂടെയുണ്ടായിരുന്നു. കടമ്മനില്‍ അപ്പോള്‍ ആ പഴയ ചിരിയുടെ വെളിച്ചം നല്ല പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യ ശാന്തചേച്ചിയും അനുജന്‍ ഗോപിയും മകള്‍ ഗീതയും മരുമകനും മറ്റുമുണ്ടായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് അന്ന് തോന്നിയില്ല. എങ്കിലും പേടി തോന്നാതെയുമിരുന്നില്ല.

നാല്‍പ്പതാണ്ടു മുമ്പ് കേരളകവിത മാസികയുടെ ചര്‍ച്ചായോഗത്തിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ സൌഹൃദം പിന്നെ അവസാനിച്ചില്ല. കൊല്ലത്തും തിരുവനന്തപുരത്തും പട്ടാമ്പിയിലും തൃശൂരിലും തലശ്ശേരിയിലും കാസര്‍ക്കോട്ടും ന്യൂഡല്‍ഹിയിലും പാലക്കാടുമൊക്കെ ഒരുപാടു കാവ്യനേരങ്ങളില്‍ കടമ്മനോടുത്തുണ്ടാവാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ താമസിച്ചിരുന്നിടങ്ങളിലൊക്കെ കടമ്മന്‍ വന്നിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പ്ളാമൂട്ടില്‍ കടമ്മന്‍ സകുടുംബം താമസിച്ചിരുന്ന കാലത്ത് ഒരു സന്ധ്യയ്ക്ക് ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ അദ്ദേഹം എഴുത്തച്ഛന്റെ രാമായണം വായിക്കുകയായിരുന്നു . എഴുത്തച്ഛനോടുളള ആദരവ് കടമ്മനില്‍ കൂടിക്കൂടി വന്നേയുളളൂ, എക്കാലത്തും.

ചുവരിലിരുന്ന് ഗോയ (സ്പാനിഷ് പെയിന്റര്‍)യുടെ ഒരു ചിത്രം ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. കടമ്മന്‍ 'കാട്ടാളന്‍' ചൊല്ലി. ആ പ്രകടരൌദ്രത്തിന്റെ ആഴത്തിന് സൂക്ഷ്മശ്രുതിയായി ഒരു തേങ്ങല്‍ കവിതയിലൂടെ പടരുന്നുണ്ടാവാം. ആദികവിയുടേതിനോളം പ്രാക്തനതയുളള ഒരു സ്വരസംസ്കാരമായി ഭാവവിഹ്വലതയുടെ നിരവധി സന്ധികള്‍ ആ തേങ്ങലില്‍ പിന്നെയും പിന്നെയും നമുക്ക് കേള്‍ക്കാം. കടമ്മന്റെ ലോകാനുഭവത്തിന്റെ സാരം ആ തേങ്ങലിലാണെന്ന് തോന്നി. നാടിനോടും നേരത്തോടും ഗാഢമൈത്രിയുളള ഒരു തേങ്ങല്‍.

ഗര്‍ജനത്തോട്, സ്നേഹഭാഷണ ത്തോട്, നാടന്‍ മൊഴിവഴക്കങ്ങളോട് പടയണിപ്പാട്ടിന്റെ ഈണങ്ങളോട് തപ്പുതാളങ്ങളോട് ഓര്‍മ്മയും സ്വപ്നവും ദര്‍ശനവുമിണങ്ങുന്ന സുതാര്യഗദ്യത്തോട് ആ തേങ്ങല്‍ അനായാസമായ ജൈവലയം നേടുന്നുണ്ടായിരുന്നു. പിന്നെപ്പിന്നെ വന്ന് കടമ്മന്റെ ഓരോ കവിതയിലും ഞാനത് അനുഭവിച്ചു.

ശോകത്തിന്റെ ആ സൂക്ഷ്മരാശിയില്‍ നിന്നാണ് ഈ പുതിയ 'കാട്ടാളകവി' യുടേയും കവിതയുടേയും പിറവി. പ്രചണ്ഡമായി അരങ്ങുകളില്‍ അത് ഉണര്‍ന്നാടി. വിമോചനോന്മുഖമായ സാമൂഹികതയുടെ ആന്തരോര്‍ജ്ജമായി ഉള്‍ക്കൊണ്ട് ചരിത്രം കടമ്മനിലെഴുതിയത് ആ തേങ്ങലാണ്. ജനകീയ ഇച്ഛയുടെ അപൂര്‍വകാന്തിയുളള കവിതകളാക്കി കടമ്മന്‍ അത് ചരിത്രത്തിലെഴുതി.

യൂറോ കേന്ദ്രിത ആധുനികതയില്‍ നിന്ന് വന്ന അന്യതാബോധവും അസംബന്ധദര്‍ശനവുമായി നമ്മുടെ വാക്കുകളില്‍ വന്നിറങ്ങിയ ഇരുള്‍ത്തിരകളോട് ഇണങ്ങാന്‍ കടമ്മന് കഴിയുമായിരുന്നില്ല. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെ കാത്ത് മലയാളത്തിലാക്കിയത് കടമ്മനാണ്. അസംബന്ധതയുടെ ആ ഇതിഹാസവുമായുളള ഗാഢബന്ധം കടമ്മനെ പ്രേരിപ്പിച്ചത് അന്യതയ്ക്കും അസംബന്ധതയ്ക്കും അപ്പുറത്ത് മനുഷ്യന് ചരിത്രത്തില്‍ സാദ്ധ്യമാവുന്ന ഇടപെടലിന്റേയും പരിവര്‍ത്തിപ്പിക്കലിന്റേയും അര്‍ത്ഥങ്ങള്‍ തേടാനായിരുന്നു. ഇടപെടലിലും പരിവര്‍ത്തിപ്പിക്കലിലുമായിരുന്നു കടമ്മന് താത്പര്യവും, വിശ്വാസവും. ആധുനികതയുടെ രാഷ്ട്രീയവത്കരണത്തിലും ഇത്തരം സഹജാഭിമുഖ്യങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ടായിരുന്നു.

ആധുനികതയെ കടമ്മന്‍ ജനകീയ അനുഭവമാക്കി മാറ്റി. കാതുളള ഏതു മലയാളിക്കും പരിചിതമായ കാവ്യസ്വരമായി കടമ്മനിട്ട കവിത വളര്‍ന്നു.

ആധുനികതയിലെ അമ്പരപ്പിക്കുന്ന പരിധിലംഘനമായിരുന്നു ആ വളര്‍ച്ച. ഏറ്റവും പുതിയ നിമിഷത്തിലെ സാമൂഹ്യ ഉത്കണ്ഠകള്‍ ജനങ്ങളിലേക്ക് സംക്രമിപ്പിക്കാന്‍ കടമ്മന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാവുകളില്‍ നിന്നോ പടയണിക്കോലങ്ങളില്‍ നിന്നോ പത്രത്താളില്‍ നിന്നോ കടമ്മന്റെ കവിതയിലേക്ക് വന്നു ചേരാന്‍ വാക്കുകള്‍ക്ക് നിരോധനമൊന്നും ഉണ്ടായിരുന്നില്ല. സ്വത്വത്തിലേക്ക് സമകാലിക കേരളീയ യാഥാര്‍ത്ഥ്യത്തിലേക്ക് , മലയാളിത്തത്തിലേക്ക്, കൂടുതല്‍ കൂടുതല്‍ അന്വയിക്കപ്പെട്ടു, കടമ്മന്റെ കവിത.
വരമൊഴി എന്നതിനേക്കാള്‍ വാമൊഴിയായി അത് അടിയന്തരാവസ്ഥയുടെ നീചനാളുകളില്‍ പ്രത്യാശയ്ക്കും പ്രതിഷേധത്തിനും വെളിച്ചത്തിന്റെ വഴി നല്‍കി. സ്നേഹത്തിന്റെ വലിയ ഒരു ഒഴുക്കായിരുന്നു കടമ്മനിട്ട കവിത. സമ്പൂര്‍ണ നിമഗ്നതയുടെ കവിത. കവിതയില്‍ ഇത്രത്തോളം ആണ്ടുനില്‍ക്കുന്ന ഒരു കവിസ്വത്വം ഞാന്‍ മറ്റധികം കണ്ടിട്ടില്ല. അതെനിക്ക് പലപ്പോഴും ഉത്തേജിപ്പിക്കുന്ന വിസ്മയാനുഭവമായിരുന്നു. കൂടെ താമസിച്ചിരുന്ന കാലത്ത് പല സന്ദര്‍ഭങ്ങളിലും കടമ്മന്‍ കവിതയെഴുതുന്നത് ഞാന്‍ കണ്ടിട്ടുണ്ട്- രാത്രി വിളക്കണച്ച് താളത്തില്‍ ചൊല്ലിച്ചൊല്ലി മുറിയില്‍ നടന്ന് ഒരു കാവ്യഖണ്ഡം ഉളളില്‍ പൂര്‍ത്തിയാകുന്നത് , ശാന്തമായി കടലാസിലേക്ക് വടിവുറ്റ കൈയക്ഷരത്തിലേക്ക് അത് പകര്‍ന്നു വയ്ക്കുന്നത്. രാവിലെ ഉണര്‍ന്ന് എണീറ്റുവന്നാല്‍ ആദ്യം അത് ചൊല്ലിക്കേള്‍പ്പിക്കും, അധികവും കണ്ണടച്ചിരുന്ന്.

തൃശൂരിലെ ഒരു രാത്രിയില്‍ പടിഞ്ഞാറെ ചിറയില്‍ പാതിരാത്രിയ്ക്ക് കേട്ട പാവങ്ങള്‍ തുണിയലക്കുന്ന ശബ്ദത്തില്‍ നിന്നാണ് പുലരുമ്പോഴേക്ക് 'അലക്ക്' എന്ന കവിത കടമ്മനില്‍ പൂര്‍ത്തിയായത്. ശാന്തയുടെ പല ഖണ്ഡങ്ങളും ഇങ്ങനെ രാത്രിയിലൂടെ പുലര്‍വെട്ടത്തിലേക്ക് വന്നെത്തുന്നതിന് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. വളരെക്കാലമെടുത്ത് ശ്രമിച്ച് കര്‍മ്മക്ഷമതയോടും കാര്യക്ഷമതയോടും ആവുന്നത്ര ആഴത്തിലും വ്യാപ്തിയിലും ഒരു കവിതയെ പിന്തുടര്‍ന്ന് കൊണ്ടു നടന്ന് ഒതുക്കി വളര്‍ത്തി മാത്രം ലോകത്തേയ്ക്ക് വിടുകയായിരുന്നു കടമ്മന്റെ പതിവ്. ശാന്ത ഇതിന്റെ നല്ല ഉദാഹരണമാണ്. എഴുതി തീര്‍ന്നതുമായി പ്രസ്സിലേക്ക് ഓടുന്ന കവിയായിരുന്നില്ല കടമ്മന്‍. എഴുതിക്കഴിഞ്ഞ് കൂട്ടുകാരുടെ ചെറു സദസ്സുകളിലേക്ക് ചൊല്ലിനടന്ന് അതീവ സ്വകാര്യമായ ഒരു സ്വയംബോദ്ധ്യം വന്നതിനുശേഷം മാത്രം കവിത പ്രസിദ്ധീകരണത്തിന് കൊടുക്കുന്നതാണ് കടമ്മന്റെ രീതിയായി ഞാന്‍ കണ്ടിട്ടുളളത്.

അടിവാരത്തില്‍ നിന്ന് രാത്രിയില്‍ കൊടുമുടിയിലേക്ക് കയറിപ്പോകുന്ന നാളങ്ങളുടെ കാഴ്ചയാവാറുണ്ട് പലപ്പോഴും കടമ്മനിട്ട കവിതയുടെ അനുഭവം. ചരിത്രത്തിന്റെ കൊടുമുടിയിലേക്ക് വെളിച്ചത്തിന്റെ കാലൊച്ചയില്ലാത്ത ആരോഹണം. മനുഷ്യചരിതത്തിലെ ഏതൊക്കെയോ കാലങ്ങളില്‍ കാട്ടാളരുടേയോ പോരാളികളുടേയോ പ്രണയികളുടേയോ കണ്ണുകളില്‍ നിന്ന് ഉദിച്ചവയാണെന്ന് തോന്നും ആര്‍ക്കും കെടുത്താനാവാത്ത ജീവിതേച്ഛയുടെ ആ പന്തങ്ങള്‍. അവ നെഞ്ചത്തുകുത്തിയാണ് കടമ്മന്റെ ഓരോ വാക്കും നില്‍ക്കുന്നത്.

കൊട്ടിപ്പാടിയ രാത്രികള്‍
നെടുമുടി വേണു
തിരുവരങ്ങ് നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് കടമ്മനിട്ടയുമായി കൂടുതല്‍ അടുത്തത്. കവിയരങ്ങ് സമ്പ്രദായം അയ്യപ്പപ്പണിക്കരുടെയും മറ്റും നേതൃത്വത്തില്‍ തുടങ്ങിയ കാലം. കവിതകള്‍ ഉറക്കെ ചൊല്ലാനുള്ളതാണ് എന്ന് പൂര്‍ണ്ണമായി സ്ഥാപിച്ച കവിയായിരുന്നു കടമ്മനിട്ട. ശബ്ദഗാംഭീര്യവും പടയണിത്താളവും പടയണിപ്പാട്ടിന്റെ ശക്തിയും കരുത്തും ആ കവിതകളുടെ സൌന്ദര്യമായി.

അദ്ദേഹത്തോടൊപ്പം പലപ്പോഴും താളം പിടിക്കുകയും ഉറക്കെ പാടുകയും ചെയ്തിട്ടുണ്ട്. തിരുവരങ്ങിന്റെ നാടകവും കവിയരങ്ങുമായി ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു. പല രാത്രികളിലും ഉറക്കമിളച്ച് പാട്ടും നൃത്തവും കവിതകളുമൊക്കെയായി ഞങ്ങള്‍ കൂടി. തിരുവനന്തപുരം നികുഞ്ജം കാലഘട്ടം എടുത്തുപറയണം. സംവിധായകന്‍ ഭരതന്‍ സിമന്റില്‍ ഒരു കാളീരൂപം ഉണ്ടാക്കി. അതിനുമുന്നില്‍ പന്തം കൊളുത്തിവച്ച് കടമ്മനിട്ട കവിത അവതരിപ്പിക്കുമായിരുന്നു, എത്രയോ രാത്രികളില്‍. മറ്റാര്‍ക്കും വേണ്ടിയല്ല, സുഹൃത്തുക്കള്‍ക്കു വേണ്ടി. പിന്നീട് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്കു വന്നു. ഞങ്ങള്‍ തമ്മില്‍ കാണുന്നത് കുറഞ്ഞു. എങ്കിലും ഇടയ്ക്കൊക്കെ ഫോണില്‍ വിളിക്കും. നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യം നൂറുശതമാനം ഉള്ളില്‍ സൂക്ഷിച്ച മനുഷ്യനായിരുന്നു കടമ്മനിട്ട. പുറമേക്ക് പരുക്കനായി തോന്നാം. ഉള്ളില്‍ നിറച്ചും സ്നേഹമായിരുന്നു. ആശയപരമായും ശില്പപരമായും വലിയ മാറ്റം കവിതകളില്‍ കൊണ്ടുവരുന്നത് അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, കെ.ജി. ശങ്കരപ്പിള്ള, കാവാലം മുതലായവരൊക്കെയായിരുന്നു. അതിനു സാക്ഷിയാകാനും പലപ്പോഴും അതിന്റെ പ്രയോക്താവാകാനുമുള്ള അവസരം ഉണ്ടായി. ചങ്ങമ്പുഴയ്ക്കു ശേഷം വന്ന കവികളില്‍ പലരും ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കളായാണ് രംഗത്തുവന്നത്. ആ കാലത്താണ് ഒറ്റപ്പെട്ട ശബ്ദമായി ഇങ്ങനെയൊരു പുതിയ കവി വരുന്നത്. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാതാവുമ്പോഴാണല്ലോ അതിന് നഷ്ടം എന്നു പറയുന്നത്. ആ അര്‍ത്ഥത്തില്‍ 101 ശതമാനം നഷ്ടമാണ് കടമ്മനിട്ടയുടെ വേര്‍പാട്, എന്നെ സംബന്ധിച്ചിടത്തോളം.

ആ യുഗം തീര്‍ന്നു
ബാലചന്ദ്രന്‍ ചുള്ളിക്കാട്
അടിയന്തരാവസ്ഥക്കാലത്താണ് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുന്നത്. അന്ന് എനിക്ക് കൌമാരപ്രായം കഴിഞ്ഞിരുന്നില്ല. നിരവധി കവിത എഴുതിയിരുന്നെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ എന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നില്ല. വേദികളില്‍ കവിതചൊല്ലുകയായിരുന്നു എന്റെ മാര്‍ഗം. അങ്ങനെ വിവിധ വേദികളില്‍,കവിയരങ്ങുകളില്‍ വച്ച് കടമ്മനിട്ടയുമായുള്ള പരിചയം ദൃഢമായി. പിന്നീട് ആ വ്യക്തിബന്ധം വളര്‍ന്ന് ഉറച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ ഞങ്ങള്‍ ഒരുമിച്ച് കവിതകള്‍ ചൊല്ലി. കലാലയങ്ങളിലെന്നല്ല അങ്ങാടികളിലും തെരുവോരങ്ങളിലും കുഗ്രാമങ്ങളിലും ഉത്സവപ്പറമ്പുകളിലും കവിത ചൊല്ലിയിട്ടുണ്ട്. വളരെക്കാലം കടമ്മനിട്ടയോടൊപ്പം കവിത ചൊല്ലാനിടയാകുകയും കേള്‍ക്കുകയും ചെയ്തതോടെ കടമ്മനിട്ട കവിതകളോട് ഗ്രാമ-നഗരങ്ങളിലെ ജനങ്ങള്‍ക്കുള്ള സമീപനം എനിക്കടുത്തറിയാന്‍ കഴിഞ്ഞു.

