Saturday, April 2, 2011

“ഉമ്മൻ ചാണ്ടീ, നിങ്ങളെ വെല്ലുവിളിക്കുന്നു ഞാൻ” - ടി എം ജേക്കബ്

“ഉമ്മൻ ചാണ്ടീ, നിങ്ങളെ വെല്ലുവിളിക്കുന്നു ഞാൻ” - ടി എം ജേക്കബ്






ഇതും കാണുക : സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ് "ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുമുതല്‍ യുഡിഎഫിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക എന്നതാണ് അദ്ദേഹത്തിന്റെ അജന്‍ഡ. അധികാരത്തിന്റെ മത്തുപിടിച്ച അദ്ദേഹം ഏകാധിപത്യമാണ് നടപ്പാക്കുന്നത്'' ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ടി എം ജേക്കബ് നടത്തിയ ഈ പ്രസ്താവം ഇപ്പോള്‍ പിറവത്ത് അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു.പിറവം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വോട്ട് തേടാനെത്തുന്ന ജേക്കബിനുമുന്നില്‍ പഴയകാര്യങ്ങള്‍ ഓര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഇനിയും മനസ്സു തുറക്കുന്നില്ല. യുഡിഎഫ് ബന്ധം വിടാന്‍ തീരുമാനിച്ച ഉടന്‍ 2005 മെയ് 5ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഏകാധിപത്യത്തിനെതിരെ ജേക്കബ് ആഞ്ഞടിച്ചത്. ഉമ്മന്‍ചാണ്ടി യുഡിഎഫിനെ ഹൈജാക്ക് ചെയ്തതായും ഭരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോക്കസിന്റെ പിടിയിലാക്കിയെന്നുമായിരുന്നു ജേക്കബിന്റെ വാര്‍ത്താസമ്മേളനത്തിലെ ആദ്യ വെളിപ്പെടുത്തല്‍. "നയപരമായ കാര്യങ്ങളോ ജനകീയപ്രശ്നങ്ങളോ ഒന്നും യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെ ഏകാധിപത്യമാണ് ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നത്. ഭരണം എന്ന പേരില്‍ നടക്കുന്നത് പിരിവുമാത്രമാണ്. അടുത്തതവണ സഭയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ മിക്ക മന്ത്രിമാരും എന്തൊക്കെ കിട്ടുമെന്നാണു നോക്കുന്നത്. കടുംവെട്ടാണ് നടക്കുന്നത്. മന്ത്രി മാണി സ്വന്തക്കാര്‍ക്കൊക്കെ ഭൂമി പതിച്ചുനല്‍കുന്നു. ഉമ്മന്‍ചാണ്ടി സ്വന്തക്കാരെയൊക്കെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുപിന്നില്‍ ഒരു ബിജുവും ഒരു സിന്ധുവുമൊന്നുമല്ല. ഉമ്മന്‍ചാണ്ടിയും രാജന്‍ ചാക്കോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായശേഷം ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ഒരു വികസനപദ്ധതിയും നടപ്പാക്കിട്ടില്ല'' നാലുവര്‍ഷത്തോളം യുഡിഎഫിനൊപ്പം ഭരണം പങ്കിട്ട ജേക്കബ് അന്നു വ്യക്തമാക്കി.തുടര്‍ന്ന് 2005 ജൂലൈ 19ന് ഉമ്മന്‍ചാണ്ടിക്കെതിരെ 800 കോടി രൂപയുടെ അഴിമതിയാരോപണം നിയമസഭയില്‍ ജേക്കബ് ഉന്നയിച്ചു. സംസ്ഥാനസര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സൈന്‍ബോര്‍ഡ് അടക്കമുള്ള പദ്ധതികളില്‍ അഴിമതി നടത്തിയെന്നായിരുന്നു ജേക്കബിന്റെ ആരോപണം. ഇതേക്കുറിച്ച് നിയസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാനും അദ്ദേഹം വെല്ലുവിളിച്ചിരുന്നു."സംസ്ഥാനത്തെ ദേശീയപാതയിലുള്‍പ്പെടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലാണ് സംസ്ഥാനഖജനാവിന് 500 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയത്. ഇക്കാര്യം വിജിലന്‍സ് കണ്ടെത്തിയെങ്കിലും അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്രനിയമം ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ, അപേക്ഷപോലും ക്ഷണിക്കാതെ 360 സൈന്‍ബോര്‍ഡുകള്‍ 30 വര്‍ഷത്തേക്കു സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഇക്കാര്യത്തില്‍ വ്യാപകമായ അഴിമതി നടന്നു''- ജേക്കബ് പറഞ്ഞതിങ്ങനെ. ജേക്കബിന്റെ നിയമസഭാപ്രസംഗത്തിലെ ഉമ്മൻ ചാണ്ടിയോടുള്ള വെല്ലുവിളി കേരളത്തിനു മുന്നിൽ ഇപ്പോഴും ബാക്കിയാണ് :“ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം, വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്. ”ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു.സുനാമി ദുരിതാശ്വാസഫണ്ട് വകമാറ്റി തട്ടിച്ചതായും ജേക്കബ് ആരോപിച്ചിരുന്നു. ഇതൊക്കെ അക്കാലത്ത് മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയുമായി. എന്നാല്‍, പണ്ടത്തെ ശത്രു വീണ്ടും മിത്രമായപ്പോള്‍ ജേക്കബ് ഇതൊക്കെ നിഷേധിക്കാന്‍ പെടാപ്പാട് പെടുകയാണ്. മണ്ഡലത്തില്‍ പഴയ കഥയറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വോട്ട്തേടുമ്പോള്‍ അദ്ദേഹം വല്ലാതെ വിയര്‍ക്കുകയുംചെയ്യുന്നു.ദേശാഭിമാനി / ഷഫീഖ് അമരാവതി

1 comment:

ജനശബ്ദം said...

