Wednesday, April 23, 2008
യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു
യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു .
അബുദാബി: കലാമണ്ഡലം ഗോപി യാശാനും പ്രമുഖ കഥകളി കലാകാരന്മാരും അണിനിരക്കുന്ന കഥകളി മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുഎഇയില്‍ അരങ്ങേറുന്നു. 24ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലും 25ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലുമാണ് കഥകളി അവതരിപ്പിക്കുന്നത്.'ആട്ടവിളക്ക്' എന്ന പേരില്‍ അവതരിപ്പിക്കുന്ന കഥകളിയില്‍ കലാമണ്ഡലം ഗോപിയാശാനോടൊപ്പം കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടയ്ക്കല്‍ കേശവന്‍, കലാമണ്ഡലം ഷണ്‍മുഖദാസ്, കലാമണ്ഡലം ഉദയകുമാര്‍, കലാമണ്ഡലം ബാലകൃഷ്ണപ്പിള്ള, സദനം വിജയന്‍ എന്നിവരും യുഎയിലെത്തും. ദുബായിലെ രഞ്ജിനി സജീവ്, തോമസ് വാച എന്നിവരും ഇവര്‍ക്കൊപ്പം ചേരും.സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ദുബായ് ആണ് ദുബായില്‍ പരിപാടിയുടെ സംഘാടകര്‍. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ അരങ്ങില്‍ 'കല അബുദാബി' കഥകളിയരങ്ങിന് നേതൃത്വം നല്കും. ദുബായ് കോണ്‍സുലേറ്റില്‍ നടക്കുന്ന ആദ്യ ദിവസത്തെ പരിപാടിയില്‍ സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാമണ്ഡലം സുജാത അവതരിപ്പിക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം എന്നിവ വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും. രാത്രി എട്ടിനാരംഭിക്കുന്ന കഥകളി പരിപാടിയില്‍ 'ഉത്തരാസ്വയംവരം', 'ദുര്യോധന വധം' എന്നീ കഥകള്‍ അരങ്ങേറും. ബൃഹന്നളയായി ഗോപിയാശാനും ദുര്യോധനനായി കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരും ഉത്തരനും രൗദ്രഭീമനായി കോട്ടയ്ക്കല്‍ കേശവനും വേഷമിടും.അബുദാബിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടങ്ങുന്ന പരിപാടിയില്‍ 'കുചേലവൃത്തം', 'കീചകവധം' എന്നീ കഥകള്‍ ആണ് അവതരിപ്പിക്കുക. പതിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ മധു (പാട്ട്), കലാമണ്ഡലം കൃഷ്ണദാസ്, ആസ്തികാലയം ഗോപകുമാര്‍ (ചെണ്ട), കലാമണ്ഡലം രാജ്‌നാരായണന്‍, ആസ്തികാലയം ശ്രീദാസ് (മദ്ദളം), കലാമണ്ഡലം ശിവരാമന്‍ (ചുട്ടി), അപ്പു ചെറുതുരുത്തി (വേഷം) എന്നിവരാണ് മറ്റു കലാകാരന്മാര്‍. 'മുദ്രക്യ' പാലക്കാട് ഏകോപനം നടത്തും.ദുബായിലെയും അബുദാബിയിലെയും പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മൂന്നു മാസം മുമ്പ് ഗോപിയാശാന്റെ നേതൃത്വത്തില്‍ യുഎഇയിലെ മൂന്ന് വേദികളില്‍ നടന്ന കഥകളി വിജയമായിരുന്നു. യുഎഇയിലെ കഥകളി പ്രേമികളുടെ ക്ഷണം സ്വീകരിച്ചാണ് കലാമണ്ഡലം ഗോപിയാശാനും സംഘവും കഥകളിയവതിരിപ്പിക്കാന്‍ വീണ്ടുമെത്തുന്നത്. കേരളത്തിന്റെ ഏറ്റവും പ്രശസ്തമായ 'കല'യെ യുഎഇയില്‍ അറബികളടക്കമുള്ള സദസ്സിനു മുന്നില്‍ ഒരിക്കല്‍ ക്കൂടി അവതരിപ്പിക്കുകയാണ് സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സും കല അബുദാബിയും.
