Sunday, September 26, 2010

സര്‍ക്കാരിനെതിരെ വാര്‍ത്തകളുമായി താമരശേരി രൂപതയുടെ ഇടയപത്രം..

സര്‍ക്കാരിനെതിരെ വാര്‍ത്തകളുമായി താമരശേരി രൂപതയുടെ ഇടയപത്രം..
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധവാര്‍ത്തകളുമായി താമരശേരി രൂപതയില്‍ പത്രവിതരണം. രൂപത തയ്യാറാക്കിയ 'മലബാര്‍ വോയ്സ'് എന്ന പത്രമാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വാര്‍ത്തകളുമായി പള്ളിയില്‍ വിതരണം ചെയ്തത്.കുന്ദമംഗലം ഇടവകയിലെ വിശ്വാസികള്‍ക്കാണ് പത്രം ലഭിച്ചത്. ഇതിനുമുമ്പ് ഈ പേരില്‍ ഒരു പത്രവും രൂപത വിതരണം ചെയ്തിട്ടില്ല. സര്‍ക്കാറിനെതിരെ രൂപതാ വികാരിയുടെ പ്രസ്താവന മുതല്‍ സിപിഐ എമ്മിനെതിരെയുള്ള കവിത വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷക്കള്ള് നല്‍കി ആളുകളെ കൊന്നതില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് താമരശേരി രൂപതാ വികാരി ജനറല്‍ മോ. തോമസ് നാഗപറമ്പലിന്റെ പ്രസ്താവന ഒന്നാം പേജില്‍ തന്നെയുണ്ട്.
മലപ്പുറം മദ്യദുരന്തത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാതെ എക്സൈസ് മന്ത്രി ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും വികാരി പറയുന്നു. സിപിഐ എമ്മിനെ പരിഹസിച്ച് വടക്കന്‍ എഴുതിയ 'പഞ്ചായത്ത് ഇലക്ഷന്‍' എന്ന കവിതയും എട്ടു പേജുള്ള പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തിലിന്റെ സംഭാവനയും പത്രത്തിലുണ്ട്. വിശ്വാസത്തിനു നേരെ ഉയരുന്ന ബാഹ്യശക്തികളുടെ വെല്ലുവിളികള്‍ തിരിച്ചറിയണമെന്ന തലക്കെട്ടോടു കൂടിയാണ് ബിഷപ്പിന്റെ ലേഖനം. ഫാ. ജെയിംസ് കുഴിമറ്റത്തില്‍ ചീഫ് എഡിറ്റായ മലബാര്‍ വോയ്സിന്റെ പ്രസാധകര്‍ താമരശേരി ഡയസിസന്‍ കമ്യൂണിക്കേഷന്‍ മീഡിയ ആണ്.

1 comment:

ജനശബ്ദം said...

സര്‍ക്കാരിനെതിരെ വാര്‍ത്തകളുമായി താമരശേരി രൂപതയുടെ ഇടയപത്രം..

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധവാര്‍ത്തകളുമായി താമരശേരി രൂപതയില്‍ പത്രവിതരണം. രൂപത തയ്യാറാക്കിയ 'മലബാര്‍ വോയ്സ'് എന്ന പത്രമാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വാര്‍ത്തകളുമായി പള്ളിയില്‍ വിതരണം ചെയ്തത്.
കുന്ദമംഗലം ഇടവകയിലെ വിശ്വാസികള്‍ക്കാണ് പത്രം ലഭിച്ചത്. ഇതിനുമുമ്പ് ഈ പേരില്‍ ഒരു പത്രവും രൂപത വിതരണം ചെയ്തിട്ടില്ല. സര്‍ക്കാറിനെതിരെ രൂപതാ വികാരിയുടെ പ്രസ്താവന മുതല്‍ സിപിഐ എമ്മിനെതിരെയുള്ള കവിത വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷക്കള്ള് നല്‍കി ആളുകളെ കൊന്നതില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് താമരശേരി രൂപതാ വികാരി ജനറല്‍ മോ. തോമസ് നാഗപറമ്പലിന്റെ പ്രസ്താവന ഒന്നാം പേജില്‍ തന്നെയുണ്ട്.