Tuesday, August 24, 2010

കോഗ്രസ്-ബിജെപി സംയുക്തദാസ്യം

കോഗ്രസ്-ബിജെപി സംയുക്തദാസ്യം
കോഗ്രസിന്റെ നിര്‍ലജ്ജമായ അമേരിക്കന്‍ ദാസ്യവും ബിജെപിയുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യവും രാജ്യതാല്‍പ്പര്യം ബലികഴിക്കുന്നതിനുവേണ്ടി പരസ്പരം ചേരുന്നതിന്റെ അപഹാസ്യമായ ദൃഷ്ടാന്തമാണ് ആണവബാധ്യതാബില്‍ കാര്യത്തില്‍ ഇന്ത്യ ഇന്ന് കാണുന്നത്. നവംബറില്‍ യുഎസ് പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് കാഴ്ചവയ്ക്കാനായി അമേരിക്കന്‍ താല്‍പ്പര്യത്തിലുള്ള ഉള്ളടക്കത്തോടെ ആണവബാധ്യതാബില്‍ നിയമമാക്കിയെടുക്കണം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്. സൊഹ്റാബുദീന്‍ കേസിലെ സിബിഐ അന്വേഷണം ഗുജറാത്തില്‍ അന്ന് ആഭ്യന്തരസഹമന്ത്രിയായിരുന്ന അമിത്ഷായുടെ അറസ്റില്‍വരെ എത്തിനില്‍ക്കുകയാണ്. അന്വേഷണം ഇനി നീണ്ടാല്‍ അറസ്റിലാവുക അന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന നരേന്ദ്രമോഡിയാണ്. മോഡിയെ രക്ഷിച്ചെടുക്കണം ബിജെപിക്ക്. ഈ ഇരുതാല്‍പ്പര്യങ്ങളും അവസരവാദപരമായി ഒരുമിച്ചപ്പോള്‍ കോഗ്രസും ബിജെപിയും ഒരുമിച്ചായി. ആണവബാധ്യതാബില്‍ നിയമമാവുന്നതിന് തടസ്സമില്ലെന്നായി. മോഡിയിലേക്ക് അന്വേഷണം നീളില്ലെന്ന് യുപിഎ മന്ത്രിസഭ. എങ്കില്‍ എതിര്‍പ്പുകളൊക്കെ വിഴുങ്ങി ബില്ലിനെ പിന്തുണയ്ക്കാമെന്ന് ബിജെപി. എത്ര അപഹാസ്യമാണ് ഈ രാഷ്ട്രീയനാടകം! ആണവകരാര്‍ കാര്യത്തിലോ അമേരിക്കയോടുള്ള സമീപനത്തിന്റെ കാര്യത്തിലോ അടിസ്ഥാനപരമായി കോഗ്രസിനും ബിജെപിക്കും ഇടയില്‍ വൈരുധ്യമില്ല. എന്നിട്ടും ആണവബാധ്യതാബില്ലിലെ വ്യവസ്ഥകള്‍ എങ്ങനെ ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കെതിരാവുന്നു എന്നത് ഇടതുപക്ഷം തുറന്നുകാട്ടിയപ്പോള്‍, ജനങ്ങള്‍ അത് തിരിച്ചറിയുന്നുവെന്നുവന്നപ്പോള്‍, തങ്ങളും എതിര്‍ക്കുന്നുവെന്ന ഒരു പ്രതീതി വരുത്താന്‍ ബിജെപി ശ്രമിച്ചു. ആ പ്രതീതികൂടി ഇല്ലാതായിരിക്കുന്നു ഇപ്പോള്‍. കോഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ ഒരുമിച്ചു. ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തി. അടുത്തനാളുകളില്‍തന്നെ ബില്‍ ലോക്സഭയിലും തുടര്‍ന്ന് രാജ്യസഭയിലുമെത്തും. മറ്റൊരു ബില്ലിനും നല്‍കാത്ത മുന്‍ഗണനയാണ് യുപിഎ ഭരണം അമേരിക്കന്‍ താല്‍പ്പര്യത്തിലുള്ള ഈ ബില്ലിന് നല്‍കുന്നത്. വര്‍ഗീയകലാപങ്ങള്‍ തടയാനുള്ള ബില്‍ ആറുവര്‍ഷമായി പൊടിപിടിച്ചുകിടക്കുന്നു. ലോക്പാല്‍ ബില്‍ ശീതസംഭരണിയില്‍ കിടക്കുന്നു. അത്തരം ഡസന്‍കണക്കിന് ബില്ലുകളെ മറികടന്ന് ആണവബാധ്യതാബില്‍ നിയമമാവാന്‍ പോകുന്നു. എന്താണ് അമേരിക്കയ്ക്ക് ഇതിലുള്ള താല്‍പ്പര്യം? ഇത് പാസായി നിയമമായാലേ, തങ്ങളുടെ ആണവകമ്പനികള്‍ നല്‍കുന്ന റിയാക്ടറുകളില്‍നിന്ന് ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ അമേരിക്കയ്ക്ക് കഴിയൂ എന്നതുതന്നെ. ഇന്ത്യക്ക് റിയാക്ടറുകള്‍ നല്‍കുന്ന വെസ്റിങ് ഹൌസ്, ഇലക്ട്രിക് തുടങ്ങിയ കമ്പനികളെ പൂര്‍ണമായും നഷ്ടപരിഹാരബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥചെയ്യുന്ന ബില്ലാണിത്. സപ്ളയര്‍ കമ്പനികള്‍ക്ക് ബാധ്യതയില്ല, കട്രോളര്‍ കമ്പനികള്‍ക്കേ ബാധ്യതയുള്ളൂ എന്നാണ് വ്യവസ്ഥ. സപ്ളയര്‍ കമ്പനികള്‍ അമേരിക്കയുടേതാണ്; കട്രോളര്‍ കമ്പനി നമ്മുടെ പൊതുമേഖലാസ്ഥാപനമായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷനും. അതായത്, ദുരന്തമുണ്ടായാല്‍ ഇന്ത്യ സ്വന്തം ഖജനാവില്‍നിന്ന് നഷ്ടപരിഹാരം നല്‍കിക്കൊള്ളണം! അമേരിക്കന്‍ കമ്പനി നല്‍കുന്ന ഇന്ധനത്തിന്റെയോ റിയാക്ടറിന്റെയോ മറ്റ് സാങ്കേതികവിദ്യയുടെയോ കുഴപ്പംകൊണ്ട് ദുരന്തമുണ്ടായാല്‍, അമേരിക്കയ്ക്ക് അതില്‍ ഒരു നഷ്ടപരിഹാരബാധ്യതയുമില്ല എന്നര്‍ഥം. ആണവവൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയാല്‍ ഉപയോക്താക്കള്‍ക്കുമേല്‍ സെസ് ഏര്‍പ്പെടുത്തും. ആ സെസ്സില്‍നിന്ന് നഷ്ടപരിഹാരത്തുക ഇന്ത്യ കണ്ടെത്തിക്കൊള്ളണം. ഇതാണ് സ്ഥിതി. അമേരിക്കന്‍ കമ്പനി അമേരിക്കയില്‍ ആണവദുരന്തമുണ്ടാക്കിയാല്‍ 54,000 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കിക്കൊള്ളണമെന്ന് ആ രാജ്യത്ത് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്നു ദുരന്തമുണ്ടാക്കിയാല്‍ ഒരു പൈസ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഇതാണ് മന്‍മോഹന്‍സിങ്ങിന്റെ രാജ്യതാല്‍പ്പര്യസംരക്ഷണത്തിന്റെ രീതി! ബിജെപി ഇപ്പോള്‍ ഈ ബില്ലിനെ പിന്തുണയ്ക്കാന്‍ കാരണമായി പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: സപ്ളയര്‍ കമ്പനിയും കട്രോളര്‍ കമ്പനിയും തമ്മില്‍ കരാറുണ്ടാക്കിയാല്‍ നഷ്ടപരിഹാരം കിട്ടും. രണ്ട്: കട്രോളര്‍ കമ്പനി നല്‍കേണ്ട നഷ്ടപരിഹാരം 500 കോടി എന്നത് 1500 കോടിയാക്കി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, എന്താണിതിന്റെ സത്യാവസ്ഥ? ബിജെപി പറയുംപോലുള്ള ഒരു കരാറുണ്ടാക്കാമെന്ന് ഇന്ത്യാഗവമെന്റോ അമേരിക്കന്‍ ഗവമെന്റോ പറയുന്നില്ല. എന്നുമാത്രമല്ല, മുഖ്യനിയമത്തില്‍തന്നെ നഷ്ടപരിഹാരബാധ്യതയില്ലെന്ന് എഴുതിവച്ചാല്‍, ആ നിയമത്തിനുകീഴില്‍ ആര് എന്ത് കരാറുണ്ടാക്കും? കട്രോളര്‍ കമ്പനിയുടെ നഷ്ടപരിഹാരത്തുക 1500 കോടിയായി എന്നുപറയുന്നു. കാല്‍നൂറ്റാണ്ടുമുമ്പുണ്ടായ ഭോപാല്‍ വാതകദുരന്തത്തില്‍പോലും 500 കോടിയായിരുന്നു നഷ്ടപരിഹാരം. അന്നത്തെ 500 കോടിക്ക് തുല്യമാകണമെങ്കില്‍പോലും പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അയ്യായിരം കോടിയെങ്കിലും വേണം. വാതകദുരന്തത്തേക്കാള്‍ എത്ര ശക്തവും വ്യാപ്തിയുള്ളതുമാവും ആണവദുരന്തം എന്നത് മറ്റൊരു കാര്യം. നഷ്ടപരിഹാരമായി കൊടുക്കേണ്ട 1500 കോടിയെന്ന പരിധി എത്രകാലത്തേക്ക് എന്ന് ബില്‍ പറയുന്നില്ല. ഇന്നത്തെ 1500 കോടിയുടെ വില 25 വര്‍ഷം കഴിഞ്ഞാലുള്ള 1500 കോടിക്കുണ്ടാവുമോ? ബില്‍ പറയുന്നത്, എത്ര നൂറ്റാണ്ടുകഴിഞ്ഞാലും 1500 കോടിതന്നെ എന്നാണ്. ഈ നഷ്ടപരിഹാരത്തുക, അമേരിക്കന്‍ കമ്പനി തരുന്നതല്ല. മറിച്ച് ഇന്ത്യാഗവമെന്റ് ഇവിടത്തെ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കേണ്ടതാണ് എന്ന കാര്യവും ഓര്‍മിക്കണം. ആണവദുരന്തമുണ്ടായാല്‍ അമേരിക്ക എന്ത് നിലപാടാവും എടുക്കുക എന്നതിന്റെ രുചി കഴിഞ്ഞദിവസവും ഇന്ത്യ അറിഞ്ഞു. ലോകബാങ്ക് ഫണ്ട് കിട്ടാന്‍ അമേരിക്കയുടെ സഹായം തേടി ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അയച്ച കത്തിന് യുഎസ് പ്രസിഡന്റിന്റെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അയച്ച മറുപടിയിലിതുണ്ട്. സഹായിക്കാം; പക്ഷേ ഡൌ കമ്പനിക്കെതിരെയുള്ള എല്ലാ നിയമനീക്കങ്ങളും ഇന്ത്യ മരവിപ്പിക്കണം എന്നതായിരുന്നു മറുപടി. ഭോപാലില്‍ ദുരന്തമുണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത കമ്പനിയാണ് ഡൌ. നഷ്ടപരിഹാരം ചോദിച്ച് തങ്ങളുടെ കമ്പനിയെ ബുദ്ധിമുട്ടിക്കരുതെന്ന് ചുരുക്കം! ആണവദുരന്തമുണ്ടായാല്‍ അതനുഭവിക്കുന്നവര്‍ക്ക് നടത്തിപ്പുകമ്പനി കൊടുക്കേണ്ട നഷ്ടപരിഹാരത്തിന് നിയമപരമായി അന്തിമപരിധി ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യത്താണ് ദുരന്തം എത്ര ഭീകരമായാലും നഷ്ടപരിഹാരം ഇത്രമതി എന്ന് ബില്‍ വ്യവസ്ഥചെയ്യുന്നത് എന്നോര്‍ക്കണം. ഇത് ജനതാല്‍പ്പര്യത്തിലാണോ? ജര്‍മനി, ജപ്പാന്‍, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ അന്തിമപരിധി നിശ്ചയിച്ചിട്ടില്ല. അത് മന്‍മോഹന്‍സിങ് മാതൃകയാക്കാന്‍ തയ്യാറില്ല. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്ര ആണവ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങിക്കൊള്ളാമെന്ന് ഡോ. മന്‍മോഹന്‍സിങ് അമേരിക്കയ്ക്ക് ഉറപ്പുകൊടുത്തതിന്റെ രേഖകള്‍ അടുത്തകാലത്ത് അമേരിക്കയില്‍ പുറത്തുവന്നു. ആ ഉറപ്പിനുതൊട്ടുപിന്നാലെയാണ് ആണവകരാര്‍ വന്നത്. ഇപ്പോഴത്തെ കരാറാവട്ടെ, റിയാക്ടറുകള്‍ വില്‍ക്കുന്ന അമേരിക്കയുടെ താല്‍പ്പര്യസംരക്ഷണത്തിനുള്ളതാണ്. ഈ വില്‍പ്പനയിലൂടെ അതിഭീമമായ ലാഭമാണ് അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടാവുക. ലാഭമൊക്കെ അമേരിക്കയ്ക്ക്, ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയൊക്കെ ഇന്ത്യന്‍ പൊതുമേഖലാസ്ഥാപനത്തിന്. ഇതാണ് ബില്ലിന്റെ സ്വഭാവം. ഈ രാജ്യദ്രോഹ-ജനദ്രോഹബില്ലിനാണ് ബിജെപി പിന്തുണയുമായെത്തുന്നത്. ഇതുവരെ ഉയര്‍ത്തിയിരുന്ന എതിര്‍പ്പുകളൊക്കെ ഒറ്റരാത്രികൊണ്ട് ഇല്ലാതായതെങ്ങനെ എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്; വിശദീകരിക്കാനാവാത്ത അപഹാസ്യമായ രാഷ്ട്രീയ ഒത്തുകളിയാണ് അതിനുപിന്നിലുള്ളതെങ്കിലും

1 comment:

ജനശബ്ദം said...

