Wednesday, September 15, 2010

കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ ആര്?

കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ ആര്?
ഉണ്ണി
മലപ്പുറത്തെ മദ്യദുരന്തത്തില്‍ 27 പേര്‍ മരിച്ചു. കുറ്റിപ്പുറത്തും തിരുനാവായയിലും വണ്ടൂരിലും ആണ് അത്യാഹിതം സംഭവിച്ചത്. അറിഞ്ഞയുടന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അത്യാഹിതം നടന്ന സ്ഥലത്തെത്തി. കുറ്റക്കാരെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ മന്ത്രി ഗുരുദാസന്‍ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതവും കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ചെലവും നല്‍കുമെന്ന്സര്‍ക്കാര്‍പ്രഖ്യാപനം വന്നു. കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും ഹൈക്കോടതിജഡ്ജി അന്വേഷിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നര്‍ഥം. ഈ നടപടികളില്‍ പിഴവോ പോരായ്മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക എന്നതാണ് മാധ്യമ ധര്‍മം. മനസ്സറിയുന്ന യന്ത്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ ഇത്തരം സുപ്രധാന നടപടികള്‍ കണ്ടില്ലെന്നു നടിച്ചു. ചിലര്‍ തീരുമാനങ്ങള്‍ പ്രസിദ്ധീകരിച്ചതേയില്ല. മരണം കൊണ്ടാടാന്‍ ശ്രമിക്കുമ്പോഴും സാമാന്യമര്യാദയുടെ പേരില്‍ സര്‍ക്കാര്‍ ഈ ദുരന്തവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനം പ്രസിദ്ധീകരിക്കേണ്ടതല്ലേ? വാര്‍ത്തകളുടെ അടിവേരുകള്‍ തോണ്ടിയെടുക്കുന്ന കഠിനാധ്വാനം മദ്യദുരന്തത്തിന്റെ അടിവേരുകള്‍ കണ്ടെത്തുന്നതിന് പ്രയോഗിച്ചുകണ്ടില്ല. ഇതുവരെ അറസ്റ്ചെയ്യപ്പെട്ടവരെല്ലാം കോഗ്രസുകാരും അവരുടെ നേതാക്കളുമാണ്. ഇടതുജനാധിപത്യ മുന്നണി ഗവമെന്റുകളുടെ കാലാവധി തികയുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ഈ മദ്യദുരന്തം യാദൃച്ഛികമാണോ? അത്തരത്തില്‍ ഒരു സന്ദര്‍ഭത്തിലല്ലേ കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. വിശദമായ അന്വേഷണം ആവശ്യപ്പെടുന്ന സംഭവങ്ങളാണിവ. കഴിഞ്ഞ 35ലേറെ വര്‍ഷമായി അച്യുതന്‍ വ്യാജവാറ്റും വ്യാജച്ചാരായവില്‍പ്പനയും സുഖമായി നടത്തിവരികയായിരുന്നു. ഇതിനിടെ അച്യുതന്‍ കോഗ്രസ് നേതാവായി. തുടര്‍ന്ന് എംഎല്‍എയായി. പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കില്‍ നിലവിലുള്ളത് 'അച്യുതരാജ്' ആണ്. അവിടെ കള്ളില്‍ മായം ചേര്‍ക്കല്‍ നടക്കുന്നു. മായം ചേര്‍ത്ത കള്ള് അന്യജില്ലകളിലേക്ക് ഒഴുകുന്നു. വിലയ്ക്കുപുറമെ ലിറ്റര്‍ ഒന്നിന് രണ്ടുരൂപവച്ച് അച്യുതന്‍ വാങ്ങുന്നു. അച്യുതന്റെ സ്വൈരവിഹാരത്തിന് ആരും തടസ്സംനിന്നുകൂടാ. എക്സൈസ് കമീഷണറെ അച്യുതന്റെ മകനും ഗുണ്ടകളും ചേര്‍ന്നാണ് തടഞ്ഞത്. അച്യുതന്റെ ബിസിനസ് പുറംലോകം അറിഞ്ഞിട്ടില്ല എന്ന വിശ്വാസത്തിലായിരുന്നു ഉമ്മന്‍ചാണ്ടി. ആ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഒരു പത്രത്തില്‍ എഴുതിയ പംക്തിയില്‍ 'കൊലച്ചോറിന്റെ പങ്കുപറ്റുന്ന'വരെപ്പറ്റിയുള്ള ഗീര്‍വാണം അവതരിപ്പിച്ചത്. ആന്റണി മന്ത്രിസഭ ചാരായം നിരോധിച്ചതിന്റെ മഹത്വവല്‍ക്കരണമാണ് ലേഖനത്തില്‍ ഏറിയപങ്കും. എന്നാല്‍, ആ ചാരായഷാപ്പുകളില്‍നിന്ന് പറിച്ചെറിയപ്പെട്ട തൊഴിലാളികളില്‍ ഒരാളിനെപ്പോലും പുനരധിവസിപ്പിക്കാന്‍ ആന്റണിക്കോ ഉമ്മന്‍ചാണ്ടിക്കോ കഴിഞ്ഞില്ല. കുറ്റിപ്പുറത്തെയും തിരുനാവായയിലെയും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്തം കെ അച്യുതന്‍ എന്ന കോഗ്രസ് എംഎല്‍എയിലും പതിക്കുമെന്ന് വേണ്ടതിലധികം സൂചനകള്‍ വന്നിരിക്കുന്നു. അച്യുതന്‍തന്നെ അത് തുറന്നുപറഞ്ഞിരിക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെക്കാലം ഇഞ്ചിഞ്ചായി മനുഷ്യരെ കൊന്നുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ കൂട്ടനരഹത്യയാണ് നടത്തിയത്. ഈ ദുരന്തനാടകത്തിലെ മുഖ്യവില്ലന്‍ കെ അച്യുതനാണ്. നേപ്പാള്‍ ഗവമെന്റിന്റെ പിടികിട്ടാ കൊലപ്പുള്ളിയും ലോട്ടറിക്കള്ളനുമായ മണികുമാര്‍സുബ്ബ രണ്ടുനാലുദിനംകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ഐ യുടെ നേതാവായതും പാര്‍ലമെന്റ് അംഗമായതും. അതിന്റെ പ്രത്യുപകാരമാണല്ലോ ഓരോ തെരഞ്ഞെടുപ്പുവേളയിലും കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് രണ്ടായിരംകോടി മുതല്‍ നാലായിരംകോടി രൂപവരെ സുബ്ബ സമ്മാനിക്കുന്നത്. അപ്പോള്‍ ഇങ്ങ് പാലക്കാട്ട് 35 വര്‍ഷമായി കോഗ്രസിന് പണംകൊടുത്തുകൊണ്ടിരിക്കുന്ന അച്യുതന്‍ ഒരു എംഎല്‍എ ആയതില്‍ അത്ഭുതപ്പെടാനില്ല. കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ കോഗ്രസുകാരാണ്. തുടര്‍ന്നുള്ള ഉമ്മന്‍ചാണ്ടിയുടെ മൌനവും ആ സത്യത്തിന് അടിവരയിടുകയാണ്. പക്ഷേ, നിയമത്തിന് മൌനം ഭജിക്കാനാവില്ലല്ലോ.

2 comments:

ജനശബ്ദം said...

Malayalam Directory said...

Submit your blog for FREE on മലയാളം ബ്ലോഗ്‌ ഡയറക്ടറി Powered by മലയാളം പാട്ടുകള്‍