Sunday, September 19, 2010

മതത്തിന്റെ ഇടപെടല്‍ അനുവദിക്കരുത്

മതത്തിന്റെ ഇടപെടല്‍ അനുവദിക്കരുത്..

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാകാന്‍ പാടില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കരുതുമെന്നുമുള്ള സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷണര്‍ പി കമാല്‍കുട്ടിയുടെ പ്രഖ്യാപനം ജനാധിപത്യപ്രക്രിയയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പുതന്നെ ആര്‍ക്ക് വോട്ട് ചെയ്യണം; ചെയ്യാതിരിക്കണം എന്ന് ആജ്ഞാപിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇറക്കിയ ഇടയലേഖനവുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തരമൊരു കര്‍ക്കശമായ പ്രസ്താവനയിലേക്ക് തെരഞ്ഞെടുപ്പുകമീഷണറെ നയിച്ചത്. ജാതിമതശക്തികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് എക്കാലത്തും നടത്തിയിട്ടുണ്ട്. കമ്യൂണിസ്റ് വിരോധം ആളിക്കത്തിച്ച് വലതുപക്ഷ രാഷ്ടീയത്തിന് വിടുപണിചെയ്യാന്‍ കേരളത്തിലെ കത്തോലിക്കാ സഭയിലെ ഒരുവിഭാഗം തീവ്രമായി പരിശ്രമിച്ചിട്ടുമുണ്ട്. 1957ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാനുള്ള വിമോചന സമരത്തിലേക്ക് പാവപ്പെട്ട ജനങ്ങളെയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തെളിച്ചിറക്കിയത് കമ്യൂണിസ്റുകാര്‍ക്കെതിരായ നിറംപിടിപ്പിച്ച നുണകള്‍ പാടിപ്പതിപ്പിച്ചുകൊണ്ടായിരുന്നു. അങ്ങനെ വലതുപക്ഷത്തിന് വിടുപണിചെയ്തവര്‍ അപ്പണി കൂടുതല്‍ ആവേശത്തോടെ തുടരുന്നതാണ്, കേരള കോഗ്രസിലെ ജോസഫ് വിഭാഗത്തെ വലിച്ചുകൊണ്ടുപോയി യുഡിഎഫിന്റെ ആലയില്‍ കെട്ടിയപ്പോള്‍ കണ്ടത്. തന്റെ കാലുമാറ്റത്തിന് കാരണം സഭയുടെ സമ്മര്‍ദമാണെന്ന് ജോസഫ് തന്നെ വെളിപ്പെടുത്തിയതാണ്. അതുകഴിഞ്ഞ് കണ്ടത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെസിബിസി പ്രത്യേക ആഹ്വാനം നല്‍കുന്നതാണ്. 2010 ജൂലൈ 18ന് ഞായറാഴ്ച പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തിലൂടെ എല്‍ഡിഎഫിനെതിരെ മതവിശ്വാസികളെ അണിനിരത്താനുള്ള ശ്രമമാണ് കെസിബിസി മറയില്ലാതെ നടത്തിയത്്. ഇടയലേഖനത്തില്‍ മെത്രാന്‍ സമിതി പറഞ്ഞു:"എല്ലാ പാര്‍ടികളും വെറും രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്.'' ആക്രമണം 'നിരീശ്വര പാര്‍ടി'കള്‍ക്കെതിരാണ്. "ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ടി അംഗങ്ങളാക്കാനും അവര്‍ മുമ്പ് നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനുംവേണ്ടി ഒരുക്കിയ വിദഗ്ധമായ കെണിയാണ് സ്വതന്ത്രസ്ഥാനാര്‍ഥി സ്ഥാനം.'' 'നിരീശ്വര പാര്‍ടി' എന്ന് മെത്രാന്‍ സമിതി വിളിക്കുന്നത് ഏതു പാര്‍ടിയെയാണെന്ന് തിരിച്ചറിയാന്‍ കവടി നിരത്തേണ്ടതില്ല. 'നിരീശ്വര' പാര്‍ടികളെ വര്‍ജിക്കാന്‍ മാത്രമല്ല, ആ പാര്‍ടികള്‍ സ്വതന്ത്രരെ നിര്‍ത്തുകയാണെങ്കില്‍ അവരെ തോല്‍പ്പിക്കണമെന്നുകൂടിയാണ് ആഹ്വാനം. ആലപ്പുഴയില്‍ സിപിഐ എമ്മിന്റെ ചിഹ്നത്തില്‍തന്നെ മത്സരിച്ച് എംപിയാവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ടിയെയും വോട്ടുചെയ്ത ജനങ്ങളെയും തള്ളി 'ആസ്തിക'പ്പാര്‍ടിയില്‍ ചേക്കേറുകയും ചെയ്ത വഞ്ചകന്‍ പ്രസരിപ്പിക്കുന്ന അതേ രാഷ്ട്രീയമാണ് മെത്രാന്‍ സമിതിയുടെ നാവില്‍നിന്ന് വന്നത്. കോഗ്രസിലേക്കും യുഡിഎഫിലേക്കുമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയോ മെത്രാന്‍സമിതി? ഇടയലേഖനങ്ങളില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ ആര്‍ക്കു വോട്ടു ചെയ്യണമെന്നോ സ്ഥാനാര്‍ഥികളുടെ താല്‍പ്പര്യങ്ങളോ പ്രചരിപ്പിക്കാന്‍ പാടില്ല; അത് തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാകുമെന്നാണ് തെരഞ്ഞെടുപ്പു കമീഷണറുടെ വാക്കുകള്‍. ആരാധനാലയങ്ങള്‍വഴി മതവിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെങ്കിലും ഒരാള്‍ക്ക് വോട്ടുചെയ്യണമെന്നോ ചെയ്യരുതെന്നോ ആവശ്യപ്പെടാന്‍ പാടില്ല. ഇത് പുതിയ കാര്യമല്ല. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഒട്ടേറെ അനുഭവങ്ങള്‍ ഇന്നാട്ടിലുണ്ടായിട്ടുണ്ട്; അവയ്ക്കെതിരെ നിയമ നടപടികളുമുണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ നാടിനെ വലിയ അപകടത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ഥ്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഓരോ മതസ്ഥരും 'സ്വന്തക്കാരെ' മത്സരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജനാധിപത്യമല്ല; മതാധിപത്യമാണുണ്ടാവുക. സംഘപരിവാറിന്റെ 'പരിഷ്കാര്‍; പുരസ്കാര്‍; തിരസ്കാര്‍' സിദ്ധാന്തം മുസ്ളിങ്ങളും ക്രൈസ്തവരും ഇന്ത്യക്കാരല്ല എന്ന ധാരണയില്‍ കെട്ടിപ്പടുത്തതാണ്. അത്തരമൊരു അജന്‍ഡയെ, ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഫാസിസ്റ് മോഹത്തെ സാധൂകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആണ് മെത്രാന്‍ സമിതിയുടെ യുഡിഎഫ് സേവ. കമ്യൂണിസ്റുകാര്‍ ക്രൈസ്തവരടക്കമുള്ള ജനങ്ങളുടെ പിന്തുണയാര്‍ജിച്ചത് ഏതെങ്കിലും മതമേലധ്യക്ഷരുടെ സഹായംകൊണ്ടല്ല. കൊടിയ ആക്രമണങ്ങളും ഒറ്റപ്പെടുത്തലുകളും നുണപ്രചാരണങ്ങളും കമ്യൂണിസ്റുകാര്‍ക്കെതിരെ സംഘടിപ്പിച്ച് നടന്ന കാലം വിദൂരഭൂതത്തിലല്ല. കൂട്ടുകൂടാനരുതാത്തവരെന്നും തെമ്മാടിക്കുഴിയുടെ അവകാശികളെന്നും കമ്യൂണിസ്റുകാരെ വിളിച്ചപ്പോള്‍ തന്നെയാണ്, അത്തരം ഇടങ്കോലിടലുകളെ തൃണവല്‍ഗണിച്ച് സാധാരണക്കാരായ ക്രിസ്ത്യാനികളില്‍ ഗണ്യമായ വിഭാഗം കമ്യൂണിസ്റ് കൊടിക്കുകീഴില്‍ അണിനിരന്നത്. കുടിയിറക്കപ്പെടുമ്പോഴും അടിച്ചമര്‍ത്തപ്പെടുമ്പോഴും വേദനിക്കുമ്പോഴും തങ്ങളെ സഹായിക്കാന്‍ ഓടിയെത്തുന്നത് കമ്യൂണിസ്റുകാരാണ് എന്ന യാഥാര്‍ഥ്യം അനുഭവത്തിലൂടെ ബോധ്യപ്പെട്ടതുകൊണ്ടാണത്. ഒരു ഇടയലേഖനംകൊണ്ടോ യുഡിഎഫിനെ രക്ഷിക്കാനുള്ള കാര്‍മികത്വംകൊണ്ടോ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിയെ ഇരുത്തിക്കളയാമെന്ന വ്യാമോഹക്കാര്‍ അത്തരം ചരിത്ര വസ്തുതകളിലേക്ക് എത്തിനോക്കുന്നത് നന്നാകും. തെരഞ്ഞെടുപ്പു കമീഷണര്‍ ഏവര്‍ക്കും മനസിലാകുന്ന ഭാഷയിലാണ് പറഞ്ഞത്- "മതത്തില്‍ല്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സ്ഥാനാര്‍ഥികളാകാം. ഇന്നയാള്‍ക്ക് വോട്ടുചെയ്യണമെന്നും ചെയ്യരുതെന്നും മതസ്ഥാപനങ്ങള്‍ വഴി പ്രചരിപ്പിക്കരുത്'' എന്ന്. ഈ സന്ദേശം വിവേകബുദ്ധിയോടെ ഉള്‍ക്കൊള്ളാനും വേണ്ട തിരുത്തലുകള്‍ വരുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. മതം മതത്തിന്റെ വഴിക്കും രാഷ്ട്രീയം അതിന്റെ വഴിക്കും പോകട്ടെ. മെത്രാന്‍ സമിതിയെന്നല്ല, മറ്റേതെങ്കിലും മതനേതൃത്വമോ ജാതി സംഘടനയോ ആകട്ടെ-രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇടപെടേണ്ടതില്ല. അത്തരം ഇടപെടലുകള്‍ക്കെതിരെ എല്ലാ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകേണ്ടതുണ്ട്.

1 comment:

ജനശബ്ദം said...

മതത്തിന്റെ ഇടപെടല്‍ അനുവദിക്കരുത്..

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാകാന്‍ പാടില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കരുതുമെന്നുമുള്ള സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷണര്‍ പി കമാല്‍കുട്ടിയുടെ പ്രഖ്യാപനം ജനാധിപത്യപ്രക്രിയയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പുതന്നെ ആര്‍ക്ക് വോട്ട് ചെയ്യണം; ചെയ്യാതിരിക്കണം എന്ന് ആജ്ഞാപിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇറക്കിയ ഇടയലേഖനവുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തരമൊരു കര്‍ക്കശമായ പ്രസ്താവനയിലേക്ക് തെരഞ്ഞെടുപ്പുകമീഷണറെ നയിച്ചത്. ജാതിമതശക്തികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് എക്കാലത്തും നടത്തിയിട്ടുണ്ട്. കമ്യൂണിസ്റ് വിരോധം ആളിക്കത്തിച്ച് വലതുപക്ഷ രാഷ്ടീയത്തിന് വിടുപണിചെയ്യാന്‍ കേരളത്തിലെ കത്തോലിക്കാ സഭയിലെ ഒരുവിഭാഗം തീവ്രമായി പരിശ്രമിച്ചിട്ടുമുണ്ട്. 1957ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാനുള്ള വിമോചന സമരത്തിലേക്ക് പാവപ്പെട്ട ജനങ്ങളെയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തെളിച്ചിറക്കിയത് കമ്യൂണിസ്റുകാര്‍ക്കെതിരായ നിറംപിടിപ്പിച്ച നുണകള്‍ പാടിപ്പതിപ്പിച്ചുകൊണ്ടായിരുന്നു. അങ്ങനെ വലതുപക്ഷത്തിന് വിടുപണിചെയ്തവര്‍ അപ്പണി കൂടുതല്‍ ആവേശത്തോടെ തുടരുന്നതാണ്, കേരള കോഗ്രസിലെ ജോസഫ് വിഭാഗത്തെ വലിച്ചുകൊണ്ടുപോയി യുഡിഎഫിന്റെ ആലയില്‍ കെട്ടിയപ്പോള്‍ കണ്ടത്. തന്റെ കാലുമാറ്റത്തിന് കാരണം സഭയുടെ സമ്മര്‍ദമാണെന്ന് ജോസഫ് തന്നെ വെളിപ്പെടുത്തിയതാണ്. അതുകഴിഞ്ഞ് കണ്ടത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെസിബിസി പ്രത്യേക ആഹ്വാനം നല്‍കുന്നതാണ്. 2010 ജൂലൈ 18ന് ഞായറാഴ്ച പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തിലൂടെ എല്‍ഡിഎഫിനെതിരെ മതവിശ്വാസികളെ അണിനിരത്താനുള്ള ശ്രമമാണ് കെസിബിസി മറയില്ലാതെ നടത്തിയത്്. ഇടയലേഖനത്തില്‍ മെത്രാന്‍ സമിതി പറഞ്ഞു:"എല്ലാ പാര്‍ടികളും വെറും രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്.'' ആക്രമണം 'നിരീശ്വര പാര്‍ടി'കള്‍ക്കെതിരാണ്. "ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ടി അംഗങ്ങളാക്കാനും അവര്‍ മുമ്പ് നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനുംവേണ്ടി ഒരുക്കിയ വിദഗ്ധമായ കെണിയാണ് സ്വതന്ത്രസ്ഥാനാര്‍ഥി സ്ഥാനം.'' 