Subscribe to:
Post Comments (Atom)
2 comments:
യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു
അബുദാബി: കലാമണ്ഡലം ഗോപി യാശാനും പ്രമുഖ കഥകളി കലാകാരന്മാരും അണിനിരക്കുന്ന കഥകളി മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുഎഇയില്‍ അരങ്ങേറുന്നു. 24ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലും 25ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലുമാണ് കഥകളി അവതരിപ്പിക്കുന്നത്.
'ആട്ടവിളക്ക്' എന്ന പേരില്‍ അവതരിപ്പിക്കുന്ന കഥകളിയില്‍ കലാമണ്ഡലം ഗോപിയാശാനോടൊപ്പം കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടയ്ക്കല്‍ കേശവന്‍, കലാമണ്ഡലം ഷണ്‍മുഖദാസ്, കലാമണ്ഡലം ഉദയകുമാര്‍, കലാമണ്ഡലം ബാലകൃഷ്ണപ്പിള്ള, സദനം വിജയന്‍ എന്നിവരും യുഎയിലെത്തും. ദുബായിലെ രഞ്ജിനി സജീവ്, തോമസ് വാച എന്നിവരും ഇവര്‍ക്കൊപ്പം ചേരും.
സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ദുബായ് ആണ് ദുബായില്‍ പരിപാടിയുടെ സംഘാടകര്‍. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ അരങ്ങില്‍ 'കല അബുദാബി' കഥകളിയരങ്ങിന് നേതൃത്വം നല്കും. ദുബായ് കോണ്‍സുലേറ്റില്‍ നടക്കുന്ന ആദ്യ ദിവസത്തെ പരിപാടിയില്‍ സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാമണ്ഡലം സുജാത അവതരിപ്പിക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം എന്നിവ വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും. രാത്രി എട്ടിനാരംഭിക്കുന്ന കഥകളി പരിപാടിയില്‍ 'ഉത്തരാസ്വയംവരം', 'ദുര്യോധന വധം' എന്നീ കഥകള്‍ അരങ്ങേറും. ബൃഹന്നളയായി ഗോപിയാശാനും ദുര്യോധനനായി കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരും ഉത്തരനും രൗദ്രഭീമനായി കോട്ടയ്ക്കല്‍ കേശവനും വേഷമിടും.
അബുദാബിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടങ്ങുന്ന പരിപാടിയില്‍ 'കുചേലവൃത്തം', 'കീചകവധം' എന്നീ കഥകള്‍ ആണ് അവതരിപ്പിക്കുക. പതിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ മധു (പാട്ട്), കലാമണ്ഡലം കൃഷ്ണദാസ്, ആസ്തികാലയം ഗോപകുമാര്‍ (ചെണ്ട), കലാമണ്ഡലം രാജ്‌നാരായണന്‍, ആസ്തികാലയം ശ്രീദാസ് (മദ്ദളം), കലാമണ്ഡലം ശിവരാമന്‍ (ചുട്ടി), അപ്പു ചെറുതുരുത്തി (വേഷം) എന്നിവരാണ് മറ്റു കലാകാരന്മാര്‍. 'മുദ്രക്യ' പാലക്കാട് ഏകോപനം നടത്തും.
ദുബായിലെയും അബുദാബിയിലെയും പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മൂന്നു മാസം മുമ്പ് ഗോപിയാശാന്റെ നേതൃത്വത്തില്‍ യുഎഇയിലെ മൂന്ന് വേദികളില്‍ നടന്ന കഥകളി വിജയമായിരുന്നു. യുഎഇയിലെ കഥകളി പ്രേമികളുടെ ക്ഷണം സ്വീകരിച്ചാണ് കലാമണ്ഡലം ഗോപിയാശാനും സംഘവും കഥകളിയവതിരിപ്പിക്കാന്‍ വീണ്ടുമെത്തുന്നത്. കേരളത്തിന്റെ ഏറ്റവും പ്രശസ്തമായ 'കല'യെ യുഎഇയില്‍ അറബികളടക്കമുള്ള സദസ്സിനു മുന്നില്‍ ഒരിക്കല്‍ ക്കൂടി അവതരിപ്പിക്കുകയാണ് സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സും കല അബുദാബിയും.
ദുബായില്‍ എപ്പോളാണ് സമയം എന്നും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയ,കോണ്‍സുലേറ്റ്നോട് ചേര്നുള്ളതാണോ എന്നും , പ്രവേശനം പാസ്സ് മുഖാന്തരം ആണോ എന്നും ഉള്ള വിവരം ഒന്നു തന്നാല്‍ ഉപകാരം ആയിരുന്നു.....
Post a Comment