സര്‍വ്വകലാശാലാ ബുദ്ധിജീവികളുടെ ചര്‍ച്ചാവിഷയം മാത്രമായിരുന്ന ആധുനിക കവിതയെ സാധാരണ ജനങ്ങളുടെ ഉജ്ജ്വലമായ സാംസ്കാരിക അനുഭവമാക്കിയ വ്യക്തിയാണ് കടമ്മനിട്ട. വ്യക്തിവാദത്തിലും അസ്ഥിത്വവാദം പോലുള്ള ദര്‍ശനഭ്രമങ്ങളിലും കുടിങ്ങിക്കിടന്നിരുന്ന ആധുനിക കവിതയ്ക്ക് സാമൂഹികവും വിപ്ളവകരവുമായ ഉള്ളടക്കം നല്‍കിയത് കടമ്മനിട്ടയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് ആധുനിക മലയാള കവിതയുടെ ശക്തി-സൌന്ദര്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചത്. മറ്റ് ആധുനിക കവികള്‍ മലയാള കാവ്യ പാരമ്പര്യത്തെ തിരസ്കരിക്കുകയും പാശ്ചാത്യ കാവ്യ സംസ്കാരത്തെ സ്വീകരിക്കുകയും ചെയ്തപ്പോള്‍ കടമ്മനിട്ട മലയാളകാവ്യ സംസ്കാരത്തില്‍ ഉറച്ചുനിന്ന് പുതിയൊരു പാരമ്പര്യം സൃഷ്ടിച്ചു. മലയാളിയുടെ കാവ്യ സംസ്കാരത്തില്‍ നിന്നുതന്നെ സ്വാഭാവികമായി ഉരിത്തിരിഞ്ഞ ഒരു ആധുനികതയായിരുന്നു കടമ്മനിട്ടയുടെ കവിത. അതൊരിക്കലും ഇറക്കുമതി ചരക്കായി കാവ്യാസ്വാദകര്‍ക്ക് അനുഭവപ്പെട്ടില്ല. പാശ്ചാത്യ ദര്‍ശനങ്ങളില്‍ നിന്നല്ല കേരളീയ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണ് കടമ്മനിട്ടയുടെ കവിത ഊര്‍ജം സംഭരിച്ചത്. രാഷ്ട്രീയമായതെല്ലാം വ്യക്തിപരവും, വ്യക്തിപരമായതെല്ലാം രാഷ്ട്രീയവുമായി കാണുന്ന ആരോഗ്യകരമായ സാമൂഹിക പ്രതിബദ്ധതയുള്ള തനി കേരളീയമായ ഒരു ജീവിതദര്‍ശനം കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കാവ്യ പ്രപഞ്ചത്തില്‍ സാക്ഷാത്കരിച്ചു. വ്യക്തിപരമായി ഒരു ജ്യേഷ്ഠ സഹോദരന്റെയും സ്നേഹസമ്പന്നനായ കാരണവരുടെയും സ്ഥാനമായിരുന്നു കടമ്മനിട്ടയ്ക്ക് എന്റെ ജീവിതത്തില്‍. അദ്ദേഹത്തിന്റെ തിരോധാനം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്റെ തിരോധാനം കൂടിയാണ്.

കാതോര്‍ക്കുക, എവിടെയോ പടയണിയുടെ തപ്പുകള്‍
പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള
കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി പ്രസിദ്ധനാകുന്നതിന് മുമ്പ് ഒരിക്കല്‍ എന്നെ വിളിച്ചു. ടാ...... വാ......
നോക്കുമ്പോള്‍ കണ്ടു ഒരു കാപ്പിരിത്തലയന്‍. ചുരുണ്ടിരുന്ന മുടികള്‍ തോളിലേക്ക് വീണു കിടക്കുന്നു. ശരീരത്തിന്റെ നിറം കറുപ്പാണ്. എന്നെക്കാള്‍ 10 വയസിന്റെ മൂപ്പുകൂടും. കയറി ച്ചെന്നപ്പോള്‍ കുട്ടിയമ്മ കാപ്പിയും ചൂടു ദോശയും തന്നു.

കവിത കേള്‍ക്കണോ? കടമ്മനിട്ട ചോദിച്ചു. തറവാട്ടിലെ ഇടുങ്ങിയ ഒരു മുറിയില്‍ നിലത്തിരുന്ന് കവി " ഒരു പാട്ട്" ചൊല്ലിക്കേള്‍പ്പിച്ചു. പിന്നീട് കവി നാടിനപ്പുറത്തേക്ക് വളര്‍ന്നു. കാറുമായി വന്ന് ഒരിക്കല്‍ വിളിച്ചു. ടാ..... വാ. കേറ് കവിയരങ്ങാ, തപ്പുകൂടി എടുത്തോ. നീയും രണ്ട് പടേനി പാട്ടുപാടണം. ഞാന്‍ കവിത ചൊല്ലുമ്പോള്‍ നീ നീട്ടിക്കൊട്ടണം.

മദ്യപാനം നിറുത്തി കടമ്മനിട്ട ബൈപാസ് ഓപ്പറേഷന് വിധേയനായി. അപ്പോഴും എന്നെ വിളിച്ചു ടാ..... വാ, പക്ഷേ, ഞാനത് കേട്ടോ ഇല്ലയോ എന്നറിഞ്ഞു കൂടാ....

ജീവിതത്തിന്റെ വിരാമ സന്ധ്യകളില്‍ കടമ്മനിട്ട എങ്ങനെയായിരുന്നു. ഞാന്‍ കാണാന്‍ പോയില്ല. അതിന് ധൈര്യം എനിക്കുണ്ടായില്ല. കേട്ടറിവുവച്ച് മലയാളത്തിന്റെ ഈ മഹാകവി ശയ്യയില്‍ ചരിഞ്ഞ് കിടക്കുകയായിരുന്നു. അപ്പോഴും കടിഞ്ഞൂല്‍ പൊട്ടനായ കവി എന്നെ ടാ...... എന്നു വിളിച്ചിട്ടുണ്ടാകണം. പക്ഷേ, ഞാനത് കേള്‍ക്കുന്നില്ല. കവിക്ക് പ്രിയങ്കരമായ കടമ്മനിട്ട പടയണിയുടെ തപ്പുകള്‍ മുഴങ്ങുന്നു. പാടുന്നവര്‍ ആരാണ്....... അറിഞ്ഞുകൂടാ....

നനയുന്ന കണ്ണുകള്‍ മന്ത്രിക്കുന്നത്
പഴവിള രമേശന്‍
രാഷ്ട്രീയക്കാരനാകുന്നതിനു മുന്‍പ് എല്ലാവരുടെയും കവിയും സുഹൃത്തും മാത്രമായിക്കഴിഞ്ഞിരുന്ന കടമ്മനിട്ട തിരുവനന്തപുരത്തുണ്ടായിരുന്ന അവസരത്തില്‍ ഏറിയ പങ്കും എന്റെ വീട്ടില്‍

എന്നോടൊത്തുകഴിഞ്ഞിരുന്നുവെന്ന് പറയുന്നത് ഒരു അവകാശവാദമൊന്നുമല്ല. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള പൂര്‍വജന്മ സുകൃതംപോലെയായിരുന്നു ആ ബന്ധം.