'നിരീശ്വര പാര്‍ടി' എന്ന് മെത്രാന്‍ സമിതി വിളിക്കുന്നത് ഏതു പാര്‍ടിയെയാണെന്ന് തിരിച്ചറിയാന്‍ കവടി നിരത്തേണ്ടതില്ല. 'നിരീശ്വര' പാര്‍ടികളെ വര്‍ജിക്കാന്‍ മാത്രമല്ല, ആ പാര്‍ടികള്‍ സ്വതന്ത്രരെ നിര്‍ത്തുകയാണെങ്കില്‍ അവരെ തോല്‍പ്പിക്കണമെന്നുകൂടിയാണ് ആഹ്വാനം. ആലപ്പുഴയില്‍ സിപിഐ എമ്മിന്റെ ചിഹ്നത്തില്‍തന്നെ മത്സരിച്ച് എംപിയാവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ടിയെയും വോട്ടുചെയ്ത ജനങ്ങളെയും തള്ളി 'ആസ്തിക'പ്പാര്‍ടിയില്‍ ചേക്കേറുകയും ചെയ്ത വഞ്ചകന്‍ പ്രസരിപ്പിക്കുന്ന അതേ രാഷ്ട്രീയമാണ് മെത്രാന്‍ സമിതിയുടെ നാവില്‍നിന്ന് വന്നത്. കോഗ്രസിലേക്കും യുഡിഎഫിലേക്കുമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയോ മെത്രാന്‍സമിതി? ഇടയലേഖനങ്ങളില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ ആര്‍ക്കു വോട്ടു ചെയ്യണമെന്നോ സ്ഥാനാര്‍ഥികളുടെ താല്‍പ്പര്യങ്ങളോ പ്രചരിപ്പിക്കാന്‍ പാടില്ല; അത് തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാകുമെന്നാണ് തെരഞ്ഞെടുപ്പു കമീഷണറുടെ വാക്കുകള്‍. ആരാധനാലയങ്ങള്‍വഴി മതവിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെങ്കിലും ഒരാള്‍ക്ക് വോട്ടുചെയ്യണമെന്നോ ചെയ്യരുതെന്നോ ആവശ്യപ്പെടാന്‍ പാടില്ല. ഇത് പുതിയ കാര്യമല്ല. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഒട്ടേറെ അനുഭവങ്ങള്‍ ഇന്നാട്ടിലുണ്ടായിട്ടുണ്ട്; അവയ്ക്കെതിരെ നിയമ നടപടികളുമുണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ നാടിനെ വലിയ അപകടത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ഥ്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഓരോ മതസ്ഥരും 'സ്വന്തക്കാരെ' മത്സരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജനാധിപത്യമല്ല; മതാധിപത്യമാണുണ്ടാവുക. സംഘപരിവാറിന്റെ 'പരിഷ്കാര്‍; പുരസ്കാര്‍; തിരസ്കാര്‍' സിദ്ധാന്തം മുസ്ളിങ്ങളും ക്രൈസ്തവരും ഇന്ത്യക്കാരല്ല എന്ന ധാരണയില്‍ കെട്ടിപ്പടുത്തതാണ്.