Tuesday, August 28, 2012


സമൃദ്ധിയുടെയും  സമത്വത്തിന്റെയും ഓണസങ്കല്പം  യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് അണിചേരാം 

എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ  ഓണാശംസകള്‍




പൊന്നിന് ചിങമാസത്തില്‍ മറ്റൊരു പൊന്നോണം കൂടി വന്നിരിക്കുന്നു, മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം  സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെപറ്റിയുള്ള മധുര സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില് അത്യാഹ്ലാദത്തിന്റെ അലയൊലികള്‍ ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനത പ്രതിക്ഷയുടെ പ്രതീകമായി ഓണത്തെ ഇന്നു കാണുന്നു.
 കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണത്തിന്ന്  ഒട്ടെറെ സവിശേഷതകള്‍ ഉണ്ടായിരുന്നു. പാടത്തും പറമ്പിലും  ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല് ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. കര്‍ഷകനു കൃഷിചെയ്യാന്‍ വയലുകളില്ല  . അവശേഷിക്കുന്ന നിലങളില്‍ കൃഷി ചെയ്യാന്‍ തയ്യാറുമില്ല...കൃഷി ചെയ്ത കര്‍ഷകരാകട്ടെ  കാര്‍ഷിക ഉല്പ്പാന്നങളുടെ  വിലയിടിവും വി ത്തിന്റേയും  വളത്തിന്റെയും ഉയര്‍ന്ന വിലയും തൊഴിലാളികളുടെ ഉയര്‍ന്ന കൂലിയും കലാവസ്ഥ വ്യതിയാനങളിലെ മാറ്റങള്‍ കൊണ്ടുള്ള കൃഷി നാശവും ബേങ്കുകളില്‍ നിന്നും പലിശക്കാരില്‍ നിന്നും അമിതമായ പലിശക്കെടുക്കുന്ന പണം തിരിച്ചടക്കാന്‍ പറ്റാത്തതുകോണ്ട് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ദയനിയമായ സ്ഥിതിയാണിന്നുള്ളത്.ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കാത്തത് പ്രശ്നം കൂടുതല്‍ ഗൗരവതരമാക്കുന്നു.ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം എഴുതി തള്ളാനോ കടക്കെണികൊണ്ട് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്ത മഹാ കഷ്ടമാണു


 വീടും പരിസരവും ഇന്റര്‍ ലോക്ക് ടൈല്‍സിട്ട് അലങ്കരിച്ച്  അവശേഷിക്കുന്ന  വീടിന്റെ പരിസരമാകെ ലാന്റ് സ്കേപ്പില്‍ നടത്തി അലങ്കരിക്കുന്ന മലയാളി  വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.അമിത വിഷപ്രയോഗം നടത്തി വിളയിക്കുന്ന പച്ചക്കറികളും അരിയും പാലും വാങിക്കഴിച്ച് അകാലത്തില്‍ അന്ത്യയാത്രക്ക് ഒരുങിയിരിക്കുകയാണു..കൃഷി ചെയ്യാന്‍ സ്വന്തം മണ്ണും അദ്ധ്വാനിക്കാന്‍ കരുത്തും ഉണ്ടായിട്ടും ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ ജനത ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. ഈ എല്ലാ കൊള്ളരുതായ്മകള്‍ക്കും സര്‍ക്കാറ് ഒത്താശ ചെയ്തുകൊടുക്കുന്നു... അവശേഷിക്കുന്ന വയലേലകളും കൃഷി ഭൂമിയും  വെട്ടിപ്പിടിക്കാന്‍  കഴുകന്‍  കണ്ണുമായി നടക്കുന്ന  മാഫിയ സംഘങള്‍ സര്‍ക്കാര്‍  അനുകൂലമായ നിയമനിര്‍മ്മാണങള്‍ കൊണ്ടുവരാന്‍ ശ്രമങള്‍ ആരംഭിച്ചു കഴിഞ്ഞു


 ഓണമിന്ന്  ചാനലുകളും  കോര്‍പ്പററേറ്റ്  വ്യാപരശ്രംഗലകളും കൂടി ഹൈജാക്ക് ചെയ്തു കഴിഞ്ഞു...ഓണമിന്ന് ഒരു വന്‍ വ്യാപരോത്സമായി മാറിക്കഴിഞ്ഞു....ഓണത്തിന്റെ കെട്ടും മട്ടും  ഇന്ന്  മാറിക്കഴിഞ്ഞിരിക്കുന്നു...നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിക്കുപോലും അതീവശ്രദ്ധയാണുണ്ടായിരുന്നത് .പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് അതൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. തമിഴ് നാട്ടില്‍ നിന്ന് പൂക്കളും കയറ്റിക്കൊണ്ടുള്ള വണ്ടി വന്നില്ലെങ്കില്‍ മലയാളിയുടെ മുറ്റത്തിന്ന് പൂക്കളമില്ല...
 കള്ളവും ചതിയുമില്ലാത്ത നാട്ടില്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും പ്രധാനം ചെയ്ത്   പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു.ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാന‍ലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി  ആസ്വദിക്കുകയ്യാണു ജനങള്‍. ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.ഈ ഓണത്തിന്നു മുമ്പ് ക്ഷേമപെന്‍ഷനും ,കര്‍ഷകതൊഴിലാളി പെന്‍ഷനും  വികലാംഗ പെന്‍ഷനും അഗതി -വിധവ പെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും  കുടിശ്ശിഖ സഹിതം കിട്ടാത്തതുകോണ്ട് സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ ഓണം സര്‍ക്കാര്‍ അവതാളത്തിലാക്കി... 

 സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യസംഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവവാദവും ഭീകരവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും  കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ തിവ്രവാദ സംഘടനകള്‍  തിവ്രമായ ശ്രമങള്‍ നടത്തുന്നുണ്ട്... വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനത്തിലാണു ജനങള്‍ മുന്നോട്ട് പോകുമ്പോഴും ഇന്ത്യയില്‍  നടന്ന ഏതു തിവ്രവാദ ഭീകരവാദപ്രവര്‍ത്തനങളില്‍ പങ്കെടുത്തവരെ പിടിക്കപ്പെടുമ്പോള്‍  അതില്‍ മലയാളികളുടെ സാന്നിധ്യം ആരേയും ഞെട്ടിപ്പിക്കുന്നതാണു.

വ്യവസായത്തിന്റേയും  വികസനത്തിന്റേയും  പേരു പറഞ്ഞ് നമ്മുടെ കണ്ണായ ഭൂമിയും കടലും കായലും കുന്നുകളും മലകളും വനവും കരിമണലും മറ്റ് ധാതു സമ്പത്തുകളുംകൊള്ളയടിക്കാന്‍  സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും ബിനാമികള്‍ക്കും സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികളാണാണിന്ന് നമുക്കുള്ളത് .വ്യവസായമെന്നു പറഞ്ഞാല്‍ പൊതുസ്വത്ത് കൊള്ളയടിക്കലെന്നാണു  സര്‍ക്കാര്‍ പഠിപ്പിക്കുന്നത്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്നവരും വഴിയിലും വൃദ്ധ സദനങലിലും  കൊണ്ട് തള്ളുന്ന മക്കള്‍  ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര് ,സ്വന്തം ചോരയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, സ്ത്രി പിഢനക്കാര്‍ക്കും പെണ്‍‌വാണിഭ സംഘങള്‍ക്കും  ഒത്താശ ചെയ്യുന്ന ക്രിമിനലുകളായ പോലീസ് മേധാവികള്‍ , അഴിമതികളില്‍ തങള്‍ ആരേക്കാളും മുന്നിലെത്തണമെന്ന്  മത്സരിക്കുന്ന ഭരണാധികാരികള്‍,  കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍  സംഘങളുടെയും സദാചാരപോലീസ് എന്ന ഗുണ്ടാസംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. 

ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും  കാര്‍ഷികസമൃദ്ധിയിലേക്ക്  മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും പൂക്കളുടെയും തുമ്പികളുടെയും കിളികളുടെയും നിലാവിന്റെയും പുഴയുടെയും പാട്ടിന്റെയും   മനുഷ്യരുടെ സന്തോഷത്തിന്റെയും നിറനിലാവായി എന്നും നമ്മളില്‍    നിറഞ  പുന്ചിരി വിടര്‍ത്താന്‍ ഈ ഓണസങ്കല്പത്തിന്നാകട്ടെയെന്ന് നമുക്ക് ആശിക്കാം.  

നാരായണന്‍ വെളിയംകോട്050-6579581

No comments: