Friday, August 31, 2012

ഉത്തരമില്ലാതെ പ്രധാനമന്ത്രി


ഉത്തരമില്ലാതെ പ്രധാനമന്ത്രി


യുപിഎ സര്‍ക്കാര്‍ കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെ രാഷ്ട്ര ഖജനാവിന് 1.86 ലക്ഷംകോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ ലോക്സഭാവേദി ഉപയോഗിച്ച് ആക്രമിച്ചതിലൂടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് യഥാര്‍ഥത്തില്‍ ചെയ്തത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള തന്റെ ബഹുമാനമില്ലായ്മ വിളംബരം ചെയ്യുകയാണ്. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ സിഎജിക്ക് പാര്‍ലമെന്റില്‍ വന്ന് വിശദീകരണം നല്‍കാം. എന്നാല്‍, പാര്‍ലമെന്റ് സിഎജിയോട് അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അങ്ങനെയൊരു നിര്‍ദേശംവച്ചിട്ടുമില്ല. സിഎജിക്ക് സഭാതലത്തില്‍ വന്ന് വിശദീകരണം നല്‍കാനുള്ള അവകാശം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് അദ്ദേഹത്തെ ഏകപക്ഷീയമായി ആക്രമിക്കുക. ഇതാണ് മന്‍മോഹന്‍സിങ് ചെയ്തത്. ഇതിന് ന്യായീകരണമില്ല. സിഎജി എന്നത് പ്രധാനപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളിലൊന്നാണ്. ആ നിലയ്ക്ക് മാനിക്കപ്പെടേണ്ടതാണ് സിഎജിയുടെ റിപ്പോര്‍ട്ടെന്ന് ഇടയ്ക്കിടെ പറയാറുള്ള കോണ്‍ഗ്രസിന്റെതന്നെ പ്രധാനമന്ത്രിയാണ് ആ സ്ഥാപനത്തെ, അതിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് രാഷ്ട്രീയമായി പ്രതികൂലമായെന്ന് വന്നപ്പോള്‍ കടന്നാക്രമിച്ചത് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഭരണഘടനാസ്ഥാപനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ മനോഭാവം ഇത്തരത്തിലായികൂടാത്തതാണ്. തന്റെ വിശദീകരണം പൂര്‍ണമായി സഭയില്‍ നല്‍കാന്‍ കഴിയാത്തതിന് പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ സഭയില്‍ ബഹളമുണ്ടാക്കിയ ബിജെപി അംഗങ്ങളെ കുറ്റപ്പെടുത്താം. അങ്ങനെ സഭ പ്രക്ഷുബ്ധമാകുന്ന വേളകളില്‍ തന്റെ വിശദീകരണം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നുവെന്ന് പറഞ്ഞ് രേഖാമൂലമുള്ള വിശദീകരണം സഭാനടപടിയുടെ ഭാഗമാക്കുകയും സഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എത്തിച്ചുകൊടുക്കുകയുമാണ് സാധാരണ പ്രധാനമന്ത്രിമാര്‍ ചെയ്യാറ്. എന്നാല്‍, ഈ പ്രധാനമന്ത്രി അതല്ല ചെയ്തത്. 32 ഖണ്ഡങ്ങളുള്ള വിശദീകരണത്തിലെ രണ്ട് ഖണ്ഡികകള്‍മാത്രം സഭയില്‍ വായിച്ച് പൂര്‍ണരൂപം ട്വിറ്ററിലിട്ടു. ഇത് സഭയോടും ജനാധിപത്യത്തോടുമുള്ള പ്രധാനമന്ത്രിയുടെ അവജ്ഞയെയാണ് കാണിക്കുന്നത്. പരമാധികാര ജനപ്രതിനിധിസഭയ്ക്ക് കിട്ടാത്ത വിശദീകരണം ട്വിറ്ററില്‍! ഇത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമല്ല. ട്വിറ്ററില്‍ പ്രധാനമന്ത്രി പറയുന്നതാകട്ടെ, വിശ്വസനീയമായ കാര്യമല്ല. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തില്‍ കൊടുക്കാന്‍ 2004ല്‍ തീരുമാനിച്ചുവെന്നു പറയുന്നു. എന്നാല്‍, നീണ്ട എട്ടുവര്‍ഷമായിട്ട് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കാതിരുന്നതെന്തുകൊണ്ട്? പ്രധാനമന്ത്രിക്ക് ഉത്തരമില്ല. ലേലത്തില്‍ കൊടുക്കുന്നതിനെ ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തുവെന്ന് പ്രധാനമന്ത്രി പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും സമ്മതം ചോദിച്ചിട്ടാണോ സാധാരണ കേന്ദ്രത്തിന്റെ നടപടികള്‍? പ്രധാനമന്ത്രിക്ക് ഉത്തരമില്ല. സംസ്ഥാനാവകാശങ്ങള്‍ തീര്‍ത്തും ധ്വംസിച്ചുകൊണ്ട് ഫെഡറല്‍ സത്തയ്ക്ക് വിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിനോടുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ പുച്ഛിച്ചുതള്ളുകയും ചെയ്ത പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ഇതു പറയുന്നത്. എന്നുമാത്രമല്ല, ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തത് സംസ്ഥാനങ്ങളിലെ താപവൈദ്യുത നിലയങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരി നിഷേധിച്ചുകൊണ്ട് കല്‍ക്കരിപ്പാടങ്ങള്‍ പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നതിനെയാണ്; ലേലം നടത്തുന്നതിനെയല്ല. ഇക്കാര്യം വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ, പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ വിശദീകരണത്തില്‍ ഇതിനൊന്നും മറുപടിയില്ല. ലേലമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുന്നുണ്ട്. രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു പറഞ്ഞാല്‍ എല്ലാമായോ? പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രി പലതും ഒളിക്കുകയാണ്. അക്കാര്യമാണ് ട്വിറ്ററില്‍ തെളിയുന്നത്. നവ ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായ കോണ്‍ഗ്രസിനും ബിജെപിക്കും ഗുരുതരമായ ഈ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കുന്നതിലല്ല താല്‍പ്പര്യം; മറിച്ച് ചര്‍ച്ച ഒഴിവാക്കുന്നതിനാണ്. അതുകൊണ്ടാണ് ബിജെപി പ്രത്യേക വിധത്തിലുള്ള നിലപാട് സഭയില്‍ എടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് സമവായമുണ്ടാക്കി സഭാസ്തംഭനപ്രശ്നം തീര്‍ക്കാന്‍ കോണ്‍ഗ്രസ് 