1968-ല്‍ കടമ്മനിട്ട തിരുവനന്തപുരത്ത് വരുന്നതിനുമുന്‍പുതന്നെ എം. ഗോവിന്ദനില്‍നിന്ന് കത്തുകള്‍ വഴി ഇങ്ങനെയൊരു സുഹൃത്തിന്റെ തിരുവനന്തപുരത്തെ വരവിനെക്കുറിച്ച് അറിഞ്ഞിരുന്നു. കടമ്മനിട്ട തിരുവനന്തപുരത്തുവന്നിട്ട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടില്ല. അന്വേഷണത്തില്‍ വന്ന കടമ്മനിട്ടയുടെ ഞാന്‍, താറും, കുറ്റിച്ചൂലും തുടങ്ങിയ കവിതകള്‍ അതിലെ ചില പ്രത്യേക പ്രയോഗങ്ങള്‍ മറ്റുചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് ഞാന്‍ വായിച്ചിരുന്നു. ഇതൊന്നും ഞങ്ങള്‍തമ്മില്‍ ബന്ധപ്പെടാനുള്ള ഘടകങ്ങളായിരുന്നില്ല. ഇതിനിടയ്ക്കുവച്ചുതന്നെ ഗ്രന്ഥശാലാസംഘത്തിലും മാറ്റുരച്ച് കടമ്മനിട്ട കവിത ചൊല്ലുന്നതും കേട്ടു. കടമ്മനിട്ടയുടെ കവിതയിലെ മതപരമായ ചില അനുഷ്ഠാനാംശങ്ങളായിരിക്കണം അദ്ദേഹത്തിന്റെ കവിതയില്‍ നിന്നും ആ ചൊല്ലലിന് പല പ്രത്യേകതയുണ്ടായിരുന്നിട്ടും ആ ഘട്ടങ്ങളില്‍ എന്നെ അകറ്റിനിറുത്തിയത്. 1968 ആദ്യമാസത്തിലോ മറ്റോ ആണ് കടമ്മനിട്ടയുടെ കാട്ടാളന്‍ എന്ന കവിത കൌമുദിയില്‍ വന്നത്. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ ഏല്പിച്ച കവിത വൈകുന്നേരങ്ങളില്‍ കൌമുദിയില്‍പ്പോയി മാറ്ററുകള്‍ നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്ന ഞാന്‍ കൌമുദിക്ക് കൊടുക്കുകയായിരുന്നു. കാട്ടാളന്‍ ചൊല്ലിച്ചൊല്ലി കേരളത്തിന്റെ ഒരു പുതിയ കാവ്യാനുഭവമാക്കി കടമ്മന്‍ മാറ്റിയത് പിന്നീട് എത്രയോ കഴിഞ്ഞാണ്.

ഒന്നിച്ചുള്ള ജീവിതവും യാത്രകളുംകൊണ്ട് ഞങ്ങള്‍ തമ്മിലുള്ള ജീവിതത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ ഞങ്ങള്‍ക്കുതന്നെ തിട്ടപ്പെടുത്താനാകാത്തതാണ്. ഈ യാത്രകളിലും ജീവിതത്തിലും എടുത്തുപറയേണ്ട കഥാപാത്രങ്ങള്‍ എത്രയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, രാഷ്ട്രീയത്തിലും സാഹിത്യത്തിലുമുള്ള നൂറുനൂറുപേര്‍. കടമ്മനിട്ട കവിത ശബ്ദതാളങ്ങളുടെ ആരോഹണാവരോഹരണങ്ങളില്‍ കേരളത്തെ മൊത്തത്തില്‍ അമ്മാനമാടിച്ചെന്നുതന്നെ പറയാം.

1976 ല്‍ പാരീസ് വിശ്വനാഥന്റെ നേതൃത്വത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കടമ്മനുമൊന്നിച്ച് ഒരു പെട്രോള്‍ ജീപ്പില്‍ 'സാന്‍ഡ്' എന്ന ഫിലിം എടുക്കാന്‍ വേണ്ടികൂടി ഇന്ത്യമുഴുവന്‍ നാലഞ്ചുമാസം നീണ്ടുനിന്ന ഒരു യാത്ര നടത്തിയപ്പോഴാണ് കടമ്മനിട്ട എന്ന മനുഷ്യനെ എനിക്ക് പൂര്‍ണമായി മനസ്സിലായത്. ഇന്ത്യയിലുള്ള അമ്പലങ്ങളുടെ സാത്വിക സംസ്കൃതി കടമ്മനിട്ട എന്ന കാട്ടാളനില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത് അദ്ഭുതപൂര്‍വം നോക്കിനില്‍ക്കാനുള്ള നൂറുനൂറു അവസരങ്ങളാണ് ഈ യാത്രയില്‍ എനിക്ക് ഉണ്ടായത്. ആ കവിതയെ ഞാന്‍ പലപ്പോഴും നിഷ്കരുണം സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വേദനിച്ചുപോകുന്നു. എതിര്‍ത്ത് ഒരക്ഷരം പറയാതെ ശിശുസഹജമായ ഭാവശുദ്ധിയില്‍ അലിഞ്ഞുചേര്‍ന്നുള്ള ഒരു മന്ദഹാസംമാത്രമേ ആ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ എന്നോര്‍ക്കുമ്പോള്‍.

ജാതകം എന്ന കവിതയാണ് ഏറ്റവും ഒടുവിലെഴുതിയത് എന്നുതോന്നുന്നു. എന്റെ വീട്ടില്‍വച്ച് കുടുംബജോത്സ്യം എന്ന പുസ്തകം വായിച്ചു രണ്ടുമൂന്നു ദിവസം കഴിച്ചത് ഞാനോര്‍ക്കുന്നു. സ്വതേ വളരെ ദിവസങ്ങളെടുത്തുമാത്രം കവിത എഴുതി തീര്‍ക്കാറുള്ള കടമ്മനിട്ട ഈ കവിത മൂന്നുനാലുദിവസം കൊണ്ട് എഴുതിത്തീര്‍ത്തു. ചില ഭാഗങ്ങള്‍ വൈകുന്നേരങ്ങളിലും മറ്റും നടക്കാനിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തുവച്ച് തിരിച്ചുവരുമ്പോള്‍ എഴുതുമായിരുന്നു. ഓര്‍മ്മശക്തിയുടെ ഒരു മഹാമേരു എന്ന വിശ്വസിക്കാവുന്ന കടമ്മനിട്ട എന്നും ഒരുപറ്റം കവിതകളെ മനസ്സില്‍ കൊണ്ടുനടക്കുക പതിവായിരുന്നു. ഈ കൂട്ടത്തില്‍ താന്‍ പണ്ടെഴുതിയ കവിതകളും എഴുതാന്‍ പോകുന്ന കവിതകളും എഴുത്തച്ഛന്‍ കവിതകളും ശങ്കരാചാര്യരുടെയും വില്വമംഗലം സ്വാമിയുടെയും മറ്റും കവിതകളുമുണ്ടാകും. ആശയങ്ങള്‍ പടര്‍ന്നുകയറുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ അച്ഛന്റെ ശി ഷ്യനായിരുന്ന കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് പടയണിയില്‍ അവശേ ഷിക്കുന്ന ഏകകണ്ണി. കടമ്മനിട്ട തന്റെ കവിതയുടെ ഈടുവയ്പു മുഴുവന്‍ വാസുദേവന്‍പിള്ളയെ ഭദ്രമായി ഏ ല്പ്പിച്ച സംതൃപ്തി എന്നും പ്രകടിപ്പി ച്ചിരുന്നു.

തന്റെ കവിതയില്‍ ഒരു കഥാപാത്രമായിത്തന്നെ അവതരിച്ച് മായാത്ത സ്മൃതി മുറ്റിനല്‍കിയിട്ടുള്ള ശാന്ത എന്ന കടമ്മനിട്ടയുടെ ഭാര്യ മലയാള സാഹിത്യത്തിലെ അപൂര്‍വത അവകാശപ്പെടാവുന്ന ഒരു കാവ്യബിംബമാണ്. ശാന്തയെന്ന കവിതയില്‍ത്തന്നെ വയര്‍ പൊരിഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കളുടെ പേര് പറയുന്നില്ലെങ്കിലും കടമ്മനിട്ടയുടെ വീടുമായി അടുപ്പമുള്ളവരെല്ലാം അവരുടെ ചുണ്ടുകൊണ്ടും മനസ്സുകൊണ്ടും ഗീതയെന്നും ഗീത് കൃഷ്ണനെന്നും ആ കവിതയുടെ താളത്തിലല്ലാതെയെങ്കിലും മന്ത്രിക്കുന്നതും മറ്റൊരനുഭവമാണ്.

2008 ഏപ്രില്‍ 31ല്‍ നാല്പതുകൊല്ലമാകുന്ന ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് എന്തോ ചില പ്രത്യേകതകളുണ്ടെന്ന് എന്റെ നനയുന്ന കണ്ണുകള്‍ എന്നോട് പറയുന്നു. കാപട്യത്തിനും കാര്‍ക്കശ്യത്തിനും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ഈ നനയുന്ന കണ്ണുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു.

കാട്ടാളന്‍ ജയിച്ചു
ചെമ്മനം ചാക്കോ
കവിതയോട് തെല്ലും ആഭിമുഖ്യം ഇല്ലാതിരുന്ന ആളുകളെ കവിയരങ്ങുകളിലെ ചൊല്‍ക്കാഴ്ചകളിലൂടെ കവിതാ പ്രണയികളാക്കി.അങ്ങനെ മലയാളകവിതയുടെ വിഹാരരംഗം അതിവിപുലമാക്കാന്‍ സാധിച്ചു എന്നതാണ് കടമ്മനിട്ടയുടെ മുഖ്യ സംഭാവന.

കോഴിക്കോട് വച്ച് എന്‍.എന്‍.കക്കാടിന് വയലാര്‍ അവാര്‍ഡ് നല്‍കുന്ന സമ്മേളനത്തിന്റെ തലേദിവസത്തെ അനുഭവമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഒരു മദ്യപാനിയല്ലെങ്കിലും അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കടമ്മനോടൊപ്പം പങ്കുചേരുന്ന സ്വഭാവക്കാരനായിരുന്നു ഞാന്‍. ഞങ്ങള്‍ ഒരു ഹോട്ടലിന്റെ രണ്ടുമുറികളിലാണ് താമസം. ഞാനും കുഞ്ഞുണ്ണി മാഷും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഒരു മുറിയില്‍. കടമ്മനിട്ടയും കുറെ ആരാധകരും മറ്റൊരു മുറിയില്‍. അവര്‍ പാനോത്സവത്തിന് പുറത്തെവിടെയോ പോയി രാത്രി രണ്ടു മണിക്കാണ് തിരിച്ചെത്തിയത്. എന്റെ വാതിലില്‍ അതിശക്തമായ മുട്ടുകേള്‍ക്കുന്നു.
കടമ്മനിട്ട ഇങ്ങനെ വിളിച്ചു പറയുന്നുമുണ്ട്. 'ചെമ്മനത്തിന് മദ്യപിക്കണം, എനിക്കറിയാം. എന്റെ കൂടെ മദ്യപിക്കണം. പുറത്തിറങ്ങി വരണം' ഈ സമയത്ത് ഞാന്‍ വിഷ്ണുനാരായണന്റെയും കുഞ്ഞുണ്ണിമാഷിന്റെയും നടുവില്‍ നിസ്സഹായനായി കിടക്കുകയായിരുന്നു.

അവസാനം മുറി തുറന്നിറങ്ങി ചെറിയ സത്കാരത്തില്‍ ഞാനും പങ്കാളിയായി. അതിനുശേഷമാണ് എന്റെ സുഹൃത്തിന്റെ ശൌര്യം ശമിച്ചത്. പിന്നീട് കടമ്മനിട്ട മദ്യപാനം പാടേ ഉപേക്ഷിച്ചു.

രണ്ടാഴ്ച മുമ്പ് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ കടമ്മനെ കാണുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, രംഗബോധമില്ലാത്ത മരണമെന്ന 'കാട്ടാളന്‍' എന്റെ കടമ്മനെ തട്ടിക്കൊണ്ടുപോയി.

ഗ്രാമ കവി
ഇ.വി. ശ്രീധരന്‍
ജീവിതത്തില്‍ ഒരു തവണ ഞാന്‍ ആനപ്പുറത്തു കയറിയിട്ടുണ്ട്. അത് കടമ്മനിട്ട കാരണമായിരുന്നു. കടമ്മനിട്ട ഗ്രാമത്തില്‍ വച്ച്. കവിയുടെ വീട്ടില്‍ പലതവണ താമസിച്ചിട്ടുണ്ട്, ഞാന്‍. അപ്പോഴെല്ലാം, എല്ലാതവണയും ആ ഗ്രാമം മുഴുക്കെ എന്നെയും കൊണ്ടുപോയിട്ടുണ്ട്. ആ ഗ്രാമത്തിന്റെ കവിയായിരുന്നു കടമ്മനിട്ട. കവിതയെ ജനകീയമാക്കിയ ശ്രേഷ്ഠകവി. കേരളത്തില്‍ ആര്‍ക്കും കിട്ടാത്ത ഒരു ദേശീയതാളം, പടയണിയുടെ താളം, സ്വായത്തമാക്കിയ ആള്‍. ഒരു ദേശവും ദേശീയതാളവും കിട്ടിയിട്ടുള്ള ആള്‍. അദ്ദേഹം ആത്മാവില്‍ തന്നെ ജനപക്ഷത്തു നിന്നു. കടമ്മനിട്ട കമ്മ്യൂണിസ്റ്റാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. ആറന്മുളയില്‍ നിന്ന് മത്സരിച്ചു ജയിച്ചപ്പോഴും അത് കമ്മ്യൂണിസ്റ്റ് ലേബലില്‍ ഉണ്ടായ വിജയമാണെന്നും തോന്നിയിട്ടില്ല. നല്ല കവിത എഴുതി ജനകീയ കവിയായ ആദ്യത്തെയാള്‍ കടമ്മനിട്ടയായിരിക്കും. ജനകീയവിഷയം ഉപയോഗിക്കാതെയാണ് അദ്ദേഹം ഇത് സാധിച്ചത്. ഞാന്‍ പേട്ടയില്‍ താമസിക്കുമ്പോള്‍ വീട്ടില്‍ ഇടയ്ക്കിടെ വരും, ജൂബയും തോള്‍സഞ്ചിയുമായി. ഇടയ്ക്ക് മുടി പറിച്ചെറിയുന്നതു കാണാം. അപ്പോള്‍ മനസ്സിലാക്കണം, കവിതയില്‍ ഒരു വാക്ക് കിട്ടുന്നില്ലെന്ന്. കവിതയില്‍ ഒരു വാക്കിനു വേണ്ടി മുടി പറിച്ചെറിയുന്ന കവി.

എന്റെ കടമ്മന്‍
ഡി. വിനയചന്ദ്രന്‍
എന്റെ ഏറ്റവുമടുത്ത ജ്യേഷ്ഠനാണ് വിട്ടുപോയിരിക്കുന്നത്. കവികള്‍ എന്നതിനപ്പുറം 70-കള്‍ മുതല്‍ നിരന്തരമായി അടുപ്പം പുലര്‍ത്തിപ്പോരുന്ന ഒരാള്‍ പെട്ടെന്ന് വിട്ടുപോകുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാനാവുന്നില്ല.

ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ഞങ്ങള്‍ ഇരുവരുടെയും സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മറ്റേതൊരാള്‍ക്കും, ഏതൊരു കവിക്കും ഉള്ളതിലേറെ വ്യക്തിപരമായ അടുപ്പം ഞാനും കടമ്മനിട്ടയും തമ്മിലുണ്ട്. ഞാന്‍ കടമ്മന്‍ എന്നാണ് വിളിക്കാറ്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ഞാനും ഒരുമിച്ചായിരുന്നു, എപ്പോഴും. അവര്‍ രണ്ടുപേരും പോയി. വായന കൊണ്ടുമാത്രം കവികളെ അറിഞ്ഞിരുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറി, കവിത ആളുകളുടെ അടുത്തേക്ക് നടന്നു ചെല്ലുന്നത് നാം കാണുന്നത്, കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും മറ്റും രംഗപ്രവേശത്തോടെയാണ്. അക്കാലത്തെ കവിയരങ്ങുകളുടെയും നാട്ടരങ്ങുകളുടെയും മറ്റും ഓര്‍മ്മകള്‍ നിറയുകയാണ്.

കേരളത്തിലെന്നല്ല, മലയാളികള്‍ ഉള്ളിടങ്ങളിലെല്ലാം കടമ്മനിട്ട കവിതയുമായി സഞ്ചരിച്ചു. എപ്പോഴെല്ലാം എനിക്ക് പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം എനിക്കു തുണയായി നിന്നിട്ടുണ്ട്.

കടമ്മനിട്ട വന്നപ്പോള്‍
പ്രൊഫ. കെ.വി. തമ്പി
എം. ഗോവിന്ദന്‍ പ്രസിദ്ധീകരിച്ച സമീക്ഷയിലാണ് കടമ്മനിട്ട എന്ന കവിയുടെ അരങ്ങേറ്റം. അതില്‍ വന്ന ഏതാനും കവിതകളാണ് പത്തനംതിട്ടയില്‍ ഇരുന്നുകൊണ്ട് സമീപ ഗ്രാമവാസിയായ ഈ നവാഗത കവിയെക്കുറിച്ചുള്ള അന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. 60 കള്‍ തീരുമ്പോഴേക്കും കടമ്മനിട്ട തിരുവനന്തപുരത്ത് ജോലിക്കെത്തി. നാട്ടില്‍ വന്നുപോകുന്ന രീതിയുമായി. ഈ സാഹചര്യത്തിലാണ് എത്രയോ കാലമായി തേടിയ കവിയെ നേരിട്ട് കൈയില്‍ കിട്ടിയത്. ഞങ്ങള്‍ തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസമേ ഉള്ളൂ. മൂന്ന് വയസ് മൂത്തത് കടമ്മനിട്ടയാണെങ്കിലും എന്നെ മാഷെ എന്നാണ് വിളിക്കുക. കാരണം, അദ്ദേഹത്തിന്റെ മകളെയും മകനെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിപ്പിച്ചു എന്നാണ് ഓര്‍മ്മ. പിന്നീട് ഈ കൂട്ടുകെട്ട് കൂടുതല്‍ ദൃഢമായി. അടിയന്തരാവസ്ഥ കാലത്താണ് കടമ്മനിട്ട തന്റെ മാസ്റര്‍പീസ് കവിതകളെഴുതിയത്. ശാന്ത, നഗരത്തില്‍ പറഞ്ഞ സുവിശേഷം തുടങ്ങിയവ. ഇവയുടെ കയ്യെഴുത്ത് പ്രതിയുമായി മുറിയില്‍ വരുമായിരുന്നു. മുറിയിലിരുന്ന് ഘനശാരീരത്തില്‍ പാടുമായിരുന്നു. കവിതയെപ്പറ്റിയുള്ള അഭിപ്രായം ഞാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. "നഗരത്തില്‍ പറഞ്ഞ സുവിശേഷത്തി"ന്റെ അവസാന ഖണ്ഡിക അങ്ങനെയാണ് മാറ്റിയെഴുതുന്നത്. ഇക്കാലത്താണ് ജോണ്‍ എബ്രഹാമിന്റെ വരവ് പോക്കുകള്‍. ജോണും കടമ്മനിട്ടയും ഞങ്ങളും ചേര്‍ന്ന് നയന ഫിലിം സൊസൈറ്റി സംഘടിപ്പിച്ചു. കൂട്ടത്തില്‍ മീരാസാഹിബും ഉണ്ടായിരുന്നു. പയനിയര്‍ ട്യൂട്ടോറിയല്‍ കോളേജില്‍വച്ച് അഞ്ച് രൂപ ടിക്കറ്റില്‍ ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് കടമ്മനിട്ടയുടെ കവിയരങ്ങ് നടത്തി. അദ്ധ്യക്ഷന്‍ ജോണായിരുന്നു.