“ഉമ്മൻ ചാണ്ടീ, നിങ്ങളെ വെല്ലുവിളിക്കുന്നു ഞാൻ” - ടി എം ജേക്കബ്.

ഇതും കാണുക : സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്



"ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുമുതല്‍ യുഡിഎഫിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക എന്നതാണ് അദ്ദേഹത്തിന്റെ അജന്‍ഡ. അധികാരത്തിന്റെ മത്തുപിടിച്ച അദ്ദേഹം ഏകാധിപത്യമാണ് നടപ്പാക്കുന്നത്'' ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ടി എം ജേക്കബ് നടത്തിയ ഈ പ്രസ്താവം ഇപ്പോള്‍ പിറവത്ത് അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു.

പിറവം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വോട്ട് തേടാനെത്തുന്ന ജേക്കബിനുമുന്നില്‍ പഴയകാര്യങ്ങള്‍ ഓര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഇനിയും മനസ്സു തുറക്കുന്നില്ല. യുഡിഎഫ് ബന്ധം വിടാന്‍ തീരുമാനിച്ച ഉടന്‍ 2005 മെയ് 5ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഏകാധിപത്യത്തിനെതിരെ ജേക്കബ് ആഞ്ഞടിച്ചത്. ഉമ്മന്‍ചാണ്ടി യുഡിഎഫിനെ ഹൈജാക്ക് ചെയ്തതായും ഭരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോക്കസിന്റെ പിടിയിലാക്കിയെന്നുമായിരുന്നു ജേക്കബിന്റെ വാര്‍ത്താസമ്മേളനത്തിലെ ആദ്യ വെളിപ്പെടുത്തല്‍.


"നയപരമായ കാര്യങ്ങളോ ജനകീയപ്രശ്നങ്ങളോ ഒന്നും യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെ ഏകാധിപത്യമാണ് ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നത്. ഭരണം എന്ന പേരില്‍ നടക്കുന്നത് പിരിവുമാത്രമാണ്. അടുത്തതവണ സഭയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ മിക്ക മന്ത്രിമാരും എന്തൊക്കെ കിട്ടുമെന്നാണു നോക്കുന്നത്. കടുംവെട്ടാണ് നടക്കുന്നത്. മന്ത്രി മാണി സ്വന്തക്കാര്‍ക്കൊക്കെ ഭൂമി പതിച്ചുനല്‍കുന്നു. ഉമ്മന്‍ചാണ്ടി സ്വന്തക്കാരെയൊക്കെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുപിന്നില്‍ ഒരു ബിജുവും ഒരു സിന്ധുവുമൊന്നുമല്ല. ഉമ്മന്‍ചാണ്ടിയും രാജന്‍ ചാക്കോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായശേഷം ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ഒരു വികസനപദ്ധതിയും നടപ്പാക്കിട്ടില്ല'' നാലുവര്‍ഷത്തോളം യുഡിഎഫിനൊപ്പം ഭരണം പങ്കിട്ട ജേക്കബ് അന്നു വ്യക്തമാക്കി.

തുടര്‍ന്ന് 2005 ജൂലൈ 19ന് ഉമ്മന്‍ചാണ്ടിക്കെതിരെ 800 കോടി രൂപയുടെ അഴിമതിയാരോപണം നിയമസഭയില്‍ ജേക്കബ് ഉന്നയിച്ചു. സംസ്ഥാനസര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സൈന്‍ബോര്‍ഡ് അടക്കമുള്ള പദ്ധതികളില്‍ അഴിമതി നടത്തിയെന്നായിരുന്നു ജേക്കബിന്റെ ആരോപണം. ഇതേക്കുറിച്ച് നിയസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാനും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.

"സംസ്ഥാനത്തെ ദേശീയപാതയിലുള്‍പ്പെടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലാണ് സംസ്ഥാനഖജനാവിന് 500 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയത്. ഇക്കാര്യം വിജിലന്‍സ് കണ്ടെത്തിയെങ്കിലും അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്രനിയമം ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ, അപേക്ഷപോലും ക്ഷണിക്കാതെ 360 സൈന്‍ബോര്‍ഡുകള്‍ 30 വര്‍ഷത്തേക്കു സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഇക്കാര്യത്തില്‍ വ്യാപകമായ അഴിമതി നടന്നു''- ജേക്കബ് പറഞ്ഞതിങ്ങനെ.

ജേക്കബിന്റെ നിയമസഭാപ്രസംഗത്തിലെ ഉമ്മൻ ചാണ്ടിയോടുള്ള വെല്ലുവിളി കേരളത്തിനു മുന്നിൽ ഇപ്പോഴും ബാക്കിയാണ് :

“ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം, വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്. ”

ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു.

സുനാമി ദുരിതാശ്വാസഫണ്ട് വകമാറ്റി തട്ടിച്ചതായും ജേക്കബ് ആരോപിച്ചിരുന്നു. ഇതൊക്കെ അക്കാലത്ത് മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയുമായി. എന്നാല്‍, പണ്ടത്തെ ശത്രു വീണ്ടും മിത്രമായപ്പോള്‍ ജേക്കബ് ഇതൊക്കെ നിഷേധിക്കാന്‍ പെടാപ്പാട് പെടുകയാണ്. മണ്ഡലത്തില്‍ പഴയ കഥയറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വോട്ട്തേടുമ്പോള്‍ അദ്ദേഹം വല്ലാതെ വിയര്‍ക്കുകയുംചെയ്യുന്നു.

ദേശാഭിമാനി / ഷഫീഖ് അമരാവതി