1 comment:

ജനശബ്ദം said...

ഉത്തരമില്ലാതെ പ്രധാനമന്ത്രി

യുപിഎ സര്‍ക്കാര്‍ കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെ രാഷ്ട്ര ഖജനാവിന് 1.86 ലക്ഷംകോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ ലോക്സഭാവേദി ഉപയോഗിച്ച് ആക്രമിച്ചതിലൂടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് യഥാര്‍ഥത്തില്‍ ചെയ്തത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള തന്റെ ബഹുമാനമില്ലായ്മ വിളംബരം ചെയ്യുകയാണ്. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ സിഎജിക്ക് പാര്‍ലമെന്റില്‍ വന്ന് വിശദീകരണം നല്‍കാം. എന്നാല്‍, പാര്‍ലമെന്റ് സിഎജിയോട് അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അങ്ങനെയൊരു നിര്‍ദേശംവച്ചിട്ടുമില്ല. സിഎജിക്ക് സഭാതലത്തില്‍ വന്ന് വിശദീകരണം നല്‍കാനുള്ള അവകാശം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് അദ്ദേഹത്തെ ഏകപക്ഷീയമായി ആക്രമിക്കുക. ഇതാണ് മന്‍മോഹന്‍സിങ് ചെയ്തത്. ഇതിന് ന്യായീകരണമില്ല. സിഎജി എന്നത് പ്രധാനപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളിലൊന്നാണ്. ആ നിലയ്ക്ക് മാനിക്കപ്പെടേണ്ടതാണ്