കോഗ്രസ്-ബിജെപി സംയുക്തദാസ്യം
കോഗ്രസിന്റെ നിര്‍ലജ്ജമായ അമേരിക്കന്‍ ദാസ്യവും ബിജെപിയുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യവും രാജ്യതാല്‍പ്പര്യം ബലികഴിക്കുന്നതിനുവേണ്ടി പരസ്പരം ചേരുന്നതിന്റെ അപഹാസ്യമായ ദൃഷ്ടാന്തമാണ് ആണവബാധ്യതാബില്‍ കാര്യത്തില്‍ ഇന്ത്യ ഇന്ന് കാണുന്നത്. നവംബറില്‍ യുഎസ് പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് കാഴ്ചവയ്ക്കാനായി അമേരിക്കന്‍ താല്‍പ്പര്യത്തിലുള്ള ഉള്ളടക്കത്തോടെ ആണവബാധ്യതാബില്‍ നിയമമാക്കിയെടുക്കണം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്. സൊഹ്റാബുദീന്‍ കേസിലെ സിബിഐ അന്വേഷണം ഗുജറാത്തില്‍ അന്ന് ആഭ്യന്തരസഹമന്ത്രിയായിരുന്ന അമിത്ഷായുടെ അറസ്റില്‍വരെ എത്തിനില്‍ക്കുകയാണ്. അന്വേഷണം ഇനി നീണ്ടാല്‍ അറസ്റിലാവുക അന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന നരേന്ദ്രമോഡിയാണ്. മോഡിയെ രക്ഷിച്ചെടുക്കണം ബിജെപിക്ക്. ഈ ഇരുതാല്‍പ്പര്യങ്ങളും അവസരവാദപരമായി ഒരുമിച്ചപ്പോള്‍ കോഗ്രസും ബിജെപിയും ഒരുമിച്ചായി. ആണവബാധ്യതാബില്‍ നിയമമാവുന്നതിന് തടസ്സമില്ലെന്നായി. മോഡിയിലേക്ക് അന്വേഷണം നീളില്ലെന്ന് യുപിഎ മന്ത്രിസഭ. എങ്കില്‍ എതിര്‍പ്പുകളൊക്കെ വിഴുങ്ങി ബില്ലിനെ പിന്തുണയ്ക്കാമെന്ന് ബിജെപി. എത്ര അപഹാസ്യമാണ് ഈ രാഷ്ട്രീയനാടകം! ആണവകരാര്‍ കാര്യത്തിലോ അമേരിക്കയോടുള്ള സമീപനത്തിന്റെ കാര്യത്തിലോ അടിസ്ഥാനപരമായി കോഗ്രസിനും ബിജെപിക്കും ഇടയില്‍ വൈരുധ്യമില്ല. എന്നിട്ടും ആണവബാധ്യതാബില്ലിലെ വ്യവസ്ഥകള്‍ എങ്ങനെ ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കെതിരാവുന്നു എന്നത് ഇടതുപക്ഷം തുറന്നുകാട്ടിയപ്പോള്‍, ജനങ്ങള്‍ അത് തിരിച്ചറിയുന്നുവെന്നുവന്നപ്പോള്‍, തങ്ങളും എതിര്‍ക്കുന്നുവെന്ന ഒരു പ്രതീതി വരുത്താന്‍ ബിജെപി ശ്രമിച്ചു. ആ പ്രതീതികൂടി ഇല്ലാതായിരിക്കുന്നു ഇപ്പോള്‍. കോഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ ഒരുമിച്ചു.