Tuesday, August 7, 2012

മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ആളെ തല്ലിക്കൊന്നു , ശരീരത്തില്‍ 70ലധികം പാടുകള്‍


മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ച് കടക്കാന്‍  ശ്രമിച്ച ആളെ തല്ലിക്കൊന്നു , ശരീരത്തില്‍ 70ലധികം പാടുകള്‍ 




സത്നംസിംഗിന്റെ മരണം ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ 70ലധികം പാടുകള്‍ 
  തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ച് കടക്കാന്‍  ശ്രമിച്ചുവെന്ന കാരണത്താല്‍   വധശ്രമത്തിന് പോലീസ് കേസെടുത്ത പ്രതി ബിഹാര്‍ സ്വദേശി സ്തനം സിംഗിനെ  അമ്മയുടെ അനുയായികള്‍  തല്ലിക്കൊന്നതെന്ന് ഉറപ്പായി . മരണ  കാരണം തലക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന്  പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദ്ദനമേറ്റ സത്നംസിംഗിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട് ഇതിനേ തുടര്‍ന് ആന്തരി രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും  വ്യക്തമായിട്ടുണ്ട്. 
കഴുത്തില്‍കൈകൊണ്ട് കുത്തിപ്പിടിച്ചതിന്റെ പാടുകളും. മുതുകത്ത് വലിയ കമ്പുകൊണ്ട് മര്‍ദ്ദിച്ചതിന്റെ  അടയാളങ്ങളും. മൃതദേഹത്തില്‍ എഴുപതോളം പാടുകളാണുള്ളത്. മുഖത്തും താടിയെല്ലിനും തലയ്ക്കും ആഴത്തിð മുറിവേറ്റിട്ടുണ്ട്. കൈകൊണ്ട് അടിച്ച പാടുകള്‍ക്ക് പുറമെ ഇലക്ട്രിക് വയറോ ഉരുളന്‍ വടിയോ ഉപയോഗിച്ച് അടിച്ച പാടുകളുമുണ്ട്. നീലിച്ചതും രക്തം കട്ടപിടിച്ചതും കറുത്തതുമായ പാടുകളാണ് ശരീരത്തിലേറെയും. വള്ളിക്കാവ്മാതാ അമുതാനന്ദമയീ മഠത്തില്‍ അതിക്രമം കാട്ടിയ സത്നം സിംഗിനെ വെള്ളിയാഴ്ച മഠത്തിð നിന്ന് പോലീസ് കസ്റഡിയില്‍ എടുത്തതാണ്. ശനിയാഴ്ച വൈകിട്ടാണ് ഇയാള്‍ മരണമടഞ്ഞത്. 
മതപരമായ ആചാരത്തിന്റെ ഭാഗമായുള്ള താടിയും മുടിയും ബലാത്കാരമായി മുറിക്കാന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ശ്രമിച്ചതാണ് സിംഗ് പ്രകോപിതനാകാന്‍ കാരണം. മുടിവെട്ടുóത് തടയാന്‍ ശ്രമിച്ച സിംഗിനെ വാര്‍ഡര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നൊവെന്നാണ് അറിയുóത്. അവശനായ ഇയാള്‍ അഞ്ചുമണിയോടെ വെള്ളം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇഴഞ്ഞുപോയി വെള്ളം കുടിക്കാന്‍ ശ്രമിച്ച സിംഗിനെ എട്ടരയോടെ അവശനിലയില്‍ കാണപ്പെടുകയായിരുന്നു മെഡിക്കð കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മെഡിക്കð കോളേജിð നിന്നാണ് പോലീസിനെ വിവരം അറിയിച്ചത്. 
പേരൂര്‍ക്കട ആശുപത്രി അധികൃതര്‍ ഇക്കാര്യം പോലീസില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നുവെന്നും എ.ഡി.എമ്മിന്റെ പ്രാഥമിക അന്വേഷണത്തില്‍  കണ്ടെത്തി. പേരൂര്‍ക്കടമാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്സ്, സുരക്ഷാ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 20 ഓളം പേരിð നിന്ന് എ.ഡി.എം പി.കെ. ഗിരിജ മൊഴിയെടുത്തിട്ടുണ്ട്. മെഡിക്കð കോളേജ് സൂപ്രïിന്റെ നേതൃത്വത്തിലുളള പ്രത്യേക മെഡിക്കð ബോര്‍ഡാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. സിംഗിന്റെ മൃതദേഹം ഇന്നു പുലര്‍ച്ചെ 5.50നുള്ള വിമാനത്തിð നാട്ടിലേക്കു കൊണ്ടുപോകും. ഇതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. 
ക്രെംബ്രാഞ്ച് അന്വേഷണം തുടങ്ങി സത്നംസിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ഐ.ജി ബി. സന്ധ്യ അന്വേഷണം തുടങ്ങി. കേസിന്റെ ഗൌരവം കണക്കിലെടുത്താണ് ക്രെംബ്രഞ്ച്  ഐ.ജിയെത്തന്നെ അന്വേഷണം ഏല്പിച്ചതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയിð പറഞ്ഞു. സത്നംസിംഗിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിംഗ്, സഹോദരന്‍ ദീപ്കുമാര്‍ സിംഗ്, ഹരീന്ദ്രകുമാറിന്റെ സഹോദരന്‍ റാംസിംഗ്, ബന്ധു വിമല്‍കിഷോര്‍ എന്നിവരില്‍ നിന്ന് ക്രെംബ്രാഞ്ച്  മൊഴിയെടുത്തു. ആവശ്യമെങ്കില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ സത്നം സിംഗിന്റെ ബന്ധുക്കളെ കïശേഷം പറഞ്ഞു.

1 comment:

Anonymous said...

1. "വധശ്രമത്തിന് പോലീസ് കേസെടുത്ത പ്രതി ബിഹാര്‍ സ്വദേശി സ്തനം സിംഗിനെ അമ്മയുടെ അനുയായികള്‍ തല്ലിക്കൊന്നതെന്ന് ഉറപ്പായി"
2. "താടിയും മുടിയും ബലാത്കാരമായി മുറിക്കാന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ശ്രമിച്ചതാണ് സിംഗ് പ്രകോപിതനാകാന്‍ കാരണം. മുടിവെട്ടുóത് തടയാന്‍ ശ്രമിച്ച സിംഗിനെ വാര്‍ഡര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നൊവെന്നാണ് അറിയുóത്"

- മാനസിക ആരോഗ്യ കേന്ദ്രത്തിലെ വാര്‍ഡന്‍ അമ്മയുടെ ഭക്തന്‍ ആണെന്നാണോ പറയുന്നത്?