Wednesday, August 1, 2012

ജയരാജന്റെ അറസ്റ്റ് പക്ഷപാതപരം: വി.എസ്‌


ജയരാജന്റെ അറസ്റ്റ് പക്ഷപാതപരം: വി.എസ്‌

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്ത നടപടി പക്ഷപാതപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. അറസ്റ്റ് നീതിപൂര്‍വ്വകമല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. നാല്‍പാടി വാസുവിന്റെ കൊലപാതകക്കേസിലും, സേവ്‌റി ഹോട്ടലിലെ കൊലയിലും പ്രതിയായ കെ.സുധാകരനെതിരെ ഇ.പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നിട്ടും ഒരു നടപടിയുമെടുത്തില്ല. പി.കെ ബഷീറിനെതിരെയും പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും ഒരു നടപടിയുമുണ്ടായില്ലെന്നും വി.എസ് പറഞ്ഞു

.

No comments: