Friday, August 31, 2012

എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ല: വി.എസ്‌
എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ല: വി.എസ്‌


എമര്ജിംഗ് കേരള എമര്ജിംഗ് ലീഗായി മാറുന്നു. വരാനിരിക്കുന്ന വന്കിട പദ്ധതികളുടെ 25 ശതമാനവും ലീഗ് ആസ്ഥാനമായ പാണക്കാട് വില്ലേജിലേക്ക്.


ആലുവ: കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. തൃപ്തികരമായ വിശദീകരണം ലഭിച്ചാല്‍മാത്രം പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിക്ഷേപക സംഗമത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ല. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെല്ലിയാമ്പതിയും വാഗമണും അടക്കമുള്ള വനഭൂമികളുടെ കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. പദ്ധതികളെക്കുറിച്ച് വ്യക്തത ലഭിക്കാത്തപക്ഷം ക്ഷണിച്ചാലും താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സപ്തംബര്‍ 12 മുതല്‍ 14 വരെയാണ് കൊച്ചിയില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമം.

പദ്ധതികളെല്ലാം പാണക്കാട്ടേക്ക്; സര്ക്കാര് ചെലവില് റിയല് എസ്റ്റേറ്റ് ഇടപാട്

തൃശൂര്: എമര്ജിംഗ് കേരള എമര്ജിംഗ് ലീഗായി മാറുന്നു. വരാനിരിക്കുന്ന വന്കിട പദ്ധതികളുടെ 25 ശതമാനവും ലീഗ് ആസ്ഥാനമായ പാണക്കാട് വില്ലേജിലേക്ക്.

വ്യവസായ വകുപ്പ് സെപ്റ്റംബറിലാരംഭിക്കുന്ന എമര്ജിംഗ് കേരളയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖകലകളിലെ പദ്ധതികള് മുഴുവനും ആരംഭിക്കുന്നത് മലപ്പുറം നിയോജകമണ്ഡലത്തിലെ പാണക്കാട്
വില്ലേജിലാണ്. 183 ഏക്കര് ഭൂമി സ്വകാര്യ കമ്പനികള്ക്ക് ഏറ്റെടുത്തു നല്കിയ ശേഷമാകും പദ്ധതികള് ആരംഭിക്കുക. 170 പദ്ധതികളാണ് എമര്ജിംഗ് കേരളയിലൂടെ നടപ്പാക്കുന്നത്. കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ചാണ് ഇവയെല്ലാം നടക്കുക. ഇതില് നൂറില്പരം പദ്ധതികള് ശതകോടികളുടെ നിക്ഷേപം വേണ്ടിവരുന്നവയാണ്. ഇവയില് 24 എണ്ണവും പാണക്കാട്ടാണ് ആരംഭിക്കുക.

2,300 കോടിയോളം രൂപയുടെ പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. എഡ്യു-ഹെല്ത്ത് സിറ്റിയെന്ന പേരില് പ്രത്യേക മേഖലയും ഇതിനായി സൃഷ്ടിക്കും. നല്കുന്ന ഭൂമി മറ്റാവശ്യങ്ങള്ക്കുപയോഗിക്കാനുള്ള സ്വാതന്ത്ര്യവും കമ്പനികള്ക്ക് നല്കുന്നുണ്ട്.

അഞ്ഞൂറുകോടിക്കടുത്ത് മൂലധനം വേണ്ടിവരുന്ന മലപ്പുറം കാന്സര് ഇന്സ്റ്റിറ്റ്യൂട്ട്, ഇത്ര തന്നെ ചെലവു വരുന്ന സൂപ്പര് സ്പെഷാലിറ്റി ഹോസ്പിറ്റല്, 300 കോടിയുടെ സെന്റര് ഫോര് എക്സലന്സ് ഇന് മെഡിക്കല് എജുക്കേഷന് ആന്ഡ് സൂപ്പര് സ്പെഷാലിറ്റി ഹോസ്പിറ്റല്, 85 കോടിയുടെ മെഗാ ഹോട്ടല്, 2 കോടിയുടെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്നോസ്റ്റിക്സ്, ഒന്നരക്കോടിയുടെ സ്കില് ഡവലപ്പ്മെന്റ് സെന്റര്, 16 കോടിയുടെ ബിസിനസ് സ്കൂള്, 50 കോടിയുടെ ഫാര്മസി കോളജ്, 89 കോടിയുടെ ഇന്റര്നാഷണല് എന്ജിനിയറിംഗ് കോളജ്, 33 കോടിയുടെ ഇന്റര്നാഷണല് സ്കൂള്, 30 കോടിയുടെ ഇന്റര്നാഷണല് റെസിഡന്ഷ്യല് സ്കൂള്, 28 കോടിയുടെ കാറ്ററിംഗ് ആന്ഡ് ഹോട്ടല് മാനേജ്മെന്റ് സ്കൂള്, 35 കോടിയുടെ സ്കൂള് ഓഫ് ഹോസ്പിറ്റാലിറ്റി ട്രാവല് ആന്ഡ് ടൂറിസം, 75 കോടിയുടെ സ്കൂള് ഓഫ് നഴ്സിംഗ്, 10 കോടിയുടെ സെന്റര്ഫോര് അഡ്വാന്സ്ഡ് സ്പോര്ട്സ് സയന്സ്, 5 കോടിയുടെ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ്, 10 കോടിയുടെ വൊക്കേഷണല് എഡ്യുക്കേഷന് അക്കാദമി എന്നിവയാണ് പാണക്കാട്ടെ എഡ്യു-ഹെല്ത്ത് സിറ്റിയില് വരുന്നത്.

ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്ക്കായി 110 കോടിയുടെ ഗ്രൂപ്പ് ഹൗസിംഗ്, 25 കോടിയുടെ സര്വീസ് അപ്പാര്ട്ട്മെന്റ്, 50 കോടിയുടെ വാണിജ്യ സംവിധാനങ്ങള്, 25 കോടിയുടെ വെല്നസ് സെന്റര്, 20 കോടിയുടെ റിക്രിയേഷന് സോണ് എന്നീ പദ്ധതികളും നടപ്പാക്കും.

ഇവയ്ക്കുവേണ്ട ഭൂമി സര്ക്കാര് ഏറ്റെടുത്തു നല്കും. നിര്മ്മാണം നടത്തുന്ന സ്വകാര്യ കമ്പനികള്ക്ക് ഇത് മറ്റ് ഏജന്സികള്ക്ക് മറിച്ചുനല്കാനുള്ള അനുവാദവുമുണ്ട്. സര്ക്കാര് ഭൂമി മറ്റുള്ളവര്ക്ക് വാടകയ്ക്ക് നല്കാനുള്ള അധികാരം ഇതോടെ കമ്പനികള്ക്ക് കൈവരും. ഇതുവഴി കോടികളുടെ ഇടപാടിനാണ് കളമൊരുങ്ങുക.

സ്ഥാപനങ്ങളിലേക്കുള്ള റോഡ്, തെരുവു വിളക്കുകള്, വൈദ്യുതി ലൈനുകള്, ഡ്രൈനേജ് സംവിധാനം, കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള് എന്നിവയെല്ലാം സര്ക്കാര് ചെലവിലാണ് നിര്മ്മിച്ചു നല്കുക. നിലവില് പദ്ധതി വന്കിടക്കാര്ക്കുള്ള റിയല് എസ്റ്റേറ്റ് പദ്ധതിയായും പരിണമിക്കും.

26 ശതമാനം സര്ക്കാര് പങ്കാളിത്തവും 74 ശതമാനം സ്വകാര്യ ഓഹരികളുമുള്ള ഇന്കെല്ലാണ് ഇവയുടെയെല്ലാം നിര്മ്മാണം നടത്തുന്നത്. ഇന്കലിലെ ഭൂരിപക്ഷ പങ്കാളിത്തം വന്വ്യവസായികള്ക്കാണ്.

പദ്ധതികള് നടപ്പാക്കിയ ശേഷം അവ കൈമാറാതെ സ്വയം നിയന്ത്രിക്കാനും ഇന്കെല്ലിന് അധികാരം നല്കിയിട്ടുണ്ട്. വേണമെങ്കില് നിര്മ്മാണ പ്രവൃത്തികള് പൂര്ത്തിയാക്കിയ ശേഷം ഇന്കെല്ലിന് സ്ഥാപനങ്ങള് വാടകയ്ക്കു നല്കി ലാഭമുണ്ടാക്കാം.

ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം പോലും സര്ക്കാരിലേക്കു നല്കേണ്ടതില്ല. സര്ക്കാര് ഭൂമി കുറഞ്ഞനിരക്കിലാണ് കമ്പനികള്ക്ക് പാട്ടത്തിനു നല്കുക. സാധാരണക്കാരെക്കുറിച്ചു പദ്ധതിയിലൊരിടത്തും പരാമര്ശിച്ചിട്ടില്ല.

No comments: