Monday, February 13, 2012

ജെറ്റ് എയര്‍വേസിലും കിങ്ങ്ഫിഷറിലും 2 മാസമായി ശമ്പളമില്ലസര്‍ക്കാറിലേക്ക് അടക്കാനുള്ള വന്‍ തുക സര്‍ക്കാര്‍ എഴുതിത്തള്ളും....


ജെറ്റ് എയര്‍വേസിലും കിങ്ങ്ഫിഷറിലും 2 മാസമായി ശമ്പളമില്ലസര്‍ക്കാറിലേക്ക്  അടക്കാനുള്ള വന്‍ തുക  സര്‍ക്കാര്‍ എഴുതിത്തള്ളും....

മുംബൈ: ജെറ്റ് എയര്‍വേയ്സിലെയും കിങ്ങ്ഫിഷറിലെയും ജീവനക്കാര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല. കിങ്ങ്ഫിഷര്‍ ഡിസംബറിലെയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സില്‍ ജനുവരിയിലും ശമ്പളം നല്‍കിയിട്ടില്ല. വ്യോമയാനമേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുടെ സൂചനയാണിത്. രണ്ടു കമ്പനികളിലും കൂടി ഏകദേശം 18000 ജീവനക്കാരുണ്ട്. കിങ്ഫിഷറില്‍ അപ്രതീക്ഷിതപ്രതിസന്ധി മൂലം അടിയന്തിരസാഹചര്യമാണെന്നു സൂചിപ്പിക്കുന്ന മെയില്‍ സന്ദേശം സിഇഒ സഞ്ജയ് അഗര്‍വാള്‍ ജീവനക്കാര്‍ക്കയച്ചിട്ടുണ്ട്. വ്യോമയാനമേഖലയിലുണ്ടായ പണിമുടക്കുമൂലം 7000 കോടിയുടെ നഷ്ടത്തിലാണ് കമ്പനി. ജനുവരിയില്‍ ശമ്പളം നല്‍കാമെന്ന ചെയര്‍മാന്‍ വിജയ്മല്യയുടെ വാക്കുപാലിക്കണമെന്ന് പേരു വെളിപ്പെടുത്താതെ ഒരു ജീവനക്കാരന്‍ പറഞ്ഞു. ജനുവരിയിലെ ശമ്പളം കിട്ടാത്തപക്ഷം ജോലിക്കെത്തില്ലെന്ന് 180 പൈലറ്റുമാര്‍ കത്തുനല്‍കിയിട്ടുണ്ട്. 20 കിങ്ങ്ഫിഷര്‍ പൈലറ്റുമാര്‍ റിവല്‍ ഇന്‍ഗോയില്‍ ചേര്‍ന്നതായി പറയുന്നു. സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഈയിടെ കിങ്ങ്ഫിഷറില്‍ പരിശോധന നടത്തിയിരുന്നു. കുടിശികയുള്ളതിനാല്‍ അയാട്ടയില്‍ നിന്നും കമ്പനി സസ്പെന്‍ഷനും നേരിട്ടു. രാജ്യത്തെ പ്രധാനവ്യോമയാന കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഭാവിയും ആശങ്കപ്പെടുത്തുന്നു. 600 കോടിയുടെ ബാങ്ക് വായ്പ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കിങ്ങ്ഫിഷര്‍ കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്.

1 comment:

ജനശബ്ദം said...

ജെറ്റ് എയര്‍വേസിലും കിങ്ങ്ഫിഷറിലും 2 മാസമായി ശമ്പളമില്ലസര്‍ക്കാറിലേക്ക് അടക്കാനുള്ള വന്‍ തുക സര്‍ക്കാര്‍ എഴുതിത്തള്ളും...