ഒരു കടമ്മനിട്ട അനുഭവം
വി.വി. വേണുഗോപാല്‍
എണ്‍പതുകളിലാണ്. എറണാകുളത്ത്. ഒരു രാവിലെ സിറ്റി ബസ്സില്‍ ബാലനെ (ചുള്ളിക്കാട്) കണ്ടു.
"എടോ, നമുക്ക് ഒരു സ്ഥലംവരെ പോകാം?"
"പിന്നെന്താ."
നേരെ ട്രാന്‍സ്പോര്‍ട്ട്സ്റ്റാന്റിലേക്ക്. ചെന്നെത്തിയത് കടമ്മനിട്ടയിലാണ്. സ്വന്തം കവിക്ക് നാട്ടുകാര്‍ സ്വീകരണമൊരുക്കിയിരിക്കുന്നു-വൈകുന്നേരം. നാട്ടിലാകെ ഉത്സവപ്രതീതി. മഹാരാജാസ് കോളേജിലെ മലയാളം പ്രൊഫസറും അന്നാട്ടുകാരനുമായ സുഗതന്‍ സാര്‍ ഞങ്ങള്‍ക്ക് ആതിഥേയന്‍. തോട്ടില്‍കുളിച്ച് ഉന്മേഷഭരിതരായി നെല്ലിന്‍തണ്ടു മണക്കും വഴികളിലൂടെ ഞങ്ങള്‍ സമ്മേളനസ്ഥലത്തേക്ക്. സന്ധ്യാസമയം. പി.ജിയുടെ പ്രസംഗം വീടും നാടും കടലും താണ്ടി അന്തര്‍ദ്ദേശീയ തലത്തിലേക്ക് കത്തിക്കയറുകയാണ്. ഇപ്പോള്‍ 'അതിവൃഷ്ടികളും അത്യുഷ്ണങ്ങളും അകലങ്ങളില്‍' അല്ല.... പിന്നെ കവിയരങ്ങിന്റെ ഊഴമായി. ആദ്യം കവിത ചൊല്ലിയത് 'കടമ്മനിട്ട'. പിന്നെ കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും 'കടമ്മനിട്ട'. ആകെ 'കടമ്മനിട്ടക്കവിത'മയം.

സാക്ഷാല്‍ കവി കടമ്മനിട്ട മാത്രം ആ ഭാഗത്തെങ്ങുമുണ്ടായിരുന്നില്ല. കവിത ചൊല്ലിയവര്‍ കൂലിപ്പണിക്കാരും എന്‍.ജി.ഒമാരും മറ്റും മറ്റുമായ കടമ്മനിട്ടക്കാരായിരുന്നു. അവര്‍ ചൊല്ലിയത് അവരുടെ സ്വന്തം കവിതകളായിരുന്നു. ദ്രാവിഡ താളത്തില്‍ ഉറഞ്ഞാടുന്ന കടമ്മനിട്ടഛായയിലുള്ള ഉശിരന്‍ കവിതകള്‍. ഒ.എന്‍.വി സാറിന്റെ പ്രയോഗം കടമെടുത്താല്‍ രൌദ്ര സങ്കീര്‍ത്തനങ്ങള്‍. കവി കടമ്മനിട്ടയ്ക്ക് പെട്ടെന്നെന്തോ അത്യാവശ്യം നിമിത്തം വന്നുചേരാന്‍ സാധിക്കാതെ പോയത് യാതൊരു മുറുമുറുപ്പും ഉണ്ടാക്കിയില്ല എന്നതും ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം.

പിറ്റേന്ന് പുലര്‍ച്ചയ്ക്ക് മടക്കയാത്രയില്‍ പി.ജിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കടമ്മനിട്ട മാജിക്കിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചോ? ഇല്ല. അതിന്റെ ആവശ്യം ഇല്ലായിരുന്നു.

വിമര്‍ശിച്ചു സ്നേഹിച്ചും
അനില്‍ പനച്ചൂരാന്‍
കടമ്മനിട്ടയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ കവിത ചൊല്ലിക്കേട്ടപ്പോള്‍ അദ്ദേഹം ചൊടിച്ചില്ല. വാത്സല്യപൂര്‍വം ആശ്ളേഷിക്കുകയായിരുന്നു. നല്ലകവിത, എന്നൊരു പ്രശംസയും. അത്രയ്ക്ക് വലിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കുറത്തിയെത്തുന്നു എന്ന ആ കവിത ഒന്നിലധികം തവണ എന്നെക്കൊണ്ട് ചൊല്ലിച്ചു.

കടമ്മനിട്ട രാമകൃഷ്ണന്‍ നിയമസഭാ സാമാജികനായിരുന്ന കാലത്താണ് ആദിവാസി ഭൂമി ബില്ല് കേരളനിയമസഭ പാസാക്കുന്നത്. അന്ന് ബുദ്ധിജീവികളടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നിട്ടും കടമ്മനിട്ട ഇതിനെതിരെ മിണ്ടിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കടമ്മനിട്ടയിലെ കവി മരിച്ചുപോയോ എന്നു തോന്നിയ സന്ദര്‍ഭമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് കുറത്തിയെത്തുന്നു എന്ന കവിത എഴുതിയത്. നിയമസഭയിലേക്ക് കവിയെ കാണാനെത്തുന്ന കുറത്തിയെ നിയമപാലകര്‍ ആട്ടിപ്പായിക്കുന്നതായിരുന്നു കവിതയുടെ ഇതിവൃത്തം. ആദിവാസികളെക്കുറിച്ച് ആവേശത്തോടെ കവിത ചമയ്ക്കുകയും ചൊല്ലുകയും ചെയ്ത കടമ്മനിട്ട ബില്ലിനെതിരെ പ്രതികരിക്കാത്തതില്‍ മനംനൊന്തായിരുന്നു ഈ വിമര്‍ശനം.

Unknown said...

ആ വലിയ കവിക്ക് പകരം വയ്ക്കാന്‍ ഇനി മലയാളത്തില്‍ മറ്റൊന്നില്ല്ല